অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ട്രാക്ടറിന്‍റെ പരിപാലനം എപ്പോള്‍? എങ്ങനെ?

ആമുഖം

ട്രാക്ടറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സമയാസമയങ്ങളിലുള്ള പരിപാലനം അത്യാവശ്യമാണ്. ഇതുമൂലം ട്രാക്ടറിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനും സാധിക്കുന്നു. കൂടാതെ ട്രാക്ടറുകൾ ഉപയോഗിക്കുമ്പോൾ പല സുരക്ഷാമാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ട്രാക്ടർ പ്രവർത്തിപ്പിക്കുന്നതിന് മുൻപും, ശേഷവും, പ്രവർത്തിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ താഴെ വിവരിക്കുന്നു.

ട്രാക്ടറും പവർ ടില്ലറും ഉപയോഗിച്ചുള്ള കൃഷി പരിപാലനം എല്ലാ വിളകൾക്കും ഒഴിവാക്കാൻ സാധിക്കാത്തതാണ്. ഇവയുടെ പരിചരണം മനസ്സിലാക്കുന്നതിനു മുൻപ് ഈ യന്ത്രങ്ങളുടെ ഘടന

അറിഞ്ഞിരിക്കേണ്ടതാണ്. ഒരു ട്രാക്ടറിനെ സംബന്ധിച്ചിടത്തോളം അതിന് പ്രധാനപ്പെട്ട ഇരുപത്തിയാറ് ഭാഗങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനം അതിന്റെ എഞ്ചിനും, അനുബന്ധമായി ഘടിപ്പിച്ചിട്ടുള്ള ഫ്യൂവൽ, ലൂബിക്കേഷൻ, കൂളിംഗ്, ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളുമാണ്. കൂടാതെ ബ്രേക്ക്, ഗിയർ തുടങ്ങിയ സംവിധാനങ്ങളും ചേരുമ്പോൾ മാത്രമേ ഒരു ട്രാക്ടർ പവർ ടില്ലർ പൂർണമായും പ്രവർത്തിക്കുകയുള്ളൂ.

ട്രാക്ടർ പ്രവർത്തിപ്പിക്കുന്നതിനു മുൻപ് പരിശോധിക്കേണ്ട കാര്യങ്ങൾ

  • ഇന്ധന ടാങ്കിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ ഇന്ധനം നിറയ്ക്കുക.
  • ഡിപ്സ്റ്റിക്ക് ഉപയോഗിച്ച് ഓയിൽ ലെവൽ പരിശോധിക്കുക. ആവശ്യമെങ്കിൽ ഓയിൽ നിറയ്ക്കുക.
  • റേഡിയേറ്ററിലെ വെള്ളം പരിശോധിക്കുക, ആവശ്യമെങ്കിൽ നിറയ്ക്കുക.
  • എയർ ക്ലീനർ പരിശോധിച്ച് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുക. തടസ്സങ്ങൾ ഉള്ള പക്ഷം അവ നീക്കം ചെയ്യുക.
  • ഡിപ്സ്റ്റിക്ക് ഉപയോഗിച്ച് ട്രാൻസ്മിഷൻ ഓയിൽ നിലപരിശോധിക്കുക. ആവശ്യമെങ്കിൽ നിറയ്ക്കുക.
  • നിർദ്ദിഷ്ട അളവുകളിലുള്ള മർദ്ദം ടയറുകളിലുള്ളതായി ഉറപ്പ് വരുത്തുക.
  • കൈ ഉപയോഗിച്ചു കൊണ്ട് ഫാൻബെൽറ്റ് പരിശോധിക്കുക. ആവശ്യമെങ്കിൽ മുറുക്കുകയോ അയവു വരുത്തുകയോ ചെയ്യുക.
  • ഗ്രീസ് പോയിന്റുകളിലെല്ലാം ഗ്രീസ് ഉണ്ടോയെന്ന് പരിശോധിക്കുക.
  • എല്ലാ നട്ടുകളും ബോൾട്ടുകളും ടൈറ്റ് ആണെന്ന് ഉറപ്പുവരുത്തുക.
  • ബാറ്ററിയിലെ ജലത്തിന്റെ അളവ് പരിശോധിക്കുക. കുറവാണെങ്കിൽ ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് നിറയ്ക്കുക.
  • സ്റ്റാർട്ടറിന്റെയും ഡൈനാമോയുടെയും ബുഷുകൾ പരിശോധിക്കുക. ആവശ്യമെങ്കിൽ മാറ്റി ഗൺബുഷുകൾ ഉപയോഗിക്കുക.
  • ഫ്യൂവൽ കോക്ക് തുറക്കുക.
  • ഗിയർ ഷിഫ്റ്റ് ലിവറും പി.ടി.ഓ. ലിവറും ന്യൂട്രൽ ആക്കുക.
  • ത്രോട്ടിൽ ലിവർ 3/4 സ്ഥാനത്ത് ക്രമീകരിക്കുക.
  • ഹൈഡ്രോളിക് കൺട്രോൾ ലിവർ താഴ്ത്തി വെയ്ക്കുക
  • ക്ലച്ച് പെഡൽ അമർത്തിക്കൊണ്ട് സ്റ്റാർട്ടിങ് കീ " ഓൺ' സ്ഥാനത്തേക്ക് തിരിക്കുക.

ട്രാക്ടർ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അസ്വാഭാവികമായ ശബ്ദങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ ട്രാക്ടർ നിറുത്തി കാരണം പരിശോധിക്കേണ്ടതാണ്.
  • ഓയിൽ പ്രഷർ ഇൻഡിക്കേറ്റർ സ്വഭാവിക പ്രഷർ കാണിക്കുന്നില്ല എങ്കിൽ ഉടൻതന്നെ ട്രാക്ടർ നിറുത്തി കാരണം പരിശോധിക്കുക.
  • ടെമ്പറേച്ചർ ഗേജ് സ്വഭാവിക താപനില കാണിക്കുന്നില്ല എങ്കിൽ ഉടൻ തന്നെ ട്രാക്ടർ നിർത്തി കാരണം പരിശോധിക്കുക.
  • ടെമ്പറെച്ചര്‍ ഗേജ് സ്വാഭാവിക താപനില കാണിക്കുന്നില്ല എങ്കില്‍ ഉടന്‍ തന്നെ ട്രാക്ടര്‍ നിര്‍ത്തി കാരണം പരിശോധിക്കുക.
  • തുടർച്ചയായി കറുത്ത പുക വരുന്നതായി ശ്രദ്ധയിൽ പെട്ടാൽ ലോഡ് കുറയ്ക്കേണ്ടതാണ്.
  • ട്രാക്ടർ ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു കാരണവശാലും ഗിയർ മാറ്റാൻ പാടില്ല.
  • ട്രാക്ടറിൽ ഇമ്പ്ളിമെന്റ് ഘടിപ്പിക്കുന്ന സമയത്ത് ട്രാക്ടറിന്റെയും ഇമ്പ്ളിമെന്റിന്റെയും ഇടയിൽ നിൽക്കുന്നത് അപകടകരമാണ്.
  • ട്രാക്ടർ പ്രവർത്തിക്കുമ്പോൾ ഡ്രോബാറിന്റെയോ ഇമ്പ്ളിമെന്റിന്റെയോ മുകളിൽ നിൽക്കാൻ പാടുള്ളതല്ല.
  • ഇറക്കം ഇറങ്ങുമ്പോൾ ട്രാക്ടർ ഗിയറിലായിരിക്കണം.
  • ബ്രേക്ക് ഉപയോഗിക്കുമ്പോഴും വളവുകളിൽ വെച്ചും ട്രാക്ടറിന്റെ വേഗത കുറയ്ക്കുക

ട്രാക്ടർ നിർത്തേണ്ടവിധം

  • ത്രോട്ടിൽ വാൽവ് വലിച്ചശേഷം വേഗത കുറയ്ക്കുക
  • ക്ലച്ച് അമർത്തിക്കൊണ്ട് ബ്രേക്ക് അമർത്തി ചക്രങ്ങൾ നിശ്ചലമാക്കുക.
  • ഗിയർ ഷിഫ്റ്റ് ലിവർ ന്യൂട്രൽ സ്ഥാനത്ത് ആക്കുക.
  • ട്രാക്ടറിൽ ഇമ്പ്ളിമെന്റ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഹൈഡ്രോളിക് ലിവർ താഴ്ത്തി വെയ്ക്കേണ്ടതാണ്.
  • കീ "ഓഫ്' സ്ഥാനത്തേക്ക് തിരിക്കുക.
  • പാർക്കിംഗ് ബ്രേക്ക് ഉപയോഗിക്കുക.

സുരക്ഷാ മാനദണ്ഡങ്ങൾ

  • ഓപ്പറേറ്റേഴ്സ് മാനുവലിലും വാഹനത്തിനു പുറത്തും കൊടുത്തിരിക്കുന്ന സുരക്ഷാനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
  • ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുക
  • സംരക്ഷണമേകുന്ന വസ്ത്രധാരണം നടത്തുക (ഗ്ലൗസ്, ഷൂ, ഹെൽമറ്റ്, മാസ്ക് തുടങ്ങിയവ).
  • അയഞ്ഞ വസ്ത്രം ധരിക്കാതിരിക്കുക.
  • റേഡിയോ, ഇയർഫോൺ മുതലായവ ഒഴിവാക്കുക.
  • ROPS യഥാവിധം സ്ഥാപിക്കുക.
  • വാഹനത്തിന്റെ കറങ്ങിക്കൊണ്ടിരിക്കുന്ന ഭാഗങ്ങളിൽ നിന്നും അകലം പാലിക്കുക.
  • സ്റ്റെപ്പ് കയറുമ്പോൾ ശ്രദ്ധിക്കുക.
  • സീറ്റ് ബെൽറ്റ് ഉപയോഗിക്കുക.
  • ട്രാക്ടർ ശ്രദ്ധാപൂർവം ഓടിക്കുക.
  • ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ കയറുകയോ ഇറങ്ങുകയോ അരുത്.
  • സീറ്റിൽ ഇരിക്കാതെ വാഹനം ഓടിക്കരുത്.
  • വാഹനം റോഡിന്റെ വശങ്ങളിൽ ചേർത്ത് മാത്രം നിർത്തുക.
  • വളവിലും ഇറക്കത്തിലും വേഗത കുറയ്ക്കുക.
  • റോഡിൽ ഉപയോഗിക്കുമ്പോൾ രണ്ടു ബ്രേക്കുകളും ഒരുമിച്ച് ഉപയോഗിക്കുക.
  • വാഹനം ഓടിക്കാൻ തുടങ്ങുന്നതിനു മുൻപ് പരിസരത്ത് അപകട സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയ്ക്ക് മുകളിൽ വാഹനം ഓടിക്കരുത്.
  • ബാറ്ററി ശ്രദ്ധാപൂർവ്വം മാത്രം കൈകാര്യം ചെയ്യുക.
  • ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പ്രവർത്തിപ്പിക്കുക.
  • വാഹനം നിർത്തുമ്പോൾ, ഇമ്പ്ളിമെന്റ് താഴ്ത്താനും പാർക്കിംഗ് ബ്രേക്ക് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
  • ട്രാക്ടറിന്റെയും ടില്ലന്റെയും സർവീസിങ് യഥാസമയം ചെയ്യേണ്ടതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate