অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചിങ്ങം1 കേരള കര്‍ഷകദിനം

ചിങ്ങം1 കേരള കര്‍ഷകദിനം

ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനം

ശകവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും

വിവിധ സംഘടനകളുടെയും

സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്. മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്കാരങ്ങള്‍ നല്‍കി വരുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം എങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംങിന്‍റെ ജډദിനമാണ്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം. 1800 മുതല്‍ ലോകത്ത് പലരാജ്യങ്ങളിലും കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ദിവസം തിരഞ്ഞെടുത്ത് മികച്ച കര്‍ഷകരെ ആദരിച്ച് വരുന്നുണ്ട്. ഡിസംബറിലെ ആദ്യ വെള്ളിയാഴ്ച ആണ് ചില രാജ്യങ്ങളില്‍ കര്‍ഷകദിനം. അമേരിക്കയില്‍ ഒക്ടോബര്‍ 12 ആണ് ഔദ്യോഗിക കര്‍ഷക ദിനം എങ്കിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ വിവിധ ദിവസങ്ങളില്‍ കര്‍ഷകദിനാചരണങ്ങള്‍ നടത്തിവരുന്നുണ്ട്. ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേള്‍ന്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ലോകത്ത് 500 ദശലക്ഷത്തോളം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരുടെ അദ്ധ്വാനഫലമായാണ് പട്ടിണി ഇല്ലാതാവുന്നത്.

കടപ്പാട് : ശ്രീ. ഷിബു സി.വി

ഫോട്ടോ : എ.ജെ ചാക്കോ

 

അവസാനം പരിഷ്കരിച്ചത് : 6/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate