অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിസംരക്ഷണ അറിവുകള്‍

കൃഷിയും യന്ത്രങ്ങളും

നെല്‍കൃഷിക്ക് കൃഷിയെന്തിരന്‍

ട്രാക്ടറില് ഘടിപ്പിക്കുന്ന മിക്ക ഉഴവുയന്ത്രങ്ങളും ട്രാക്ടറിന് പിറകിലെ യന്ത്രക്കൈകളുടെ സഹായത്താല് മണ്ണിലൂടെ നിരങ്ങിനീങ്ങുമ്പോള് യന്ത്രത്തിന്റെ കൂര്ത്ത കൊഴു മണ്ണിനെ ഉഴുതുമറിക്കുന്നു. ഇതിന് നിശ്ചിത വേഗത്തില് ട്രാക്ടര് പ്രവര്ത്തിപ്പിക്കേണ്ടതുണ്ട്. ഇത് ഇത്തരം ഉഴവ് യന്ത്രത്തിന്റെ പ്രധാന പരിമിതിയാണ്. ഈ കുറവ് പരിഹരിച്ച് നിര്മിച്ചിട്ടുള്ള ഉഴവുയന്ത്രമാണ് റോട്ടവേറ്റര് അഥവാ റോട്ടറി ടില്ലര്

ട്രാക്ടറിന്റെ ശക്തി പുറത്തെടുക്കല് സംവിധാനം ഉപയോഗപ്പെടുത്തി പ്രത്യേക ഗിയര് ബോക്സിന്റെയോ ചെയിനുകളുടെയോ പിന്ബലത്താല് ശക്തിയായി കറങ്ങുന്ന ബ്ലെയ്ഡുകളാണ് മണ്ണിനെ ഉഴുതുമറിക്കുന്നത്. ഇവിടെ ട്രാക്ടറിന്റെ വേഗമല്ല എന്ജിന്റെ ശക്തിയും വേഗവുമാണ് ഉഴവുയന്ത്രത്തിന്റെ കാര്യക്ഷമത നിര്ണയിക്കുന്നത്.

ഏകദേശം രണ്ടുമീറ്റര് നീളമുള്ള ഉരുക്കുദണ്ഡില് ഘടിപ്പിച്ചിരിക്കുന്ന ആകൃതിയില് ഇരുവശങ്ങളും മൂര്ച്ച കൂടിയ 30 മുതല് 50 വരെ പുറംകാഠിന്യം വരുത്തിയ ഉരുക്ക് ബ്ലെയ്ഡുകളാണ് ഇതിന്റെ പ്രധാനഭാഗം. .ട്രാക്ടറിന് പിറകിലെ യന്ത്രക്കൈകളുടെയും പ്രൊപ്പല്ലര് ഷാഫ്റ്റിന്റെയും സഹായത്താല് റോട്ടവേറ്റര് പി.ടി.ഒ. ഷാഫറ്റുമായി ശ്രദ്ധയോടെ ഘടിപ്പിക്കുക. തുടര്ന്ന് ട്രാക്ടര് പ്രവര്ത്തിക്കുമ്പോള് പി.ടി.ഒ.യില്നിന്നുള്ള ശക്തി റോട്ടവേറ്ററിന്റെ ഗിയര് ബോക്സുവഴി ബ്ലെയ്ഡുകളെ ശക്തിയായി കറക്കുന്നു.

ട്രാക്ടറിന്റെ യന്ത്രക്കൈ താഴ്ത്തി ട്രാക്ടര് മുന്നോട്ടു നീങ്ങുമ്പോള് അതിവേഗത്തില് തിരിയുന്ന ബ്ലെയ്ഡുകള് മണ്ണിനെ ഇളക്കിമറിച്ച് കളകളെ അരിഞ്ഞ് കൃഷിസ്ഥലം പാകപ്പെടുത്തുന്നു. ഒരേസമയം മണ്ണ് ഉഴുതുമറിക്കുകയും കളകളെ അരിഞ്ഞുമാറ്റി മണ്ണില് വായുസഞ്ചാരമുണ്ടാക്കാനും റോട്ടവേറ്റര് ഉപയോഗിക്കാം.

നെല് കൃഷിക്ക് പാടത്ത് ഉഴവുനടത്താനും ചെളി കലക്കാനും ഏറ്റവും അനുയോജ്യമായ കാര്ഷികയന്ത്രമാണ് റോട്ടവേറ്റര്. 45 കുതിര ശക്തിയുള്ള ഒരു ട്രാക്ടര് ഉപയോഗിച്ച് നിരപ്പായ ഒരേക്കര് സ്ഥലം ഒരു മണിക്കൂര്കൊണ്ട് ഉഴുതു മറിക്കാന് റോട്ടവേറ്ററിന് കഴിയും. ട്രാക്ടറില് ഘടിപ്പിച്ച് പ്രവര്ത്തിപ്പിക്കാവുന്ന റോട്ടവേറ്ററിന് 60,000 മുതല് ഒരു ലക്ഷം രൂപവരെയാണ് വിപണിവില.

റബ്ബര്‍മരങ്ങള്‍ക്ക് പാവാട

റബ്ബര്‍ത്തോട്ടങ്ങളില്‍ മഴക്കാലമാകുമ്പോള്‍ പച്ചനിറത്തില്‍ ഞൊറിയിട്ട് പാവാടചാര്‍ത്തിയതുപോലെ നിരനിരയായി റബ്ബര്‍മരങ്ങള്‍ നില്‍ക്കുന്ന കൗതുകകരമായ കാഴ്ചകാണാം. ഈ കാഴ്ചയുടെ ശാസ്ത്രീയവശമാണ് 'റെയിന്‍ ഗാര്‍ഡിങ്' എന്ന 'മഴക്കവചം.' മഴക്കാലത്ത് ഉത്പാദനനഷ്ടം ഒഴിവാക്കാന്‍ സ്വീകരിക്കുന്ന തന്ത്രമാണ് 'റെയിന്‍  ഗാര്‍ഡിങ്.'

മരത്തിന്റെ തായ്ത്തടിയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി വെട്ടുപട്ടയിലെത്തി നഷ്ടം വരുന്നത് തടയാന്‍, വെട്ടുചാലിനുമുകളില്‍ നിശ്ചിത അകലത്തിലാണ് 'റെയിന്‍ ഗാര്‍ഡ്' എന്ന കവചം ഘടിപ്പിക്കുന്നത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്തും തുടര്‍ന്നുവരുന്ന തുലാവര്‍ഷസമയത്തും റെയിന്‍ ഗാര്‍ഡ് കെട്ടണം. യഥാസമയം ചെയ്താല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും ഉത്പാദനവര്‍ധനയുണ്ടാകും.

ഇത് നാലുതരമുണ്ട്. പരമ്പരാഗതരീതിയിലുള്ള പോളിത്തീന്‍ പാവാട, ടാപ്പിങ് ഷേഡ്, ഗാര്‍ഡിയന്‍ റെയിന്‍ ഗാര്‍ഡ്, ടാപ്പിങ് ഷീല്‍ഡ്, 45 സെ.മീ. വീതിയും 300 ഗേജ് കനവുമുള്ള എല്‍.ഡി.പി.ഇ. പോളിത്തീന്‍, ബിറ്റുമെന്‍ ചേര്‍ന്ന റെയിന്‍ഗാര്‍ഡ് കോമ്പൗണ്ട്, ഒരിഞ്ചുവീതിയുള്ള കോറത്തുണിനാട, സ്റ്റേപ്‌ളര്‍ പിന്‍ ഇത്രയുമാണ് പാവാട റെയിന്‍ഗാര്‍ഡിനുവേണ്ട ചേരുവകള്‍. റെയിന്‍ഗാര്‍ഡ് കോമ്പൗണ്ട് തീയില്‍ ചൂടാക്കരുത്. വേണമെങ്കില്‍ കോമ്പൗണ്ടുള്ള ടിന്‍ വെയിലത്തോ മറ്റോവെച്ച് അയവുവരുത്താം. പോളിത്തീന്‍ തയ്യല്‍മെഷീന്റെ സഹായത്തോടെ തുല്യയകലത്തില്‍ ചെറിയ ഞൊറിയിട്ട് തയ്ക്കുക, പ്‌ളാസ്റ്റിക്കിന്റെ അരികില്‍നിന്ന് ഒരു സെ.മീ. ഉള്ളില്‍ മാറ്റി തയ്ക്കണം.

ഗാര്‍ഡ് ചെയ്യുന്ന മരത്തിന്റെ വെട്ടുചാലിന് 10. സെ.മീ. മുകളില്‍, ചാലിന് സമാന്തരമായി നാലുസെ.മീ. വീതിയില്‍ മൊരി ചുരണ്ടി പൊടിതുടച്ച് ബിറ്റുമെന്‍ പശ ഒരിഞ്ചു വീതിയില്‍ നേര്‍മയായി ഒരേകനത്തില്‍ തേക്കുക. പശ തേച്ചതിന്റെ താഴ്പകുതി മറയുംവിധം ഞൊറിയിട്ട പോളത്തീന്‍ ഒട്ടിച്ച് രണ്ടറ്റത്തും യോജ്യമായ സ്റ്റേപ്‌ളര്‍ പിന്നടിച്ച് ഉറപ്പിക്കുക. തുടര്‍ന്ന് കോറത്തുണിനാട ഏറ്റവും പിന്നില്‍ ഉറപ്പിച്ച് ഞൊറിയിട്ടിടത്തെ പോളിത്തീന്‍ ഉപരിതലം മറയുമാറ് മുമ്പോട്ട് വലിച്ചുമുറുക്കി മുന്നിലും ഇടയ്ക്ക് മൂന്നുനാലിടത്തും പിന്നടിച്ച് ഉറപ്പിക്കുക. നാടയുടെ മുകള്‍ഭാഗം മൂടുംവിധം രണ്ടാമതും പശതേച്ചു പിടിപ്പിക്കുക. ഇതാണ് പാവാട റെയിന്‍ഗാര്‍ഡ്.

പാവാടയില്‍ ചോര്‍ച്ച കണ്ടാല്‍ കൂടുതല്‍ പശതേച്ച് ചോര്‍ച്ച തടയണം. മഴയ്ക്കുമുമ്പ്, റെയിന്‍ഗാര്‍ഡ് ചെയ്യണം. മൊരി ചുരണ്ടുമ്പോള്‍ പാല് പൊടിയരുത്. മഴ കഴിഞ്ഞ് പോളിത്തീന്‍ പറിച്ചെടുക്കാതെ, 23 ഇഞ്ച് നിലനിര്‍ത്തി മാത്രമേ മുറിച്ചെടുക്കാന്‍ പാടുള്ളൂ. റെയിന്‍ഗാര്‍ഡ് ചെയ്താല്‍ ഉത്പാദനം കുറയില്ല, പട്ടമരപ്പ് വരില്ല.

പുത്തനറിവുകള്‍ - വിജയകഥകള്‍

ഒരു കൂനയില്‍ അഞ്ചിനം പച്ചക്കറികള്‍ വിളയിക്കാം

ഒരു കൂന മണ്ണുകൂട്ടി കൃഷിചെയ്താല്‍ അഞ്ചിനം പച്ചക്കറികള്‍ വിളയിച്ചെടുക്കാം. ഈ വിദ്യ പറഞ്ഞുതരുന്നത് തൃശ്ശൂര്‍ കോലടിപ്പറമ്പില്‍ കെ.സി. ചെറിയാന്‍ എന്ന 62 കാരന്‍ കര്‍ഷകന്‍. കൂനയിലെ വള്ളിപ്പയറിന് കൃഷിചെയ്താല്‍ പയറിനുപുറമേ തക്കാളിയും കൂര്‍ക്കയും നെയ്മുളകും ചീരയും ആദായമായി കിട്ടുന്നതാണ് ചെറിയാന്‍റെ ജൈവപച്ചക്കറിയുടെ പ്രത്യേകത.

വീടിനു സമീപത്തെ വയലില്‍ ഒരേക്കര്‍ സ്ഥലത്ത് 320 കൂനകളിലായി പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട് ചെറിയാന്‍. കൂനകള്‍ തമ്മില്‍ 13 അടി അകലവുമുണ്ട്. ഒരു കൂനയ്ക്കുവേണ്ട മണ്ണില്‍ 650 ഗ്രാം കുമ്മായം വിതറിയശേഷം മണ്ണുകൂട്ടി കൃഷിക്ക് യോഗ്യമാക്കുന്നു. ഒരു മീറ്റര്‍ ഉയരത്തില്‍ അഞ്ചടി വിസ്താരത്തിലാണ് കൂന ഒരുക്കുന്നത്. ആദ്യം വള്ളിപ്പയര്‍ കൂനയുടെ മുകളിലെ തടത്തില്‍ നടും. അതേ തടത്തില്‍ത്തന്നെ കൂര്‍ക്കയും നെയ്മുളകുമുണ്ടാകും. കൂനകളുടെ വശങ്ങളിലായി ചീരയും തക്കാളിയും നടും. പ്രധാനകൃഷിയായ വള്ളിപ്പയറിനുമാത്രം വെള്ളം നനയ്ക്കലും ജൈവവളവും ചെയ്താല്‍ മതി. അത് മറ്റു പച്ചക്കറികള്‍ക്ക് ഗുണമായി മാറുമെന്നാണ് ചെറിയാന്‍ പറയുന്നത്.

കൂനകളിലെ തടത്തില്‍ ചകിരി, ഓലമടല്‍, തൊണ്ട്, അടയ്ക്കാത്തോട് എന്നിവയിട്ട് കൊത്തിയിളക്കിക്കൊടുക്കും. മണ്ണ് ഉറച്ചുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും വെള്ളം നനച്ചുകൊടുക്കണം. വള്ളി പടര്‍ന്നുകയറുമ്പോള്‍ പ്ലാസ്റ്റിക് നൂലുകൊണ്ട് തട്ട് കെട്ടിക്കൊടുക്കും.

ഗോമൂത്രം, കടലപ്പിണ്ണാക്ക്, ആട്ടിന്‍കാട്ടം, ചാണകം, വേപ്പിന്‍പിണ്ണാക്ക്, ഉണ്ടശര്‍ക്കര, ചെറുപയര്‍, മരോട്ടി, കോഴിക്കാട്ടം എന്നിവ നിശ്ചിത അളവിലെടുത്ത് പൊടിച്ച് ലായനിരൂപത്തിലാക്കി മാറ്റും. ആ ലായനി ഒരു ലിറ്റര്‍ എടുത്ത് 12 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചാണ് പച്ചക്കറിക്കുവേണ്ട ജൈവവളമാക്കി മാറ്റുന്നത്. 45 ദിവസം കഴിയുമ്പോള്‍തന്നെ ചെറിയാന്‍റെ തോട്ടത്തില്‍ വിളവെടുപ്പു തുടങ്ങും. 75 ദിവസമാകുമ്പോള്‍ നല്ല തോതില്‍ പച്ചക്കറി കിട്ടിത്തുടങ്ങും.

മഴമറ പന്തലില്‍ തണ്ണിമത്തന്‍ വളര്‍ത്താം

പ്രോട്രേകളില്‍ വളര്‍ത്തിയ കരുത്തുറ്റ തൈകള്‍ കൃഷിക്കുപയോഗിക്കാം. കൃഷിയിടം നന്നായി ഉഴുത് ജൈവവളം ചേര്‍ത്ത് നിരപ്പാക്കി തവാരണകളില്‍ കൃഷി ചെയ്യാം.തവാരണകള്‍ക്ക് 80 സെ.മീ മുതല്‍ ഒരു മീറ്റര്‍ വരെ വീതി വേണം. പ്ലാസ്റ്റിക് പുത ഈര്‍പ്പ സംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും. 30-60 മൈക്രോണ്‍ കട്ടിയുള്ള പ്ലാസ്റ്റിക് പുതകള്‍ ഇന്ന് ലഭ്യമാണ്.

ചെടികള്‍ തമ്മില്‍ 60 സെ.മീറ്റര്‍ അകലം വരത്തക്കരീതിയില്‍ ചെറിയ കുഴികളെടുത്ത് തൈകള്‍ നടാം. രണ്ടു തവാരണകള്‍ തമ്മില്‍ 50 സെ.മീ അകലം നല്‍കണം. പാവലും പടവലും പടര്‍ത്തുന്ന പോലെ തണ്ണിമത്തനും പന്തലിലേക്ക് പടര്‍ത്താം. ചാക്കു നൂലോ പ്ലാസ്റ്റിക് കയറോ ഉപയോഗിച്ച് ചെടികളെ പന്തലിലേക്ക് കയറ്റി വിടാം.

ചുവടു ഭാഗത്തെ പാര്‍ശ്വ ശാഖകള്‍ മുറിച്ചു മാറ്റുന്നത് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. കായ്കള്‍ ഏകദേശം ക്രിക്കറ്റ് ബോള്‍ വലുപ്പത്തിലാകുമ്പോള്‍ നെറ്റ് ബാഗിലാക്കി പ്ലാസ്റ്റിക് ചരടുപയോഗിച്ച് പന്തലില്‍ കെട്ടിയിടുന്നത് കായ്കള്‍ അടര്‍ന്നു വീഴാതെ താങ്ങു നല്‍കും.

മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്താം. ഫെര്‍ട്ടിഗേഷന്‍ രീതിയോട് നന്നായി പ്രതികരിക്കുന്ന വിളയാണ്  തണ്ണിമത്തന്‍. 200 ച.മീറ്റര്‍ സ്ഥലത്തിന് 1.4 കിലോഗ്രാം നൈട്രജന്‍,ഒരു കിലോ ഫോസ്ഫറസ്,2.4 കിലോഗ്രാം പൊട്ടാഷ് എന്നിവ ലഭ്യമാകുന്ന തരത്തില്‍ വളപ്രയോഗം നല്‍കാം. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഡ്രിപ്പുകളിലൂടെ നല്‍കാം. നിലത്ത് പടര്‍ത്തി വളര്‍ത്തുന്ന ചെടികളിലെ കായ്കളെ അപേക്ഷിച്ച് മഴമറ പന്തലിലെ കായ്കള്‍ക്ക് നിറവും ആകര്‍ഷണീയതയും കൂടുതലാണ്.

വാഴത്തോപ്പില്‍ മണ്ണിരക്കമ്പോസ്റ്റ്‌ നിര്‍മിക്കാം

മലയാളികളുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തവയാണ്‌ നേന്ത്രനും കദളിയുമടങ്ങുന്ന വാഴപ്പഴങ്ങൾ. കദളിപ്പഴം ഒഴിവാക്കിക്കൊണ്ടൊരു സദ്യ ചിന്തിക്കാൻപോലും പ്രയാസമാണ്‌. ഈ ഇഷ്ടക്കൂടുതൽകൊണ്ടുതന്നെ കേരളത്തിൽ വ്യാപകമായി കൃഷിചെയ്യുന്ന വിളയാണ്‌ വാഴ. വീട്ടുവളപ്പുകളിലും തെങ്ങിൻതോപ്പുകളിലും കമുകിൻ തോപ്പുകളിലും ഇടവിളയായും പറമ്പുകളിൽ പ്രധാന വിളയായും വാഴ കൃഷിചെയ്തു വരുന്നു. ഇതിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രധാനമായും നേന്ത്രൻ ഇനമാണ്‌ കൃഷിചെയ്യുന്നത്‌. കൂടുതൽ സ്ഥലത്ത്‌ വാഴക്കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത്‌ ഇതിന്‍റെ വിളവ്‌ കുറവാണ്‌. സ്ഥിരമായി വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ആദ്യത്തെ രണ്ട്‌ മൂന്ന്‌ വർഷങ്ങൾക്കുശേഷം വിളവ്‌ കുറഞ്ഞുവരുന്നതായി കാണാം. മണ്ണിന്‍റെ  ഫലഭൂയിഷ്ഠത കുറയുന്നതുമൂലമാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഫലഭൂയിഷ്ഠത നിലനിർത്തണമെങ്കിൽ ജൈവവളങ്ങൾ ധാരാളമായി ഉപയോഗിക്കണം. ജൈവവളങ്ങളുടെ ലഭ്യതയാണ്‌ ഇതിന്‌ വിഘാതമായി നിൽക്കുന്നത്‌. ജൈവവളങ്ങൾ കൃഷിയിടങ്ങളിൽതന്നെ ഉൽപാദിപ്പിക്കാൻ സൗകര്യമുണ്ടെങ്കിൽ കൃഷിച്ചെലവ്‌ വളരെ കുറയും. രാസവളങ്ങളുടെ ഉപയോഗം 25 മുതൽ 50 ശതമാനം വരെ കുറയ്ക്കാനും സാധിക്കും.

ഇതിന്‌ ഒരു മാർഗം വാഴത്തോപ്പുകളിലെ മണ്ണിരക്കമ്പോസ്റ്റ്‌ നിർമ്മാണമാണ്‌. വാഴത്തോപ്പുകളിൽ പാഴായിക്കിടക്കുന്ന വാഴപ്പിണ്ടി, വാഴമാണം, വാഴയില എന്നിവയും കാലിവളവും ഉപയോഗിച്ച്‌ മണ്ണിരക്കമ്പോസ്റ്റ്‌ നിർമാണം നടത്തണം. വാഴപ്പിണ്ടിയും വാഴമാണവും ചെറിയ കഷണങ്ങളാക്കുക. ഇവയുടെ എട്ടിൽ ഒരുഭാഗം ചാണകവുമായി കൂട്ടിച്ചേർത്താണ്‌ മണ്ണിരക്കമ്പോസ്റ്റ്‌ നിർമിക്കുന്നത്‌. ഇതിനായി യൂഡ്രിലിസ്‌ യുജിനേ, ഐസീനിയ ഫിറ്റിഡ എന്നീ മണ്ണിരകളിൽ ഏതിനെയെങ്കിലും ഉപയോഗിക്കണം. ഏകദേശം ഒരു ടൺ ജൈവവളമിശ്രിതത്തിൽ നിന്ന്‌ 300-350 കിലോഗ്രാം കമ്പോസ്റ്റ്‌ ലഭിക്കുന്നു. അതായത്‌ കമ്പോസ്റ്റ്‌ നിർമ്മാണത്തിന്‌ നമ്മൾ ഇപയോഗിക്കുന്ന ചാണകത്തിന്‍റെ മൂന്നിരട്ടി കമ്പോസ്റ്റ്‌ ലഭിക്കുന്നു. അങ്ങനെ മണ്ണിരക്കമ്പോസ്റ്റ്‌ നിർമാണം ജൈവവളത്തിന്‍റെ  ലഭ്യത വർദ്ധിപ്പിക്കുന്നു.
ഒരു വാഴയ്ക്ക്‌ ഏകദേശം 5 കിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ്‌ നടുമ്പോൾ തന്നെ കുഴിയിൽ ഇട്ടുകൊടുക്കണം. കമ്പോസ്റ്റ്‌ നിർമാണം നന്നായി പുരോഗമിക്കുന്നുണ്ടെങ്കിൽ വീണ്ടും 35 കിലോഗ്രാം കമ്പോസ്റ്റ്‌ ആദ്യത്തെ രണ്ടുമാസത്തിനകം ഇട്ടുകൊടുക്കണം. ഇപ്രകാരം കൃഷിചെയ്യുമ്പോൾ ശുപാർശ ചെയ്തിട്ടുള്ള രാസവളത്തിന്‍റെ  അളവ്‌ 15 മുതൽ 25 ശതമാനം വരെ കുറയ്ക്കാവുന്നതാണ്‌. തുടർന്നുള്ള വർഷങ്ങളിൽ ധാരാളമായി കമ്പോസ്റ്റ്‌ ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ അളവ്‌ വീണ്ടും കൂട്ടാവുന്നതാണ്‌. ഇങ്ങനെ ധാരാളം കമ്പോസ്റ്റ്‌ ഉപയോഗിക്കുമ്പോൾ രാസവളത്തിന്‍റെ  അളവ്‌ 50 ശതമാനം മുതൽ 75 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.അതായത്‌ ആദ്യഘട്ടങ്ങളിൽ സംയോജിതവളപ്രയോഗവും പടിപടിയായി ജൈവകൃഷിയും അവലംബിക്കാൻ സാധിക്കുന്നു.

മണ്ണിരക്കമ്പോസ്റ്റിന്‌ അമ്ലഗുണമോ ക്ഷാരഗുണമോ ഇല്ല. തന്മൂലം നമ്മുടെ കൃഷിയിടങ്ങൾക്ക്‌ ഏറ്റവും യോജിച്ച ജൈവവളമാണ്‌. വാഴയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മണ്ണിരക്കമ്പോസ്റ്റിൽ നൈട്രജൻ, ഫോസ്ഫറസ്‌, പൊട്ടാഷ്‌ എന്നീ മൂലകങ്ങൾ യഥാക്രമം 15-18 ശതമാനം, 0.810 ശതമാനം, 1.82.00 ശതമാനം എന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇവകൂടാതെ കാത്സ്യം, സൂക്ഷ്മ മൂലകങ്ങൾ എന്നിവ നല്ല തോതിൽ അടങ്ങിയിരിക്കുന്നു. ചില ഹോർമോണുകളും ഇതിലുണ്ട്‌. അതുപോലെതന്നെ വളരെ പ്രയോജനകരമായ ബാക്ടീരിയകളും മറ്റ്‌ സൂക്ഷ്മ ജീവികളും ഇതിൽ ധാരാളമായി വസിക്കുന്നു. അതിനാൽ മണ്ണിരക്കമ്പോസ്റ്റ്‌ ഉത്തമ ജൈവവളമാണ്‌.

മണ്ണിരക്കമ്പോസ്റ്റ്‌ നിർമാണം പിണ്ടിവണ്ടുകളുടെ ആക്രമണം ഗണ്യമായി കുറയ്ക്കുന്നു. വാഴത്തോട്ടങ്ങളിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്ന വാഴപ്പിണ്ടി, വാഴമാണം ഇവയിലാണ്‌ ഈ വണ്ടുകൾ മുട്ടയിട്ട്‌ പെരുകുന്നത്‌. മണ്ണിരക്കമ്പോസ്റ്റിനായി ഇവ ഉപയോഗപ്പെടുത്തുമ്പോൾ പരിസരശുചീകരണം നടക്കുകയും അങ്ങനെ പിണ്ടിവണ്ടുകളുടെ നിയന്ത്രണം സാധ്യമാകുകയും ചെയ്യുന്നു.

വാഴത്തോട്ടത്തിൽ ജൈവവളത്തിനുളള മറ്റൊരു പ്രധാന മാർഗം പച്ചിലച്ചെടികൾ വളർത്തുകയാണ്‌. വൻപയർ, കൊളിഞ്ഞി, സൺഹമ്പ്‌, ഡെയിഞ്ച ഇവയേതെങ്കിലും നട്ടുവളർത്താവുന്നതാണ്‌. വൻപയറാണ്‌ എളുപ്പത്തിൽ വളർത്താവുന്ന വിള. ഇതിന്‍റെ വിത്ത്‌ ഏക്കറിന്‌ 16 കിലോഗ്രം എന്ന തോതിൽ വാഴയുടെ ചുറ്റും വാഴകൾക്കിടയിലും വിതച്ചുകൊടുക്കണം. വാഴ നടുന്നതിനൊപ്പം പയറും വിതയ്ക്കണം. പൂക്കുമ്പോൾ പയർച്ചെടി പിഴുത്‌ വാഴയുടെ തടത്തിലിട്ട്‌ മൂടുക. വീണ്ടും ഒരാവർത്തികൂടി ഇതുപോലെ പയർ കൃഷിചെയ്യുക. ഇങ്ങനെ ഇടവിളയായി പയർ വളർത്തുന്നതുമൂലം വാഴത്തോട്ടത്തിലെ കളനിയന്ത്രണം വളരെ ഫലപ്രദമായി നടക്കുന്നു. കൂടാതെ വാഴത്തടത്തിൽ പുതയിടുന്നതിന്റെ ഗുണം ലഭിക്കുന്നു. എല്ലാറ്റിനുപരി ജൈവവളം കൃഷിസ്ഥലത്തുതന്നെ ഉൽപ്പാദിപ്പിക്കാനും രാസവളത്തിന്‍റെ അളവ്‌ ശുപാർശ ചെയ്യപ്പെട്ടതിൽ നിന്ന്‌ 15 മുതൽ 20 ശതമാനം വരെ കുറയ്ക്കാനും സാധിക്കുന്നു.

വാഴക്കൃഷിക്ക്‌ ജൈവവളം അത്യന്താപേക്ഷിതമാകയാൽ വാഴത്തോപ്പുകളിൽ തന്നെയുള്ള ജൈവവളനിർമ്മാണം കൃഷിച്ചെവല്‌ കുറച്ച്‌ അറ്റാദായം വർധിപ്പിക്കുന്നു. അതുപോലെതന്നെ ജൈവവളങ്ങളുടെ ഉപയോഗം സുസ്ഥിരകൃഷിയിലേക്കുള്ള മാറ്റം സുഗമമാക്കുകയും വരുമാന ഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഡ്രാഗണ്‍സ് ബ്രത്ത്:ഏറ്റവും എരിവ് കൂടിയ മുളക്

ഒ​രു ചെ​റി​യ കാ​ന്താ​രിമു​ള​ക് ക​ടി​ച്ചാ​ല്‍പ്പോ​ലും എ​രി​വു താ​ങ്ങാ​നാ​കാ​ത്ത​വ​രാ​ണ് ന​മ്മളി​ല്‍ പ​ല​രും. അ​തേ​സ​മ​യം മു​ള​ക് ക​ഴി​ച്ച് റി​ക്കാ​ര്‍ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​വ​രു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​ര്‍ക്കൊ​രു വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ് ഡ്രാ​ഗ​ണ്‍സ് ബ്ര​ത്ത് എ​ന്ന പ്ര​ത്യേ​ക ഇ​നം മു​ള​ക്‍.

വ​ള​രെ ആ​ക​സ്മി​ക​മാ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഈ ​ഇ​നം മു​ള​ക്‍ വ​ള​ര്‍ത്തി​യ​ത്. ഇ​വ​യു​ടെ എ​രി​വു കാ​ര​ണം ഇ​തു ക​ഴി​ക്കു​ന്ന​യാ​ള്‍ക്ക് മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. മൈ​ക്ക് സ്മി​ത്ത് എ​ന്ന ക​ര്‍ഷ​ക​നും നോ​ട്ടിം​ഗ്ഹാം ട്ര​ന്‍റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രും ചേ​ര്‍ന്നാ​ണ് ഡ്രാ​ഗ​ണ്‍സ് ബ്ര​ത്ത് വ​ള​ര്‍ത്തി​യെ​ടു​ത്ത​ത്. 

ഇ​വ​യി​ല്‍നി​ന്നു കി​ട്ടു​ന്ന എ​ണ്ണ ബോ​ധ​ഹാ​രി​ക​ള്‍ക്കു പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​മ്പ​രാ​ഗ​ത​മാ​യ മ​രു​ന്ന​ക​ളോ​ട് അ​ല​ര്‍ജി​യു​ള്ള​വ​ര്‍ക്ക് ഇ​ത് ഒ​ര​നു​ഗ്ര​ഹ​മാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും എ​രി​വു​ള്ള മു​ള​ക് ക​ണ്ടു പി​ടി​ച്ച​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ര്‍ഡി​ന​പ​ക്ഷി​ച്ച സ്മി​ത്ത് അ​വ​രു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

മട്ടുപ്പാവ് കൃഷിക്കായി "തിരിനന"

ചട്ടിയിലോ ഗ്രോബാഗിലോ വളര്ത്തുന്ന ചെടികള്ക്ക് ഏറ്റവും അനുയോജ്യമായ ജലസേചന രീതിയാണ് തിരിനന അഥവാ wick irrigation. സാധാരണ കൃഷിരീതിയില് ചെടികള്ക്ക് ദിവസവും വെള്ളം ഒഴിച്ചു കൊടുക്കണം. അതല്ലെങ്കില് കണിക ജലസേചനം പോലുള്ള സംവിധാനങ്ങള് ഒരുക്കണം. മട്ടുപ്പാവ് കൃഷിയാണെങ്കില് ടെറസില് കയറി ഇറങ്ങുകയും വേണം. കുറച്ചു വെള്ളം എങ്ങനെയായാലും ടെറസില് വീഴുകയോ നഷ്ടപ്പെടുകയോ ചെയ്യും. രണ്ടോ മൂന്നോ ദിവസം വീട്ടില് നിന്ന് മാറി നിന്നാല് ചെടി ഉണങ്ങി നശിക്കാനും ഇടയാകും. ഇതിനെല്ലാം പരിഹാരമാണ് തിരിനനകൃഷി.

എയര്കണ്ടീഷനിംഗ് ശീതീകരണത്തില് ഇന്സുലേഷന് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്ലാസ് നാര് പോലുള്ള ഒരു വസ്തു കൊണ്ടുണ്ടാക്കിയ ഏകദേശം 30 സെ.മീ നീളവും 2 സെ.മീറ്ററില് താഴെ വ്യാസവും വരുന്ന തിരിയാണ് ഇതിന്റെ പ്രധാന ഘടകം. ചെടി നടുന്നതിന് മുമ്പായി ഗ്രോബാഗിന്റെയോ ചട്ടിയുടെയോ അടിയില് 2 സെ.മീ വ്യാസത്തില് ഒരു ദ്വാരമിടുക.

ഗ്ലാസ് നാരു കൊണ്ടുള്ള തിരി പകുതി നീളം ബാഗിനുള്ളിലാക്കി അതില് പോട്ടിംഗ് മിശ്രിതം നിറയ്ക്കുക. തിരിയുടെ ബാക്കി ഭാഗം താഴെ രണ്ട് ഇഷ്ടികകള്ക്കിടയില് ചരിച്ച് വച്ചിരിക്കുന്ന ഉപയോഗം കഴിഞ്ഞ 2 ലിറ്റര് പ്ലാസ്റ്റിക് കുപ്പിയില് മദ്ധ്യഭാഗത്ത് ദ്വാരമിട്ട് അതിലേക്കും ഇറക്കിവയ്ക്കുക.

മറ്റൊരു ദ്വാരം കുപ്പിയുടെ ഒരറ്റത്തായി ഇട്ട് അതിലൂടെ വെള്ളമൊഴിക്കുക. കുപ്പി അതിന്റെ തന്നെ അടപ്പ് കൊണ്ട് ഭദ്രമായി മുറുക്കി അടയ്ക്കുക. ഒരു ചെടിയ്ക്ക് ഒരു കുപ്പി എന്നത് മാറ്റി 3 ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് നിരയായി യോജിപ്പിച്ച് 50 സെ.മീ അകലത്തില് ദ്വാരങ്ങളിട്ട് ഓരോന്നിന്റെയും മുകളില് ബാഗ് വെച്ച് പൈപ്പിന്റെ ദ്വാരത്തിലേക്ക് തിരി കടത്തി വെക്കുക.

ചട്ടി/ബാഗ് രണ്ട് ഇഷ്ടികകള്ക്ക് മുകളിലായി പൈപ്പിലേക്ക് മര്ദം വരാത്ത രീതിയില് ഉയര്ത്തി വയ്ക്കണം. പൈപ്പിന്റെ ഒരറ്റത്ത് തുറന്ന സ്ഥലത്ത് മാത്രം വെള്ളം ഒഴിച്ച് കൊടുത്താല് മതിയാകും.

മറ്റേ അറ്റം എന്ഡ് ക്യാപ്പുകൊണ്ട് ലീക്ക് വരാതെ അടയ്ക്കുക. വളര്ച്ചയുടെ ഓരോ ഘട്ടത്തിലും ചെടികള് വിവിധ അളവില് ജലം ഉപയോഗിക്കുന്നതുകൊണ്ട് തുടക്കത്തില് മൂന്നോ നാലോ ദിവസം കൂടുമ്പോള് കുപ്പിയിലോ പൈപ്പിലോ വെള്ളം നിറച്ചാല് മതിയാകും.

ചെടി വലുതായി കഴിഞ്ഞാല് കൂടുതല് വെള്ളം ഉപയോഗിക്കുന്നതു കൊണ്ട് വെള്ളം വറ്റുന്നതിനനുസരിച്ച് നിറച്ച് കൊടുക്കുക.

ചെടി നട്ട് ആദ്യത്തെ ഒന്നോ രണ്ടോ ദിവസങ്ങളില് മുകളില് നിന്നു തന്നെ നനച്ചു കൊടുക്കുന്നത് അഭികാമ്യമായിരിക്കും. പിന്നീട് മണ്ണിലെ ജലാംശം തീരുന്ന മുറയ്ക്ക് താഴത്തെ സംഭരണിയില് നിന്നും ആവശ്യം പോലെ ക്യാപില്ലറിസക്ഷന് ഫോഴ്സ് ഉപയോഗിച്ച് തിരിവെള്ളം വലിച്ചെടുത്ത് മണ്ണിലെത്തിച്ചു കൊള്ളും.

സാധാരണ ജലസേചനരീതിയില് മുകളില് നിന്ന് നനക്കുമ്പോള് ബാഷ്പീകരണം മൂലമുള്ള നഷ്ടം ഉണ്ടാകുന്നത് തിരിനനയില് തുലോം കുറവാണ്.

ജലസേചനത്തിന് മാത്രമല്ല, ലായനി രൂപത്തിലുള്ള വളപ്രയോഗത്തിനും തിരിനനയിലൂടെ സാദ്ധ്യമാണ്. വെള്ളം തീരുന്നതിനനുസരിച്ച് മാത്രം നിറച്ചുകൊടുത്താല് മതി എന്നുള്ളതുകൊണ്ട് രണ്ട് ദിവസം വീട്ടില് നിന്ന് വിട്ട് നിന്നാലും ചെടി വാടിപ്പോകാതെ കൃഷി ചെയ്യാന് സാധിക്കും. എപ്പോഴും ഒരുപോലെ വെള്ളം കിട്ടുന്നതിനാല് ചെടി കരുത്തോടെ വളരുവാന് സഹായിക്കും.

മട്ടുപ്പാവില്‍ ഒരു അടുക്കളത്തോട്ടം ഒരുക്കാം

മഴയെത്തി, ഇനി മഴക്കാല പച്ചക്കറിക്കൃഷി തുടങ്ങാം. അല്പം മനസ്സുവെച്ചാല്‍ ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പിലോ, ടെറസ്സിലോ ഉത്പാദിപ്പിക്കാന്‍ കഴിയും. വീട്ടുവളപ്പില്‍ അടുക്കളത്തോട്ടം സാധ്യമല്ലാത്ത അവസ്ഥയില്‍ മട്ടുപ്പാവിലെ കൃഷിയാണ് നല്ലത്. മട്ടുപ്പാവില്‍ മഴമറതീര്‍ക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.

മഴമറക്കകത്ത് ചെടിച്ചെട്ടികളിലോ, പ്ലാസ്റ്റിക് കൂടകളിലോ, സിമന്‍റ്ബാഗുകളിലോ പച്ചക്കറി കൃഷിചെയ്യാം. 1:1:1 എന്ന അനുപാതത്തില്‍ ജൈവാംശമുള്ള മേല്‍മണ്ണ്, മണല്‍, ഉണക്കചാണകപ്പൊടി എന്നിവ ചേര്‍ത്ത മിശ്രിതം തയ്യാറാക്കി കൂടകള്‍ നിറയ്ക്കാം. ടെറസ്സില്‍ ഭിത്തിക്കുമുകളിലായി ചെങ്കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് തടം തീര്‍ത്ത് തടത്തില്‍ പോര്‍ട്ടിങ് മിക്‌സ്ചര്‍ നിറയ്ക്കുക. ഈ രീതി സ്വീകരിക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പുവരുത്തണം.

നല്ലയിനം പച്ചക്കറിവിത്തുകള്‍ വിശ്വാസയോഗ്യമായ ഏജന്‍സികളില്‍നിന്നും ശേഖരിക്കുക. വെണ്ട, മുളക്, തക്കാളി, ചീര, വഴുതിന തുടങ്ങിയവയും പാവല്‍, പയര്‍, പടവലം, പീച്ചിങ്ങ തുടങ്ങിയ പന്തല്‍ ഇനങ്ങളും കൃഷിചെയ്യാനായി തിരഞ്ഞെടുക്കാം. വിത്തുകള്‍ 8-10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം മേല്പറഞ്ഞ പോര്‍ട്ടിങ് മിശ്രിതത്തില്‍ നടാം. നടുന്നതിനുമുമ്പ് കൂടയൊന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് നല്ലതാണ്. നടീലിനുശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ ക്രമമായ തോതില്‍ നനച്ചുകൊടുക്കണം. കൂടകളിലുള്ള ജൈവവളങ്ങള്‍ വെള്ളത്തില്‍ ഒഴുകി നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. താഴെ പറയുന്ന ജൈവവളങ്ങളില്‍ ഏതെങ്കിലുമൊന്ന് ഏഴ്എട്ട് ദിവസത്തെ ഇടവേളകളില്‍ ചേര്‍ത്ത് കൊടുക്കണം.

പച്ചച്ചാണകം, ബയോഗ്യാസ് സ്ലറി, കപ്പലണ്ടി പിണ്ണാക്ക്, ഇവയിലൊന്ന് 200 ഗ്രാം 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി തടത്തില്‍ ഒഴിച്ചുകൊടുക്കണം. മണ്ണിര കമ്പോസ്റ്റ് 4 കി.ഗ്രാം ക്രമത്തിലും ഗോമൂത്രം രണ്ടുലിറ്റര്‍ 16 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചും നല്‍കാം. അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, മൈക്കോ റൈസ മുതലായ ജീവാണുവളങ്ങളും ജൈവവളത്തോടൊപ്പം ചേര്‍ത്ത് ചെടികള്‍ക്ക് കൊടുക്കാം. ഇവ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് സസ്യവളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു.

ഈ രീതിയില്‍ കൃഷിചെയ്യുമ്പോള്‍ രോഗങ്ങളും കീടങ്ങളും പൊതുവേ കുറവു തന്നെ. രോഗങ്ങളും കീടങ്ങളും കാണുകയാണെങ്കില്‍ ജൈവിക നിയന്ത്രണമാര്‍ഗങ്ങള്‍ മാത്രം സ്വീകരിക്കുക. മട്ടുപ്പാവിലെ കൃഷിയില്‍ രാസപദാര്‍ഥങ്ങള്‍ ഒരിക്കലും ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രാസവസ്തുക്കള്‍ ടെറസ്സിനുതന്നെ ദോഷം വരുത്തിവെക്കും.

മൃഗം-പക്ഷി -മത്സ്യ കൃഷി

മത്സ്യക്കൃഷിയുമായി ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍

ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ച്‌ മനോജ് നേരേ ഇറങ്ങിയത് മത്സ്യകൃഷിയിലേക്കാണ്. കോഴിക്കോട് അത്തോളി പഞ്ചായത്തിലെ വേളൂരില്‍ അഞ്ചേക്കര്‍ പാടത്തും വെള്ളക്കെട്ടിലുമായാണ് മത്സ്യകൃഷി.പുഴയോരത്തുള്ള പാടത്ത് നെല്‍കൃഷിയും പിന്നീട് ചെമ്മീന്‍കൃഷിയുമിറക്കിയ കര്‍ഷകനായിരുന്ന കൂടത്തുംകണ്ടി ദേവദാസിന്റെ മകനാണ് കെ.കെ. മനോജ്. അത്തോളി ഹൈസ്കൂളിലെ എസ്.എല്‍.എല്‍.സി. പഠനത്തിനുശേഷം ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്പൂര്‍ത്തിയാക്കി.അതിനുശേഷമാണ് അച്ഛന്റെ കുടുംബസ്വത്തായി കിട്ടിയ പാടത്തും വെള്ളക്കെട്ടിലും നാഷണല്‍ അക്വാഫാം എന്ന സ്ഥാപനം തുടങ്ങിയത്. ആദ്യം പരമ്പരാഗതരീതിയിലായിരുന്നു മത്സ്യംവളര്‍ത്തല്‍. പിന്നീട് ശാസ്ത്രീയകൃഷിയായി.
തുടക്കത്തില്‍ കരിമീന്‍, കണമ്പ്, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കൃഷിചെയ്തിരുന്നത്. ചെമ്മീന്‍ കയറ്റുമതി ഏജന്റുമാര്‍ക്കും നാട്ടിന്‍പുറത്തുള്ളവര്‍ക്കുമാണ് മത്സ്യങ്ങള്‍ നല്‍കിയിരുന്നത്. പത്തുവര്‍ഷംമുമ്പുവരെ കാരച്ചെമ്മീന്‍കൃഷിയുണ്ടായിരുന്നു.

പിന്നീട് വിലത്തകര്‍ച്ചയും വൈറസ്രോഗബാധയും കാരണം ചെമ്മീന്‍കൃഷി നഷ്ടത്തിലായി. അതിനുശേഷം കരിമീന്‍, കരിമീന്‍കൂട്, നാടന്‍മത്സ്യങ്ങള്‍, പൂമീന്‍, ചെമ്പല്ലി എന്നിവയുടെ കൃഷി തുടങ്ങിയതോടെ നേട്ടങ്ങള്‍ മനോജിനെ തേടിയെത്തി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്‌ 2011ലും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് 2012ലും മനോജിന് പുരസ്കാരംനല്‍കി ആദരിച്ചിട്ടുണ്ട്.കേരള സിലബസില്‍ ആറാംക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമൂഹികശാസ്ത്രം പുസ്തകത്തിലെ കൃഷിപാഠത്തില്‍ മനോജിന്റെ കൃഷിരീതികള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്. കരിമീന്‍വിത്തുത്പാദനം, മത്സ്യങ്ങളുടെ കൂടുനിര്‍മാണം, മീന്‍പിടിക്കാനുള്ള കെണി, മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കാനുള്ള അമ്മത്തൊട്ടില്‍, മഴക്കാലങ്ങളില്‍ വെള്ളത്തില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോകാതെ സംരക്ഷിച്ചുനിര്‍ത്തല്‍ തുടങ്ങി ചെലവുകുറഞ്ഞരീതിയില്‍ മത്സ്യം വളര്‍ത്തുന്നതിനുള്ള കണ്ടെത്തലുകള്‍ മനോജ് നടത്തിയിട്ടുണ്ട്.

പാടത്തിലെ വെള്ളക്കെട്ടിനുമുകളില്‍ മുളകൊണ്ട് നിര്‍മിച്ച വലയിട്ട രണ്ടുകൂടുകളിലായി 30ഓളം താറാവുകളെയും വളര്‍ത്തുന്നുണ്ട്. താറാവുകളുടെ കാഷ്ഠം വെള്ളത്തില്‍ വീഴുമ്പോള്‍ പ്ളവഗ വളര്‍ച്ചകൂടുകയും മത്സ്യങ്ങള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും. ഓര്‍ഡര്‍പ്രകാരം ജില്ലയ്ക്കകത്തും പുറത്തുമുള്ളവര്‍ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുപോകാറുണ്ട്. കരിമീന്‍ കുഞ്ഞിന് എട്ടുരൂപയാണ്. കൂടാതെ വലിയ മത്സ്യങ്ങളെ ഹോട്ടലുകളിലേക്കും മറ്റ് ഭക്ഷണശാലകളിലേക്കും നല്‍കുന്നുണ്ട്. കരിമീനിന് കിലോ 400 മുതല്‍ 500 രൂപവരെയാണ്. പൂമീനിന് 250 മുതല്‍ 350 രൂപവരെയും. പത്തുലക്ഷത്തോളം രൂപയുടെ മീന്‍ കൃഷിയില്‍നിന്ന് കിട്ടാറുണ്ട്.

കന്നുകാലികളില്‍ കൊങ്ങിണി സസ്യവിഷബാധ

കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും റോഡരികുകളിലും കടുത്ത വേനലില്‍പോലും സര്‍വ്വസാധാരണമായി തഴച്ച് വളര്‍ന്നു കാണപ്പെടുന്ന വിവിധ നിറത്തിലുള്ള പുഷ്പങ്ങളോടുകൂടിയ ഒരു സസ്യമാണ് കൊങ്ങിണി അഥവാ പൂച്ചെടി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലേക്ക് ഈ സസ്യം ഒരു അലങ്കാരച്ചെടിയായി കൊണ്ടുവന്നതാണെന്നും അത് പിന്നീട് പടര്‍ന്നു പിടിക്കുന്ന ഒരു കളസസ്യമായി നമ്മുടെ നാട്ടില്‍ മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇത് നമ്മുടെ വനാന്തരങ്ങളില്‍ കാണപ്പെടുന്നതായും സസ്യഭുക്കുകളായ വന്യജീവികള്‍ക്കു ഭീഷണിയാകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ വളര്‍ത്തുമൃഗങ്ങളില്‍ പശുക്കളിലും ആടുകളിലുമാണ് സാധാരണയായി ഈ സസ്യവിഷബാധ കണ്ടുവരുന്നത്. ഈ സസ്യത്തില്‍ അടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ ലന്റാഡിന്‍ എയും ലന്റാഡിന്‍ ബിയുമാണ്.

കന്നുകാലികള്‍ ഈ സസ്യം ഭക്ഷിക്കുന്നതുമൂലം അതിലടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളിലെത്തുകയും അത് കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ഇത് കരളിനെ ബാധിക്കുന്നതു വഴി പിത്തരസത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാല്‍ കരള്‍ രോഗത്തിന്റെ പ്രഥമ ലക്ഷണമായ മഞ്ഞപ്പിത്തം ഉണ്ടാകുകയും ചെയ്യുന്നു.  ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുന്നത് പിത്തരസം വഴിയാണല്ലോ. കന്നുകാലികളുടെ ശരീരത്തില്‍ പത്രഹരിതകത്തിന്റെ (ക്ലോറോഫിന്‍) ഉപാപചയം മൂലം ഉണ്ടാകുന്ന ഫില്ലോയെറിത്രിന്‍ എന്ന പദാര്‍ത്ഥം സാധാരണയായി പിത്തരസം വഴിയാണ് പുറന്തള്ളപ്പെടുന്നത്. ഈ വിഷബാധമൂലം പിത്തരസത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുന്നതിനാല്‍ ഫില്ലോയെറിത്രിന്‍ എന്ന പദാര്‍ത്ഥം കന്നുകാലികളുടെ ശരീരത്തിലെ ത്വക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നു. ത്വക്കില്‍ അടിഞ്ഞുകൂടിയ ഫില്ലോയെറിത്രിന്‍ സൂര്യപ്രകാശത്തിലെ പ്രകാശരശ്മികളുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നതുമൂലം ത്വക്കില്‍ വര്‍ണ്ണങ്ങളുണ്ടാവുകയും ചെയ്യുന്നു.

ത്വക്കിലെ സൂര്യരശ്മികള്‍ പതിക്കുന്ന ഭാഗത്തെ വര്‍ണ്ണങ്ങള്‍, വിശപ്പില്ലായ്മ, തളര്‍ച്ച, ക്ഷീണം, മഞ്ഞപ്പിത്തം, മലബന്ധം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.
ത്വക്കിലെ സൂര്യരശ്മികളടിക്കുന്ന ഭാഗത്തെ വര്‍ണ്ണങ്ങളാണ് സാധാരണയായി രോഗനിര്‍ണയത്തിന് സഹായകമാകുന്നത്. തുടര്‍ന്ന് രക്തത്തിലെ ബിലിറൂബിന്റെ (മഞ്ഞപ്പിത്തത്തിന്റെ തോത്) അളവ് കൂടുതലാണെന്ന് നിര്‍ണ്ണയിക്കുന്നത് വഴി രോഗം സ്ഥിരീകരിക്കാവുന്നതാണ്.
കൊങ്ങിണിയില്‍ അടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ക്ക് മറുമരുന്നില്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചികിത്സിക്കുക. കൂടാതെ കരളിനെ ബാധിക്കുന്നത് കാരണം കീഴാര്‍നെല്ലി നല്‍കുന്നതും ഉത്തമമാണ്.

കറവപ്പശുക്കളിലെ മഴക്കാല രോഗങ്ങൾ

വയറുപെരുപ്പം (ബ്ലോട്ട്): ഭക്ഷണത്തിലെ ക്രമക്കേട്, പയറുവർഗ ചെടികൾ കൂടുതലായി കഴിക്കുക, വിഷച്ചെടികൾ തീറ്റയിൽ കലരുക, അന്നനാളത്തിൽ തടസ്സമുണ്ടാകുക എന്നിവ മൂലം ആമാശയത്തിൽ വാതകങ്ങളുടെ ആധിക്യം നിമിത്തം ഉണ്ടാകുന്നു. ∙

ദഹനക്കേട്: കൂടുതൽ അന്നജം അടങ്ങിയ ഭക്ഷണപദാർഥങ്ങളായ അരി, കഞ്ഞി കൂടാതെ ചക്ക,പൈനാപ്പിൾ, മാങ്ങ, പഴകിയ ആഹാരം എന്നിവ ഭക്ഷിക്കുന്നതുമൂലം ഉണ്ടാകുന്നു. വിശപ്പില്ലായ്മ, അയവെട്ടാനുള്ള വിമുഖത, വായിൽക്കൂടി പച്ചകലർന്ന വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. ∙

ന്യുമോണിയ: തണുത്ത പ്രതലം, ഈർപ്പം നിറഞ്ഞ അന്തരീക്ഷം, കുറ‍ഞ്ഞ വായുസഞ്ചാരം, മരുന്നുകളോ മറ്റോ വായിൽ ഒഴിച്ചുകൊടുക്കുമ്പോൾ അബദ്ധവശാൽ ശ്വാസകോശത്തിൽ പോകുക, ബാക്ടീരിയ, വൈറസ് എന്നിവയുടെ ആക്രമണം തുടങ്ങിയവ മൂലം രോഗം വരാം. പനി, ഇടയ്ക്കിടെയുള്ള ചുമ, മൂക്കിൽകൂടിയുള്ള പഴുപ്പ്, ശ്വാസതടസ്സം എന്നിവയാണു ലക്ഷണങ്ങൾ.

വിഷബാധ: കാലിത്തീറ്റ, ധാന്യങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന ചിലയിനം പൂപ്പൽ മൂലവും കപ്പ, റബർ, എരുക്ക്, കൊങ്ങിണി, ആനത്തൊട്ടാവാടി, അരളി തുടങ്ങിയവയുടെ ഇലകൾ എന്നിവ ഭക്ഷിക്കുന്നതുമൂലവും ഉണ്ടാകുന്നു. ശ്വാസതടസ്സം, വയറുകമ്പനം, വിഭ്രാന്തി, വിശപ്പില്ലായ്മ, പാലുൽപാദനം ഗണ്യമായി കുറയുക, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഏറ്റക്കുറച്ചിലനുസരിച്ച് കാണിക്കുന്നു. ∙

കുളമ്പുരോഗം: രോഗഹേതുക്കളായ വൈറസുകൾ വായു, വെള്ളം, തീറ്റ, സമ്പർക്കം എന്നിവയിലൂടെ പടരും. പാലുൽപാദനത്തിൽ കുറവ്, തീറ്റ തിന്നാതിരിക്കൽ, വായിൽ നിന്ന് ഉമിനീർ ഒലിക്കുക, നടക്കാൻ ബുദ്ധിമുട്ട്, കുളമ്പുകൾക്കിടയിലും വായ്ക്കകത്തും നാക്കിനു മുകളിലും അകിടിലും കുമിളകൾ ഉണ്ടാകുക തുടങ്ങിയവയാണു ലക്ഷണങ്ങൾ.

കുരലടപ്പൻ: മണ്ണിൽ വളരെക്കാലം ജീവിക്കാൻ കെൽപ്പുള്ള ബാക്ടീരിയകളാണ് അസുഖം ഉണ്ടാക്കുന്നത്. പനി, കീഴ്താടിക്ക് ചുറ്റും നീര്, വയറിളക്കം, ശ്വാസതടസ്സം എന്നിവ കാണിക്കും.

അടപ്പൻ (ആന്ത്രാക്സ്): തീറ്റ, വെള്ളം, വായു, മുറിവുകൾ എന്നിവയിലൂടെ രോഗാണുക്കൾ പകരുന്നു. പനി, തൂങ്ങിനിൽപ്, ശ്വാസതടസ്സം, കഴുത്ത്, നെഞ്ച്, തൊണ്ട, വയറ് തുടങ്ങിയ ഇടങ്ങളിൽ കാണുന്ന നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. തീവ്രമായി രോഗം ബാധിച്ച മൃഗങ്ങൾ പെട്ടെന്നു മരണപ്പെടും. രോഗം മൂലം ചത്തവയുടെ നാസാരന്ധ്രം,  വായ്, മലദ്വാരം, ഈറ്റം എന്നിവിടങ്ങളിൽ നിന്ന് ടാറുപോലെ എളുപ്പം കട്ട പിടിക്കാത്ത കറുത്ത രക്തം സ്രവിക്കും. ∙ കരിങ്കാലി: ആറുമാസം മുതൽ 24 മാസം വരെ പ്രായമുള്ള നല്ല ആരോഗ്യ അവസ്ഥയിലുള്ള മൃഗങ്ങളെയാണ്ബാധിക്കുക മുറിവുകൾ, തീറ്റ, വെള്ളം എന്നിവയിലൂടെ പകരും. പനി, രോഗം ബാധിച്ച കാലുകളിലെ വീക്കം, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ആരംഭത്തിൽ കാണിക്കും. തുടർന്നു രോഗംബാധിച്ച ഭാഗത്ത് നിറവ്യത്യാസം ഉണ്ടാകുകയും അവിടെനിന്നു ദുർഗന്ധത്തോടു കൂടിയ രക്തം കലർന്ന സ്രവം വരികയും ചെയ്യും. ∙

ബ്രൂസല്ലോസിസ്: രോഗാണു കലർന്ന തീറ്റ, വെള്ളം, ശ്വസനം, മുറിവുകൾ, ഗർഭസ്രവങ്ങൾ എന്നിവയിലൂടെ രോഗസംക്രമണം നടക്കാം. ഗർഭം അലസൽ, മറുപിള്ള പോകാതിരിക്കുക, വീണ്ടും ചെന പിടിക്കുന്നതിനു ബുദ്ധിമുട്ട് ഇടവിട്ടുള്ള പനി തുടങ്ങിയവയാണു ലക്ഷണങ്ങൾ.

എലിപ്പനി: രോഗാണുക്കൾ കലർന്ന മൂത്രത്തിന്‍റെ അംശമുള്ള വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണു രോഗം പകരുക. പനി, വിശപ്പില്ലായ്മ, തളർച്ച, മൂത്രത്തിലൂടെയും പാലിലൂടെയും രക്തം പോകുക, മഞ്ഞപ്പിത്തം എന്നിവയാണ് ലക്ഷണങ്ങൾ.

അകിടുവീക്കം: മറ്റ് അസുഖങ്ങളിൽ നിന്നു വ്യത്യസ്തമായി വിവിധതരം രോഗാണുക്കളാണ് കാരണക്കാർ. മുലക്കാമ്പിലെ ദ്വാരത്തിലൂടെയാണ് അണുക്കൾ ശരീരത്തിൽ കടക്കുക. വൃത്തിഹീനമായ പരിസരം, മലിനജലം കെട്ടിക്കിടക്കുന്ന തൊഴുത്തുകൾ, പരിപാലനത്തിലുണ്ടാകുന്ന വീഴ്ചകൾ എന്നിവ കാരണമാകും. അകിടു പെട്ടെന്ന് നീരുവന്നു ചുവക്കൽ, തൊടുമ്പോൾ വേദന കാണിക്കുക, നിറം മാറി പാൽ കട്ടനിറ‍ഞ്ഞതോ പാട നിറഞ്ഞതോ ആകുക, പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞുപോകുക എന്നിവ ലക്ഷണങ്ങൾ. ∙

മുടന്തൻപനി: ഈച്ചകളും കൊതുകുകളുമാണ് രോഗം പരത്തുന്നത്. പനി, തീറ്റ തിന്നാതിരിക്കൽ, വിറയൽ, ഉൽപാദനം കുറയൽ എന്നിവ കാണിക്കും. കൈകാലുകളിൽ മാറിമാറി മുടന്ത് കാണപ്പെടും. ലക്ഷണങ്ങൾ മൂന്നു ദിവസത്തോളം നീണ്ടുനിൽക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സ്വയം ചികിത്സിക്കാതെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപെടുക. ചില അസുഖങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാണ്. റജിസ്ട്രേഷൻ നടത്തുകയും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും ചെയ്യുന്നത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു സഹായിക്കും. സൂര്യപ്രകാശം ലഭിക്കുന്നതും വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ തൊഴുത്തും ചിട്ടയോടെയും മുറതെറ്റാതെയുമുള്ള പരിപാലനമുറകളും പോഷകം നിറ‍ഞ്ഞ ഭക്ഷണവും രോഗങ്ങളെ അകറ്റി നിർത്തുന്നതിനു സഹായിക്കും.

ഇറച്ചിക്കോഴിക്കു മഴക്കാല രക്ഷ നല്‍കാം

ഷെഡ്ഡിനുള്ളിൽ നനവ് ഉണ്ടാകാത്തവിധം അറ്റകുറ്റപ്പണികൾ നടത്തുക. മേൽക്കൂര ഭിത്തിയിൽനിന്നു മൂന്നടി പുറത്തേക്ക് ഇറക്കണം. മഴസമയത്ത് എറിച്ചിൽ അടിക്കാത്തവിധം പ്ലാസ്റ്റിക് ചാക്ക്കൊണ്ടുള്ള കർട്ടൻ ഉപയോഗിക്കുകയും മഴ മാറിക്കഴിഞ്ഞ് വായുസഞ്ചാരം ഉണ്ടാകത്തക്കവിധം അത് ഉയർത്തിവയ്ക്കുകയും ചെയ്യണം ഷെഡ്ഡിനുള്ളിലെ ചെറിയ നനവുപോലും രക്താതിസാരം എന്ന അസുഖം വരുത്തിവയ്ക്കും എന്നതിനാൽ ഒട്ടും നനവ് ഉണ്ടാകാതെ നോക്കണം. രക്തം കലർന്ന വയറിളക്കം ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ പരിശോധനയും ചികിത്സയും നൽകണം. മഴക്കാലത്ത് ബ്രൂഡിംഗ് ചൂട് കൂടുതൽ ദിവസങ്ങളിൽ നൽകണം. ബ്രൂഡർ ലൈറ്റ് ക്രമീകരിച്ച് കോഴിക്കുഞ്ഞുങ്ങൾക്ക് പാകമായ ചൂട് നൽകണം. തീറ്റ പൂപ്പൽ തട്ടാതെ സൂക്ഷിക്കണം. കൂടിനു ചുറ്റുമുള്ള സ്ഥലത്തെ കുറ്റിച്ചെടികളും പുപ്പൽ തട്ടാതെ സൂക്ഷിക്കണം. കൂടിനു ചുറ്റുമുള്ള സ്ഥലത്തെ കുറ്റിച്ചെടികളും പുല്ലും നീക്കണം. വെള്ളം കെട്ടകെട്ടിനിൽക്കാത്തവിധം ഓട വൃത്തിയാക്കണം. കോഴികൾക്ക് നൽകുന്ന വെ‌ള്ളം സംശുദ്ധവും അണുവിമുക്തവുമാക്കണം. കൂട്ടിനുള്ളിൽ ഈച്ച, എലിശല്യം എന്നിവ ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണം നടത്തണം.

പന്നികൾക്ക്‌ തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ദ്രുതഗതിയിലുള്ള വളർച്ച, പലവിധ ആഹാരം കഴിയ്ക്കാനുള്ള കഴിവ്‌, ഉയർന്ന തീറ്റപരിവർത്തന ശേഷി, ഉയർന്ന പ്രത്യുത്പാദന നിരക്ക്‌, വിപണിയിൽ പന്നിമാംസത്തിനും പന്നിക്കുട്ടികൾക്കുമുള്ള വലിയ ഡിമാന്‍റ് എന്നിവയൊക്കെ പന്നിവളർത്തലിനെ ആകർഷകമാക്കുന്നു. കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവപോലെ വിപണിയിൽ പന്നികൾക്കായി പ്രത്യേക തീറ്റ ലഭ്യമല്ല. പന്നി വളർത്തൽ ഭക്ഷണാവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്‌ നടത്താറുള്ളത്‌. ഇത്തരത്തിൽ തീറ്റച്ചെലവ്‌ കുറയ്ക്കാൻ കഴിയുന്നതിനാലാണ്‌ പന്നി വളർത്തൽ ലാഭകരമാകുന്നത്‌. എന്നാൽ തീറ്റച്ചെലവ്‌ കുറയുമ്പോൾ  തന്നെ ഇങ്ങനെ നൽകുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ പ്രത്യേകിച്ച്‌ ഹോട്ടൽവേസ്റ്റ്‌, ചിക്കൻ വേസ്റ്റ്‌ എന്നിവ സമീകൃതമല്ലാത്തതിനാൽ പോഷകന്യൂനതകൾ ഉണ്ടാകാനിടയുണ്ട്‌. അതിനാൽ വേസ്റ്റ്‌ തീറ്റയായി നൽകുമ്പോൾ പ്രത്യേക ശ്രദ്ധനൽകണം.

ഹോട്ടൽ അവശിഷ്ടങ്ങളിലും മറ്റും വെള്ളത്തിന്‍റെ  അളവ്‌ കൂടുതലായതിനാൽ കൃത്യമായ അളവിൽ തീറ്റ കിട്ടുന്നുണ്ടോയെന്ന്‌ നോക്കണം. ഉദാഹരണത്തിന്‌ ഹോട്ടൽവേസ്റ്റിൽ 80 ശതമാനം ജലാംശമാണുള്ളതെങ്കിൽ രണ്ടു കിലോഗ്രാം ഖരരൂപത്തിലുള്ള തീറ്റ കിട്ടാൻ മൊത്തത്തിൽ പത്തു കിലോഗ്രാം തീറ്റയെങ്കിലും നൽകേണ്ടിവരുന്നു. ഇത്‌ വേസ്റ്റിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിനനുസരിച്ച്‌വ്യത്യാസപ്പെടും. പഴകിയ, കേടായ തീറ്റ വയറിളക്കം പോലുള്ള അസുഖങ്ങൾ വരുത്തി വെയ്ക്കുന്നു. കോഴിക്കടയിലെ അവശിഷ്ടങ്ങളാണ്‌ നൽകുന്നതെങ്കിൽ തിളപ്പിച്ചതിനുശേഷം കൊടുക്കുക. മൊത്തം തീറ്റയുടെ കാൽ ഭാഗത്തിൽ കൂടുതൽ കോഴിവേസ്റ്റ്‌ നൽകാതിരിക്കുന്നതാണ്‌ നല്ലത്‌. കോഴി വേസ്റ്റിൽ കൊഴുപ്പിന്‍റെ അംശംകൂടുതലായതിനാൽ വിറ്റാമിൻ പോഷക ന്യൂനതയുണ്ടാകാം. ഹോട്ടൽ വേസ്റ്റും മറ്റും തീറ്റയായി നൽകുമ്പോൾ ധാതു ജീവക മിശ്രിതം കൂടി നൽകാൻ ശ്രദ്ധിക്കണം. വേസ്റ്റ്‌ മാത്രം നൽകി വളർത്തുന്ന ഫാമുകളിൽ പന്നികളിൽ പിൻകാൽ തളർച്ച, പ്രസവത്തിൽ കുട്ടികളുടെ എണ്ണം കുറയൽ, പന്നിക്കുട്ടികളിലെ മരണ നിരക്ക്‌ കൂടുതൽ എന്നിവ കണ്ടു വരുന്നു.

കേരള വെറററിനറി സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജിലെ ന്യൂട്രീഷൻ വിഭാഗത്തിൽ പന്നികൾക്കായി പ്രത്യേക ധാതുലവണ മിശ്രിതം തയ്യാറാക്കി വിതരണം ചെയ്യുന്നു. മേൽ പറഞ്ഞവ കൂടാതെ പന്നികൾക്ക്‌ കുടിയ്ക്കുന്നതിനായി കുടിവെള്ളം ആവശ്യത്തിനനുസരിച്ച്‌ കൂടിനുള്ളിൽ ഉണ്ടായിരിക്കണം.

ആടുകളിലെ വിളർച്ച രോഗം

കേരളത്തിൽ പകുതിയോളം ആടുകളെങ്കിലും വിളർച്ച രോഗബാധിതരാണെന്ന്‌ മണ്ണുത്തി വെറ്ററിനറി കോളജിലെ പ്രിവന്‍റീവ്‌ മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പാൽ, മാംസം എന്നിവയുടെ ഉൽപാദനത്തിൽ കുറവുണ്ടാക്കുന്ന വിധം വളർച്ചനിരക്ക്‌, പ്രത്യുൽപാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയെ വിളർച്ചാ രോഗം ബാധിക്കുന്നു.
ശരീരത്തുണ്ടാകുന്ന രക്തക്കുറവാണ്‌ അനീമിയ ഉണ്ടാക്കുന്നത്‌. കൃത്യമായി പറഞ്ഞാൽ പലരോഗങ്ങളുടേയും അനന്തരഫലമോ, ലക്ഷണമോ ആണ്‌ വിളർച്ച അഥവാ അനീമിയ വിരബാധ. പോഷകാഹാരത്തിന്‍റെ ന്യൂനത ചെള്ള്‌, പേൻ, മണ്ഡരി തുടങ്ങിയ ബാഹ്യപരാദങ്ങൾ, രക്തത്തിൽ താമസിക്കുന്ന ബാഹ്യപരാദങ്ങൾ എന്നിവയൊക്കെ വിളർച്ചയ്ക്ക്‌ കാരണമാകുന്നു. എല്ലാ പ്രായത്തിലുള്ള ആടുകളിലും വിളർച്ചയുണ്ടാകാമെങ്കിലും കുട്ടികളെയാണ്‌ ഇത്‌ കൂടുതലായി ബാധിക്കുന്നത്‌.
കേരളത്തിന്‍റെ പ്രത്യേക കാലാവസ്ഥയും, വന സമൃദ്ധിയുമൊക്കെ പരാദങ്ങളുടെ വളർച്ചയ്ക്ക്‌ അനുകൂലമാണ്‌. അതിനാൽതന്നെ പരാദബാധയും, പരാദങ്ങൾ പടർത്തുന്ന രോഗങ്ങളും, അനീമിയയും ഇവിടെ കൂടുതലായി കണ്ടു വരുന്നു.
വിശപ്പില്ലായ്മ, മിനുസം കുറഞ്ഞ രോമങ്ങൾ, ശരീരം മെലിച്ചിൽ, പാൽ കുറയൽ, കിതപ്പ്‌, തളർച്ച, ചെന പിടിക്കാതിരിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. കണ്ണിന്‍റെ താഴെയുള്ള ശ്ലേഷ്മ സ്തരത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം നോക്കി വിളർച്ചയുണ്ടോയെന്ന്‌ കണ്ടെത്താം. വിളർച്ചയുണ്ടെന്ന്‌ കണ്ടെത്തിയാൽ അതിന്‍റെ കാരണമെന്തെന്നു കണ്ടെത്തുകയാണ്‌ അടുത്തതായി ചെയ്യേണ്ടത്‌. ചാണകം, രക്തം, രോമം എന്നിവ ലാബറട്ടറി പരിശോധനയ്ക്ക്‌ വിധേയമാക്കിയാൽ രോഗകാരണം കണ്ടെത്താവുന്നതാണ്‌.
കൃത്യമായ സമയത്തും അളവിലും വിരമരുന്ന്‌ നൽകുന്നതാണ്‌ വിളർച്ച തടയാനുള്ള പ്രധാന പ്രതിരോധ മാർഗ്ഗം. കൂടാതെ ചെള്ള്‌, പേൻ, തുടങ്ങിയ ബാഹ്യ പരാദങ്ങൾക്കെതിരെയും ചികിത്സ വേണം. പോഷകാഹാരം അളവിലും ഗുണത്തിലും കൃത്യമായിരിക്കണം. പെട്ടെന്ന്‌ തിരിച്ചറിയാനാവാത്ത ലക്ഷണങ്ങളോടെ കാണുന്ന വിളർച്ച കർഷകർ അറിയാതെ തന്നെ അവർക്ക്‌ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്നതാണ്‌. അതിനാൽ പ്രതിരോധ നിയന്ത്രണ മാർഗ്ഗങ്ങൾ തേടേണ്ടതാണ്‌.

മഴക്കാലത്ത്‌ കോഴികൾക്കും ശ്രദ്ധാപൂർവ്വമായ കരുതൽ വേണം

ശ്രദ്ധാപൂർവ്വമായ പരിചരണമില്ലെങ്കിൽ മഴക്കാലം കോഴികൾക്കും ദുരിതകാലമാകും. മുട്ടയുൽപാദനത്തിലും, രോഗപ്രതിരോധശേഷിയിലുമുണ്ടാകുന്ന കുറവായിരിക്കും പ്രധാന പ്രശ്നം. കൂട്‌ അല്ലെങ്കിൽ ഷെഡ്‌ നിർമ്മാണത്തിൽ കാണിക്കുന്ന ശ്രദ്ധ, ശുദ്ധജലം, സമീകൃത തീറ്റ ലഭ്യത, കാഷ്ഠ സംസ്ക്കരണത്തിലും പരിസര ശുചീകരണത്തിലുമുള്ള ശ്രദ്ധ തുടങ്ങിയവയാണ്‌ മഴക്കാല സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന മേഖലകൾ.
കോഴികൾക്കുള്ള ഷെഡ്‌ കിഴക്കു പടിഞ്ഞാറു ദിശയിലായാണു പണിതിരിക്കുന്നതെങ്കിൽ പകൽ സമയത്ത്‌ പരമാവധി കാറ്റും വെളിച്ചവും കൂടിനകത്ത്‌ കടക്കാൻ സഹായകരമാകും. മാത്രമല്ല വായു സഞ്ചാരം എതിർവശങ്ങളിലായി സുഗമമായി കടന്നു പോകുവാനുള്ള സൗകര്യമുണ്ടായാൽ കൂടിനുള്ളിലെ ഈർപ്പം കുറയുകയും തൽഫലമായി അസുഖങ്ങൾ കുറയുകയും ചെയ്യുന്നു. ഷെഡുകൾ ചോരാതിരിക്കാനും, നേരിട്ട്‌ കാറ്റും തൂവാനവും അടിക്കാതിരിക്കാനുമായി അറ്റകുറ്റപ്പണികൾ നടത്തുകയും, വശങ്ങളിൽ ടാർപോളിൻ ഷീറ്റ്‌ ഉപയോഗിച്ച്‌ മറയ്ക്കുകയും ചെയ്യണം. ഷെഡിന്‍റെ തറയിലെ ദ്വാരങ്ങൾ അടച്ച്‌ ഈർപ്പം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കാം. കൂടിനകത്ത്‌ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഒരിക്കും അനുവദിക്കരുത്‌.
ഷെഡിന്‍റെ  നിലത്ത്‌ വിരിച്ചിരിക്കുന്ന അറക്കപ്പൊടി, ചിന്തേര്‌, ചകിരിച്ചോറ്‌ തുടങ്ങിയ വസ്തുക്കളുടെ ഈർപ്പ നിലവാരം കുറവായിരിക്കണം. ഇത്‌ മനസ്സിലാക്കാൻ ഒരു പിടി വിരിപ്പ്‌ കയ്യിലെടുത്ത്‌ അമർത്തി നോക്കുക കൈവെള്ളയിൽ പറ്റിപ്പിടിക്കാതെ വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന വിരിപ്പിൽ ഈർപ്പം അനുവദനീയമായ അളവിലായിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും വിരിപ്പിൽ കുമ്മായം ചേർത്ത്‌ ഇളക്കിക്കൊടുക്കുന്നത്‌ വിരിപ്പ്‌ കട്ട പിടിക്കാതിരിക്കാനും പൂപ്പൽ ബാധ ഒഴിവാക്കാനും സഹായിക്കുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിരിപ്പ്‌ മാറ്റണം. രണ്ടാഴ്ച കൂടുമ്പോൾ ഷെഡിനുള്ളിൽ കീടനാശിനികൾ സ്പ്രേ ചെയ്താൽ ഈച്ച, കൊതുക്‌ ശല്യം ഒഴിവാകും. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം നിശ്ചിത അളവിൽ അണുനാശിനികളും ഉപയോഗിക്കാവുന്നതാണ്‌.
തീറ്റയിൽ പൂപ്പൽ വിഷബാധയേൽക്കാനുള്ള സാധ്യതയാണ്‌ മഴക്കാലത്തെ മറ്റൊരു പ്രശ്നം. ദീർഘകാലത്തേയ്ക്കുള്ള തീറ്റ വാങ്ങി സൂക്ഷിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഒരു തീറ്റച്ചാക്ക്‌ പൊട്ടിച്ചാൽ പത്തു ദിവസത്തിനുള്ളിൽ ഉപയോഗിച്ച്‌ തീർക്കാവുന്ന വിധത്തിൽ ക്രമീകരിക്കണം. പൂപ്പൽ ടോക്സിൻ ബൈൻഡർ അടങ്ങിയ സമീകൃത തീറ്റകൾ വിപണയിൽ ലഭ്യമാണ്‌. മുട്ടത്തോടിന്‌ കട്ടി ലഭിയ്ക്കാൻ കക്കപ്പൊടി തീറ്റയിൽ ചേർക്കാം. മഴക്കാലത്തേയ്ക്കുള്ള കക്കപ്പൊടി മുമ്പേ വാങ്ങി സൂക്ഷിക്കാം. ഫാമിലുപയോഗിക്കുന്ന വെള്ളം ക്ലോറിനോ ബ്ലീച്ചിംഗ്‌ പൗഡറോ ഉപയോഗിച്ച്‌ ശുദ്ധീകരിച്ച്‌ ഉപയോഗിക്കണം. 10 ഗ്രാം ബ്ലീച്ചിംഗ്‌ പൗഡർ 1000 ലിറ്റർ ജല സംഭരണിയിൽ കലക്കി ഉപയോഗിക്കുക. തലേ രാത്രി ബ്ലീച്ചിംഗ്‌ പൗഡർ കലർത്തി വെള്ളം നിറച്ച്‌ പിറ്റേ ദിവസം കാലത്ത്‌ ഉപയോഗിക്കാം. തീറ്റ, വെള്ളപ്പാത്രങ്ങൾ ദിവസവും കഴുകി ഈർപ്പം കളഞ്ഞതിന്‌ ശേഷം മാത്രം ഉപയോഗിക്കണം.
മഴക്കാലത്തിനു മുൻപേ കോഴി വസന്ത, കോളറ രോഗങ്ങൾക്കെതിരെയുള്ള കുത്തിവയ്പ്പുകൾ നടത്തിയിരിക്കണം. മഴക്കാലത്ത്‌ രോഗപ്രതിരോധ ശേഷി കൂട്ടാൻ പ്രോബയോട്ടിക്കുകൾ, വിറ്റമിൻ-സി, ആന്‍റിഓക്സിഡന്‍റുകൾ എന്നിവ തീറ്റയിൽ ചേർക്കാം.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate