অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി രീതികളും വിവിധ അറിവുകളും

കൃഷി രീതികളും വിവിധ അറിവുകളും

  1. കമ്പോസ്റ്റ്
  2. കാന്താരി
  3. കായീച്ചയെ കുടുക്കാന്‍ തുളസിയിലയും പ്ലാസ്റ്റിക് കിറ്റും
  4. കീട നിയന്ത്രണങ്ങള്‍
  5. കെണികള്‍…
  6. കൂവ(ARROWROOT)
  7. കൃഷിഭവന്‍ വഴി ലഭിക്കുന്ന ചില സേവനങ്ങള്‍
  8. പൊടിക്കൈകള്‍
  9. വിത്ത് ശേഖരണം.
  10. ഗ്രോ ബാഗ്‌ നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  11. ചീര കൃഷി
  12. ജൈവ കൃഷി
  13. അല്പം സ്ഥലവും വലിയ കൃഷിയും സുന്ദര ഭവനവും·
  14. പയറുചെടി കീട നിയന്ത്രണം
  15. പുകയിലകഷായം
  16. സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ
  17. ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം
  18. മല്ലിയില
  19. മുന്തിരികൃഷി
  20. കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
  21. ഉറുമ്പ് ശല്യത്തിന് പൊടിക്കൈകൾ
  22. ആഹാരമായും ആദായമായും പാല്‍ക്കൂണ്‍
  23. സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം

കമ്പോസ്റ്റ്

കമ്പോസ്റ്റ്ഉപയോഗശൂന്യമായ വസ്തുക്കളെ അഥവാ പാഴ്വസ്തുക്കളെ പുനരുപയോഗയോഗ്യമാക്കി മാറ്റുന്നതിനു പ്രകുതി ഒരുക്കിയിരിക്കുന്ന സ്വാഭാവിക പുന:ചങ്ങ്ക്രമണ പ്രക്രിയയാണ്. കമ്പോസ്റ്റിങ്ങ്. ജൈവമായ എല്ലാ വസ്തുക്കളും ഇങ്ങനെ പ്രകൃതി വീണ്ടു വീണ്ടും ഉപയോഗിക്കുന്നു.എന്നാൽ ജൈവമാല്ലാത്ത ഒരു വസ്തുവും പ്രകൃത്യാലുള്ള ഈ മാറ്റത്തിന് വിധേയമാവുകയില്ല. മരങ്ങളും മൃഗങ്ങളും എല്ലാം തന്നെ ഈ പ്രക്രിയക്ക് വിധേയമാണ്.പ്രധാനമായും രണ്ടു രീതിയിലാണ് കമ്പോസ്റ്റിങ്ങ് നടക്കുന്നത്.1. ഒക്സിജന്റെ സാന്നിധ്യത്തിൽ നടക്കുന്ന കംമ്പോസ്റ്റിങ്ങ് (Aerobic composting ) 2. ഒക്സിജന്റെ സാന്നിധ്യമില്ലാതെ നടക്കുന്ന കംമ്പോസ്റ്റിങ്ങ് (Anaerobic Composting)സാധാരണയായി നമ്മുടെ നാട്ടില നിലവിലുള്ള താരതമ്യേന എളുപ്പമുള്ളതുമായ 2 രീതികളാണ് ഇവിടെ പ്രതിപാദിക്കുന്നത്.1. ബാംഗ്ലൂർ രീതി അഥവാ നാടൻ രീതി .ഈ രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കുന്നതിൻ 20x6x3 അടി വലുപ്പത്തിലുള്ള മഴ നനയാത്ത സ്ഥലത്ത് ഒരു കുഴി നിർമ്മിക്കണം. ചപ്പു ചവറുകളും പഴ്വസ്തുക്കളും 6 ഇഞ്ച്‌ കനത്തിൽ കുഴിയിൽ നിരത്തുക.നന്നായി നനച്ച ശേഷം മുകളിൽ 2 ഇഞ്ച്‌ ഘനത്തിൽ പച്ച ചാണകം നിരത്തുക.ഇതിനു മീതെ 2 ഇഞ്ച് കനത്തിൽ ഉണങ്ങി പൊടിച്ച കാട്ട് മണ്ണ് നിരത്തുക. (രാസവളം ചേരാത്തതും സൂഷ്മ ജീവികളാൽ സമ്പുഷ്ടവുമായ മണ്ണായിരിക്കണം) ഈ രീതിയിൽ കുഴിയുടെ ഒന്നര അടി മുകളിൽ വരെ ട്രയാങ്കിൾ ആകൃതിയിൽ അല്ലങ്കിൽ അർദ്ധവൃത്താകൃതിയിൽ നിറച്ച ശേഷം മണ്ണ് കുഴച്ചു തേച്ച് മെഴുകുക. കുറച്ച് ദിവസത്തിനുശേഷം കൂനയിൽ വിള്ളൽ വീഴുകയും വിള്ളൽ വീണ ഭാഗം വീണ്ടും മണ്ണ് തേച്ചു അടക്കുകയും വേണം 8-9 മാസം കൊണ്ട് കമ്പോസ്റ്റ് തയ്യാറാകും.
2. NADEP കമ്പോസ്റ്റ്.ഏറ്റവും കുറഞ്ഞ അളവിൽ ചാണകം ഉപയോഗിച്ചു ഏറ്റവും ഗുണമേന്മയുള്ള കമ്പോസ്റ്റ് നിർമ്മിക്കാമെന്നതാണ് NADEP രീതി കൊണ്ടുള്ള ഗുണം.മാത്രമല്ല 90-120 ദിവസം കൊണ്ട് കമ്പോസ്റ്റ് ലഭ്യമാവുകയും ചെയ്യും.കല്ല്, ഗ്ലാസ്,പ്ലാസ്റ്റിക്‌ എന്നിവയൊഴികെ അഴുകി ചേരുന്ന എന്തും NADEP കമ്പോസ്റ്റ് നിർമ്മിക്കാനായി ഉപയോഗിക്കാം.ഈ രീതിയിൽ ഉണ്ടാക്കുന്ന കമ്പോസ്റ്റിൽ ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ഉണ്ടാകും.തണൽ ഉള്ള സ്ഥലമായിരിക്കണം കമ്പോസ്റ്റ് നിർമാണത്തിനു തെരഞ്ഞെടുക്കേണ്ടത്. 10x6x3 അടി വലുപ്പത്തിലുള്ള സാധാരണ ഇഷ്ട്ടിക കൊണ്ടുള്ള ടാങ്ക് മണ്ണ് നിരപ്പിനു മുകളിലേക്ക് നിർമ്മിക്കണം.ഏറ്റവും മുകളിലുള്ള ഒരു നിര ഇഷ്ടിക മാത്രം സിമന്റ്‌ ഉപയോഗിച്ച് കെട്ടിയാൽ മതിയാകും.ഇതിനായി ഒരു ചാക്ക് സിമന്റ്‌ മതിയാകും (ബാക്കി ഭാഗം ചെളിമണ്ണ്‍ ഉപയോഗിച്ചു കെട്ടാം) വായു സഞ്ചാരത്തിനു വേണ്ടി ഒന്നിടവിട്ട നിരകളിൽ ഇഷ്ടികകൾ തമ്മിൽ 1/2 .അടി അകലമിട്ടു കെട്ടണം.ടാങ്കിന്റെ അടിഭാഗവും വശങ്ങളും ചാണകം കൊണ്ട് മെഴുകുക. കമ്പോസ്റ്റിനാവസ്യമായ വസ്തുക്കൾ (ഏകദേശം അളവുകൾ) 1. ചപ്പു ചവറുകൾ 1400-1500 കിലോഗ്രാം .2. ചാണകം 90-100 കിലോഗ്രാം 3. ഉണങ്ങി പൊടിച്ച കാട്ടുമണ്ണ്‍.1750 കിലോഗ്രാം
4. വെള്ളം 1400-1500 ലിറ്റർ . ( കാലവസ്ഥക്കനുസരിച്ചു മാറ്റം വരാം ).ടാങ്ക് നിറക്കൽ ടാങ്ക് നിറയ്ക്കുന്നതിനു മുന്പ് ടാങ്കിന്റെ അകവും വശങ്ങളും ചാണകവെള്ളം തളിക്കുക അതിനു ശേഷം 6 ഇഞ്ച്‌ ഘനത്തിൽ ചപ്പുചവറുകൾ നിറയ്ക്കുക.അഴുകിചെരുന്ന എന്തും ഉപയോഗിക്കാം. ഏകദേശം 100-110 കിലോഗ്രാം ഇതിനായി വേണ്ടിവരും. ഇതിനു മുകളിൽ 5 കിലോഗ്രാം ചാണകം 125-150 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ബയോഗ്യാസ് പ്ലാന്റിൽ നിന്നും കിട്ടുന്ന സ്ലറി ഇതിനായി ഉപയോഗിക്കാം. ഇതിനു മുകളിൽ ഉണക്കി പൊടിച്ച കാട്ടുമണ്ണ്‍ വിതറുക.ഏകദേശം 50-60.കിലോഗ്രാം വേണ്ടിവരും . മണ്ണിൽ ധാരാളം സൂഷ്മ ജീവികൾ ഉണ്ട്.ഇത് കമ്പോസ്റ്റിങ്ങിന്റെ വേഗത വർദ്ധിപ്പിക്കുന്നു. കാലി മൂത്രം ചേർത്ത മണ്ണ് ഉപയോഗിച്ചാൽ കൂടുതൽ വേഗത്തിൽ കമ്പോസ്റ്റിങ്ങ് നടക്കും.ഇങ്ങനെ ടാങ്ക് പൂർണമായും.പച്ചില ചാണകം കാട്ടുമണ്ണ്‍ ഇങ്ങനെ അടുക്കുകളായി നിറയ്ക്കുക.ടാങ്കിന്റെ മുകള നിരപ്പിൽ നിന്നും ഒന്നര അടി ഉയരത്തിൽ മേല്കൂര ആകൃതിയിലോ. അർദ്ധ വൃത്താകൃതിയിലോ.ടാങ്ക് നിറയ്ക്കുക.സാധാരണയായി 11-12 അടുക്കുകൾ കൊണ്ട് ടാങ്ക് നിറയും.48 മണിക്കൂറിനുള്ളിൽ ഈ ജോലി മുഴുവൻ തീർക്കണം. മുകളിൽ മൂന്ന് ഇഞ്ച്‌ കനത്തിൽ മണ്ണ് വിരിച്ചു ചാണകം കൊണ്ട് മെഴുകുക.കമ്പോസ്റ്റിങ്ങ് നടക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളുടെ ചോർച്ച തടയണം.15-20 ദിവസം കൊണ്ട് മുകൾ ഭാഗം 8-9 ഇഞ്ച്‌ താഴേക്ക്‌ താഴ്ന്നിരിക്കും.വീണ്ടും മുന്പ് ചെയ്തതുപോലെ ചപ്പു ചവറുകളും ചനക വെള്ളവും കാട്ടുമണ്ണ് മുപയോഗിച്ച് നിറച്ചു ചാണകം മെഴുകണം .3-4 മാസം കൊണ്ട് കമ്പോസ്റ്റ് ഉപയോഗിക്കാനാവും. ടാങ്കിൽ നിന്നും കമ്പോസ്റ്റ് വാരി അരിച്ചെടുക്കുക. ഇങ്ങനെ ഉണ്ടാക്കുന്ന കമ്പോസ്റ്റ് 160-175 ചത്രശ്ര അടി നല്ല കമ്പോസ്റ്റും 40-50 ചത്രശ്ര അടി ദ്രവിക്കാത്ത വസ്തുക്കളും,ഉണ്ടാവും കമ്പോസ്റ്റ് അരിച്ചെടുത്ത് ബാക്കി വരുന്നവ വീണ്ടും ടാങ്ക് നിറക്കുന്നതിനായി ഉപയോഗിക്കാം.ഒരു വര്ഷം കൊണ്ട് ഒരു പശുവിന്റെ ചാണകം ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റിൽ 800 കിലോഗ്രാം നൈട്രജനും 560 കിലോഗ്രാം ഫോസ്ഫറസും 1040 കിലോഗ്രാം പൊട്ടാഷും ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന കമ്പോസ്റ്റ് അഴുകിയ ജൈവവസ്തുക്കളോട് ചേർത്ത് വീണ്ടും മണ്ണിരകമ്പോസ്റ്റ് ആക്കി മാറ്റിയാൽ ഗുണമേന്മ വർദ്ധിക്കുകയും.പച്ചക്കറികൾ പോലുള്ള വിളകൾക്ക് രാസവളം പോലെ പെട്ടന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ സാധാരണ വെർമിവാഷ് ഉണ്ടാക്കാൻ കൂടി ആളുകൾ ശ്രമിക്കാറുണ്ട് എന്നാൽ ഇങ്ങനെ വെർമിവഷ് ഉണ്ടാക്കുമ്പോൾ കമ്പോസ്റ്റിൽ ഉള്ള വെള്ളത്തിൽ ലയിക്കുന്നതായ പോഷകമൂല്യങ്ങൾ വെർമി വാഷിൽ കൂടി പോരുകയും വെർമി കമ്പോസ്റ്റിന്റെ ഗുണമേന്മ വളരെയധികം ഇല്ലാതാവുകയും ചെയ്യും.നല്ല വെർമി കമ്പോസ്റ്റ് 1 കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലക്കി വച്ചു 15 മിനിട്ടിനുശേഷം അരിച്ചെടുത് ചെടികളിൽ സ്പ്രേ ചെയ്‌താൽ ചെടികള വേര്മിവഷ് ഉപയോഗിക്കുന്നതിനേക്കാൾ നന്നായി വളരുകയും, നന്നായി കായുണ്ടാവുകയും ചെയ്യും.

3.സിമെന്റു ടാങ്കുകളിൽ മണ്ണിര കമ്പോസ്റ്റ് നിര്മിക്കുന്ന രീതിഇന്ന് സര്വസാധരണമായി ഉപയോഗിക്കുന്നതും,കൃഷി വകുപ്പും മറ്റു ഡിപ്പാർട്ടുമെന്റുകലും പ്രചരിപ്പിക്കുന്നതും പ്രൊൽസാഹിപ്പിക്കുന്നതുമായ രീതിയാണിത്‌.അനുയോജ്യമായ സ്ടലങ്ങളിൽ ശേടുകൾ നിർമ്മിച്ച് അതിനുള്ളിൽ 360 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലും 70 സെന്റിമീറ്റർ ഉയരത്തിലുമുള്ള ഫെറോ സിമെന്റൊ ഇഷ്ട്ടികയോ ഉപയോഗിച്ചുള്ള ടാങ്കുകൾ നിർമ്മിക്കുന്നു.ജലാംശം വാര്ന്നു പോകുന്നതിലെക്കായി ഒരറ്റത്തെക്ക് ചരിവുണ്ടായിരിക്കണം . അവിടെ ഒരു ദ്വാരമിട്ട് ഒരു പി വി സി പൈപ്പ് ഉറപ്പിച്ചാൽ അതില്കൂടി വെർമി വാഷ് ശേഖരിക്കാംഉറുമ്പിൽ നിന്നും സംരക്ഷണത്തിനായി ടാങ്കിനു ചുറ്റും വെള്ളം നിറുത്തുന്നതിന് വേണ്ടി സിമെന്റിൽ തന്നെ 3 ഇഞ്ച് വീതിയിൽ ചാലുകൾ തീർത്ത്‌ വെള്ളം കെട്ടിനിർത്തണം. എലികളിൽ നിന്നും ,പക്ഷികളിൽനിന്നും സംരക്ഷണം നല്കുന്നതിന് എടുത്തു മാറ്റാവുന്ന രീതിയിൽ ടാങ്കിനുമുകളിൽ ഒരു ഫ്രെയിമിൽ ഉറപ്പിച്ച കമ്പി വലകൊണ്ടു മൂടണം ഇങ്ങനെ നിർമ്മിച്ച ടാങ്കിൽ 10 സെന്റിമീറെർ ഘനത്തിൽ ചകിരിതൊണ്ട് അല്ലങ്കിൽ ഇഷ്ട്ടിക കഷണങ്ങൾ നിരത്തുക. വെള്ളം വാർന്നു പോകുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിനു മുകളിൽ 10 സെന്റിമീറ്റെർ ഘനത്തിൽ അഴുകിയ ജൈവവസ്തുക്കളും ചാണകവും നിരത്തുക.ഇതിലേക്ക് സ്ക്വയർ മീറ്ററിനു 1 കിലോഗ്രാം എന്ന തോതിൽ.മണ്ണിരയെ നിക്ഷേപിക്കുക.മുകളിൽ പുല്ലുകൊണ്ടോ,ഓല കൊണ്ടോ പുതയിടുകയും ആവശ്യത്തിനു ഈർപ്പം കൊടുക്കുകയും ചെയ്യുക.( 50%-60% ).അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെൽഷിയെസ് നിലനിർത്തിയാൽ 4-5 ദിവസം കൊണ്ട് മുഴുവൻ ചപ്പുചവറുകളും കമ്പോസ്റ്റ് ആയി മാറും. അന്തരീക്ഷോഷ്മാവു നിലനിർത്തുന്നതിന്, ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചാൽ മതിയാകും.വീണ്ടും ഇതിനു മുകളിൽ ജൈവവസ്തുക്കളും,ചാണകവും 10 സെന്റിമീറ്റെർ ഘനത്തിൽ വിതറി നനച്ചതിനു ശേഷം പുതയിടുക. ഇങ്ങനെ ടാങ്ക് നിറഞ്ഞാൽ കമ്പോസ്റ്റ് വാരിയെടുത്ത് തുറസ്സായ സ്ഥലത്ത് കൂട്ടിയിടുക. മണ്ണിരകൾ കൂനയുടെ അടിയിലേക്ക് വലിയുമ്പോൾ മുകളില്നിന്നും കമ്പോസ്റ്റ് വാരിമാറ്റുകയോ വാരിമാറ്റുകയോ അരിക്കുന്ന അരിപ്പയിൽ അരിച്ചു മണ്ണിരയെ വേർതിരിക്കുകയോ ചെയ്യാം. ഈ മണ്ണിരയെയും കമ്പോസ്റ്റ് ആകാത്ത വസ്തുക്കളെയും വീണ്ടും അതെ ടാങ്കിലെക്കുതന്നെ മാറ്റി,പുതിയ കമ്പോസ്റ്റു നിര്മ്മാണം ആരംഭിക്കാം.
ഈ രീതി അവലംബിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
1.ടാങ്കിൽ നിന്നും ഊറിവരുന്ന.വെർമിവാഷ് കീടനാശിനിയായും ഗ്രോത്ത് ഹോര്മോണ്‍ ആയും ഉപയോഗിക്കാം .2.ഉപയോഗിക്കുന്ന ജൈവവസ്തുക്കൾ മുഴുവൻ കമ്പോസ്റ്റ് ആയി മാറുന്നു.3. സംരക്ഷണം എളുപ്പമാണ്.ശത്രു ജീവികളിൽ നിന്നും പൂർണ സംരക്ഷണം നല്കാൻ കഴിയുന്നു.
ന്യുനതകൾ.1. ഓരോ തവണയും ഈർപ്പം നൽകുമ്പോൾ അടിയിലുള്ള പാകമായ കംബൊസ്റ്റിനെ നനക്കുകയും മണ്ണിര കംബോസ്ടിലുള്ള പോഷക മൂല്യങ്ങൾ വെള്ളത്തിൽ ലയിച്ചു പോവുകയും കമ്പോസ്റ്റിന്റെ ഗുണമേന്മ കുറയുകയും ചെയ്യും 2.ടാങ്ക്,ഷെഡ്‌,.നിർമാണത്തിനുള്ള പ്രാരംഭ ചിലവ് കൂടുന്നതിനനുസരിച്ചുള്ള ഉത്പാദനം ലഭിക്കുന്നില്ല3.മണ്ണിരയെ കംബൊസ്റ്റിൽനിന്നും വേർതിരിച്ചെടുക്കുന്നതിനുള്ള പ്രയാസം 4.കമ്പോസ്റ്റിന്റെ ഈർപ്പം കൂടുതലായതിനാൽ വീണ്ടും ഉണങ്ങേണ്ടി വരുകയും,ഉണങ്ങുമ്പോൾ പോഷക ഗുണങ്ങൾ കുറയുകയും മൈക്രൊബിയൽ വളർച്ച കുറയുകയും ചെയ്യുന്നു. 5.കൂടുതൽ കൃഷി സ്ഥലമുള്ളവർക്ക് മതിയായ അളവിൽ കമ്പോസ്റ്റ് നിര്മ്മിക്കാൻ ഈ രീതികൊണ്ട് സാധിക്കുകയില്ല.
ഇതുകൂടാതെ പൈപ്പ് രീതികളും ചെറിയ കാലങ്ങളിലും മറ്റുമൊക്കെ അടുക്കള അവശിഷ്ടങ്ങൾ മറ്റു മാലിന്യങ്ങൾ ഒക്കെ കമ്പോസ്റ്റ് ആക്കി മാറ്റുന്ന രീതികളും നിലവിലുണ്ട്.റാപിഡ് വെർമി കമ്പോസ്റ്റ്. നാളെ….. 4. റാപിഡ് വെർമി കമ്പോസ്റ്റ്. മേൽ വിവരിച്ച രീതികളിലോക്കെത്തന്നെ ഗുണങ്ങളും ന്യുനതകളും മനസ്സിലാക്കിയല്ലോ.കൂടുതൽ ഭൂമിയുള്ളവർക്ക് ഈ രീതിയിൽ കമ്പോസ്റ്റ് നിര്മ്മിച്ചു മുഴുവൻ സ്ഥലത്ത് വളമുണ്ടാക്കി ഉപയോഗിക്കണമെങ്കിൽ കൂടുതൽ സ്ഥലവും,ചിലവും കൂടുമെന്നതിനാൽ കർഷകർ മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിൽ നിന്നും പുറകോട്ടു പോവുകയാണ്. ഒരു ജൈവ കര്ഷകനെന്ന നിലക്ക് നിലവിലുള്ള മാർഗങ്ങൾ ഉപയോഗിച്ചു കൃഷിക്കവശ്യമുള്ള കമ്പോസ്റ്റ് നിർമിക്കാൻ സാധിക്കാതെ വന്നപ്പോൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം വികസിപ്പിച്ചെടുത്തതാണ് റാപ്പിഡ് കമ്പോസ്റ്റ് രീതി.പ്രാരംഭ ചെലവു അല്പം കൂടുമെങ്കിലും കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ വേഗത്തിലും വ്യാവസായികാടിസ്ഥാനത്തിലും കമ്പോസ്റ്റ് ഉൽപാദിപ്പിക്കാവുന്നതും 100% ഗുണമേന്മ ഉറപ്പുവരുത്താവുന്നതുമായിട്ടുള്ള രീതിയാണ് റാപിഡ് വെർമി കമ്പോസ്റ്റ്. നിർമാണം ആരംഭിക്കുന്നതിനു മുൻപ് ആദ്യം സൂചിപ്പിച്ച മണ്ണിരയുടെ സ്വഭാവം ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുവേണം റാപ്പിഡ് വെർമി കമ്പോസ്റ്റ് നിര്മ്മാണം തുടങ്ങാൻ.
1. അനുകൂല കാലാവസ്ഥയിൽ മണ്ണിരകൾ ഒരു ദിവസം അതിന്റെ ശരീര ഭാരത്തിന്റെ അത്രയും ജൈവ വസ്തുക്കള ആഹരിച്ച് വിസർജിക്കും 2. അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെല്ഷിയസിൽ കൂടുതലായാൽ ഉത്പാദനം 20% മുതൽ 50% വരെ കുറയാം അതിനാൽ ഊഷ്മാവ് കൂടാതെ നിയന്ത്രിക്കണം.3. മണ്ണിരകൾ സൂര്യപ്രകാശത്തോട് പ്രതികരിക്കുന്നതിനാൽ ഇരുട്ടുള്ള സാഹചര്യം ഒരുക്കണം പുതയിടുന്നതിലൂടെ ഇത് സാധിക്കാം.4. വായു സഞ്ചാരം കുറഞ്ഞാൽ മണ്ണിരകൾ നശിച്ചു പോകും അതിനാൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. 5. മണ്ണിന്റെ ഉപരിതലത്തിൽ മണ്ണിനു സമാന്തരമായി മാത്രം സഞ്ചരിക്കുകയും ആഹരിക്കുകയും ചെയ്യുന്നയിനം മണ്ണിര യാണിത്‌. കമ്പോസ്റ്റ് ആക്കുന്നതിനുള്ള ജൈവ വസ്തുക്കൾ 10 സെന്റിമീറ്ററിൽ കൂടുതൽ കനത്തിൽ ഇട്ടുകൊടുക്കരുത്.പരമാവധി 15 സെന്റിമീറ്റർ 6. ഈർപ്പം കൂടുകയോ,കുറയുകയോ ചെയ്താൽ മണ്ണിരകൾ നശിച്ചു പോവുകയോ,കൂട്ടത്തോടെ രക്ഷപെട്ടുപോവുകയോ ചെയ്യും, മണ്ണിര യുടെ വംശവർദ്ധനവിനെയും പ്രതികൂലമായി ബാധിക്കും. ഈർപ്പം 50% മുതൽ 60% വരെ എപ്പോഴും നിലനിർത്തണം 7. ഉറുമ്പ്, എലി,പക്ഷികൾ ഇവ മണ്ണിരയുടെ ശത്രുക്കളാണ്. അതിനാൽ ഇവയിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പു വരുത്തണം. 8.ജൈവ വസ്തുക്കൾ അഴുകുമ്പോൾ ചൂടുണ്ടാവുകയും,മണ്ണിരകൾ നശിച്ചുപോവുകയും ചെയ്യുമെന്നതിനാൽ അഴുകിയ വസ്തുക്കൾ മാത്രം നല്കുക. അഴുകിയ വസ്തുക്കൾ മാത്രമേ മണ്ണിര ഭക്ഷിക്കുകയുള്ള് 9. സ്വന്തം വിസർജ്യം ഏതൊരു ജീവിക്കും അരോചകമായതിനാൽ ഉല്പാദനതിനനുസരിച്ച് കമ്പോസ്റ്റു നീക്കം ചെയ്തുകൊണ്ടിരിക്കണം.ഇല്ലങ്കിൽ മണ്ണിരകൾ സ്ഥലം വിടാൻ സാധ്യതയുണ്ട്. അതിനാൽ തരിരൂപതിലുള്ള കമ്പോസ്റ്റു കൾ ആഴ്ചയിൽ ഒന്നെങ്കിലും നീക്കം ചെയ്യണംഒരുവര്ഷം കൊണ്ട് 5000 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് നിര്മ്മിക്കാൻ പറ്റുന്ന ഒരു യുനിറ്റിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഓലകൊണ്ടോ പുല്ലുകൊണ്ടോ മേഞ്ഞ 18 അടി നീളവും 8 അടി വീതിയുമുള്ള ഷെഡ്‌ നുള്ളിലാണ് കമ്പോസ്റ്റ് പിറ്റ്‌ ഉണ്ടാക്കേണ്ടത് ഷെഡിന്റെ വശങ്ങളിൽ ചിക്കെൻ നെറ്റ് അടിച്ച് എലികളിൽ നിന്നും പക്ഷികളിൽ നിന്നും സംരക്ഷണം നല്കണം..ചുറ്റിലും 2 ഇഞ്ച്‌ വീതിയിലും 2 ഇഞ്ച്‌ ആഴത്തിലും സിമന്റിൽ ചാലുകൾ തീരത് വെള്ളം നിർത്തണം. ഉറുമ്പിൽ നിന്നും സംരക്ഷണം നല്കുന്നതിന് വേണ്ടിയാണിത്.ഈ ഷെഡ്‌നുള്ളിൽ 4 അടി നീളത്തിലും 4 അടി വീതിയിലും 15-30 സെന്റിമീറ്റർ ഉയരത്തിലുമുള്ള പിറ്റ്‌ ഉണ്ടാക്കണം ഉയരം കൂടുന്നതുകൊണ്ട്‌ കാര്യമില്ല കമ്പോസ്റ്റ് തറയിൽ നിരന്നുപോകതിരിക്കാൻ വേണ്ടി മാത്രമാണ്.
ടാങ്കിന്റെ ഒരറ്റത്തെക്ക് ചരിവും വെള്ളം പോകുന്നതിനു വേണ്ടി അവിടെ ഒരു പി വി സി പൈപ്പും ഘടിപ്പിച്ചിരിക്കണം.ഏതങ്കിലും കാരണവശാൽ വെള്ളം വീണാൽ ഒഴുകിപോകുന്നതിനു വേണ്ടിയാണിത്.ഇങ്ങനെ തയ്യാറാക്കിയ ടാങ്കിനുള്ളിൽ ചകിരിതൊണ്ടുകൊണ്ടുള്ള വെർമി ബെഡ് ഉണ്ടാക്കണം ബെഡ് നടുഭാഗം 10 സെന്റിമീറ്റർ ഉയരവും രണ്ടു വശത്തേക്കും ചരിവും ഉണ്ടായിരിക്കണം (വാഴപ്പോള കമഴ്ത്തി വച്ചത് പോലെ). ഉപരിതല വിസ്തീർണം കൂട്ടുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിൽ 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കൾ ഒരെ കനത്തിൽ നിരത്തുക. ഒരാഴ്ച കൊണ്ട് 100 കിലോഗ്രാം ജൈവവസ്തുക്കൾ തിന്നു കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് ഏകദേശം 15 കിലോഗ്രാം മണ്ണിര വേണ്ടി വരും (ആകെ കമ്പോസ്റ്റിന്റെ 1/7 തൂക്കം). ഇത് പ്രായോഗികമാല്ലത്തതിനാൽ ആദ്യം 5 കിലോഗ്രാം മണ്ണിരയിൽ തുടങ്ങുക. 2-3 മാസംകൊണ്ട് മണ്ണിര ആവശ്യത്തിനുള്ളത്ര വര്ദ്ധിച്ചുകൊളളും.ഒരു മണ്ണിര അനുകൂല സാഹചര്യത്തിൽ മൂന്നു മാസം കൊണ്ട് 300 മടങ്ങ്‌ വർദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇതിലേക്ക് 1 ബക്കറ്റ്‌ ചാണക സ്ലറി തളിക്കുക. മണ്ണിരകൾ പെട്ടന്ന് ആക്റ്റീവ് ആകുന്നതിനു ഇത് സഹായിക്കും മുകളിൽ പുല്ലുകൊണ്ടോ ഓല കൊണ്ടോ പുതയിടുക ഇരുണ്ട അന്തരീക്ഷം മണ്ണിര കൂടുതൽ ഇഷ്ട്ടപ്പെടുന്നതുകൊണ്ടും ഈര്പ്പം നിലനിർത്തുന്നതിനുമാണ്.അന്തരീക്ഷോഷ്മാവു വർധിച്ചാൽ ഉത്പാദനം കുറയുമെന്നതിനാൽ താപനില നിയന്ത്രിക്കുന്നതിനു ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചുകൊടുക്കണം .ഇത്രയും കാര്യങ്ങൾ അനുകൂലമായാൽ 6 ദിവസം കൊണ്ട് പിറ്റിൽ ഉള്ള മുഴുവൻ ജൈവവസ്തുക്കളും മണ്ണിര ഭക്ഷിച്ചു പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആക്കി മാറ്റിയിരിക്കും.ഈ സമയത്ത് പുത മാറ്റിയിടുക. വെളിച്ചം കാണുമ്പോൾ മണ്ണിരകൾ ഏറ്റവും അടിയിലുള്ള ചകിരി ക്കുള്ളിലേക്ക് വലിയും ഏഴാമത്തെ ദിവസം പിറ്റിന്റെ ചുറ്റിലും നടന്നു തരി രൂപത്തിലുള്ള കമ്പോസ്റ്റ് വാരിയെടുത്ത് ചാക്കിൽ സൂക്ഷിക്കാം.ഇതേ ടാങ്കിലേക്ക് വീണ്ടും 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കളിട്ടു ഒരു ബക്കെറ്റ് ചാണക സ്ലറിയും തളിച്ച് പുതയിട്ടാൽ ഏഴു ദിവസത്തിനു ശേഷം വീണ്ടും കമ്പോസ്റ്റു ശേഖരിക്കാം.
റാപിഡ് വെർമി കമ്പോസ്റ്റ് രീതിയുടെ മേന്മകൾ 1.ഈ രീതിയിൽ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് 95 ശതമാനവും മണ്ണിര ഭക്ഷിച്ചു വിസർജിച്ച ഈർപ്പം കുറഞ്ഞ പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആയിരിക്കും. 2. കമ്പോസ്റ്റ് നിർമാണം 7 ദിവസം കൊണ്ട് പൂർത്തിയാവും(കമ്പോസ്റ്റ് ഉണ്ടാവാൻ 1 ദിവസം മതി. ഇതു ജീവിയും തിന്നുന്ന വസ്തു 24 മണിക്കൂറിനുള്ളിൽ വിസർജിക്കുമല്ലോ) 3. വലിയ ടാങ്ക് ആവശ്യമില്ല.4. ഏതു ദുർഗന്ധം വമിക്കുന്ന വസ്തുവും കുറഞ്ഞ ദിവസം കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റാം 5.കമ്പോസ്റ്റിൽ നിന്നും മണ്ണിരകളെ വേര്തിരിക്കാൻ എളുപ്പമാണ്. കമ്പോസ്റ്റ് ബെഡിന്റെ മുകളില നിന്നും വാരിയെടുതാൽ മതി.
ന്യുനതകൾ
1.ഓരോ ആഴ്ചയിലും .ഫീഡ് ചെയ്യുന്നതിനുള്ള അഴുകിയ ജൈവ വസ്തുക്കള തയ്യാർ ചെയ്തു വയ്ക്കണം.
2.ഓരോ ആഴ്ചയിലും കമ്പോസ്റ്റ് ശേഖരിക്കാൻ സാധിചില്ലങ്കിൽ മണ്ണിര കൂട്ടത്തോടെ ഭക്ഷണം തേടി ടാങ്കിൽ നിന്നും രക്ഷപ്പെടും. അതിനാല കൃത്യസമയത്ത് കമ്പോസ്റ്റ് ശേഖരിക്കണം3. മണ്ണിര മുട്ടകൾ വിരിയുന്നതിനു മുൻപേ കമ്പോസ്റ്റ് ശേഖരിക്കുന്നതിനാൽ മണ്ണിരയുടെ വംശ വർധനവ്‌ കുറയുന്നു.അതിനാൽ ചെറിയ ഒരു ഭാഗം കമ്പോസ്റ്റ് നിർത്തിയിട്ട് വേണം ഭാക്കി ഭാഗം കമ്പോസ്റ്റ് ശേഖരിക്കുവാൻ
സാധാരണ കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് ആയി മാറുമ്പോൾ അതിലടങ്ങിയിരിക്കുന്ന സൂഷ്മ മൂലകങ്ങൾ ഇപ്രകാരം വര്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഗ്നീഷ്യം -2 ഇരട്ടി .നൈട്രജൻ-5 ഇരട്ടി .ഫോസ്ഫറസ്-7 ഇരട്ടി പൊട്ടാസ്യം 11 ഇരട്ടി. കാത്സിയം 2 ഇരട്ടി.കൂടാതെ സൂഷ്മാനുക്കൾ 1000 മടങ്ങും,ഇതിനു പുറമേ ഹോർമോണുകളും എന്സൈമുകളും.മണ്ണിര കമ്പോസ്റ്റ് സാധാരണ കമ്പോസ്റ്റിന്റെ മൂല്യ വർധനവ്‌ മാത്രമാണ് നടത്തുന്നതെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം,അതിനാൽ നല്ല കമ്പോസ്റ്റ് ഉണ്ടാക്കേണ്ട രീതിയും അറിഞ്ഞിരിക്കേണ്ടതുണ്ട്

3.സിമെന്റു ടാങ്കുകളിൽ മണ്ണിര കമ്പോസ്റ്റ് നിര്മിക്കുന്ന രീതിഇന്ന് സര്വസാധരണമായി ഉപയോഗിക്കുന്നതും,കൃഷി വകുപ്പും മറ്റു ഡിപ്പാർട്ടുമെന്റുകലും പ്രചരിപ്പിക്കുന്നതും പ്രൊൽസാഹിപ്പിക്കുന്നതുമായ രീതിയാണിത്‌.അനുയോജ്യമായ സ്ടലങ്ങളിൽ ശേടുകൾ നിർമ്മിച്ച് അതിനുള്ളിൽ 360 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലും 70 സെന്റിമീറ്റർ ഉയരത്തിലുമുള്ള ഫെറോ സിമെന്റൊ ഇഷ്ട്ടികയോ ഉപയോഗിച്ചുള്ള ടാങ്കുകൾ നിർമ്മിക്കുന്നു.ജലാംശം വാര്ന്നു പോകുന്നതിലെക്കായി ഒരറ്റത്തെക്ക് ചരിവുണ്ടായിരിക്കണം . അവിടെ ഒരു ദ്വാരമിട്ട് ഒരു പി വി സി പൈപ്പ് ഉറപ്പിച്ചാൽ അതില്കൂടി വെർമി വാഷ് ശേഖരിക്കാംഉറുമ്പിൽ നിന്നും സംരക്ഷണത്തിനായി ടാങ്കിനു ചുറ്റും വെള്ളം നിറുത്തുന്നതിന് വേണ്ടി സിമെന്റിൽ തന്നെ 3 ഇഞ്ച് വീതിയിൽ ചാലുകൾ തീർത്ത്‌ വെള്ളം കെട്ടിനിർത്തണം. എലികളിൽ നിന്നും ,പക്ഷികളിൽനിന്നും സംരക്ഷണം നല്കുന്നതിന് എടുത്തു മാറ്റാവുന്ന രീതിയിൽ ടാങ്കിനുമുകളിൽ ഒരു ഫ്രെയിമിൽ ഉറപ്പിച്ച കമ്പി വലകൊണ്ടു മൂടണം ഇങ്ങനെ നിർമ്മിച്ച ടാങ്കിൽ 10 സെന്റിമീറെർ ഘനത്തിൽ ചകിരിതൊണ്ട് അല്ലങ്കിൽ ഇഷ്ട്ടിക കഷണങ്ങൾ നിരത്തുക. വെള്ളം വാർന്നു പോകുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിനു മുകളിൽ 10 സെന്റിമീറ്റെർ ഘനത്തിൽ അഴുകിയ ജൈവവസ്തുക്കളും ചാണകവും നിരത്തുക.ഇതിലേക്ക് സ്ക്വയർ മീറ്ററിനു 1 കിലോഗ്രാം എന്ന തോതിൽ.മണ്ണിരയെ നിക്ഷേപിക്കുക.മുകളിൽ പുല്ലുകൊണ്ടോ,ഓല കൊണ്ടോ പുതയിടുകയും ആവശ്യത്തിനു ഈർപ്പം കൊടുക്കുകയും ചെയ്യുക.( 50%-60% ).അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെൽഷിയെസ് നിലനിർത്തിയാൽ 4-5 ദിവസം കൊണ്ട് മുഴുവൻ ചപ്പുചവറുകളും കമ്പോസ്റ്റ് ആയി മാറും. അന്തരീക്ഷോഷ്മാവു നിലനിർത്തുന്നതിന്, ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചാൽ മതിയാകും.വീണ്ടും ഇതിനു മുകളിൽ ജൈവവസ്തുക്കളും,ചാണകവും 10 സെന്റിമീറ്റെർ ഘനത്തിൽ വിതറി നനച്ചതിനു ശേഷം പുതയിടുക. ഇങ്ങനെ ടാങ്ക് നിറഞ്ഞാൽ കമ്പോസ്റ്റ് വാരിയെടുത്ത് തുറസ്സായ സ്ഥലത്ത് കൂട്ടിയിടുക. മണ്ണിരകൾ കൂനയുടെ അടിയിലേക്ക് വലിയുമ്പോൾ മുകളില്നിന്നും കമ്പോസ്റ്റ് വാരിമാറ്റുകയോ വാരിമാറ്റുകയോ അരിക്കുന്ന അരിപ്പയിൽ അരിച്ചു മണ്ണിരയെ വേർതിരിക്കുകയോ ചെയ്യാം. ഈ മണ്ണിരയെയും കമ്പോസ്റ്റ് ആകാത്ത വസ്തുക്കളെയും വീണ്ടും അതെ ടാങ്കിലെക്കുതന്നെ മാറ്റി,പുതിയ കമ്പോസ്റ്റു നിര്മ്മാണം ആരംഭിക്കാം.
ഈ രീതി അവലംബിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
1.ടാങ്കിൽ നിന്നും ഊറിവരുന്ന.വെർമിവാഷ് കീടനാശിനിയായും ഗ്രോത്ത് ഹോര്മോണ്‍ ആയും ഉപയോഗിക്കാം .2.ഉപയോഗിക്കുന്ന ജൈവവസ്തുക്കൾ മുഴുവൻ കമ്പോസ്റ്റ് ആയി മാറുന്നു.3. സംരക്ഷണം എളുപ്പമാണ്.ശത്രു ജീവികളിൽ നിന്നും പൂർണ സംരക്ഷണം നല്കാൻ കഴിയുന്നു.
ന്യുനതകൾ.1. ഓരോ തവണയും ഈർപ്പം നൽകുമ്പോൾ അടിയിലുള്ള പാകമായ കംബൊസ്റ്റിനെ നനക്കുകയും മണ്ണിര കംബോസ്ടിലുള്ള പോഷക മൂല്യങ്ങൾ വെള്ളത്തിൽ ലയിച്ചു പോവുകയും കമ്പോസ്റ്റിന്റെ ഗുണമേന്മ കുറയുകയും ചെയ്യും 2.ടാങ്ക്,ഷെഡ്‌,.നിർമാണത്തിനുള്ള പ്രാരംഭ ചിലവ് കൂടുന്നതിനനുസരിച്ചുള്ള ഉത്പാദനം ലഭിക്കുന്നില്ല3.മണ്ണിരയെ കംബൊസ്റ്റിൽനിന്നും വേർതിരിച്ചെടുക്കുന്നതിനുള്ള പ്രയാസം 4.കമ്പോസ്റ്റിന്റെ ഈർപ്പം കൂടുതലായതിനാൽ വീണ്ടും ഉണങ്ങേണ്ടി വരുകയും,ഉണങ്ങുമ്പോൾ പോഷക ഗുണങ്ങൾ കുറയുകയും മൈക്രൊബിയൽ വളർച്ച കുറയുകയും ചെയ്യുന്നു. 5.കൂടുതൽ കൃഷി സ്ഥലമുള്ളവർക്ക് മതിയായ അളവിൽ കമ്പോസ്റ്റ് നിര്മ്മിക്കാൻ ഈ രീതികൊണ്ട് സാധിക്കുകയില്ല.
ഇതുകൂടാതെ പൈപ്പ് രീതികളും ചെറിയ കാലങ്ങളിലും മറ്റുമൊക്കെ അടുക്കള അവശിഷ്ടങ്ങൾ മറ്റു മാലിന്യങ്ങൾ ഒക്കെ കമ്പോസ്റ്റ് ആക്കി മാറ്റുന്ന രീതികളും നിലവിലുണ്ട്.റാപിഡ് വെർമി കമ്പോസ്റ്റ്. നാളെ….. 4. റാപിഡ് വെർമി കമ്പോസ്റ്റ്. മേൽ വിവരിച്ച രീതികളിലോക്കെത്തന്നെ ഗുണങ്ങളും ന്യുനതകളും മനസ്സിലാക്കിയല്ലോ.കൂടുതൽ ഭൂമിയുള്ളവർക്ക് ഈ രീതിയിൽ കമ്പോസ്റ്റ് നിര്മ്മിച്ചു മുഴുവൻ സ്ഥലത്ത് വളമുണ്ടാക്കി ഉപയോഗിക്കണമെങ്കിൽ കൂടുതൽ സ്ഥലവും,ചിലവും കൂടുമെന്നതിനാൽ കർഷകർ മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിൽ നിന്നും പുറകോട്ടു പോവുകയാണ്. ഒരു ജൈവ കര്ഷകനെന്ന നിലക്ക് നിലവിലുള്ള മാർഗങ്ങൾ ഉപയോഗിച്ചു കൃഷിക്കവശ്യമുള്ള കമ്പോസ്റ്റ് നിർമിക്കാൻ സാധിക്കാതെ വന്നപ്പോൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം വികസിപ്പിച്ചെടുത്തതാണ് റാപ്പിഡ് കമ്പോസ്റ്റ് രീതി.പ്രാരംഭ ചെലവു അല്പം കൂടുമെങ്കിലും കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ വേഗത്തിലും വ്യാവസായികാടിസ്ഥാനത്തിലും കമ്പോസ്റ്റ് ഉൽപാദിപ്പിക്കാവുന്നതും 100% ഗുണമേന്മ ഉറപ്പുവരുത്താവുന്നതുമായിട്ടുള്ള രീതിയാണ് റാപിഡ് വെർമി കമ്പോസ്റ്റ്. നിർമാണം ആരംഭിക്കുന്നതിനു മുൻപ് ആദ്യം സൂചിപ്പിച്ച മണ്ണിരയുടെ സ്വഭാവം ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുവേണം റാപ്പിഡ് വെർമി കമ്പോസ്റ്റ് നിര്മ്മാണം തുടങ്ങാൻ.
1. അനുകൂല കാലാവസ്ഥയിൽ മണ്ണിരകൾ ഒരു ദിവസം അതിന്റെ ശരീര ഭാരത്തിന്റെ അത്രയും ജൈവ വസ്തുക്കള ആഹരിച്ച് വിസർജിക്കും 2. അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെല്ഷിയസിൽ കൂടുതലായാൽ ഉത്പാദനം 20% മുതൽ 50% വരെ കുറയാം അതിനാൽ ഊഷ്മാവ് കൂടാതെ നിയന്ത്രിക്കണം.3. മണ്ണിരകൾ സൂര്യപ്രകാശത്തോട് പ്രതികരിക്കുന്നതിനാൽ ഇരുട്ടുള്ള സാഹചര്യം ഒരുക്കണം പുതയിടുന്നതിലൂടെ ഇത് സാധിക്കാം.4. വായു സഞ്ചാരം കുറഞ്ഞാൽ മണ്ണിരകൾ നശിച്ചു പോകും അതിനാൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. 5. മണ്ണിന്റെ ഉപരിതലത്തിൽ മണ്ണിനു സമാന്തരമായി മാത്രം സഞ്ചരിക്കുകയും ആഹരിക്കുകയും ചെയ്യുന്നയിനം മണ്ണിര യാണിത്‌. കമ്പോസ്റ്റ് ആക്കുന്നതിനുള്ള ജൈവ വസ്തുക്കൾ 10 സെന്റിമീറ്ററിൽ കൂടുതൽ കനത്തിൽ ഇട്ടുകൊടുക്കരുത്.പരമാവധി 15 സെന്റിമീറ്റർ 6. ഈർപ്പം കൂടുകയോ,കുറയുകയോ ചെയ്താൽ മണ്ണിരകൾ നശിച്ചു പോവുകയോ,കൂട്ടത്തോടെ രക്ഷപെട്ടുപോവുകയോ ചെയ്യും, മണ്ണിര യുടെ വംശവർദ്ധനവിനെയും പ്രതികൂലമായി ബാധിക്കും. ഈർപ്പം 50% മുതൽ 60% വരെ എപ്പോഴും നിലനിർത്തണം 7. ഉറുമ്പ്, എലി,പക്ഷികൾ ഇവ മണ്ണിരയുടെ ശത്രുക്കളാണ്. അതിനാൽ ഇവയിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പു വരുത്തണം. 8.ജൈവ വസ്തുക്കൾ അഴുകുമ്പോൾ ചൂടുണ്ടാവുകയും,മണ്ണിരകൾ നശിച്ചുപോവുകയും ചെയ്യുമെന്നതിനാൽ അഴുകിയ വസ്തുക്കൾ മാത്രം നല്കുക. അഴുകിയ വസ്തുക്കൾ മാത്രമേ മണ്ണിര ഭക്ഷിക്കുകയുള്ള് 9. സ്വന്തം വിസർജ്യം ഏതൊരു ജീവിക്കും അരോചകമായതിനാൽ ഉല്പാദനതിനനുസരിച്ച് കമ്പോസ്റ്റു നീക്കം ചെയ്തുകൊണ്ടിരിക്കണം.ഇല്ലങ്കിൽ മണ്ണിരകൾ സ്ഥലം വിടാൻ സാധ്യതയുണ്ട്. അതിനാൽ തരിരൂപതിലുള്ള കമ്പോസ്റ്റു കൾ ആഴ്ചയിൽ ഒന്നെങ്കിലും നീക്കം ചെയ്യണംഒരുവര്ഷം കൊണ്ട് 5000 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് നിര്മ്മിക്കാൻ പറ്റുന്ന ഒരു യുനിറ്റിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഓലകൊണ്ടോ പുല്ലുകൊണ്ടോ മേഞ്ഞ 18 അടി നീളവും 8 അടി വീതിയുമുള്ള ഷെഡ്‌ നുള്ളിലാണ് കമ്പോസ്റ്റ് പിറ്റ്‌ ഉണ്ടാക്കേണ്ടത് ഷെഡിന്റെ വശങ്ങളിൽ ചിക്കെൻ നെറ്റ് അടിച്ച് എലികളിൽ നിന്നും പക്ഷികളിൽ നിന്നും സംരക്ഷണം നല്കണം..ചുറ്റിലും 2 ഇഞ്ച്‌ വീതിയിലും 2 ഇഞ്ച്‌ ആഴത്തിലും സിമന്റിൽ ചാലുകൾ തീരത് വെള്ളം നിർത്തണം. ഉറുമ്പിൽ നിന്നും സംരക്ഷണം നല്കുന്നതിന് വേണ്ടിയാണിത്.ഈ ഷെഡ്‌നുള്ളിൽ 4 അടി നീളത്തിലും 4 അടി വീതിയിലും 15-30 സെന്റിമീറ്റർ ഉയരത്തിലുമുള്ള പിറ്റ്‌ ഉണ്ടാക്കണം ഉയരം കൂടുന്നതുകൊണ്ട്‌ കാര്യമില്ല കമ്പോസ്റ്റ് തറയിൽ നിരന്നുപോകതിരിക്കാൻ വേണ്ടി മാത്രമാണ്.
ടാങ്കിന്റെ ഒരറ്റത്തെക്ക് ചരിവും വെള്ളം പോകുന്നതിനു വേണ്ടി അവിടെ ഒരു പി വി സി പൈപ്പും ഘടിപ്പിച്ചിരിക്കണം.ഏതങ്കിലും കാരണവശാൽ വെള്ളം വീണാൽ ഒഴുകിപോകുന്നതിനു വേണ്ടിയാണിത്.ഇങ്ങനെ തയ്യാറാക്കിയ ടാങ്കിനുള്ളിൽ ചകിരിതൊണ്ടുകൊണ്ടുള്ള വെർമി ബെഡ് ഉണ്ടാക്കണം ബെഡ് നടുഭാഗം 10 സെന്റിമീറ്റർ ഉയരവും രണ്ടു വശത്തേക്കും ചരിവും ഉണ്ടായിരിക്കണം (വാഴപ്പോള കമഴ്ത്തി വച്ചത് പോലെ). ഉപരിതല വിസ്തീർണം കൂട്ടുന്നതിനു വേണ്ടിയാണിത്. ഇങ്ങനെ തയ്യാറാക്കിയ ബെഡിൽ 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കൾ ഒരെ കനത്തിൽ നിരത്തുക. ഒരാഴ്ച കൊണ്ട് 100 കിലോഗ്രാം ജൈവവസ്തുക്കൾ തിന്നു കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് ഏകദേശം 15 കിലോഗ്രാം മണ്ണിര വേണ്ടി വരും (ആകെ കമ്പോസ്റ്റിന്റെ 1/7 തൂക്കം). ഇത് പ്രായോഗികമാല്ലത്തതിനാൽ ആദ്യം 5 കിലോഗ്രാം മണ്ണിരയിൽ തുടങ്ങുക. 2-3 മാസംകൊണ്ട് മണ്ണിര ആവശ്യത്തിനുള്ളത്ര വര്ദ്ധിച്ചുകൊളളും.ഒരു മണ്ണിര അനുകൂല സാഹചര്യത്തിൽ മൂന്നു മാസം കൊണ്ട് 300 മടങ്ങ്‌ വർദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇതിലേക്ക് 1 ബക്കറ്റ്‌ ചാണക സ്ലറി തളിക്കുക. മണ്ണിരകൾ പെട്ടന്ന് ആക്റ്റീവ് ആകുന്നതിനു ഇത് സഹായിക്കും മുകളിൽ പുല്ലുകൊണ്ടോ ഓല കൊണ്ടോ പുതയിടുക ഇരുണ്ട അന്തരീക്ഷം മണ്ണിര കൂടുതൽ ഇഷ്ട്ടപ്പെടുന്നതുകൊണ്ടും ഈര്പ്പം നിലനിർത്തുന്നതിനുമാണ്.അന്തരീക്ഷോഷ്മാവു വർധിച്ചാൽ ഉത്പാദനം കുറയുമെന്നതിനാൽ താപനില നിയന്ത്രിക്കുന്നതിനു ഷെഡിന്റെ വശങ്ങളിൽ ചണചാക്ക് തൂക്കിയിട്ടു നനച്ചുകൊടുക്കണം .ഇത്രയും കാര്യങ്ങൾ അനുകൂലമായാൽ 6 ദിവസം കൊണ്ട് പിറ്റിൽ ഉള്ള മുഴുവൻ ജൈവവസ്തുക്കളും മണ്ണിര ഭക്ഷിച്ചു പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആക്കി മാറ്റിയിരിക്കും.ഈ സമയത്ത് പുത മാറ്റിയിടുക. വെളിച്ചം കാണുമ്പോൾ മണ്ണിരകൾ ഏറ്റവും അടിയിലുള്ള ചകിരി ക്കുള്ളിലേക്ക് വലിയും ഏഴാമത്തെ ദിവസം പിറ്റിന്റെ ചുറ്റിലും നടന്നു തരി രൂപത്തിലുള്ള കമ്പോസ്റ്റ് വാരിയെടുത്ത് ചാക്കിൽ സൂക്ഷിക്കാം.ഇതേ ടാങ്കിലേക്ക് വീണ്ടും 100 കിലോഗ്രാം അഴുകിയ ജൈവ വസ്തുക്കളിട്ടു ഒരു ബക്കെറ്റ് ചാണക സ്ലറിയും തളിച്ച് പുതയിട്ടാൽ ഏഴു ദിവസത്തിനു ശേഷം വീണ്ടും കമ്പോസ്റ്റു ശേഖരിക്കാം.
റാപിഡ് വെർമി കമ്പോസ്റ്റ് രീതിയുടെ മേന്മകൾ 1.ഈ രീതിയിൽ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് 95 ശതമാനവും മണ്ണിര ഭക്ഷിച്ചു വിസർജിച്ച ഈർപ്പം കുറഞ്ഞ പെല്ലറ്റ് രൂപത്തിലുള്ള കമ്പോസ്റ്റ് ആയിരിക്കും. 2. കമ്പോസ്റ്റ് നിർമാണം 7 ദിവസം കൊണ്ട് പൂർത്തിയാവും(കമ്പോസ്റ്റ് ഉണ്ടാവാൻ 1 ദിവസം മതി. ഇതു ജീവിയും തിന്നുന്ന വസ്തു 24 മണിക്കൂറിനുള്ളിൽ വിസർജിക്കുമല്ലോ) 3. വലിയ ടാങ്ക് ആവശ്യമില്ല.4. ഏതു ദുർഗന്ധം വമിക്കുന്ന വസ്തുവും കുറഞ്ഞ ദിവസം കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റാം 5.കമ്പോസ്റ്റിൽ നിന്നും മണ്ണിരകളെ വേര്തിരിക്കാൻ എളുപ്പമാണ്. കമ്പോസ്റ്റ് ബെഡിന്റെ മുകളില നിന്നും വാരിയെടുതാൽ മതി.
ന്യുനതകൾ
1.ഓരോ ആഴ്ചയിലും .ഫീഡ് ചെയ്യുന്നതിനുള്ള അഴുകിയ ജൈവ വസ്തുക്കള തയ്യാർ ചെയ്തു വയ്ക്കണം.
2.ഓരോ ആഴ്ചയിലും കമ്പോസ്റ്റ് ശേഖരിക്കാൻ സാധിചില്ലങ്കിൽ മണ്ണിര കൂട്ടത്തോടെ ഭക്ഷണം തേടി ടാങ്കിൽ നിന്നും രക്ഷപ്പെടും. അതിനാല കൃത്യസമയത്ത് കമ്പോസ്റ്റ് ശേഖരിക്കണം3. മണ്ണിര മുട്ടകൾ വിരിയുന്നതിനു മുൻപേ കമ്പോസ്റ്റ് ശേഖരിക്കുന്നതിനാൽ മണ്ണിരയുടെ വംശ വർധനവ്‌ കുറയുന്നു.അതിനാൽ ചെറിയ ഒരു ഭാഗം കമ്പോസ്റ്റ് നിർത്തിയിട്ട് വേണം ഭാക്കി ഭാഗം കമ്പോസ്റ്റ് ശേഖരിക്കുവാൻ
സാധാരണ കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് ആയി മാറുമ്പോൾ അതിലടങ്ങിയിരിക്കുന്ന സൂഷ്മ മൂലകങ്ങൾ ഇപ്രകാരം വര്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഗ്നീഷ്യം -2 ഇരട്ടി .നൈട്രജൻ-5 ഇരട്ടി .ഫോസ്ഫറസ്-7 ഇരട്ടി പൊട്ടാസ്യം 11 ഇരട്ടി. കാത്സിയം 2 ഇരട്ടി.കൂടാതെ സൂഷ്മാനുക്കൾ 1000 മടങ്ങും,ഇതിനു പുറമേ ഹോർമോണുകളും എന്സൈമുകളും.മണ്ണിര കമ്പോസ്റ്റ് സാധാരണ കമ്പോസ്റ്റിന്റെ മൂല്യ വർധനവ്‌ മാത്രമാണ് നടത്തുന്നതെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം,അതിനാൽ നല്ല കമ്പോസ്റ്റ് ഉണ്ടാക്കേണ്ട രീതിയും അറിഞ്ഞിരിക്കേണ്ടതുണ്ട്

കാന്താരി

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും ഔഷധമായി ഉപയോഗിക്കുന്നു. പ്രസവത്തിന് ശേഷം കാന്താരി അരച്ച് കുടിക്കുന്ന ചികിത്സയും പണ്ട് ചിലയിടങ്ങളില്‍ നില നിന്നിരുന്നു.

 

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരി മുളക് ദീര്‍ഘിച്ച വിളവ് കാലമുള്ളതും കൂടുതല്‍ കായ്ഫലം നല്‍കുന്നതുമാണ്. ചീനി മുളക് എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് ചെടിയില്‍ നിന്ന് മുകളിലേക്ക് കുത്തനെയാണ് സാധാരണ ഉണ്ടാകുന്നത്. ഒന്നര സെന്റീ മീറ്റര്‍ മുതല്‍ മൂന്നു സെന്റീ മീറ്റര്‍ വരെ നീളമുള്ള വ്യത്യസ്ത തരം കാന്താരി മുളകുകളുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലാണ് കാന്താരി മുളക് കൂടുതല്‍ കണ്ടു വരുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.

 

വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരത്തിലുള്ള കാന്താരി മുളകുകളുണ്ട്. ചെറുകാന്താരിക്ക് എരിവ് കൂടുതലും വെള്ളക്കാന്താരിക്ക് എരിവ് അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

 

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.

 

 

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കൂടുതല്‍ കായ്ഫലം ലഭിക്കും. പൂത്തുതുടങ്ങിയാല്‍ എന്നും കാന്താരി ചെടികളില്‍ നിന്ന് കായ്കള്‍ ലഭിക്കും. നാലു മുതല്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടി നിലനില്‍ക്കും. കൃഷിയായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇടവിളയായും കൃഷി ചെയ്യാം. കൃഷി നടത്തുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പിഴുത് മാറ്റി പുതിയ തൈകള്‍ പിടിപ്പിക്കണം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. എങ്കിലും മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും നനച്ചു കൊടുക്കുന്നതും നല്ലതാണ്.

 

കാന്താരിയെ സാധാരണ കീടങ്ങള്‍ ആക്രമിക്കാറില്ല. കാന്താരി തന്നെ നല്ല ഒരു കീടനാശിനിയാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം അരച്ച കാന്താരിയോടൊപ്പം 10 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ലയിപ്പിച്ച ദ്രാവകം പച്ചക്കറികളിലെ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന കീടനാശിനിയാണ്.

 

വീട്ടു പറമ്പുകളില്‍ നിന്ന് കാന്താരി അപ്രത്യക്ഷമായതോടെ വിപണിയില്‍ ഇതിന് ആവശ്യ്യം കൂടിയിരിക്കുകയാണ്. കിലോയ്ക്ക് ഏതാണ്ട് 250 രൂപയാണ് ഇപ്പോള്‍ കാന്താരി മുളകിന്റെ വില. ഒരു കാലത്ത് കാന്താരി മുളക് ചെടി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. പക്ഷികള്‍ മുഖാന്തിരം വിതരണം നടത്തുന്ന കാന്താരി ചെടികള്‍ക്ക് ഭീഷണിയായത് റബ്ബര്‍ കൃഷിയും മെഷീന്‍ ഉപയോഗിച്ചുള്ള കാടു തെളിക്കലുമാണ്. ഇപ്പോള്‍ വയനാട്ടില്‍ നിന്നും ആദിവാസി കേന്ദ്രങ്ങളില്‍ നിന്നുമാണ് കാന്താരി മുളക് വിപണിയില്‍ എത്തുന്നത്. ജീവകം സിയുടെ ഉറവിടമാണ് മുളക്. കാപ്‌സയിസിന്‍ എന്ന രാസവസ്തുവാണ് മുളകിലെ എരിവിന് കാരണം. കാപ്‌സിക്കം ജനുസ്സിലും സൊളനേസിയ കുടുംബത്തിലുമാണ് മുളക് .

കായീച്ചയെ കുടുക്കാന്‍ തുളസിയിലയും പ്ലാസ്റ്റിക് കിറ്റും

ഉപയോഗിക്കാം. ഒരു ഭാഗം തുറന്ന പ്ലാസ്റ്റിക് കിറ്റില്‍ ഒരു പിടി തുളസിയില ഇടുക. തുറന്ന ഭാഗം മുകളിലേക്കു വരത്തക്കവണ്ണം പച്ചക്കറി തോട്ടത്തില്‍ പ്ലാസ്റ്റിക് കിറ്റ് വയ്ക്കുക. കായീച്ച പറന്നെത്തി തുളസിയിലയെ പൊതിയും. ഈച്ചയുടെ വരവ് നിന്നാല്‍ പ്ലാസ്റ്റിക് കിറ്റിന്റെ തുറന്ന ഭാഗം അടച്ച് അവയെ നശിപ്പിക്കാം.
വിത്തിനു വേണ്ടി കായ്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തേതും അവസാനത്തേതും ഒഴിവാക്കുക.
പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് ആഴ്ചയില്‍ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.
കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും.
കുമ്പളം പതിനെട്ടില വിടര്‍ന്നുകഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും.
പത്തുഗ്രാം കൂവളത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് 200 മി. ലി പുതിയ ഗോമൂത്രവും 6 ലിറ്റര്‍ വെള്ളവും ചേര്‍ത്തു തളിച്ചാല്‍ പല കീടങ്ങളും നശിക്കും.
മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂമ്പ് മുരടിക്കും ഇല ചുരുളും.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
പാവല്‍ നടുന്ന കുഴികളില്‍ വേപ്പില കൂടി ഇട്ടുവച്ചിരുന്നാല്‍ നിമാ വിരകളുടെ ആക്രമണം തടയാം.
തക്കാളി കുത്തനെ വളര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ ഉല്‍പ്പാദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ തായ് തടിയില്‍ മുട്ടുകള്‍ തോറും വേരുകളിറങ്ങി ശാഖകള്‍ മേല്‍പ്പോട്ടുയര്‍ന്ന് നല്ല ഫലം തരും
മുളകിന്‍ ചെടിക്ക് പാണല്‍ ഇല പുതയായി ചേര്‍ത്തു കൊടുക്കുക. മുളകിനു നല്ല എരിവും വീര്യവും ഉണ്ടാകും.
മൂപ്പെത്തുന്നതിനു മുമ്പു തന്നെ വെണ്ടയ്ക്കാ പറിച്ചെടുക്കേണ്ടതാണ്. എന്നാല്‍ വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവത്തിലായയുടനെ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്‍പെടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക. നാലഞ്ചു ദിവസം വരെ കായ്കള്‍ മൂത്തു പോകാതെ സൂക്ഷിക്കാം.
പയര്‍ വിത്ത് സംഭരിക്കുമ്പോള്‍ കശുവണ്ടിയുടെ പൊളിച്ച തോടുകള്‍ കൂടി വിത്തിനോടൊപ്പം ഇട്ടുവയ്ക്കുക. കശുവണ്ടി തോടിലുള്ള എണ്ണയുടെ ഗന്ധം കീടങ്ങള്‍ക്ക് അരോചകമാണ്. അവ വിത്തിനെ ബാധിക്കാതെ ഒഴിഞ്ഞു കൊള്ളും
പച്ചക്കറികളില്‍ കായീച്ച കയറുന്നതു തടയാന്‍ മുളകിന്റെ അരി കത്തിച്ച് പുകച്ചാല്‍ മതി.
കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്‍ത്തി 60,75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നത് തടയാം.
മഴക്കാലത്ത് പറമ്പുകളില്‍ വളരുന്ന തുമ്പച്ചെടികള്‍ കൊത്തിയരിഞ്ഞ് മുളകിന്റെ തടത്തിലിട്ടാല്‍ ധാരാളം മുളകുണ്ടാകും

കീട നിയന്ത്രണങ്ങള്‍

ഹായ് ഗുട്മോര്‍നിംഗ് കൃഷിക്കാരെ ഇന്ന് നമുക്ക് കായീച്ചകളെ നേരിടാനുള്ള ചിരട്ടക്കെണികള്‍ തയാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം പച്ചക്കറികളിലെ കായീച്ചയെ തുരത്താനുള്ള ജൈവമാര്‍ഗമാണിത്. പാവലിലും പടവലത്തിലും വെള്ളരിയിലുമെല്ലാം കായീച്ചയുടെ ആക്രമണം തടയാം. പുഴുക്കുത്ത് വീഴുന്നതാണ് ആക്രമണലക്ഷണം. ചിരട്ടക്കെണി തയാറാക്കാന്‍ പലതുണ്ട് മാര്‍ഗങ്ങള്‍. ഏത് തിരഞ്ഞെടുത്താലും കായീച്ച കുടുങ്ങിയതുതന്നെ.
ഒരു പാളയംകോടന്‍ പഴം (മൈസൂര്‍ പൂവന്‍), രണ്ടച്ച് ശര്‍ക്കര, അല്‍പം യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. ഈ മിശ്രിതം ചിരട്ടയിലെടുത്ത് അതിനുമീതെ ഫ്യുറഡാന്‍ തരികള്‍ വിതറുക.
ഒരു പാളയംകോടന്‍ പഴം തൊലി നീക്കാതെ മൂന്നോ നാലോ കഷണമായി മുറിക്കുക. ചെരിച്ചാണ് മുറിക്കേണ്ടത്. ഒരു കഷണം കടലാസില്‍ വിതറിയ ഫ്യുറഡാന്‍ തരികളില്‍ പഴുത്തിന്റെ മുറിഭാഗം മെല്ലെ അമര്‍ത്തുക. ഫ്യുറഡാന്‍ തരികള്‍ പറ്റിയ ഭാഗം മുകളിലാക്കി ചിരട്ടയില്‍ വക്കുക.
നല്ലൊരു പിടി തുളസിയില നന്നായി ഞെരടിയശേഷം നീര് ചിരട്ടയിലാക്കുക. നീരെടുത്ത തുളസിയിലയും അതിലിടണം. ചിരട്ടയുടെ പകുതിയോളം വെള്ളമൊഴിക്കുക. ഇതിലേക്ക് ഒരു നുള്ള് ഫ്യുറഡാന്‍ തരികള്‍ ചേര്‍ത്ത് ഇളക്കുക.
ഇത്തരത്തില്‍ തയാറാക്കിയ ചിരട്ടക്കെണികള്‍ പച്ചക്കറി തോട്ടത്തില്‍ അവിടവിടെയായി കെട്ടിത്തൂക്കണം. നാലു ചുവടിന് ഒന്നെന്ന കണക്കിലാകാം. പച്ചക്കറി പന്തലില്‍ ഉറിപോലെ കെട്ടി അതില്‍ ചിരട്ടകള്‍ തൂക്കിയിടാം. കായീച്ചകള്‍ ആകര്‍ഷിക്കപ്പെടും. വിഷദ്രാവകം കുടിച്ച് ചത്തൊടുങ്ങും.
കുഞ്ഞുങ്ങളുടെ കയ്യില്‍ പെടാതെ സൂക്ഷിക്കണേ

കെണികള്‍…

ഹായ് ഗുട്മോര്‍നിംഗ് കൃഷിക്കാരെ ഇന്ന് നമുക്ക് കായീച്ചകളെ നേരിടാനുള്ള ചില പുതിയ കെണികള്‍
കഞ്ഞിവെള്ളക്കെണി
കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക . ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്ക്കു ന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും.
മീന്‍ കെണി
ഉണങ്ങിയ മീന്‍ പൊടിയും ഫ്യുറഡാനുമാണ് മീന്‍ കെണി യുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍ പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്ത്തി ളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക്കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും
കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചു നശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.
ഫ്യുറഡാന്‍ കിട്ടുന്നില്ല എങ്കില്‍ രൂക്ഷ ഗന്ധം ഇല്ലാത്ത ഏതു കീടനാശിനി വേണമെങ്കിലും ഉപയോഗിക്കാം
ഇത് കുട്ടികളുടെ കയ്യില്‍ പെടാതെ സൂക്ഷിക്കുക … അവരെ പറഞ്ഞു മനസിലാക്കുക ….ഇതൊക്കെ ഉണ്ടാക്കുമ്പോള്‍ അവരെയും കൂടെ കൂട്ടുക ആണ് ഏറ്റവും നല്ലത് …. പിന്നെ ദിവസവും ചെറിയ ഈര്ക്കിലിയോ വല്ലോം എടുത്തു ചിരട്ടയില്‍ കിടക്കുന്ന ഈച്ചകളെ എടുത്തു കളയുക എങ്കില്‍ കുറെ ദിവസം ഇരിക്കും
മഞ്ഞ പാട്ട കെണി
അത്യാവശ്യം വലിപ്പം ഉള്ള ഏതെങ്കിലും ടൈപ്പ് ടിന്‍ എടുക്കുകഅതിന്റെ പുറം ഭാഗത്ത്‌ മഞ്ഞ പെയിന്റ് അടിക്കുക പെയിന്റ് നല്ല വണ്ണം ഉണങ്ങിയ ശേഷം പാട്ടയുടെ പെയിന്റ് അടിച്ച ഭാഗത്ത് ആവണക്ക് എണ്ണ പുരട്ടുക അതിനു ശേഷം ഇങ്ങനെ തയാറാക്കിയ പാട്ടകള്‍ കൃഷിസ്ഥലത്ത്‌ അവിടെഇവിടെ ആയി നാട്ടി നിര്‍ത്തിയ കമ്പുകളില്‍ സ്ഥാപിക്കുക … പാട്ടയുടെ മഞ്ഞ നിറത്തില്‍ ആകൃഷ്ടരായി ഈച്ചകള്‍ വന്നു ആവണക്ക് എണ്ണയില്‍ ഒട്ടി പിടിച്ചു ചാകും …

കൂവ(ARROWROOT)

ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം: Plantae

ഉപസാമ്രാജ്യം: Tracheobionta

Division: Magnoliophyta

വർഗ്ഗം: Liliopsida

ഉപവർഗ്ഗം: Zingiberidae

നിര: Zingiberales

കുടുംബം: Marantaceae

ജനുസ്സ്: Maranta

സ്പീഷിസ്: M. arundinacea

ശാസ്ത്രീയ നാമം Maranta arundinacea

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണിൽ നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. [1]

കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.

വിവിധയിനങ്ങൾ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിൻസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.

കാലാവസ്ഥയും മണ്ണും

നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെൽഷ്യസ്, വർഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി തഴച്ചു വളരുന്നു. തണൽ പ്രദേശങ്ങളിലും വളരുന്നതിനാൽ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.

കൃഷി രീതി

കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്‌. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുമാണ്‌ വിത്തിനായുള്ള കിഴങ്ങുകൾ ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീൽവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികൾ എടുത്ത് മുകുളം മുകളിലാക്കി നടുക. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ കൊണ്ട് പുതയിടണം. കളകൾ ആകെ കൃഷിസമയത്തിൽ രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്‌. കളകൾ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എൻ.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ടർ എന്നതോതിൽ നൽകേണ്ടതാണ്‌.

വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാൻ പാകത്തിലാകും. ഇലകൾ കരിഞ്ഞ് അമരുന്നതാണ്‌ വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്നും 47 ടൺ വിളവുവരെ ലഭിക്കാം. ഇതിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 ടൺ മാത്രവുമായിരിക്കും.

ഉപയോഗങ്ങള്‍:

അന്നജത്താൽ സമൃദ്ധമാണ് കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, ഹൽവ, കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികകൾ, പ്രത്യേകതരം പശ, ഫേസ് പൗഡർ, എന്നിവ നിർമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികൾക്ക് ആഹാരമാണ്. അന്നജം വേർത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.

Tony Thomas : മഞ്ഞ കൂവ എന്നും ചണ്ണ കൂവ എന്നും രണ്ടിനം ഉണ്ട്. രണ്ടും ഭക്ഷിക്കാന്‍ നല്ലതാണ്. പേര് പല സ്ഥലങ്ങളിലും വിത്യാസം ഉണ്ടാകാം. മഞ്ഞ കൂവ കൂടുതലും ഔഷധങ്ങല്‍ക്കാന് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വിളയാണ് കൂവ. അരച്ച് വള്ളത്തില്‍ കലക്കി അരിച്ചു കിട്ടുന്ന വെള്ളം പത്രത്തില്‍ അനക്കാതെ വെച്ചാല്‍ കൂവ നൂറ് പത്രതിനടിയില്‍ ഊറി വരും. മേലെയുള്ള വെള്ളം ഊറ്റി കളയുക. വീണ്ടും വെള്ളം ഒഴിച്ച് കലക്കി ഊരാന്‍ വെക്കുക. അങ്ങനെ മൂന്നു തവണ കഴിഞ്ഞാല്‍ ചെളിയും മറ്റു അനാവശ്യ വസ്തുക്കളും മാറി നല്ല കൂവ നൂറ് കിട്ടും. അത് ഉണങ്ങി എടുത്തു ഉപയോഗിക്കാം.

കൂവ കുറുക്കു ആയി ഉപയോഗിക്കുമ്പോള്‍ ധാരാളം തേങ്ങ ചിരവി ചേര്‍ക്കാറുണ്ട്. അത് കൂവയുടെ മലബന്ധം ഉണ്ടാക്‌ുണ സ്വഭാവം പരിഹരിക്കാനാണ്.          നവാസ് ശംസുദ്ധീന്‍

കൃഷിഭവന്‍ വഴി ലഭിക്കുന്ന ചില സേവനങ്ങള്‍

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.

2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.

3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് – തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.

4. മണ്ണ് പരിശോധന – 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.

5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം – 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.

6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി – നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്് 1 ന് 2രൂപ പ്രകാരം.

7. കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി

8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി

9. കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെനല്‍കുന്ന സേവനങ്ങള്‍.

10. രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും പുതുക്കലും.

11. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.

12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.

13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.

14. കാര്‍ഷിക പരിശീലന പരിപാടികള്‍

15. സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം – നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.

16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ – നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.

17. കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് – 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍. …..

പൊടിക്കൈകള്‍

  1. ഒരു കുപ്പിയില്‍ അല്‍പ്പം ആവണക് എണ്ണ എടുത്ത് അടച്ച ശേഷം,എണ്ണ കുപ്പിയില്‍ എല്ലാഭാഗത്തും എത്തിക്കണം.ശേഷം അടപ്പ് തുറന്നു മിച്ചം ഉള്ള എണ്ണ മാറ്റിയ ശേഷം മൂന്നോ,നാലോ തുളസിയില പറിച് ഞെരടി കുപ്പിയില്‍ ഇട്ട് കൃഷിയിടത്തില്‍ വെച്ചാല്‍ കുറെയൊക്കെ കീടശല്യംഒഴിവായി കിട്ടും.
  2. പഞ്ചസാര വളരെ നേര്‍മ യായി പൊടിച്ചു എടുത്തിട്ട് അതിന്റെ കൂടെ അത്രയും തന്നെ baking soda (Sodium bicarbonate) ചേര്‍ത്ത് ഉറുമ്പിന്റെ വഴിയില്‍ വക്കുക. പഞ്ചസാര തിന്നുന്ന കൂട്ടത്തില്‍ കുറച്ചു baking soda യും അവയുടെ വയറ്റില്‍ ആകും. കുറെ അവര് അവരുടെ കോളനിയിലേക്ക് കൊണ്ടുപോയി എല്ലാവര്ക്കും കൊടുക്കും. താമസിയാതെ എല്ലാം ചാകും. ചിലര്‍ ഈ കൂടെ ഇന്‍സ്റ്റന്റ് യീസ്റ്റ് കൂടി ചേര്‍ക്കാനും പറയാറുണ്ട്‌. എല്ലാം നന്നായി പൊടിച്ചു മിക്സ് ചെയ്യണം (ഉറുമ്പിനെ അകറ്റാന്‍.. . )
  3. നമ്മള്‍ കൃഷി ചെയ്യുമ്പോള്‍ അടിവളം ആയിഉണക്കചാണകംചേര്‍ക്കാറുണ്ട്.ചാണകം വെയിലില്‍ ഇട്ട് ഉണക്കരുത് എന്നാണ് പല പഴയകര്‍ഷകരും പറയുന്നത്.വെയില് കൊണ്ടാല്‍ ചാണകത്തിലെ ഉപകാരികളായ പല അണുക്കളും നശിച്ചുപോകാന്‍ സാധ്യത ഉണ്ടത്രേ.പച്ചചാണകം ശേഖരിച്ച് വലിയ മരങ്ങളുടെ തണലില്‍ കൂട്ടിയിട്ട് അതിനുമുകളില്‍ ചൂട്ടോ മറ്റോ വെട്ടിയിട്ട് ചാണകം അഴുകാന്‍ അനുവദിക്കണമത്രേ.അങ്ങനെ അഴുകി പൊടിഞ്ഞ് കിട്ടുന്ന ചാണകത്തിന് ഗുണം കൂടുതലായിരിക്കും എന്നും അവര്‍ പറയുന്നു.
  4. നമ്മള്‍ എന്ത് പച്ചക്കറി കൃഷി ചെയ്യുമ്പോഴും അതിന്നു വളമായിതൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് അത് നന്നായി അരിച്ചു ആ കിട്ടുന്ന നീരു എടുത്തു അതിന്‍റെ മുപ്പത്തിരണ്ട് ഇരട്ടി വെള്ളവും ചേര്‍ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയില്‍ സ്പ്രേ ചെയ്തു കൊടുക്കുക,,,ഇത് നന്നായി വിളവു കിട്ടുന്നതിനു സഹായകമാവും…!!!! ഇങ്ങനെ നാം ഉണ്ടാക്കുന്ന ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗികാവുന്നതാണ്…ഈ പ്രയോഗം ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ ഒരു ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ വിളവു കൂടുതല്‍ കിട്ടുന്നതാണ്….!!! ഒന്ന് പരീക്ഷിച്ചു നോക്കൂ..
  5. തക്കാളിയും വഴുതിനയും ഒരേ species ല്‍ പെട്ടതാണ്. അതായത് തക്കാളിക്ക് വരുന്ന വാട്ട രോഗം പോലുള്ള അസുഖം വഴുതിനക്കും വരാം. അതുകൊണ്ട് ചാണകമോ കടലപ്പിണ്ടി വെള്ളമോ മറ്റെന്തെങ്കിലും വളമോ ഇടുമ്പോള്‍ നല്ലവണ്ണം നേര്പിച്ചേ ഇടാവു . കാരണം അത് അടിയില്‍ ചെന്ന് കട്ടിയാകുമ്പോള്‍ വേര് അതിനുള്ളില്‍ എത്തുമ്പോള്‍ nematode അതായത് നെമ വെര വന്നു വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗം തിന്നും. പിന്നെ വേര് വെറും ചകിരി നാരു പോലെയാവും. വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗമാണ് മണ്ണില്‍നിന്നും വെള്ളവും മറ്റും വലിച്ചെടുത്ത് ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത്. ഈ നെമവെര എന്ന parasite വരാതിരിക്കണമെങ്കില്‍ മുകളില്‍ എഴുതിയത് ശ്രദ്ധിക്കുക . കായ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ ഭാരം താങ്ങാന്‍ കോലുകൊണ്ടു താങ്ങ് വെയ്ക്കണം. കായ വന്നു പറിച്ചു കഴിഞ്ഞാല്‍ trim ചെയ്ത് കൊടുത്താലേ വീണ്ടും പൂവിടൂ . സന്ധ്യക്ക്‌ ശേഷം കായ പറിക്കരുത്‌ , ചെടി ഉറങ്ങുന്ന സമയമായതു കൊണ്ട് . ആഴ്ചയിലൊരിക്കല്‍ ദ്രവ രൂപത്തിലുള്ള എന്തെങ്കിലും വളം കൊടുക്കണം. ഇലയുടെ അടിയില്‍ മറ്റു കീടങ്ങള്‍ മുട്ടയിടുന്നുണ്ടോ എന്ന് രണ്ടു ദിവസത്തിലൊരിക്കല്‍ നിരീക്ഷിക്കണം. പുകയില കഷായം spray ചെയ്യുമ്പോള്‍ ഇലയുടെ താഴെ ഭാഗത്താണ് spray ചെയ്യേണ്ടത് . വെള്ളം അധികം ഒഴിക്കരുത് . നാം മുകളിലെ മണ്ണ് മാത്രമല്ലേ കാണുന്നുള്ളൂ . താഴെ നീര്‍ക്കെട്ട് ഉണ്ടെങ്കില്‍ വേര് ചീഞ്ഞു പോകും. വഴുതിനയില്‍ തക്കാളിയുടെ കൊമ്പ് ഗ്രാഫ്റ്റ് ചെയ്യാം. മറ്റൊന്ന്, വഴുതിനക്കൊമ്പ് ചുണ്ടങ്ങ യുടെ കൊമ്പില്‍ ഗ്രാഫ്റ്റ് cheythal ചുരുങ്ങിയത് ഒരു പത്തു കൊല്ലം ചെടിക്ക് ആയുസ്സ് ഉണ്ടാകും, അത്രയും കാലം വഴുതിന കിട്ടും, ചെടിക്ക് അസുഖം വരികയും ഇല്ല.
  6. പാവല്‍ ,പടവലം കൃഷികളിലെ ഒരു വില്ലന്‍ ആണ് ഇലതീനിപ്പുഴു.ചെടികളുടെ ഇലകള്‍ക്ക് അടിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം പച്ചനിറമുള്ള പുഴുക്കളെ.ഇവയെ തുരത്താന്‍ ഒരു എളുപ്പമാര്‍ഗ്ഗം ആണ് പപ്പായനീര്‍ പ്രയോഗം.പപ്പായയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്100മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകള്‍ക്ക് അടിയില്‍ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം.ജൈവകീടനാശിനി ആയതിനാല്‍ രണ്ടുമൂന്ന്‌ ദിവസം അടുപ്പിച്ചു പ്രയോഗിക്കുന്നത് കൂടുതല്‍ ഗുണകരം..
  7. വിത്ത് ശേഖരണം.

തക്കാളി

; നന്നായി പഴുത്ത കായകള്‍ പറിച്ച് വെള്ളത്തില്‍ ഇട്ട് നന്നായി ഞെരടി വിത്ത് മാറ്റിയെടുക്കാം.

വെണ്ട;

നന്നായി മൂത്ത കായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ വേര്‍തിരിച്ച് എടുക്കാം.

പയര്‍

;മൂത്ത് ഉണങ്ങിയ കായകള്‍ പറിച്ച് കൈകൊണ്ട് തിരുമ്മി വിത്തുകള്‍ മാറ്റാം.

ചീര

;മൂത്ത ചെടികള്‍ ചുവടെ വെട്ടി പ്ലാസ്റ്റിക്ഷീറ്റുകളില്‍ വെച്ച് ഉണക്കിയശേഷം ചെടികള്‍ കുടഞ്ഞ്‌ ഷീറ്റിലേക്ക് വിത്തുകള്‍ ഇടാം.ആവശ്യത്തിനു ഉണക്ക് ആയാല്‍ എടുത്തു സൂക്ഷിച്ച് വെയ്ക്കാം.

വഴുതന

;ചെടിയില്‍ നിന്ന് മൂത്ത് പഴുത്ത കായകള്‍ പറിച്ച് പല കക്ഷ്ണങ്ങള്‍ ആയി മുറിച്ച് വെള്ളത്തില്‍ ഇട്ട് അഴുകുമ്പോള്‍ വിത്ത് മാറ്റാം.

മുളക്;

പഴുത്തകായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ ശേഖരിക്കാം.

പാവല്‍,പടവലം

;വിളഞ്ഞുപാകമായി പഴുത്ത കായകള്‍ പറിച്ച് ഉള്ളിലുള്ള വിത്തുകള്‍ മാംസളഭാഗത്തോടെ എടുത്ത് വെള്ളത്തില്‍ ഇട്ടു ഉലച്ച് കഴുകി വിത്തുകള്‍ വേര്‍തിരിക്കാം.

വിത്ത്ശേഖരണത്തിലെ ചില നാട്ടറിവുകള്‍;

വിത്ത് ശേഖരിക്കേണ്ട കായകളുടെ നീളത്തെ കൃത്യം മൂന്ന് ഭാഗങ്ങളായി തിരിക്കണം.ഞെടുപ്പിന്റെ ഭാഗം,നടുഭാഗം,തലഭാഗം എന്നിങ്ങനെ.ഇതില്‍ നടുഭാഗത്തുള്ള വിത്തുകള്‍ ആണത്രേ നടാന്‍ നല്ലത്.ആ വിത്തുകള്‍ മുളച്ച് തരുന്ന കായകള്‍ നീളവും വണ്ണവും ഉള്ളവ ആയിരിക്കും അത്രേ.എന്നാല്‍ ഞെടുപ്പ് ഭാഗത്തെ വിത്തുകള്‍ തരുന്ന കായകള്‍ വണ്ണം കൂടി നീളം കുറഞ്ഞവ ആയിരിക്കും.തലഭാഗത്തെ വിത്തുകള്‍ തരുന്നവയാവട്ടെ നീളം കൂടി വണ്ണം കുറഞ്ഞ കായകള്‍ ആവും.ശേഖരിക്കുന്ന വിത്തുകള്‍ നല്ലവേയിളില്‍ ഉണക്കരുത്,രാവിലെ പതിനൊന്നിനു മുമ്പുള്ളതും ഉച്ചക്ക് മൂന്നിന് ശേഷമുള്ളതും ആയ വെയില്‍ ആണ് ഉചിതം.

ഉണങ്ങിയ വിത്തുകള്‍ ചാരംതേച്ച് പുക കൊള്ളുന്ന രീതിയില്‍ സൂക്ഷിക്കുകയും വേണമത്രേ.. നന്ദ കുമാര്‍.

ജൈവ കളനാശിനി.——————രാസ കളനാശിനിക്കു ബദലായിശ്രീ.നരേന്ദ്രനാഥ്എന്നജൈവകർഷകൻ,കൊല്ലം ,ഒരുജൈവ കളനാശിനി വികസിപ്പിച്ചെടുത്ത് അഭിനന്ദനീയമായ ഒരുനേട്ടം കൈവരിച്ചിരിയ്കുന്നു.ഇതിന് ആവശ്യമായ സാധനങ്ങൾമൂന്നു കിലോ നീറ്റുകക്ക പൊടിച്ചത്,നാലുകിലോ പരലുപ്പ്,രണ്ടു ലിറ്റർ വേപ്പെണ്ണ,മൂന്നു ലിറ്റർ ഗോമൂത്രം ,പത്തു ലിറ്റർ വെള്ളം എന്നിവയാണ്.മൂന്ന് കിലോ നീറ്റുകക്ക പൊടിച്ചത് പത്തു ലിറ്റർ വെള്ളത്തിൽ നന്നായി ഇളക്കി പത്തു മണിക്കൂർ വയ്കുക ,ഇതിൽനാലുകിലോപരലുപ്പും,ഗോമൂത്രംവുംഇളക്കിച്ചേർക്കണം.ഇതിലേയ്ക് വേപ്പെണ്ണ ഒഴിച്ചു നന്നായി ഇളക്കി ഒരു മണിക്കൂർ വയ്കുക.തുടർന്ന്,മുകളിലടിയുന്ന പതഅരിപ്പ ഉപയോഗിച്ച് കോരിമാറ്റുകയുംമിശ്രിതം തുണി യുപയോഗിച്ച് അരിയ്കുകയും വേണം .അരിച്ച മിശ്രിതം സ്‌പ്രെയറിൽ നിറച്ച് കളകളുടെ ഇലകളിലും തണ്ടിലും വീഴത്തക്കവണ്ണം തളിക്കുക .ഒരു മണിക്കൂർ എന്കിലും വെയിലേൽക്കുന്ന വിധത്തിലാണ്തളിക്കേണ്ടത്.രണ്ടു മണിക്കൂർ കൊണ്ടുതന്നെ കളകൾ വാടും.നാലുദിവസം കൊണ്ട് കരിയുകയും ചെയ്യും. .. രാജഗോപാല്‍

പച്ചക്കറി ഇലകള്‍ കീടങ്ങള്‍ തിന്നു നശിപ്പിക്കുമ്പോള്‍ അവയെ ഒഴിവാക്കാന്‍  ഒരു പാക്കെറ്റ് ചാർമിനാർ സിഗരറ്റ് വാങ്ങി 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചാറി അതിൽ നിന്നും അര ലിറ്റർ എടുത്തു 2 ലിറ്റർ സോപ്പുവള്ളം മിശ്രിതം ഇലയിൽ തളിച്ച് കൊടുക്കുക….

ഗ്രോ ബാഗ്‌ നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൃഷിയിലെ പൊടിക്കൈകള്‍

ഹായ് ഗുട്മോര്‍നിംഗ് കൃഷിക്കാരെ ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കുമ്പോള്‍ ശ്രദ്ധിക്കുക.
മണ്ണിന്റെ കൂടെ ചാണക പൊടി മിക്സ് ചെയ്യുക .. പച്ച ചാണകം ഇടരുത് … ചാരവും ഇടരുത്… മണല്‍ മിക്സ് ചെയ്താല്‍ നല്ലതാണ്ടെറസില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ വെയിറ്റ് കുറയ്ക്കാനും സഹായിക്കും .. നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് അതിനു പുളിപ്പ് കൂടുതല്‍ ആവും പ്രോസേസ് ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും.. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും. ചാണക പൊടി. മണ്ണ്. ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ മിക്സ്‌ ചെയ്യുക .ചട്ടിയില്‍ ആദ്യം പകുതി ഈ മിക്സ് നിറക്കുക . പിന്നെ ഒരു രണ്ടു പിടി വേപ്പിന്‍ പിന്നക്ക് എല്ലുപൊടി മിക്സ് ഇടുക പിന്നെയും മണ്ണ് നിറക്കുക ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കുക

ശുഭദിനം കൃഷിക്കാരെ കുറെ കൃഷി ടിപ്സ് from my doc.മത്തന്‍ നട്ട് വള്ളി വീശുമ്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം.
ഗോമൂത്രം നേര്‍പ്പിച്ച് തളിച്ചും , ചുവട്ടിലൊഴിച്ചും കൊടുത്താല്‍ ചീര നല്ല ആരോഗ്യത്തോടെ വളരും.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക.
പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴു ശല്യവും കുറയും.
പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുമ്പോള്‍ കീടങ്ങളെ നശിപ്പിക്കാന്‍ കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതില്‍ കീടനാശിനി കലര്‍ത്തിയ കള്ള് ഒഴിക്കുക. ഇത് പന്തലില്‍ അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താല്‍ ആകര്‍ഷിക്കപ്പെട്ട് വരുന്ന കീടങ്ങള്‍ ചിരട്ടയില്‍ പറ്റിയിരുന്ന് , വിഷദ്രാവകം വലിച്ച് കുടിച്ച് ചാകും.
പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാം.
പച്ചക്കറികള്‍ വേവിച്ച വെള്ളം കളയാതെ വച്ചിട്ട് തണുത്ത ശേഷം അത് പച്ചക്കറികള്‍ക്ക് തന്നെ ഒഴിച്ചു കൊടുക്കുക. ചെടികള്‍ തഴച്ച് വളരും. കായ് ഫലം കൂടും.
കറിവേപ്പിന് തണുത്ത വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതായാല്‍ അത് പുഷ്ടിയായി വളരും. നല്ല വിളവും കിട്ടും.

ശുഭ ദിനം കൃഷിക്കാരെ വീണ്ടും കുറെ കൃഷി ടിപ്സ് from my doc
കായം വെളുത്തുള്ളി കാന്താരിമുളക് ഇവ തുല്യ അളവിലെടുത്ത് അരച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിക്കുന്നത് പല പ്രാണികളുടെയും ഉപദ്രവം കുറയ്ക്കാന്‍ സഹായിക്കും.
പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം..
പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.
ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.
വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.
ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്.
വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
പാവലില്‍ മുഞ്ഞ പിടിച്ചാല്‍ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക.
പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള്‍‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും

ചീര കൃഷി

അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇലപ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇലപ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് ഇലപ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം.
ഇലപ്പുള്ളി രോഗം – റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇലപ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാദനങ്ങള്‍ 1, പാല്‍ക്കായം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.

ജൈവ കൃഷി

ടെറസിലും പുരയിടത്തിൽ പോലും ചെയ്യുന്ന കൃഷിക്ക് കീടബാധയേൽക്കുമ്പോൾ, പലരും പരിഹാരത്തിന് രാസകീടനാശിനി ശുപാർശ ചെയ്യുന്നതും കാണുമ്പോൾ , തമിഴനോട്‌ സഹതാപം തോന്നുന്നതു സ്വാഭാവികം. ജൈവകൃഷിക്ക് മുന്നിട്ടിറങ്ങുന്നവർ ജൈവകൃഷിയിൽ മായം ചേർക്കരുത്. ജൈവ കൃഷി ഒരാമുഖം:ജൈവകൃഷി ഒരു ജീവിത ശൈലിയാണ്. അതൊരു സംസ്കാരമാണ്. മണ്ണിലല്ല ഇത് ആരംഭിക്കേണ്ടത്. കർഷകന്റെ മനസ്സിൽ കൃഷി ജനിക്കണം എന്നിട്ട് വേണം മണ്ണിലേക്ക് ഇറങ്ങാൻ. ജൈവ കൃഷി ആരംഭിക്കുമ്പോൾ, ഇന്നുകിട്ടുന്ന പണത്തിന്റെ തൂക്കം മാത്രം സ്വപ്നം കാണാതെ പൂവായ പൂവെല്ലാം കനിയായി മാറണമെന്ന് ചിന്തിക്കാതെ, നാളെ എന്റെ മക്കളും കൊച്ചുമക്കളും എന്ത് തിന്നും, അടുത്ത തലമുറക്ക് എന്ത് കൊടുക്കുമെന്ന്കൂടി ചിന്തിക്കുക. അന്നം തരുന്ന മണ്ണിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. മണ്ണിന്റെ കുത്തകാവകാശമല്ല നമുക്കുള്ളത്. ജീവിച്ചു ബാക്കിവെയ്ക്കുന്ന മണ്ണിൽ അടുത്ത തലമുറയ്ക്ക് ജീവിക്കാനുള്ള അവകാശം കൈമാറുന്നതിനുള്ള ബാധ്യത കൂടിയാണ്. ഹരിത വിപ്ലവത്തിന്റെ ബാക്കി.
1944 മുതൽ രാജ്യത്ത് പടർന്നുപിടിച്ച പട്ടിണി (കാരണമെന്തായാലും) യിൽ നിന്ന് ജനങ്ങളെ രക്ഷിച്ചത്‌ ഹരിത വിപ്ലവമാനെന്നു സമ്മതിക്കുന്നു. എന്നാൽ അതിന്റെ പരിണിത ഫലം മുൻകൂട്ടി അറിയാവുന്നവർ പോലും-പട്ടിണി മാറിയിട്ടും, ഭക്ഷ്യ ധാന്യങ്ങൾ ഉത്പാദനം ആവശ്യത്തിൽ അധികമുണ്ടായിട്ടും- (എന്നിട്ടും പട്ടിണി ഇപ്പോഴും തുടരുന്നു…..തുടർന്ന്കൊണ്ടേയിരിക്കും.) രാസകൃഷി അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു?.ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാക്കളെ തെറി പറയുമ്പോഴും അവരുടെ മുന്നറിയിപ്പിനെ അവഗണിക്കുന്നു. ഇപ്പോഴും അത്യുൽപാദനശേഷിയുള്ള വിത്തിന്റെ പുറകെ പോയിട്ട് അബദ്ധം പറ്റാത്തവർ ആരാണുള്ളത്. ഇവയ്ക്ക് രാസവളവും രാസ കീടനാശിനിയും കൂടാതെ നിലനിൽപില്ല?. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഉത്പാദനം നൽകണമെങ്കിൽ പ്രതേക മൂലകങ്ങൾ പ്രത്യേക അളവിൽ നല്കണം. അവ ചെടികൾക് സ്വീകരിക്കാൻ പറ്റുന്ന രീതിയിൽ വെള്ളത്തിൽ ലയിക്കുന്ന ഒക്സൈഡു രൂപത്തിലുള്ള കൃത്രിമ രാസ വസ്തുക്കളാണ്.എന്നാൽ രാസവളത്തിന്റെ സംരക്ഷണത്തിൽ വളർത്തുന്ന ചെടികളുടെ ഫലങ്ങൾ ഗുണമേന്മ കുറഞ്ഞതും(ക്വാളിറ്റി) കൂടുതൽ ജലം ആവശ്യമുള്ളതുമാണ്.ഇതിനാലാണ് ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാക്കൾ അത്യുൽപാധന ശേഷിയുള്ള വിത്തുകൾകൊപ്പം ജലസേചന പദ്ധതികൾക്ക് കൂടി പ്രാധാന്യം കൊടുത്തത്.ഇന്ന് നാടൻ വിത്തിനങ്ങൾ കണി കാണാനില്ലാതായി. പകരം കിട്ടുന്ന ഹൈബ്രിഡ് വിത്തുകൾ വാങ്ങി നട്ട് കീട ബാധയും രോഗങ്ങളും വരുമ്പോൾ ജൈവപ്രതിവിധിയൊന്നും പ്രായോഗികമല്ല, വിഷമില്ലാതെ വിളവ്‌ ഉണ്ടാവുകയില്ലയെന്ന് ന്യായം പറഞ്ഞിട്ട് കാര്യമില്ല. നാടൻ വിത്തിനങ്ങൾ വിളവു തരില്ല എന്ന് പറയുന്നവരുമുണ്ട്. ഹെക്ടർ ഒന്നിന് 8 ടണ്ണ്‍ നെല്ലുവിളഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് 3 ടണ്ണ്‍ നെല്ലാണ് വിളയുന്നത് . ഓരോ കാലാവസ്തയിലും ഉരുത്തിരിഞ്ഞ വിത്തിനങ്ങൾ രോഗ പ്രതിരോധശേഷിയുള്ളതും വരൾച്ചയെ അതിജീവിക്കുന്നതുമാണ്‌. ഇവയെ വലിച്ചെറിഞ്ഞിട്ടാണ് പരിഷ്കാരികളായ വിത്തിന്റെ പുറകെ പോകുന്നത്. രാസവളങ്ങൾ സ്വീകരിച്ചു വളരുന്ന ചെടികൾ പെട്ടന്നു വളരുകയും അവയുടെ കോശങ്ങൾ കൂടുതൽ സുധാര്യവും രസഭര മാവുകയും കൂടുതൽ ജലം സംഭരിക്കുന്നതുവഴി കൂടുതൽ മാർദ്ധവമുള്ളതായി മാറുകയും ചെയ്യുന്നു. ഇത്തരം സസ്യങ്ങൾ കീടങ്ങളെ കൂടുതൽ ആകർഷിക്കും.മാത്രമല്ല ആവശ്യത്തിനു രുചികരമായ ഭക്ഷണം ലഭിക്കുകവഴി കീടങ്ങൾ പെറ്റുപെരുകി വിളകളെ നശിപ്പിക്കുകയും ചെയ്യും. കീടബധയിൽ നിന്നും രക്ഷ നേടുന്നതിനായി വിഷവ്യവസായവും പ്രോത്സാഹിപ്പിച്ചു അത്യുൽപാദന ശേഷിയുള്ള വിത്തുകൾ, വിളവുണ്ടാകാൻ രാസവളം, കീട ശല്യത്തിനെതിരെ കീടനാശിനി. ഇതിൽ പരം എന്തുവേണം കർഷകന്.
ജൈവ വൈവിധ്യം
. കായ്കനികളും കിഴങ്ങുകളും ശേഖരിച്ചും വേട്ടയാടിയും അന്നന്ന് ആവശ്യമുള്ള ആഹാരം കണ്ടെത്തി വിശപ്പടക്കിയിരുന്ന മനുഷ്യൻ കൃഷിയോട് കൂടിയാണ് സമൂഹമായി ജീവിക്കുവാൻ തുടങ്ങിയത് ആവശ്യങ്ങൾ വർദ്ധിച്ചതനുസരിച്ചു. കൃഷി ചെയ്യാനും കൃഷിയിൽ നൂതന മാർഗങ്ങൽ കണ്ടെത്തി ശേഖരിച്ചു വയ്ക്കാനും പഠിച്ചു. ഉല്പാധനക്ഷമത കുറഞ്ഞതനുസരിച്ചു സ്ഥലങ്ങൾ മാറിമാറി അവസാനം ചെന്നെത്തിയത് നദീ തീരങ്ങളിലായിരുന്നു. പതിനായിരക്കണക്കിനു വർഷങ്ങളിൽ പെയ്ത മഴയിൽ ഒഴുകിവന്ന എക്കൽ അടിഞ്ഞുകൂടിയ മണ്ണിലായിരുന്നു ആദ്യ കൃഷി.അവിടെ 50 മേനിയും നൂറു മേനിയും വിളഞ്ഞിട്ടുണ്ട്. അതെങ്ങനെയെന്നും നമുക്കറിയാം. അവിടെയാണ് മനുഷ്യ സംസ്കാരം ഉടലെടുത്തത് ആർഷ സംസ്കാരവും സിന്ധു നദീ തടങ്ങളും തമ്മിലുള്ള ബന്ധം നമുക്കറിയാം.ഇന്ന് നദീ തടങ്ങൾ ശുഷ്കമാണ്. ഓരോ തവണ കൃഷിയെടുക്കുമ്പോൾ മണ്ണിന്റെ ഗുണമേന്മ കുറഞ്ഞു കുറഞ്ഞു വരുന്നു. മണ്ണിന്റെ ഗുണം നിലനിൽക്കണമെങ്കിൽ സൗരോർജം പിടിച്ചെടുക്കുന്ന സസ്യങ്ങളാൽ ഭൂമി സമ്പുഷ്ട്ടമാകണം. തീരുന്നതിനനുസരിച്ച് എക്കൽ രൂപപ്പെട്ടുകൊണ്ടിരിക്കണം. മലമുകളിൽ പെയ്യുന്ന മഴവെള്ളത്തിൽ ഒഴുകിവരുന്ന എക്കൽ അടിഞ്ഞുകൂടി നദീ തടങ്ങൾ സംപുഷ്ടമാകണമെങ്കിൽ, ജൈവ സമ്പുഷ്ടമായ കാടുണ്ടാവണം . ഇന്ന് കാടിന്റെ സ്ഥാനത്ത് തേക്ക്‌ തോട്ടങ്ങളും യൂക്കാലി തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും മാത്രമാണ്. അവ ഒരിക്കലും ഒരു വനമാവുകയില്ല, വനത്തിന്റെ ഗുണം ചെയ്യുകയില്ല. കാടിന്റെ സംരക്ഷണം ജീവന്റെ സംരക്ഷണമാണ്. അത് ഓരോ കര്ഷകന്റെയും ഉത്തരവാദിത്വമാണ് കൃഷിയും കാടും തമ്മിലുള്ള ബന്ധം അറിയണമെങ്കിൽ കാടിനെ അറിയണം ,കാടിനെ കണ്ടു പഠിക്കണം. വനതത്വം. പഠിക്കണം.പ്രകൃതി എന്ന പാഠപുസ്തകം പഠിക്കണം.സൌരോർജമാണ്‌ ജീവന്റെ ആധാരമെന്നും സൌരോർജത്തിന്റെ പുനരാവിഷ്കരണമാണ് നമ്മുടെ ഭക്ഷണമെന്നും, അത് ക്രമീകരിച്ചു കൃഷി ചെയ്യണമെന്നും മനസ്സിലാവണം. ഭുമിയിൽ സന്തുലിതാവസ്ഥ വരണമെങ്കിൽ ജൈവ വൈവിധ്യമുണ്ടാകണം. എക വിള തോട്ടങ്ങളിൽ ഇത് സംഭവിക്കുകയില്ല.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയാലെ കൃഷി നന്നാവുകയുള്ളു.സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽജൈവ വൈവിധ്യം വേണം. സസ്യജാലങ്ങളും ജന്തുജാലങ്ങളും ഒരുമിച്ചു ജീവിക്കുന്നിടത്തെ പ്രകിതിയിൽ സന്തുലനം ഉണ്ടാവുകയുള്ളൂ.ഒരു പരിധി വിട്ടു ഒന്നിനെയും നശിക്കാനോ വർദ്ധിക്കാനൊ പ്രകൃതി അനുവദിക്കുകയില്ല. ഒരു ചെടിയെ ആശ്രയിച്ചു, പൂപ്പൽ മുതൽ പക്ഷികൾ വരെ ഇരുപതോളം ജീവികൾ നിലനില്ക്കുന്നു തമ്മിൽ കൊന്നും തിന്നും പരിധി വിടാതെ അത് ജീവിക്കുന്നു. മണ്ണിന്റെ പല വിതാനങ്ങളിൽ വേരുകൾ ചെന്നെത്തുന്ന പല വലുപ്പത്തിലുള്ള പല ഉയരങ്ങളിലുള്ള സസ്യജാലങ്ങലാണ് വനത്തിലുള്ളത് മഴക്കാടുകളിലും, ഇലകൊഴിയും വനങ്ങളിലും വ്യത്യസ്തങ്ങളായ സസ്യങ്ങളാണുള്ളത്. സൂക്ഷ്മ മൂലകങ്ങളെ പോലും സ്വീകരിച്ചു മണ്ണിന്റെ ഉപരിതലത്തിലുള്ള ചെറിയ സസ്യങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത് വൻ മരങ്ങളാണ്.ആവശ്യമുള്ള മൂലകങ്ങള സ്വീകരിക്കാനും മിച്ചമുള്ളത് പങ്കുവയ്കാനും ചെടികൾക്ക് കഴിയും..വേരുകൾ മണ്ണിന്റെ ഒരേ വിതാനത്തിൽ നിന്ന് മാത്രമാണ് മൂലകങ്ങള സ്വീകരിക്കുക. അവ ശുഷ്കമായാൽ മറ്റു സ്ഥലങ്ങളില നിന്നും എത്തിച്ചു കൊടുക്കാൻ അവിടെ മറ്റു സഹായികൾ ആരുമില്ല. ഏക വിള തോട്ടങ്ങളിൽ വർഷങ്ങളുടെ ആവർത്തനകൃഷിക്ക്‌ ശേഷം വളർച്ച മുരടിക്കാനും രോഗം വരാനുമുള്ള ഒരു കാരണം ഈ മൂല്യ ശോഷണമാണ് പോഷക ശോഷണം സംഭവിക്കുമ്പോൾ ആരോഗ്യം ക്ഷയിച്ചു രോഗിയാവുകയും നശിക്കുകയും ചെയ്യുന്നു.100 മൈക്രോ ഗ്രാം മാത്രം അയഡിൻ ആവശ്യമുള്ള മനുഷ്യ ശരീരത്തിൽ അല്പം അയഡിൻ കുറഞ്ഞാൽ ഗോയിറ്റർ ഉണ്ടാകുന്നതും അല്പം മഗ്നീഷിയം കുറഞ്ഞാൽ തെങ്ങ് മഞ്ഞളിക്കുന്നതും നമുക്കറിയാം.അതിനാൽ മണ്ണിനനുയോജ്യമായ മിശ്രവിളകൾ ആണ് നമുക്ക് യോജിച്ചത്. ഇഷ്ട്ടമുള്ള വിളകൾ മാത്രം തെരഞ്ഞെടുക്കാതെ മണ്ണിന്റെ സ്വാഭാവികതക്കനുസരിച്ച വിളകൾ തെരഞ്ഞെടുക്കണം. കൃഷിയിടത്തിൽ “വിളവൈവിധ്യവും, ഇന” വൈവിധ്യവും ഉണ്ടാവണം. ഓരോ കൃഷിയിടത്തിലും ഒരു ചെറിയ കാവ് എന്ന ആശയവും നല്ലതാണ്.അത്രയും സ്ഥലം വെയ്സ്റ്റ് എന്നാണു പലരും ചിന്തിക്കുക . അവിടെയാണ് യഥാർത്ഥ ജൈവ വൈവിധ്യം നില നിർത്താൻ സാധിക്കുക. കൃഷിയിടത്തിലെ കീടനിയന്ത്രണം കാവിൽ ഒരുങ്ങിക്കൊള്ളും. നമ്മുടെ പൂർവികന്മാർ കാവ് നിർമ്മിച്ചതും, കാവിനെ പൂജ്യ സ്ഥലമായി കണ്ടു വിളക്കുവച്ചിരുന്നതും. വെറുതെയല്ല. അവിടെ വിത്തുല്പാധനവും വിതരണവും വളം നിർമ്മാണവും, ജലസേചനവും ഒക്കെ നടക്കും. അപ്പോൾ കാവിൽ വിളക്ക് വയ്ക്കണമോ? . പാടത്തുള്ള കീടങ്ങളെ നിയന്ത്രിക്കുവാൻ തവളകളും ചെറുമീനുകളും മതി.തൊടികളിൽ എട്ടുകാലികലും,കിളികളും ഉണ്ട്. മണ്ണിന്റെ PH .നിയന്ത്രിക്കാൻ ഞണ്ടും ഞവണിയും തിന്നുന്ന കൊക്കുകളും കാവിലെ വൃക്ഷങ്ങളിൽ ചേക്കേറണം. കീടനാശിനികൾ അത്, രാസമായാലും ജൈവമായാലും നശിപ്പിക്കുന്നതാകരുത്. നിയന്ത്രിക്കുന്നതെ ആകാവു. ഇല്ലങ്കിൽ സന്തുലിതാവസ്ഥ താളം തെറ്റും. ഒന്നൊന്നിനു ശല്ല്യമാവാതെ വിളകൾ ക്രമീകരിക്കാം

അല്പം സ്ഥലവും വലിയ കൃഷിയും സുന്ദര ഭവനവും·

കുറെ നാളുകളായി കേള്കുന്നു കൃഷി ചെയ്യാൻ സ്ഥലം ഇല്ല ആകപ്പാടെ 5 സെനറ്റ്‌ സ്ഥലത്തിലാണ് വീട് അതും വാർക വീടല്ല ടെറസ്സും ഇല്ല എങ്ങനെ കൃഷി ചെയ്യും.???????
വേണമെങ്കിൽ. .…. വേണമെങ്കിൽ ചെയ്യാം മനസ് വേണം ഒരു തോന്നൽ വേണം സാദിക്കും എന്ന് വിജയിക്കും എന്ന് …എനിക്കും 5 സെന്റെ ഉള്ളു. അതിൽ 4 സെനറ്റ്‌ വീടും …ഒരു സെന്റിൽ മുറ്റവും (ഇന്റർ ലോക്ക് ) ‘ എന്റെ കൊച്ചു കൃഷി ഭൂമിയും അടങ്ങിയിരിക്കുന്നു ചിത്രങ്ങളിൽ നിങ്ങള്ക് മനസിലാവും നടവാതിലിൽ ഇന്റർ ലോക്ക് ചെയ്തിരിക്കുന്നു സൈഡിൽ ചാക്കിൽ നട്ടിരിക്കുന്ന കോവലും പടവലവും .ഫാഷൻ ഫ്രൂടും .ഇപ്പോൾ പയറും സൈഡിൽ കൂടി ഗ്രോ ബാഗിൽ തക്കാളിയും വഴുതനയും പച്ച മുളകും വൃത്തിയായ പന്തൽ ഇട്ടു നടവാതിൽ പൂക്കളും പച്ചകരികളും ആയി അലങ്കരിച്ചിരിക്കുന്നു ..അല്പം വരുന്ന സൈഡിൽ ചെറിയ വെള്ള ചട്ടവും അതിൽ ആമ്പലും കായൽ മീൻ കൃഷിയും പിന്നീട് വീടിന്റെ വലതു സൈഡിൽ അല്പം മണ്ണ് ബാകി അതിൽ തക്കാളിയും .ചെറിയും .പച്ച മുളകും സപ്പോര്ട മരവും ചെറു നാരകവും ശമാമും മല്ലി ഇലയും ചെറി ടോമാട്ടോയും പിന്നൊരു മുന്തിരി വള്ളിയും …ഇവര്ക് പുറമേ എന്റെ വീടിനെ ഇപ്പോഴും കൂകി വിളിച്ചു പാട്ട് പാടുന്ന ഗിനി കോഴിയും അലങ്ഗാര കോഴികളും അഫ്രികാൻ കോക്ക് taiyilum പനം തത്തയും ലവ് birdsum
കൊണ്ട് ഒരു കിളി വീട് ഉണ്ടായി 50 ലക്ഷം മുടക്കിയ വാര്ക വീട് മാത്രം അല്ല ശ്രദ്ടികുക ജനം ….അല്പം സ്ഥലം മതി ആഴ്ചയിൽ 3 ദിവസമെങ്കിലും ഇത്തിരി ഇല തോരനും കോവക്കയും പയറും കൂട്ടി വിഷമില്ലാതെ അല്പം ചോറ് ഉണ്ണാം ….വലിയ പണം മുടക്ക് ഒന്നും വേണ്ട ചാകിലോ പഴയ പ്ലാസ്റ്റിക്‌ ബാക്കെടിലോ ..ഒരു കോവലിന്റെ കമ്പും 2 ചീര തയ്യും നാട്ടാ മതി തുടകത്തിൽ നിങ്ങളെ അവരു മുന്നോട്ടു നയിചോലും……

പയറുചെടി കീട നിയന്ത്രണം

പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം.

കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.

മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക.

രോഗ നിയന്ത്രണം

കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.

മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.

ജൈവ കീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.

പുകയിലകഷായം

പുകയില കഷായം ഉണ്ടാക്കുന്ന വിധം
ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി ആണ് പുകയില കഷായം, ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. മാരക കീടനാശിനികള്‍ ഒഴിവാക്കി ഇത്തരം ജൈവ കീടനാശിനികള്‍ ഉപയോഗിക്കുക.
പുകയില കഷായം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍
1, പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത്‌ മതി2, ബാര്‍ സോപ്പ് – 120 ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത്3, വെള്ളം – 4 1/2 ലിറ്റര്‍ (നാലര ലിറ്റര്‍ )
പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക. സോപ്പ് ലയിപ്പിക്കാനുള്ള എളുപ്പ വഴി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കി അധിക ദിവസം വെക്കരുത് , ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍ ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക , കഷായം ചെടികളില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്.

സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ

സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.

തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

മല്ലിയില

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്. വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ, രണ്ടു സ്പൂണ്‍ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും. മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്. ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ. മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി

മുന്തിരികൃഷി

വേനല്‍ കാലത്ത് ഒന്നോ,രണ്ടോ മുന്തിരി തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ,ടെറസിലോ നിര്‍മ്മിച്ച പന്തലില്‍ ചൂട് ശമിപ്പിക്കാം.ഒപ്പം ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത് 8000 ത്തില്‍ പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പില്‍, ബോഖ്റി, ഗുലാബി, കാളിസഹേബി, തോംസ സീഡലസ്, തുടങ്ങിയവയാണ് (പധാന കൃഷി. ഇതിന് പുറമെ കേ(ന്ദകൃഷി മ(ന്തി ശരത് പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ(പോത്സാഹനത്തിന് നന്ദി സൂചകമായ് പേരിട്ട ശരദ് സീഡലസ് എന്ന 110 ദിവസം കൊണ്ട് പഴുത്ത് പാകമാകുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും,മണവുമുള്ള ഇനവും (പചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാ(തമായ് ഒതുങ്ങി നില്‍ക്കുന്ന മുന്തിരി കൃഷി ഇന്ത്യയില്‍ ഹിമാചല്‍(പദേശ്,ഉത്തര്‍(പദേശ്,കര്‍ണ്ണാടക,പഞ്ചാബ്,ആ(ന്ധ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന് വരുന്നു.
വീട്ടുമുറ്റത്ത് കൃഷി ചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പില്‍ എന്ന സാധാരണ ഇനമാണ്. തമിഴ്നാട്ടില്‍ ഇതിനെ ചാണ(ദാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം,ഉരുണ്ട വിത്തും, കട്ടിയുള്ള തൊലിയും,മാംസളമായ ഉള്ളുമുണ്ടെങ്കിലും മറ്റിനങ്ങളേക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും,ജൂസിനും ഉപയോഗിക്കാം.മിതമായ ചൂടും, തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥക്ക് പറ്റിയതാണ്.
നടുന്ന രീതി..————————മുന്തിരി എല്ലാ കാലത്തും നടാം നല്ല വെയില്‍ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കണം.
മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരത്തിലും ആഴത്തിലും ടെറസിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം.അതില്‍ രണ്ട് ഭാഗം മണലും, ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റ്,മണ്ണിര വളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നേഴ്സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാ(തം നിലനിര്‍ത്തി വേരകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങ് കമ്പ് നാട്ടണം. മിതമായ് ദിവസവും നനക്കുകയും വേണം.
ടെറസിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസില്‍ നിന്ന് ആറടി ഉയരം വരെ വളര്‍ത്തിക്കൊണ്ടു വരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ് നുള്ളി വിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായ് പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ (കമീകരിക്കുന്നത്.
(പൂണിങ്ങ് അഥവാ കവാത്ത് ————————————————-ചെടിയുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതി
മുന്തിരിയില്‍ (പൂണിങ്ങ് നടത്തിയാലെ മുന്തിരിയില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടാവുകയുള്ളു.
ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റ് വള്ളികളും നീക്കണം.തലപ്പ് നുള്ളി വിട്ടത് പല ശിഖരങ്ങളായ് വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ (പ(കിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നത് വരെ തുടരണം. ഏകദേശം 10 മാസങ്ങള്‍ കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ച് മാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം. അത് കഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖിരത്തില്‍ മൊത്തമായ് ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്ന് തുടങ്ങും. വീണ്ടും രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരടിയോളം വളരും ആ സമയം അവയുടെ തലപ്പും നുള്ളി വിട്ടതിന് ശേഷം തൊട്ട് താഴെയുള്ള 3 ഇലകളേയും അടര്‍ത്തി മാറ്റണം. അതോടൊപ്പം സ്(പിങ്ങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായ് (പൂണിങ്ങ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തല്‍ വള്ളി മാ(തമായ് കാണണം.
(പൂണിങ്ങിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ച മുന്തിരി പറിച്ച് വെച്ചാല്‍ പഴുക്കില്ല. പകരം പുളിച്ച മുന്തിരിയാകും ലഭിക്കുക. പഴങ്ങള്‍ പറിച്ചതിന് ശേഷം വീണ്ടും (പൂണിങ്ങ് നടത്തിയാല്‍ ഒരാണ്ടില്‍ 3 തവണ വിളവെടുക്കാം. കിളികളുടെ ഉപ(ദവം ഉണ്ടാകാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം.
വള(പയോഗം ——————————-
കാല്‍കിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് രണ്ട് ദിവസം വെച്ച് പുളിപ്പിച്ച് അതിന്‍റെ തെളി ആഴ്ചയില്‍ രണ്ടോ,മൂന്നോ പ്രാവശ്യം ചുവട്ടിലൊഴിച്ച് കൊടുക്കാം.അതെല്ലെങ്കില്‍ മാസത്തില്‍ ഒരു തവണ ഒരു ചുവടിന് കാല്‍കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍ നിന്ന് ഒരടി മാറ്റി ചെറു തടമെടുത്ത് അതില്‍ ഇട്ട് മണ്ണിട്ട് മൂടണം ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് മണ്ണിന് പുറത്തിടണം.രണ്ട് മാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവവളവും, ചാണകം, ആട്ടിന്‍കാഷ്ഠം,കമ്പോസ്റ്റ് കൂടെ എല്ലുപൊടിയും നല്‍കണം.
ഇലമുരടിപ്പ്,പൂപ്പല്‍ രോഗം ഇവയെ തടുക്കാന്‍ ഇടക്ക് നേര്‍പ്പിച്ച വെര്‍മി കമ്പോസ്റ്റ്ടീയോ,ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തെളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞ് പോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച്ച മുമ്പ് മുതല്‍ നനക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂട്ടാന്‍ സഹായകരമാകും.
മുന്തിരിയുടെ ഏറ്റവും പ്രധാന വളം രക്തം ഉണക്കിപ്പൊടിച്ചതാണ്. അറവ്ശാലകളില്‍ നിന്ന് രക്തം ശേഖരിക്കാന്‍ കഴിയുന്നതാണ്.

കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ – ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത്

ഉറുമ്പ് ശല്യത്തിന് പൊടിക്കൈകൾ

ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. ഇവ സംരക്ഷിക്കപ്പെടണം.മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്.

ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പച്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ  ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും.. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും
കടിക്കുന്ന ഉറുമ്പുകളാണെങ്കിൽ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡർ മിക്സ് ചെയ്ത് ഉറുമ്പുൾള സ്ഥലങ്ങളിൽ കൊണ്ട് വക്കുക
2. ഊണു കഴിഞ്ഞ് പായസം കഴിക്കാമല്ലോ എന്നോര്‍ത്ത് പായസപ്പാത്രം എടുത്തു നോക്കിയാലോ, ഉറുമ്പ്. ചായ തിളപ്പിച്ച് പഞ്ചസരപ്പാത്രം തുറന്നാലോ, അതിലും ഉറുമ്പ്. അരിശം വരാതിരിക്കുമോ, വേണ്ടതിലും വേണ്ടാത്തതിലും കയറി നിരങ്ങുന്ന സ്വഭാവമുള്ള ഇവയെ അകറ്റി നിര്‍ത്താന്‍ വഴികളുണ്ടോയെന്നാകും. ഉണ്ടല്ലോ, വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റില സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്േ്രപ ചെയ്തു വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കില്‍ പാത്രത്തിനു പുറത്ത്. സോപ്പുവെള്ളം ഇവയെ കൊല്ലും. സോപ്പുവെള്ളം സ്േ്രപ ചെയ്താല്‍ ഇവ പോകുകയും ചെയ്യും. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യുകയുമാകാം. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്. കർപ്പൂരം എണ്ണയിൽ പൊടിച്ച്  ചേർത്ത്  ഒരു തുണിയിൽ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക
എല്ലുപൊടി & കടലപിണ്ണാക്ക് വളമായി നെൽകുമ്പോൾ ഉറുപ് വരാൻ സാദ്യത കൂടുതലാണ് ,അതിന് പരിഹാരമായി   വേപ്പിൻപിണ്ണാക്ക് പൊടിച്ച്  അല്പം ചാരവും ചേർത്ത് മണ്ണിന്  മുകളിൽ ചെടിക്ക് ചുറ്റും  വിതറുക
അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ അകറ്റി നിര്‍ത്താം.
പച്ചക്കറി ത്തോട്ടത്തിൽ ഉപകാരമുള്ള  പുളിയുറുമ്പിനെ (മിശിറ് (നീറ്) വരുത്താൻ ഒരു ചിക്കൻ കടയിൽ നിന്നോ മാംസക്കടയിൽ നിന്നോ ഒരു കഷ്ണം എല്ല് (ഫ്രഷ്) /  കൊണ്ടുവന്നു തൂക്കുക മീൻ മുറിച്ചബാക്കിയുള്ള വേസ്റ്റ് കൊണ്ട് വെക്കുക  നീറ് താനേ വരും

ആഹാരമായും ആദായമായും പാല്‍ക്കൂണ്‍

“പ്രമേഹരോഗികളുടെ ആനന്ദം”, “ദേവതകളുടെ ആഹാരം” എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന കൂണുകള്‍ അഥവാ കുമിളുകള്‍ പ്രകൃതി മഴക്കാലത്ത് മാത്രമാണ് നമുക്ക് നല്കുന്നത്. എന്നാല്‍ ഈ സംരക്ഷിതാഹാരം എല്ലാ കാലങ്ങളിലും തടമൊരുക്കി വീടുകളില്‍ കൃഷി ചെയ്തെടുക്കാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും. 20-30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച് വിളവ് തരുന്നു. എന്നാല്‍ പാല്‍ക്കൂണാകട്ടെ 25-35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ – ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.

തൂവെള്ള നിറത്തില്‍ കുടയുടെ ആകൃതിയില്‍ കാണപ്പെടുന്ന പാല്‍ക്കൂണിന് 200 മുതല്‍ 250 രൂപവരെ വിലയുണ്ട്. മാര്‍ക്കറ്റില്‍ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാല്‍ നമുക്കും ആവശ്യാനുസരണം വീട്ടില്‍ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവര്‍ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന്-ഒന്നര കിലോഗ്രാം പാല്‍കൂണ്‍ ഉണ്ടാക്കാം.

പാല്‍കൂണ്‍ കൃഷിക്ക് ആവശ്യമുള്ള സാധനങ്ങള്‍

കച്ചിത്തിരി – 1 തിരി

കൂണ്‍ വിത്ത് – 1 കവര്‍

പോളിത്തീന്‍ കവര്‍ – 2 എണ്ണം

മാധ്യമം തയ്യാറാക്കല്‍

ഹരിതകരഹിതമായ കൂണുകള്‍ മറ്റു വിളകളുടെ /സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആഹാരം വലിച്ചെടുക്കുന്നത്. കൂണ്‍ വളര്‍ത്തുവാന്‍ ഉപയോഗിക്കുന്ന സസ്യാവശിഷ്ടങ്ങളാണ് മാധ്യമം എന്ന് പറയുന്നത്. വൃത്തിയുള്ളതും അധികം പഴകാത്തതും നന്നായി ഉണങ്ങിയതുമായ വൈക്കോലാണ് പാല്‍ക്കൂണ്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം.

* വൈക്കോള്‍ 8-10 സെ. മീ. നീളമുള്ള കഷ്ണങ്ങളാക്കുക

* 12-14 മണിക്കൂറോളം ശുദ്ധജലത്തില്‍ കുതിരാനിടുക

* വെള്ളം വാര്‍ത്തുകളയുക

* അര-മുക്കാല്‍ മണിക്കുറോളം വൈക്കോല്‍

ആവി കയറ്റുക.

* തണുത്തതും പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി

വീഴാത്തവിധം തോര്‍ന്നതുമായ വൈക്കോലാണ് കൂണ്‍

കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്.

തടം തയ്യാറാക്കല്‍

40 സെ. മീ നീളവും 30 സെ. മീ വീതിയും 150 ഗേജ് കനവുമുള്ള സുതാര്യമായ പോളീത്തീന്‍ കവറിലാണ് പാല്‍ക്കൂണ്‍ കൃഷി ചെയ്യുവാനുള്ള തടം തയ്യാറാക്കുന്നത്. ക്രമമായ വായുപ്രവാഹത്തിനും അധികജലമുണ്െടങ്കില്‍ വാര്‍ന്നുപോകുന്നതിനുമായി പോളിത്തീന്‍ സഞ്ചിയുടെ അടിഭാഗത്തും മറ്റു ഭാഗങ്ങളിലും 10-15 ചെറിയ സുഷിരങ്ങള്‍ ഇട്ടു കൊടുക്കണം. കവറിന്റെ അടിഭാഗം പരന്നിരിക്കാന്‍ കയര്‍/റബര്‍ ബാന്‍ഡിട്ട് കെട്ടണം.

കൂണ്‍തടം ഒരുക്കുന്ന ആള്‍ ഒരു ശതമാനം വീര്യമുള്ള ഡെറ്റോള്‍ ലായനി ഉപയോഗിച്ച് കൈകള്‍ വൃത്തിയായി തുടയ്ക്കണം. പോളിത്തീന്‍ കവറിന്റെ അടിഭാഗത്ത് 2” കനത്തില്‍ അണുവിമുക്തമാക്കിയ വൈക്കോല്‍ വായു അറകള്‍ രൂപപ്പെടാത്ത രീതിയില്‍ അമര്‍ത്തി നിറയ്ക്കണം. അതിനു മുകളിലായി എല്ലാ ഭാഗത്തും വീഴത്തക്കവിധം ഒരു പിടി കൂണ്‍ വീത്ത് വിതറുക. വീണ്ടും ഒരടുക്ക് വൈക്കോല്‍ നിരത്തിയതിനുശേഷം കൂണ്‍ വിത്ത് വിതറുക. ഇപ്രകാരം രണ്േടാ മൂന്നോ അടുക്ക് വൈക്കോലുംകൂണ്‍വിത്തും നിരത്തിയശേഷം പോളിത്തീന്‍സഞ്ചി അമര്‍ത്തി കെട്ടി വയ്ക്കണം.

പരിചരണം

കൂണ്‍തടങ്ങള്‍ വായുസഞ്ചാരമുള്ള ഒരു ഇരുട്ടുമുറിയിലാണ് സൂക്ഷിക്കേണ്ടത്. അവിടെ അവ വൃത്തിയുള്ള രണ്ട് ഇഷ്ടികയുടെ പുറത്തുവയ്ക്കുന്നതാണ് ഉചിതം. കൂണിന്റെ കായികവളര്‍ച്ച പൂര്‍ത്തിയാകുവാന്‍- അതായത് വെള്ളതന്തുകള്‍ പൂപ്പല്‍ പോലെ തടത്തിനുള്ളിലെ വൈക്കോലിനെ മൂടി കാണപ്പെടാന്‍- ഏകദേശം 20-22 ദിവസത്തെ സമയം എടുക്കുന്നു. തുടര്‍ന്ന് കൂണ്‍ തടം തുറന്ന് ഒരിഞ്ച് വിട്ട് വൃത്താകൃതിയില്‍ പോളീത്തീന്‍ സഞ്ചിയുടെ മുകള്‍ഭാഗം ചുരുട്ടി വയ്ക്കുക.

കൂണ്‍ തടത്തിന്റെ മുകള്‍ഭാഗത്താണ് ‘പുതയിടീല്‍’ അഥവാ ‘കേസിംഗ്’ നടത്തുന്നത്. മുക്കാലിഞ്ച് കനത്തില്‍ മാത്രമേ പുതയിടുവാന്‍ പാടുള്ളൂ.

കേസിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍

ആറ്റുമണല്‍ + മണ്ണ് – 1:1 അനുപാതം

ആറ്റുമണല്‍ + ചാണകപ്പൊടി – 1:1 അനുപാതം

ചകിരിച്ചോര്‍ കമ്പോസ്റ് + ചാണകപ്പൊടി – 1:1/3:1 അനുപാതം

മണ്ണിരക്കമ്പോസ്റ് + മണല്‍ – 1:1 അനുപാതം

മേല്‍പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു മിശ്രിതം നനച്ച് പോളി പ്രൊപ്പലീന്‍ കവറുകളില്‍ നിറച്ച് ആവിയില്‍ അര-മുക്കാല്‍ മണിക്കൂറോളം പുഴുങ്ങി എടുക്കുകയോ ഒരു മണിക്കൂറോളം ചട്ടിയില്‍ വറത്തെടുക്കുകയോ ചെയ്ത് അണുനശീകരണം നടത്തേണ്ടതാണ്.

പുതയിടീല്‍

അണുവിമുക്തമാക്കിയ മിശ്രിതം നന്നായി തണുത്തശേഷം മുക്കാലിഞ്ച് കനത്തില്‍ കൂണ്‍ തടം മുകളില്‍ തുറന്ന് കവര്‍ ചുരുട്ടിവെച്ചതിനുശേഷം നിരത്തണം.കേസിംഗ് മിശ്രിതം/പുതയിട്ട ഭാഗം ആവശ്യത്തിന് വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. (പുട്ടുപൊടി പരുവത്തിന് നനവ്). വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല.

പുതയിടീലിനുശേഷം കൂണ്‍ വളര്‍ത്തുന്ന മുറിയില്‍ നല്ല വായുസഞ്ചാരവും 80 ശതമാനം അന്തരീക്ഷ ഈര്‍പ്പവും ആവശ്യമാണ്. പുതയിട്ട ഭാഗത്തുനിന്നും 8-10 ദിവസങ്ങള്‍ക്കുള്ളില്‍ പാല്‍ക്കൂണിന്റെ ചെറുമുകുളങ്ങള്‍ പൊട്ടി വരും. ഒരാഴ്ചക്കുള്ളില്‍ അവയില്‍ മൂന്നോ-നാലോ എണ്ണം വളര്‍ന്ന് വിളവെടുക്കാന്‍ പാകമാകും. പുതയിട്ട ഭാഗത്തുനിന്നും മുകളിലോട്ടാണ് പാല്‍കൂണ്‍ മുളച്ചുവരുന്നത്.

വിളവെടുപ്പ്

കൃഷി തുടങ്ങി 30-35 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം. പാകമായ കൂണുകള്‍ തണ്ടിന്റെ അടിഭാഗത്ത് പിടിച്ച് തിരിച്ച് വലിച്ച് ബെഡ്ഡില്‍ നിന്നും വേര്‍പെടുത്താവുന്നതാണ്. ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും പുതയിട്ട ഭാഗം നനച്ചു കൊടുക്കണം. നനയ്ക്കുമ്പോള്‍ പുതയിട്ട ഭാഗം തറഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 8-10 ദിവസത്തിനുള്ളില്‍ 2-ാം മത്തെ വിളവെടുപ്പും തുടര്‍ന്ന് ഇതേ ഇടവേളയ്ക്കുശേഷം 3-ാംമത്തെ വിളവെടുപ്പും നടത്താം. ആകെ 55-60 ദിവസങ്ങള്‍കൊണ്ട് ബെഡ്ഡിന്റെ വിളവെടുപ്പ് കാലാവധി തീരും.

വിളവ്

രണ്ട് മാസത്തിനുള്ളില്‍ ഒരു ബെഡ്ഡില്‍ നിന്നും 600-700 ഗ്രാം പാല്‍ക്കൂണ്‍ ലഭിക്കുന്നു.

പാല്‍ക്കൂണിന്റെ പ്രത്യേകതകള്‍

* തൂവെള്ള നിറം

* ദൃഡത

* ഉയര്‍ന്ന ഉത്പാദനക്ഷമത

* നീണ്ട സൂക്ഷിപ്പുകാലം (4-5 ദിവസം)

* വേനല്‍ക്കാലത്ത് നല്ല വിളവ്

* കുറഞ്ഞ കീടബാധ

* ഉയര്‍ന്ന ഔഷധമൂല്യം

പാല്‍ക്കൂണിന് ഒരു ദുസ്വാദും ഗന്ധവും ഉള്ളതായി ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കുവാനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു എളുപ്പവഴി കണ്െടത്തിയിട്ടുണ്ട്. വെള്ളം തിളപ്പിച്ച് ഒരു ലിറ്ററിന് രണ്ട് ടീസ്പൂണ്‍ എന്ന തോതില്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം വീണ്ടും ഒരു മിനിട്ട് തിളപ്പിച്ചതിനുശേഷം വാങ്ങി കറിക്കായി അരിഞ്ഞുവെച്ച പാല്‍ക്കൂണ്‍ കഷണങ്ങള്‍ ഇട്ട് വെള്ളം നന്നായി തണുക്കുന്നതുവരെ വയ്ക്കുക. തണുത്തതിനുശേഷം ഊറ്റി വീണ്ടും പച്ചവെള്ളം ഒഴിച്ച് കൂണ്‍ കഷണങ്ങള്‍ നന്നായി കഴുകി ചെറുതായി ഞെക്കി പിഴിഞ്ഞെടുത്ത് പാചകത്തിനായി ഉപയോഗിക്കുക.

ഇഷ്ടവിഭവങ്ങളൊരുക്കാന്‍ പാല്‍കൂണ്‍

കൂണ്‍ കുറുമ

കൂണ്‍ – 250 ഗ്രം

തക്കാളി – 1

കുറുകിയ തേങ്ങാപ്പാല്‍    –    1 കപ്പ്

വെളുത്തുള്ളി – 6 അല്ലി

ഇഞ്ചി – 1 കഷ്ണം

സവാള അരിഞ്ഞത് – 1/4 കപ്പ്

പച്ചമുളക് – 5

ഗരം മസാല – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 2 ടീസ്പൂണ്‍

മുളകുപൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ‘ടീസ്പൂണ്‍

എണ്ണ – 2 ടേബിള്‍സ്പൂണ്‍

മല്ലിയില – 2 തണ്ട്

കടുക് – 1/4 ടീസ്പൂണ്‍

നാരങ്ങാനീര് – 1/2 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

കടുക് വറുത്ത് സവാള വഴറ്റുക. കൂടാതെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തക്കാളി എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. വാടുമ്പോള്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. വെള്ളം വറ്റിക്കഴിഞ്ഞ് കൂണ്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്തിളക്കി അടച്ച്വെച്ച് ചെറുതീയില്‍ വേവിക്കുക. വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ മല്ലിയിലയും നാരങ്ങാനീരും ചേര്‍ക്കുക.

കായംകുളം സി.പി.സി.ആര്‍.ഐ യില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ചെറിയനാട് പഞ്ചായത്തില്‍ “ഗ്രാമീണ വനിതകളിലൂടെ പാല്‍കൂണ്‍ കൃഷി പ്രചരണം” എന്ന മുന്‍നിരപ്രദര്‍ശനതോട്ടം നടത്തുകയുണ്ടായി. കൂണ്‍കൃഷിയില്‍ തത്പരരായ 15 വനിതകളാണ് ഇതില്‍ പങ്കാളികളായത്. ചിപ്പിക്കൂണ്‍ കൃഷി മാത്രം ചെയ്തിരുന്ന ഇവര്‍ പാല്‍ക്കൂണിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി കൃഷി ചെയ്തുവരുന്നു. കൂടാതെ കൃഷി കഴിഞ്ഞ കൂണ്‍ തടങ്ങള്‍ മണ്ണിരക്കമ്പോസ്റാക്കി മാറ്റി അധികവരുമാനമാക്കുന്നു.

പാല്‍ക്കൂണ്‍ കൃഷിക്ക് വേണ്ട സൌജന്യ പരിശീലനം കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാന കേന്ദ്രം, കൃഷ്ണപുരം പി. ഒ. കായംകുളം എന്ന മേല്‍വിലാസത്തിലോ 0479 – 2449268 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

കൂണ്‍ കൃഷിയുടെ ലളിതവും ചെലവു കുറഞ്ഞതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമീണ വനിതകള്‍ക്ക് വീടുകളില്‍ തന്നെ അധികവരുമാനം നേടാവുന്നതാണ്. കൂടാതെ കൃഷിസ്ഥലം തീരെ കുറവുള്ളവര്‍ക്കും ലഭ്യമായ ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് കൂണ്‍ കൃഷി ചെയ്തെടുക്കാം.

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം

രാസവള പ്രയോഗത്തേക്കാള്‍ കൃഷിക്ക് വേണ്ടത് ജൈവവളപ്രയോഗമാണ്. ജൈവവളം പ്രയോഗിക്കുന്നത് മണ്ണിന്റെ സ്വാഭാവികമായ ഫലപുഷ്ടിക്കും വളക്കൂറിനും ആവശ്യമാണ്. കീടങ്ങളുടെ നിയന്ത്രണം ഒരിക്കലും കൃഷിയുടെ നാശത്തിന്കാരണമാകരുത്. രാസവളം ചിലപ്പോള്‍ നല്ല വിളവ് നല്‍കിയേക്കാം. എന്നാല്‍ അതുകൊണ്ട് നശിക്കുന്നത് കൃഷി ചെയ്യേണ്ട മണ്ണിന്റെ ജീവനായിരിക്കും. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ജൈവവളം തന്നെ വേണം. ചില ജൈവളങ്ങള്‍ ഇതാ…..

പുകയില കഷായം

അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

60 ഗ്രാം ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

ഗോമൂത്രം കാന്താരി മുളക് മുശ്രിതം

ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.

നാറ്റപ്പൂച്ചെടി സോപ്പ്
മിശ്രിതം

നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.

പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.

‘െ്രെടക്കോഡര്‍മ്മ’ എന്ന മിത്രകുമിള്‍

മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ െ്രെടക്കോഡര്‍മ്മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള െ്രെടക്കോഡര്‍മ്മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.

‘സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ

സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

കടപ്പാട് : Hashimsathar

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate