অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംയോജിത കാപ്പി വികസന പദ്ധതികൾ

സംയോജിത കാപ്പി വികസന പദ്ധതികൾ

കോഫി ബോർഡ് ഭാരത സർക്കാരും ,വാണിജ്യ വ്യവസായ മന്ത്രലായവും സംയോജിത കാപ്പി വികസന പദ്ധതികൾ കാപ്പി കർഷകരുടെ വളർച്ചയ്ക്കായി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. കേരളത്തിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്തു വരുന്ന വിളയാണ് കാപ്പി .കാപ്പികൃഷിയെ പ്രോൽസാഹിപ്പിച്ച് പ്രവർത്തിച്ചു വരുന്ന നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് .ഇതിൽ പ്രധാനപ്പെട്ടതാണ് കോഫി ബോർഡ് .കോഫി ബോർഡിന്റെ സന്നദ്ധ സേവനങ്ങൾ നമുക്ക് പരിശോധിക്കാം.

കോഫി ബോർഡ് കർഷകർക്ക് വേണ്ടി പ്രധാനമായും ആവർത്തന കൃഷിയും, ജലസേചന പദ്ധതികളുമാണ് ചെയ്യുന്നത്. അവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കർഷകരിലേക്ക് എത്തുന്നത് ഈ മേഖല ഉപജീവനമാക്കിയ കർഷകർക്ക് പുത്തൻ  ഉണർവ് നൽകുന്നു. അതുകൊണ്ട് തന്നെ കൂടുതൽ പേർ ഈ മേഖലയിലേക്ക് ഇറങ്ങി വരുന്നു .

ആവർത്തന കൃഷി

പഴയതും ഉത്പാദനക്ഷമത കുറഞ്ഞതുമായ കാപ്പിച്ചെടികൾ മാറ്റി പകരം രോഗപ്രതിരോധശേഷി കൂടിയതും ,ഉത്പാദനക്ഷമത വർദ്ധിച്ചതുമായ ചെടികൾ നട്ടുപിടിപ്പിക്കുന്നതിനാണ് കോഫി ബോർഡ് സബ്സിഡി നൽകുന്നത്. റോബസ്റ്റ് ,അറബിക്ക ,കുള്ളൻ അറബിക്ക എന്നിവയ്ക്ക് യഥാക്രമം 40 ,25 ,15 വർഷങ്ങളുടെ പഴക്കമുണ്ടായിരിക്കണം. 10 ഹെക്ടർ വരെ സ്ഥലമുള്ള കാപ്പി കർഷകർക്ക് പദ്ധതിയുടെ അനുകൂല്യത്തിന് അർഹതയുണ്ട്. ഇതിന്റെ സബ്സിഡി തുക യൂണിറ്റ് കോസ്റ്റിന്റെ 40% വരെ ലഭിക്കുന്നതാണ് .ക്ലീൻ റീപ്ലാന്റിംഗ്  ആണെങ്കിൽ ഈ തുകയുടെ 70% ആദ്യ ഗഡുവായും ,വിള നന്നായി പരിപാലിക്കുകയാണെങ്കിൽ രണ്ടാം വർഷം 30% രണ്ടാം ഗഡുവായും ഉദ്യോഗസ്ഥർ നൽകും. ഇന്റർ ലൈൻ റീപ്ലാന്റിംഗ് ആണെങ്കിൽ തുകയുടെ 30% ആദ്യ ഗഡുവായും, ശേഷം  വിള നന്നായി പരിപാലിക്കുകയാണെങ്കിൽ രണ്ടാം വർഷം 70% രണ്ടാം ഗഡുവായും ലഭിക്കുന്നതാണ്. 4 ഹെക്ടർ വരെ സ്ഥലമുള്ള പട്ടികജാതി ,പട്ടികവർഗ്ഗത്തിൽപ്പെട്ട കർഷകർക്ക് യൂണിറ്റ് 10% അധിക ധനസഹായത്തിനും അർഹതയുണ്ടായിരിക്കും.

സബ്സിഡിക്ക് എങ്ങനെ അപേക്ഷിക്കാം?

ആവർത്തന കൃഷി തുടങ്ങുന്നതിന് മുമ്പായി കാപ്പി കർഷകർ കോഫി ബോർഡിന്റെ ഫീൽഡ് ഓഫീസുകളിൽ ആവശ്യമായ രേഖകൾ സഹിതം സാങ്കേതിക അനുമതിപത്രം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്.
  • പൂരിപ്പിച്ച അപേക്ഷ ഫോറം .
  • അപേക്ഷകന്റെ ഫോട്ടോ ഒപ്പോടുകൂടിയത്
  • ആധാർ കാർഡിന്റെ പകർപ്പ്
  • റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന കാപ്പിത്തോട്ടത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ്
  • ജി പി എ അപേക്ഷകനാണെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ രജിസ്റ്റർ ചെയ്ത ജി പി എ യുടെ പകർപ്പ്.
  • എസ് ബി അക്കൗണ്ട് നമ്പർ ,ഐ എഫ് എസ് സി കോഡ് എന്നിവ രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി
  • അതിരുകളും ,ആവർത്തന കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലവും രേഖപ്പെടുത്തിയ കാപ്പിത്തോട്ടതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സ്കെച്ച് .
  • അപേക്ഷകൻ SC/ST വിഭാഗത്തിൽപ്പെടുന്ന വരാണെങ്കിൽ ആയത് തെളിയിക്കാനാവശ്യമായ സർട്ടിഫിക്കേറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
  • അപേക്ഷയും ബന്ധപ്പെട്ട രേഖകളും കോഫി ബോർഡ് അധികാരികൾ പരിശോധിച്ച ശേഷം സാങ്കേതിക  പത്രം നൽകുന്നതായിരിക്കും.
ഒന്നാം ഗഡു അപേക്ഷകർ നിശ്ചിത ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം അതത് സാമ്പത്തിക വർഷത്തിൽ  ക്ലെയിം സമർപ്പിക്കേണ്ടതാണ്. അതിനായി
  1. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അവകാശപത്രിക .
  2. അതിരുകളും ആവർത്തന കൃഷിയും നടത്തിയ സ്ഥലവും നട്ട കാപ്പിച്ചെടികളുടെ എണ്ണവും രേഖപ്പെടുത്തിയ സ്കെച്ച്. ഇത് അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തയിരിക്കണം .
  3. അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ ചിലവ് കാണിക്കുന്ന സേറ്റ്മെൻറ്
രണ്ടാം ഗഡു :- രണ്ടാം വർഷത്തിൽ മോശം വന്ന ചെടികൾക്കു പകരം പുതിയവ  വെച്ചു പിടിപ്പിച്ച ശേഷം നിശ്ചിത ഫോറത്തിൽ ക്ലെയിം സമർപ്പിക്കേണ്ടതാണ് .
ആവശ്യമായ രേഖകൾ
  1. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അവകാശപത്രിക
  2. അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ ചിലവ് കാണിക്കുന്ന സ്റ്റേറ്റ്മെൻറ് .

ജലസേചന പദ്ധതികൾ

വ്യക്തിഗതമായി സമർപ്പിക്കുന്ന അപേക്ഷയും ,കുടുംബത്തിന്റെ സംയുക്ത അപേക്ഷയും സബ്സിഡിക്കായി പരിഗണിക്കുന്നതാണ് .ഈ പദ്ധതിയിൽ കിണർ, കുളം എന്നിവ കുഴിക്കുന്നതിനും സ്പ്രിംഗ്/ ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുന്നതിനുമുള്ള സാമഗ്രഹികൾ വാങ്ങുന്നതിനും സബ്സിഡി ലഭിക്കുന്നതാണ്. 10 ഹെക്ടർ വരെ സ്ഥലമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 4 ഹെക്ടർ വരെ സ്ഥലമുള്ള SC/ST കർഷകർക്ക് യൂണിറ്റ്  കോസ്റ്റിന്റെ 10% അധിക ധനസഹായത്തിന് അർഹതയുണ്ടായിരിക്കും .അപേക്ഷകൻ പ്രവൃത്തി തുടങ്ങുന്നതിന് മുൻപായി അപേക്ഷ ഓൺലൈനായും ,നിശ്ചിത അപേക്ഷ ഫോമിലും എല്ലാവിധ രേഖകളോടും കൂടി സമർപ്പിക്കേണ്ടതാണ്. പൂർത്തിയായ പ്രവൃത്തി ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  • പൂരിപ്പിച്ച അപേക്ഷ ഫോറം .
  • അപേക്ഷകന്റെ ഫോട്ടോ ഒപ്പോടുകൂടിയത്
  • ആധാർ കാർഡിന്റെ പകർപ്പ്
  • റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന കാപ്പിത്തോട്ടതിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ്
  • കാപ്പിത്തോട്ടത്തിന്റെ കൈവശാവകാശ സർട്ടിഫിക്കേറ്റ്
  • ജി പി എ അപേക്ഷകനാണെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ രജിസ്റ്റർ ചെയ്ത ജി പി എ യുടെ പകർപ്പ്
  • അക്കൗണ്ട് നമ്പർ ,IFSC കോഡ് എന്നിവരേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.
  • അപേക്ഷകൻ SC/ST വിഭാഗത്തിൽപ്പെടുന്ന വരാണെങ്കിൽ ആയത് തെളിയിക്കാനാവശ്യമായ സർട്ടിഫിക്കേറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
  • സ്പ്രിംഗ് / ഡ്രിപ്പ് സാമഗ്രികൾ വാങ്ങുന്നതിനുള്ള കാട്ടേഷൻ .
  • അതിരുകളും ,നിർമ്മാണം നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമായി രേഖപ്പെടുത്തിയ കാപ്പിത്തോട്ടത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സ്കെച്ച്.
അപേക്ഷയും ബന്ധപ്പെട്ട രേഖകളും കോഫി ബോർഡ് അധികൃതർ പരിശോധിച്ച് തോട്ടം സന്ദർശിച്ച ശേഷം സാങ്കേതിക അനുമതി പത്രം നൽകുന്നതായിരിക്കും. അതിന് ശേഷം കർഷകർ നിർമ്മാണം ആരംഭിക്കുകയും ,പ്രവൃത്തി പകർത്തിയായ ശേഷം സബ്സിഡിക്കായി അപേക്ഷിക്കുകയും ചെയ്യും.
അപേക്ഷകൻ നിശ്ചിത ഫോറത്തിലുള്ള ആവശ്യമായ രേഖകൾ സഹിതം അതത് സാമ്പത്തിക വർഷത്തിൽ ക്ലെയിം സമർപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
  1. നിശ്ചിത ഫോറത്തിലുള്ള പരിപ്പിച്ച അവകാശ പത്രിക .
  2. മോട്ടോർ ,സ്പ്രിംഗ്ളർ / ഡ്രിപ്പ് എന്നിവയ്ക്ക് ജി എസ് ടി റമ്പറോടു കൂടിയ ഒറിജിനൽ ബിൽ
  3. നിർമ്മാണം പൂർത്തീകരിച്ചതിന്റെ വിവരങ്ങളും ചിലവായ തുകയും കാണിക്കുന്ന അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം
കോഫി ബോർഡിന്റെ ഇത്തരം ഇടപെടാൻ കർഷകർക്ക് കാപ്പികൃഷിയോട് അടുക്കാൻ പ്രചോദനമാവുകയാണ്. കാപ്പിയുടെ മഹാത്മ്യം തിരിച്ചറിഞ്ഞ് കൊണ്ട് അന്താരാഷ്ട്ര തലത്തിൽ കോഫി ദിനാചരണവും നടത്തിവരുന്നുണ്ട്. കൂടുതൽ സ്ത്രീ പങ്കാളിത്വം ഈ മേഖലയിൽ വരുകയാണെങ്കിൽ അത് സാമ്പത്തിക ഭദ്രതയ്ക്ക് ആക്കം കൂട്ടും. ഈ മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ ...
*ജാഷിദ് കെ, ആര്യ   ഉണ്ണി*

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate