• സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് വാഴക്കൃഷിക്കനുയോജ്യം. മഴക്കാല വിളയായി ഏപ്രില്‍ - മേയ് മാസങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും വാഴ കൃഷി നടത്താം.
  • നേന്ത്രന്‍, ചെങ്കദളി, പൂവന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, മൊന്തന്‍, റോബസ്റ്റ, പടറ്റി, കണ്ണന്‍, കുമ്പില്ലാക്കണ്ണന്‍, കദളി, മട്ടി, മോറീസ്സ്, കര്‍പ്പൂര വള്ളി എന്നിവ കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന വാഴകളാണ്.
  • ഉഴുതു മറിച്ച മണ്ണില്‍ ജല ലഭ്യതയ്ക്കും, ഇനങ്ങള്‍ക്കുമനുസരിച്ച് കുഴികളുടെ അളവുകള്‍ ക്രമീകരിക്കണം. സാധാരണയായി 50:50:50 സെ.മി. വലിപ്പമുള്ള കുഴികളിലാണ് കന്നുകള്‍ നടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മണ്‍കൂനകള്‍ എടുത്ത് അവയിലാണ് വാഴക്കന്നുകള്‍ നടുന്നത്.
  • ആരോഗ്യമുള്ള വാഴകളില്‍ നിന്നും 3 - 4 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ നടാനായി തെരഞ്ഞെടുക്കണം. കന്നുകള്‍ വേര്‍പെടുത്തുമ്പോള്‍ കന്നിന് മുറിവോ ചതവോ ഉണ്ടാകാതെ നോക്കണം.
  • വാഴക്കുഴികള്‍ തമ്മിലുള്ള അകലം ഇനങ്ങളും സൂര്യപ്രകാശത്തിന്റെ ലഭ്യതയും അനുസരിച്ച് അല്പം വ്യത്യാസമാണെങ്കിലും സാധാരണ രീതിയില്‍ 2 x 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.

 

പി.പി. അഫ്സൽ