অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടിഷ്യൂകള്‍ച്ചറിലൂടെ കൂണ്‍കൃഷി

ടിഷ്യൂകള്‍ച്ചറിലൂടെ കൂണ്‍കൃഷി

ആധുനിക സാങ്കേതികവിദ്യയിലൂടെ കൂണ്‍കൃഷി നടത്തി വരുമാനമുണ്ടാക്കുകയാണ് കൊല്ലം കരിമ്പാലൂര്‍ പ്ലാവിന്‍മൂട് വലിയവിള വീട്ടില്‍ ചന്ദ്രചൂഡന്‍ നായര്‍. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം സിവില്‍ എന്‍ജിനീയറായി മാറിയ ഇദ്ദേഹം ഇപ്പോള്‍ ഉപജീവനമാര്‍ഗമായാണ് കൂണ്‍കൃഷി നടത്തുന്നത്. സ്വന്തം ലബോറട്ടറിയില്‍ 'ഹൊറിസോന്‍ഡല്‍ ലാമിനേയര്‍ എയര്‍ഫ്‌ലോ യൂണിറ്റ്' എന്ന യന്ത്രം സ്ഥാപിച്ചാണ് കൂണ്‍ കള്‍ച്ചര്‍ചെയ്ത് വിത്ത് (സ്‌പോണ്‍) ഉണ്ടാക്കുന്നത്.
സ്‌പോണ്‍ ഉത്പാദന ലബോറട്ടറിതന്നെ ധാരാളം പ്രത്യേകതകളുള്ളതാണ്. ഇരുട്ടും തണുപ്പും നിറഞ്ഞ അന്തരീക്ഷം. മുറി ശുചിയായി സംരക്ഷിക്കുന്നു. ടിഷ്യൂകള്‍ച്ചര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് സ്‌പോണ്‍ തയ്യാറാക്കുന്നത്. സ്‌പോണ്‍ തയ്യാറാക്കിയശേഷം കള്‍ച്ചര്‍ ചെയ്ത് മാതൃസ്‌പോണ്‍ ഉത്പാദിപ്പിക്കുന്നു. കൃഷിക്കുവേണ്ട വിത്ത് മൂന്നാംഘട്ടത്തിലാണ് നിര്‍മിക്കുന്നത്. ചിപ്പിക്കൂണ്‍ വിഭാഗത്തില്‍പ്പെട്ട സി.ഒ, ഫ്‌ലോറിഡവി, സാര്‍പിഡസ് എന്നിവയും പാല്‍ക്കൂണ്‍ വിഭാഗത്തില്‍പ്പെട്ട കാലിസൈബ, ഇന്‍ഡിഗ എന്നീ ഇനങ്ങളുമാണ് കൃഷിചെയ്യുന്നത്. ഒരു പാക്കറ്റ് വിത്തില്‍നിന്ന് ഒന്നരക്കിലോഗ്രാംവരെ കൂണ്‍ ലഭിക്കും. മൂന്നുപ്രാവശ്യം വരെ വിളവ് ലഭിക്കും. ഒരു പാക്കറ്റ് കൂണ്‍വിത്ത് കൃഷിചെയ്യുന്നതിന് 80 രൂപ വരെ ചെലവാകും. 400 രൂപയ്ക്ക് മുകളില്‍ വിലകിട്ടുന്ന കൂണ്‍ ലഭിക്കും. കൂണ്‍കൃഷിയുടെ സാമ്പത്തികശാസ്ത്രം അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ മുതല്‍മുടക്കില്‍ നല്ല ആദായം കിട്ടുന്ന കൃഷിയാണ് കൂണ്‍. സ്ത്രീകള്‍ക്കുപോലും നിസ്സാരമായി കൃഷിചെയ്യാന്‍ കഴിയും. വീടിന്റെ ഒഴിഞ്ഞുകിടക്കുന്ന മുറികളോ ടെറസോ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും കൂണ്‍കൃഷിയുടെ പ്രചാരകന്‍ കൂടിയായ അദ്ദേഹം പറയുന്നു. കൂണ്‍കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ലഘുലേഖകളും ബുക്ക്‌ലെറ്റുകളും സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്. ക്ലാസ്സുകളും നടത്തുന്നു.
പന്ത്രണ്ടുവര്‍ഷത്തോളം വിദേശത്തായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പ്ലാവിന്‍മൂട് യുവശ്രീ ക്ലബ്ബ് നടത്തിയ കൂണ്‍കൃഷി പരിശീലനക്ലാസില്‍ പങ്കെടുത്തു. ഇതോടെ കൂണ്‍കൃഷിയില്‍ ആകൃഷ്ടനായി. തിരുവനന്തപുരം മിത്രനികേതനില്‍നിന്ന് മികച്ച പരിശീലനവും നേടി. മൂന്നുവര്‍ഷമായി കൂണ്‍കൃഷി ചെയ്തുവരുന്നു.
കൂണ്‍കൃഷിയോടൊപ്പം കൂണ്‍വിത്ത് ഉത്പാദിപ്പിച്ച് വിപണനവും നടത്തുന്നുണ്ട്. തെക്കന്‍ കേരളത്തിലെ മിക്ക കൂണ്‍കര്‍ഷകരും ഇദ്ദേഹത്തിന്റെ റൂബി മഷ്‌റൂംസ് എന്ന സ്ഥാപനത്തില്‍നിന്നാണ് വിത്ത് വാങ്ങുന്നത്.കൂണ്‍കൃഷി ചെയ്യുന്ന ബഡ്ഡുകളും മാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate