Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ തരത്തിലുള്ള കാര്‍ഷിക വിളകള്‍

കൂടുതല്‍ വിവരങ്ങള്‍

ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ

 

“ഇലച്ചേമ്പ്-രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയില.”

നിത്യ ഹരിത ഇലക്കറികളിൽ പ്രഥമ സ്ഥാനമർഹിക്കുന്നൊരു സസ്യമാണ് ചീരച്ചേമ്പെന്നും കിഴങ്ങില്ലാ ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ്. സാധാരണ ചെമ്പിന്റെ ഇലകളെ പോലെ ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പിന്റെ  ഇലയും തണ്ടും ചീര മാതിരി  കറികൾക്ക് ഉപയോഗിക്കാം രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയിലയായ ഇലച്ചേമ്പ് അടുക്കളത്തോട്ടത്തിലെ അവശ്യ ഘടകമാണ്. കറിയിലകളുടെ അക്ഷയ പാത്രമെന്നു വിശേഷിപ്പിക്കാവുന്ന ഇലച്ചേമ്പ് ഒരിക്കൽ നട്ടാൽ ധാരാളം തൈകളുമായി തഴച്ചു വളർന്നു കാലങ്ങളോളം വിളവെടുക്കാൻ നമ്മെ സഹായിക്കും.

ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ വിശദീകരിക്കാനാണീ പോസ്റ്റ്‌ കൊണ്ടുദ്ദേശിക്കുന്നത്.

 

ചീരച്ചേമ്പിലയിലെ പോക്ഷക മൂല്യങ്ങൾ

 

പോക്ഷക ഗുണങ്ങളാൽ സമൃദ്ധമാണ്‌ ചീരച്ചേമ്പ്. വിറ്റാമിൻ A, B6, C എന്നിവയും ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളെറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്‌, നാരുകൾ എന്നിവയുമടങ്ങിയതും   കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതുമാണീ ഇലക്കറി.

ചീരച്ചേമ്പില ആഹാരാവശ്യത്തിന്

ചീരച്ചേമ്പിന്റെ അധികം മൂപ്പെത്താത്ത ഇലകൾ തണ്ട് സഹിതം ചുവട്ടിൽ നിന്നും മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇലഭാഗം കഴുകി വൃത്തിയാക്കി ചെറുതായിട്ടരിഞ്ഞെടുത്തും തണ്ടിന്റെ പുറത്തുള്ള നേരിയ പാട മാതിരിയുള്ള തോല് നീക്കം ചെയ്തിട്ട് ചെറുതായിട്ടരിഞ്ഞെടുത്തുമാണ് കറികൾക്ക് തയ്യാറാക്കുന്നത്. ഇലച്ചേമ്പിറെ ഇലയും തണ്ടുമുപയോഗിച്ച് തോരനും കറിയും സ്വാദിഷ്ടമായ മറ്റു ധാരാളം വിഭവങ്ങളുമുണ്ടാക്കാൻ കഴിയും. ചേമ്പിലയും താളും ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവിവങ്ങൾക്ക് പുറമെ ചീര കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾക്കും  ചീരച്ചേമ്പുത്തമമാണ്.

ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ള നേട്ടങ്ങൾ.

പോക്ഷകക്കലവറയായ ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ളആരോഗ്യപരമായ പ്രധാന നേട്ടങ്ങൾ താഴെപ്പയുന്നവയാണ്;

 

1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.

2. രക്ത സമ്മർദ്ദം സാധാരണ നിലയിലാകാൻ സഹായിക്കും.

3. ശരീര ഭാരം കുറയ്ക്കും.

4. ചർമ്മാരോഗ്യം സംരക്ഷിക്കും.

5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

6. കാഴ്ച ശക്തി വർദ്ധിപ്പിക്കും

7. തൈറോയിഡ് ഗ്രന്ഥിയുടെ  ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു.

8. നാഡീ വ്യൂഹത്തിന്റെ ശരിയായ  പ്രവർത്തനം ഉറപ്പു വരുത്തുന്നു.

9, വാർദ്ധക്യ ലക്ഷണങ്ങൾ ഒഴിവാക്കി യുവത്വം നിലനിർത്താൻ സഹായിക്കും.

 

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ചീരച്ചേമ്പ് കൂടി ഉൾപ്പെടുത്തിയാൽ

ജൈവ കറിയിലകൾക്കൊരു ക്ഷാമവുമുണ്ടാകില്ല.

മണ്ണില്ലാ കൃഷി

“മണ്ണില്ലാ കൃഷി-ആദായ കൃഷി

 

പരിമിതമായ സ്ഥലത്തും കൃഷി സാധ്യമാക്കുന്നതും പതിന്മടങ്ങ്‌ ആദായം ഉറപ്പാക്കുന്നതുമായ മണ്ണില്ലാ കൃഷി (അക്വപോണിക്സും ഹൈഡ്രോപോണിക്സും) പ്രചരിപ്പി

ക്കാൻ കേരളപോണിക്സ്‌  നടത്തുന്നപ്രവർത്തനങ്ങൾ വിശദീകരിക്കുകയാണീ

പോസ്റ്റു കൊണ്ടുദ്യേശിക്കുന്നത്.

പുളിഞ്ചിക്ക

 

"പുളിഞ്ചിക്ക-കൊളൊസ്ട്രോളിനു ഉത്തമ പ്രതിവിധി"

 

കേരളത്തിനുള്ളിൽത്തന്നെ  പല സ്ഥലങ്ങളിലും പലപേരുകളിലറിയപ്പെടുന്നൊരു ചെറുമരമാണ്

പുളിഞ്ചി. പുളിക്ക്പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ്എന്നിവയുണ്ടാ

ക്കാനും പുളിഞ്ചിക്ക ഉപയോഗിച്ച് വരുന്നു.ഇരുമ്പൻ പുളി, ഇലുമ്പി പുളി, ചിലുമ്പി പുളി എന്നീ

പേരുകളിലും ഇത് അറിയപ്പെടുന്നു. മരം നിറയെ കായ്കൾപിടിക്കുന്ന പുളിഞ്ചി കാലഭേദമില്ലാതെ

കായ്ക്കുന്ന മരമാണ്.

എത്ര ഗുണമുള്ളതാണെങ്കിലും പഴയതിനെയെല്ലാം അവഗണിച്ച്അന്യ നാടുകളിൽ നിന്നും വിഷത്തിൽ

പൊതിഞ്ഞു വരുന്നപഴങ്ങളുടെയും പച്ചക്കറികളുടെയും പിറെകെ പോകുന്നമലയാളികളുടെ മാത്രം

മനസ്ഥിതി കാരണം വംശനാശംസംഭവിച്ചു കൊണ്ടിരിക്കുകയാണിന്നീ പുളിഞ്ചി മരങ്ങൾ.

 

പുളിഞ്ചിക്ക കൊണ്ടുള്ള ഉപയോഗങ്ങൾ

 

1.      വാളൻപുളി, കുടമ്പുളി എന്നിവയ്ക്ക് പകരമായിഉപയോഗിക്കാം.

2.      മാങ്ങയ്ക്ക് പകരമായി മീന കറികളിൽ ചേർക്കാം.

3.      അച്ചാറിട്ടും ജ്യൂസ്, സ്ക്വാഷ്, വൈൻ, സൂപ്പ്, സ്വാസ്,എന്നിവയുണ്ടാക്കിയും കഴിക്കാം.

4.      വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാനുപയോഗിക്കുന്നു.

5.      വെയിലത്ത് ഉണക്കി വച്ചിരുന്നും പുളിഞ്ചിക്ക ഉപയോഗിക്കാം.

 

പുളിഞ്ചിക്ക ഔഷധമായി

 

1 പുളിഞ്ചിക്ക ജ്യൂസ്  കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവശരിയാക്കാൻ

സഹായിക്കുന്നു

2. പുളിഞ്ചിക്കയിൽ നിന്നുണ്ടാക്കുന്ന സിറപ്പ് പനിയ്ക്കുംചുമയ്ക്കുമുള്ള നല്ലൊരു

പ്രതിവിധിയാണ്.

3. പുളിഞ്ചിയില അരച്ചെടുത്ത കുഴമ്പ് വ്രണങ്ങൾ, നീര്,മോണ്ടിനീര് എന്നിവയുടെ

ചികിത്സയ്ക്കുപയോഗിക്കുന്നു

4. പുളിഞ്ചിയില ത്വക്ക് രോഗങ്ങളുടെയും ഗുഹ്യരോഗങ്ങളുടെയും ചികിത്സയ്ക്കു

പയോഗിക്കുന്നു.

 

കുറച്ചു പേർക്കെങ്കിലും പുളിഞ്ചി നട്ടുവളർത്തിഉപയോഗിക്കാനൊരു പ്രചോദന

മാകുമീ  പോസ്റ്റ് എന്നപ്രതീക്ഷയോടെ.

കമ്പോസ്റ്റ് ചായ

 

"കമ്പോസ്റ്റ് ചായ-രാസ വളങ്ങളെവെല്ലുന്നൊരു സസ്യ വളർച്ചാ ത്വരകം"

 

കമ്പോസ്റ്റുപയോഗിച്ച് വളരെയെളുപ്പത്തിൽതയ്യാറാക്കാവുന്നൊരു അമൂല്യ വളം ലായനിയാണ്

കമ്പോസ്റ്റ്ചായ അഥവകമ്പോസ്റ്റ് സത്ത്. സസ്യങ്ങളുടെ ത്വരിതവളർച്ചയെ സഹായിക്കുന്ന ഘടകങ്ങളെല്ലാമടങ്ങിയ

യീ വളം ചെടികളുടെ ചുവട്ടിലോഴിച്ചു കൊടുക്കാനും, ഇലകളിൽ തളിച്ച്കൊ

ടുക്കാനും, ജൈവ ഹൈഡ്രോപോണിക്സ്‌ വളമായിട്ടുപയോഗിക്കാനും

യോജിച്ചതാണ്.

 

കമ്പോസ്റ്റ് ചായ കൊണ്ടുള്ള പ്രയോജനങ്ങൾ

 

1.  മണ്ണിനും സസ്യങ്ങൾക്കും പോക്ഷകങ്ങ ളും, ധാതു ലവണങ്ങളുംനൽകി

അവയെ പരിപോക്ഷിപ്പിക്കുന്നു

2.    സസ്യങ്ങളുടെ  രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

3.    രാസ വളങ്ങൾക്ക് ശക്തനായൊരു ബദൽ.

4.    സമ്പൂർണ്ണ ജൈവ കൃഷിയിലേക്കുള്ള നല്ലൊരു ചുവട് വയ്പ്പ്.

 

കമ്പോസ്റ്റ് ചായ തയ്യാറാക്കുന്ന രീതി

 

ഒരു ബക്കറ്റിൽ 1/ 3 ഭാഗം കമ്പോസ്റ്റ് എടുക്കുക.  ബക്കറ്റിന്റെബാക്കി ഭാഗം ക്ലോറിനില്ലാത്ത

വെള്ളംനിറച്ച്‌ മൂന്ന് ദിവസ്സംതണലിൽ വയ്ക്കണം. ഇടയ്ക്കിടെ നന്നായി

ഇളക്കിക്കൊടുക്കുകയോ ഒരു അക്വേറിയം ഏയ്റേറ്റർ ഇട്ടുകൊടുക്കുകയോ

ചെയ്യണം. നാലാം ദിവസ്സം ഒരു കട്ടികുറഞ്ഞതുണികൊണ്ട് അരിച്ചെടുത്താൽ

കമ്പോസ്റ്റ് ചായ തയ്യാർ.പത്തിരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം.

കമ്പോസ്റ്റ് ചായയുണ്ടാക്കുന്നതിന് നല്ല ഗുണ മേന്മയുള്ള കമ്പോസ്റ്റ്

ഉപയോഗിക്കുന്നതും, അക്വേറിയത്തിൽ നിന്നോ,മത്സ്യക്കുളത്തിൽ

നിന്നോ ഉള്ള വെള്ളം ഉപയോഗിക്കുന്നതും,എയ്റേറ്റർ ഉപയോഗിക്കുന്നതും

കമ്പോസ്റ്റ് കലക്കുമ്പോൾ കുറച്ച്ശർക്കര കൂടി ചേർക്കുന്നതും കമ്പോസ്റ്റ്

ചായയുടെ ഗുണമേന്മവർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

 

കമ്പോസ്റ്റ് ചായ-ഉപയോഗങ്ങൾ

 

1:10 അനുപാതത്തിൽ വെള്ളവുമായി ചേർത്തു ചെടികളുടെചുവട്ടിൽ

ഒഴിച്ച്‌ കൊടുക്കാനും, ഇലകളിൽ തളിച്ച് കൊടുക്കാനുംജൈവ

ഹൈഡ്രോപോണിക്സിൽ വളം ലായനിയുണ്ടാക്കാനുംഉപയോഗിക്കാം.

മറ്റ് ജൈവ സസ്യവളർച്ചാ ത്വരകങ്ങളുമായിയോജിപ്പിച്ചും ഉപയോഗിക്കാം.

ഹരിത അടുക്കള

 

"ജൈവ ഹൈഡ്രോപോണിക്സ് രീതിയിലെ ഇലക്കറി  കൃഷി ഇനി വീട്ടിനുള്ളിലും"

 

ജൈവ ഹൈഡ്രോപോണിക്സ് രീതിയിൽ വീട്ടിനുള്ളിലും ഇലക്കറികൾ കൃഷി.ചെയ്യാവുന്ന സംവിധാന മാണ് 'കേരളപോണിക്സ്‌ ഹരിത അടുക്കള (Keralaponics Green Kitchen)'. ഭാഗികമായി ലഭിക്കുന്ന  സൂര്യപ്രകാശം കൊണ്ടും വളരുന്ന ഇലക്കറി വർഗ്ഗങ്ങൾ വീട്ടിനുള്ളിലും വളർത്താൻ സഹായിക്കുന്നൊരു ലഘു  സംവിധാനമാ ണിത്. ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം പച്ചക്കറികൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് ഒരനുഗ്രഹമാണ്‌ ഈ നൂതന സംവിധാനം. വീടിന്റെ പോർച്ചിലോ, വരാന്തയിലോ ജനലുകൾക്കരികിലോ സ്ഥാപിച്ചാൽ ദിവസ്സവും തികച്ചും വിഷമില്ലാത്ത ഇലക്കറികൾ വീട്ടിനുള്ളിൽത്തന്നെയുണ്ടാക്കാൻ കഴിയും.

 

എന്താണ് ഹൈഡ്രോപോണിക്സ്

 

മണ്ണ് ഒട്ടും തന്നെ ഉപയോഗിക്കാത്തൊരു കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്. മണ്ണിനു പകരം വളം കലക്കിയ വെള്ളത്തിലാണിവിടെ ചെടികൾ വളരുന്നത്. വെള്ളം, വളം, കായികാദ്ധ്വാനം എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് നിശ്ചിത സ്ഥലത്ത് നിന്നും വളരെക്കൂടുതൽ  വിളവുണ്ടാക്കാൻ ഈ നൂതന കൃഷി രീതി നമ്മെ സഹായിക്കുന്നു. മണ്ണില്ലാ കൃഷി രീതിയായതിനാൽ മണ്ണ് വഴിയുണ്ടാകുന്ന കീട-രോഗ ബാധകളും കളകളും ഒഴിവായിക്കിട്ടുന്നു.

തിരി സംവിധാനം, ഡീപ്പ് വാട്ടർ കൾച്ചർ, ഫ്ലഡ് ആൻറ് ഡ്രയിൻ, ട്രിപ്പ് സംവിധാനം , നൂട്രിയന്റ്റ് ഫിലിം ടെക്നിക്, ഏയിറോപ്പോണിക്സ് എന്നിങ്ങനെ പ്രധാനമായും 6 തരം ഹൈഡ്രോപോണിക്സ് സംവിധാനങ്ങളാണ് നിലവിലുള്ളത്. വളം മിശ്രിതം നിറച്ചൊരു ടാങ്ക്,  ചെടികൾ നടുന്നൊരു ഗ്രോ ബെഡ് എന്നിവയാണ് ഹൈഡ്രോപോണിക്സ്‌ കൃഷിയിലെ അവശ്യ ഘടകങ്ങൾ.

 

ജൈവ ഹൈഡ്രോപോണിക്സ്‌

 

ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചും ഹൈഡ്രോപോണിക്സ്‌ കൃഷി വിജയകരമായി ചെയ്യാൻ കഴിയും വളരെ വിരളമായിട്ടാണെങ്കിലും പല വിദേശ രാജ്യങ്ങളിലും ജൈവ ഹൈഡ്രോപോണിക്സ്‌ രീതിയിൽ കൃഷി നടത്തുന്നുണ്ട്. കേരളപോണിക്സിൽ നമ്മുടെ നാടൻ ജൈവ വളങ്ങളുപയോഗിച്ചു നടത്തിയ പരീക്ഷണ കൃഷികൾ വൻ വിജയമായിരുന്നു.

 

ഹരിത അടുക്കള

കേരളപോണിക്സ് അവതരിപ്പിക്കുന്ന 'ഹരിത അടുക്കള'യെന്ന  ജൈവ ഹൈഡ്രോപോണിക്സ്‌ സംവിധാനം ഡീപ്പ് വാട്ടർ കൾച്ചർ രീതിയിൽ പ്രവർത്തിക്കുന്നതാണ്. വളം ലായനി നിറച്ച ടാങ്കിൽ ശക്തമായൊരു എയ്രേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽപ്പോലും സ്ഥാപിക്കാവുന്നതും വിഷമില്ലാത്ത കറിയിലകൾ സുലഭമായിക്കിട്ടാൻ സഹായിക്കുന്നതുമാണീ സംവിധാനം.

 

നിത്യവഴുതന

“നിത്യ വഴുതന-അടുക്കളത്തോട്ടത്തിലെ അക്ഷയ പാത്രം”

പോക്ഷക സമൃദ്ധമായൊരു പച്ചക്കറിയിനമാണ് നിത്യവഴുതന പേര് വഴുതന എന്നാണെങ്കിലും വഴുതനയുമായി പുലബന്ധം പൊലുമില്ലാത്തൊരു കായ്കറിയിനമാണിത്. ഗ്രാമ്പൂവിന്റെ ആകൃതിയിയുള്ള  കായ്കളാണിവക്കുള്ളത്‌. ഒരു ചെടിയുണ്ടെങ്കിൽ ദിവസ്സവും കറിക്കുള്ള കായ്കൾ ലഭിക്കുമെന്നുള്ളത് കൊണ്ടാണിതിനു നിത്യവഴുതനയെന്ന പേര് വീണത്. മുമ്പൊക്കെ മിക്ക വീടുകളുടെയും വേലിയിൽ പടർന്ന് വളരുന്ന നിത്യ വഴുതന കാണാമായിരുന്നു. വേലിയിൽ ഒരിക്കൽ നട്ടു പിടിപ്പിച്ചാൽ സാധാരണ കീടാക്രമണങ്ങളൊന്നും ഉണ്ടാകാത്തയീ വള്ളിച്ചെടി കാലങ്ങളോളം ഫലം തരുന്നതാണ്. വൈകുന്നേരം വിരിയുന്ന മനോഹരമായ വയലറ്റോ, വെള്ളയോ നിറത്തിൽ  കോളാമ്പി രൂപത്തിലുള്ള പൂക്കൾ വീട്ടിനൊരൈശ്യര്യം തന്നെയാണ്.

 

നിത്യവഴുതന കൃഷി രീതി

നന്നായി കിളച്ചൊരുക്കിയ തടത്തിൽ വിത്തുകൾ നേരിട്ട് നടുകയാണ്‌ ചെയ്യുന്നത്. തടമൊരുക്കുമ്പോൾ കുറച്ച് ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും കൂടി അടിവളമായി ചേര്ത്തു കൊടുക്കാം. മട്ടുപ്പാവിൽ ഗ്രോ ബാഗിലും വളർത്താൻ യോജിച്ചൊരു സസ്യമാണ് നിത്യ വഴുതന. പന്തലിട്ട് കൊടുത്തോ സൈഡിൽ വല കെട്ടിക്കൊടുത്തോ പടർത്തി വിടാം. വലിയ പരിചരണമൊന്നുമില്ലാതെ ധാരാളം കായ്കൾ തരുന്ന നിത്യ വഴുതന അടുക്കളത്തോട്ടങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരിനമാണ്‌. കായ്കൾ ഇളം പ്രായത്തിൽത്തന്നെ വിളവെടുക്കണം. മുറ്റിപ്പോയാൽ നാരുകൾ കട്ടിയാകുന്നത് കൊണ്ട്കഴിക്കാൻ പ്രയാസമാണ്.

നിത്യ വഴുതനയിലെ പോക്ഷക ഘടകങ്ങൾ.

നാരുകൾ, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമിൻ, വിറ്റാമിൻ-സീ സൾഫർ തുടങ്ങിയവയാണ് നിത്യ വഴുതനയിലുള്ള പ്രധാന പോക്ഷക ഘടകങ്ങൾ.

നിത്യവഴുതന പാചകം

തോരൻ, മെഴുക്കുപുരട്ടി എന്നിവയാണ് നിത്യ വഴുതനക്കായ്കൾ കൊണ്ടുണ്ടാക്കുന്ന പ്രധാന വിഭങ്ങൾ.

ജൈവ പച്ചക്കറിയിൽ സ്വയം പര്യാപ്തതയ്ക്ക് അടുക്കളത്തോട്ടത്തിൽ നിത്യ വഴുതന കൂടി ഉൾപ്പെടുത്തുക.

കൊഴുപ്പ

"കൊഴുപ്പ അഥവാ ഉപ്പുചീര  കളകളിലെ മാണിക്യം"

ഉപ്പു ചീരയെന്നും അറിയപ്പെടുന്ന കൊഴുപ്പ  രുചികരവും പോക്ഷകക്കലവറയുമായ ഇലക്കറിയെന്നതിനു പുറമേ സമൂലം ഔഷധമായിട്ടുപയോഗിക്കാവുന്നൊരു അത്ഭുത സസ്യവുമാണു്. ഇംഗ്ലീഷിൽ purslane, pursley എന്നീ പേരുകളിലറിയപ്പെടുന്ന ഉപ്പുചീരയുടെ ശാസ്ത്രീയ നാമം Portulaca oleracea എന്നാണ്.

വരണ്ട കാലാവസ്ഥയുള്ളയിടങ്ങളിലോഴികെ ലോകമെമ്പാടും കാണുന്നൊരു കള സസ്യമാണിത്. ഇതിന്റെ ഔഷധ-പോക്ഷക ഗുണങ്ങൾ മനസ്സിലാക്കിയ വിവിധ പ്രദേശങ്ങളിലുള്ള മനുഷ്യർ പരമ്പരാഗതമായി ഭക്ഷണത്തിനും ഔഷധത്തിനുമായിതിനെ ഉപയോഗപ്പെടുത്തി വരുന്നു. എന്നാൽ കേരളത്തിൽ പരക്കെ കാണപ്പെടുന്ന കൊഴുപ്പച്ചീരയെപ്പറ്റി പുതിയ തലമുറയിൽപ്പെട്ട എത്ര പേർക്കറിയാമെന്നറിയില്ല. മാംസളമായ ഇലകളും തണ്ടുമാണ് കൊഴുപ്പക്കുള്ളത്. ഇലകൾക്ക് പച്ച നിറവും തണ്ട് ചുവപ്പോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ചെറിയ മഞ്ഞ നിറത്തിലുള്ള പൂക്കളും പച്ച നിറത്തിലുള്ള കായ്കളും കാണാം.

 

കൊഴുപ്പച്ചീരയുടെ പോക്ഷക ഗുണങ്ങൾ.

 

അർഹിക്കുന്ന പരിഗണന കിട്ടാത്തയീ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്.

 

കൊഴുപ്പച്ചീരയുടെ ഭക്ഷണത്തിനായുള്ള ഉപയോഗം.

 

പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു. കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.

 

കൊഴുപ്പച്ചീര കൊണ്ടുള്ള ആരോഗ്യ പരമായ പ്രയോജനങ്ങൾ

 

1.  കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്.

2.  കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.

3.  ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും

 

കൊഴുപ്പ വളർത്തി ഉപയോഗിക്കൂ, രോഗങ്ങളകറ്റൂ.

ഉള്ളി പുനർ കൃഷി

 

“വീട്ടിനുള്ളിലും ചെയ്യാവുന്ന ഉള്ളി പുനർ കൃഷി

പച്ചക്കറി പുനർ കൃഷി.

 

ഒരിക്കൽ മാത്രം വാങ്ങുന്ന പച്ചക്കറികൾ ആയുഷ്ക്കാലം മുഴുവനും ഉപയോഗിക്കാൻ സഹായിക്കുന്നൊരു വിദ്യയാണ് പച്ചക്കറി പുനർ കൃഷി. തികച്ചും ജൈവ പച്ചക്കറികൾ വീട്ടിനുള്ളിൽത്തന്നെ കൃഷി ചെയ്തുണ്ടാക്കാമെന്നെതാണീ കൃഷിരീതിയുടെ പ്രധാന നേട്ടം. കറിക്കരിയുംപോൾ നമ്മൾ ഉപേക്ഷിക്കുന്ന പച്ചക്കറി ഭാഗങ്ങളും നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നയീ സംവിധാനം സ്ഥലമില്ലാത്തത് കൊണ്ട് പച്ചക്കറി കൃഷി നടത്താൻ കഴിയുന്നില്ലായെന്നു വിലപിക്കുന്നവർക്കൊരു മറുപടി കൂടിയാണ്. വിവിധയിനം ഉള്ളികൾ, ലെറ്റ്യൂസ്, സെലറി. കാരറ്റ്, കാബ്ബെജ്, മധുര ക്കിഴങ്ങുകൾ മുതലായവ വിയകരമായി പുനർ കൃഷി നടത്താവുന്നതാണ്.

ഉള്ളി പുനർ കൃഷി.

ഉള്ളി (സവാള) പുനർ കൃഷിയുടെ വിവിധ രീതികൾവിശദീകരിക്കാനാണിവിടെ ശ്രമിക്കുന്നത്. എല്ലാത്തരം ഉള്ളിയിനങ്ങളും വളരെ എളുപ്പത്തിൽ പുനർ കൃഷി.ചെയ്യാൻ യോജിച്ചതാണ്.  വിവിധരീതികളിൽ  ഉള്ളി പുനർ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ഉള്ളി പുനർ കൃഷി -വെള്ളത്തിൽ മുളപ്പിക്കുന്നരീതി

 

 

ഈ രീതിയിൽ നടീൽ വസ്തുവായി സവാള മുഴുവനായോ, സവാളയുടെവേരുള്ള ഭാഗം അര ഇ

ഞ്ചോളം മുറിച്ചെടുത്തതോ ഉപയോഗിക്കാം. ഒരുകപ്പിലോ വലിയ വാവട്ടമുള്ള കുപ്പിയിലോ സവാ

ളയുടെ വേരുള്ള ഭാഗംവെള്ളത്തിൽ മുങ്ങിയിരിക്കത്തക്ക നിലയിൽ

വെള്ളം നിറച്ചതിൽ നടീൽ വസ്തുവച്ചിട്ട് ജനൽ പ്പടിയിലോ ഭാഗികമായ സൂര്യ പ്രകാശം ലഭിക്കുന്ന

എവിടെയെങ്കിലുമോ സൂക്ഷിക്കാം. 2-3 ദിവസ്സത്തിനുള്ളിൽ പുതിയ നാമ്പുംവേരുകളും വരുന്നത് കാണാം.  ഒന്നിടവിട്ട ദിവസ്സങ്ങളിൽ പാ

ത്രത്തിലെ വെള്ളംമാറി പുതിയ വെള്ളമോഴിച്ചു കൊടുക്കേണ്ടതാണ്. 10-15 ദിവസ്സത്തിനകംനമ്മുടെ ഉള്ളി നല്ല വേര് പടലവും ആരോഗ്യമുള്ള ഇലകളുമുള്ള ചെടിയായിമാ

റിയിരിക്കും. ഈ ചെടിയെ വെള്ളത്തിൽത്തന്നെ തുടർന്നും വളർത്തുകയോ,നടീൽ മിശ്രിതം നിറച്ച

ചട്ടികളിലേക്കോ ഗ്രോ ബാഗിലേക്കോ മാറ്റി നടുകയോചെയ്യാം. വെള്ളത്തിൽ തുടർന്നും വളർത്തുക

യാണെങ്കിൽ ജാം ബോട്ടിലിലോമുറിച്ചെടുത്ത കോള കുപ്പികളിലോ കൂടുതൽ വെള്ളത്തിൽവളർത്തു

ന്നതാണുത്തമം. ആവശ്യാനുസ്സരണം ഉള്ളിയില, ഉള്ളിത്തണ്ട്, ഇളംപ്രായത്തിലുള്ള ഉള്ളി, ഉള്ളി എ

ന്നിങ്ങനെ വിളവെടുപ്പ് നടത്താവുന്നതാണ്.

ഇതേ രീതിയിൽത്തന്നെ വെളുത്തുള്ളിയും ചെറിയ ഉള്ളിയും പുനർ കൃഷിനടത്താവുന്നതാണ്.

 

ഉള്ളി പുനർ കൃഷി-മണ്ണിൽ നേരിട്ട് നടുന്ന രീതി.

വെള്ളത്തിൽ മുളപ്പിക്കാനുപയോഗിക്കുന്ന നടീൽ വസ്തു നടീൽ മിശ്രിതം നിറച്ചചട്ടികളിലോ ഗ്രോ

ബാഗിലോ നേരിട്ടും നട്ടു വളർത്താവുന്നതാണ്.

അക്വാപോണിക്സ്‌, ഹൈഡ്രോപോണിക്സ്‌ രീതികളിലും ഉള്ളി പുനർകൃഷി വളരെ വിജയകരമാ

യി ചെയ്യാവുന്നതാണ്.

 

പച്ച ഉള്ളി പുനർ കൃഷി

കേരളത്തിലെ കർഷക സുഹൃത്തു ക്കൾക്ക്‌ പച്ചക്കറിയിനങ്ങളുടെപുനർ കൃഷി

(Regrowing) യെ പരിചയപ്പെടുത്തുകയാണീ ബ്ലോഗ്‌പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്.

ലോകമെമ്പാടും വളരെ പ്രചാരംലഭിച്ച

കൊണ്ടിരിക്കുന്നൊരു കൃഷി സങ്കേതമാണിത്.പച്ചക്കറികളിലെ ഉപേക്ഷിക്കപ്പെടുന്ന

ഭാഗങ്ങൾ നടീൽവസ്തുക്കളാക്കി അടുക്കളയിലോ അതിനു പരിസരത്തോതികച്ചും

ജൈവ ഇലക്കറികളുടെ ഒരു ശേഖരം ത

ന്നെ നട്ടുപിടിപ്പിക്കാൻ  കഴിയുമെന്നുള്ളതാണീ രീതിയുടെ പ്രധാന നേട്ടം.സ്ഥല പരി

മിതി ഒരു പ്രശ്നമേയല്ലാത്തതും നിഷ്പ്രയാസംആർക്കും ചെയ്യാവുന്നതുമാണ് പച്ച

ക്കറി പുനർ കൃഷി.

ഉള്ളി, ലെറ്റ്യുസ്, കാബ്ബെജ്, സെലറി, കാരറ്റ്, ബീറ്റ് റൂട്ട്എന്നിവയൊക്കെ പുനർ കൃ

ഷിക്ക് യോജിച്ച ഇനങ്ങളാണ്. പച്ചഉള്ളി (green  onion) പുനർ കൃഷിയുടെ വിവിധ

മാർഗ്ഗങ്ങളാണിവിടെ വിവരിക്കുന്നത്.

പച്ച ഉള്ളി പുനർ കൃഷി വെള്ളം മാത്രമുപയോഗിച്ച്

രൂപം കൊണ്ടുവരുന്ന ചെറിയ ബൾബും വേരുകളും അടിയിൽ മൂന്നിലൊന്നു ഭാഗത്തോളം വെളുത്ത നിറത്തിലും ഇലകൾ കടും പച്ചനിറത്തിലുമുള്ള പച്ചക്കറിക്കടകളിൽ വാങ്ങാൻ കിട്ടുന്ന പച്ച ഉള്ളി (green onion)യാണിവിടെ പുനർ കൃഷിക്കുപയോഗിക്കുന്നത്‌. ഈ ഉള്ളി കറിക്കരിയുമ്പോൾ മുറിച്ചു കളയുന്ന വേരുള്ള ഭാഗം മാത്രമായോ വെളുത്ത തണ്ടിന്റെ ഭാഗം മുഴുവനായുമോ വെള്ളത്തിൽ മുളപ്പിച്ചെടുക്കുന്ന രീതിയാണിത്.

പച്ച ഉള്ളി യുടെ വേരുള്ള ഭാഗത്തെ ബൾബിന്റെ അര ഇഞ്ചിൽ  കുറയാത്ത ഭാഗം ഒരു ചെറിയ കപ്പിൽ  വച്ചിട്ട് അതിന്റെ മുകൾ ഭാഗം വെള്ളത്തിന് മുകളിൽ നിൽക്കത്തക്ക നിലയിൽ വെള്ളമൊഴിച്ച് പുറത്തേക്ക് തുറക്കുന്ന ജനാലക്കടുത്തോ ഭാഗികമായി സൂര്യ പ്രകാശം ലഭിക്കുന്ന മറ്റേതെങ്കിലും  ഭാഗത്തോ വയ്ക്കാം. ദിവസ്സങ്ങൾക്കുള്ളിൽ പുതിയ ഇലകൾ വീശി വളരാൻ തുടങ്ങും. ഒന്നിടവിട്ടുള്ള ദിവസ്സങ്ങളിൽ വെള്ളം മാറ്റി പുതിയ വെള്ളം നിറച്ച് കൊടുക്കണം.

വലിയ തണ്ടുകളാണ് മുളപ്പിക്കാനുപയോഗിക്കുന്നതെങ്കിൽ ജാം ബോട്ടിലുപയോഗിക്കുന്നതാണ് നല്ലത്. നാലഞ്ച്  വേരോട് കൂടിയ ഉള്ളിത്തണ്ടുകൾ ജാം ബോട്ടിലിൽ നിക്ഷേപിച്ചിട്ട് തണ്ടിന്റെ കുറച്ച് ഭാഗം വെള്ളത്തിന് മുകളിൽ വരത്തക്ക വിധം വെള്ളമൊഴിക്കാം. വളരുന്നതിനനുസ്സരിച്ചു വിളവെടുപ്പ് തുടങ്ങാം. കുറച്ചു കുപ്പികളിൽ നട്ടാൽ എന്നും പച്ച ഉള്ളി കിട്ടുമെന്നതാണിതിന്റെ പ്രധാന നേട്ടം.

പച്ച ഉള്ളി പുനർ കൃഷി നടീൽ മിശ്രിതത്തിൽ

വെള്ളത്തിൽ നടാനുപയോഗിച്ച പച്ച ഉള്ളിത്തണ്ടുകൾ അതുപോലെ തന്നെയോ, വെള്ളത്തിൽ കുറെ വളർത്തിയിട്ടോ ചട്ടികളിലോ, ഗ്രോ ബാഗിലോ സാധാരണ നടീൽ മിശ്രിതത്തിൽ നട്ടു വളർത്താവുന്നതാണ്.  ചട്ടികളിൽ വളർത്തുമ്പോൾ ആവശ്യാനുസ്സരണം വളം കൂടി ലഭിക്കുന്നതിനാൽ ഉള്ളികൾ തഴച്ച് വളർന്ന് കൂടുതൽ വിളവു കിട്ടുന്നതാണ്. ഉള്ളിക്ക് വേണ്ടിയും ഇല, തണ്ട്, പൂവ് എന്നിവക്ക് വേണ്ടിയും ഇങ്ങനെ കൃഷി ചെയ്യാം.

 

പച്ച ഉള്ളി പുനർ കൃഷി അക്വാപോണിക്സ്‌ രീതിയിൽ

 

വെള്ളത്തിൽ മുളപ്പിച്ചെടുത്ത പച്ച ഉള്ളിത്തൈകൾ ഉപയോഗിച്ച്അക്വാപോ

ണിക്സ്‌, ഹൈഡ്രോപോണിക്സ്‌ രീതികളിലുംകേരളപോണിക്സിൽ നടത്തിയ

പരീക്ഷണ കൃഷികൾ വമ്പിച്ചവിജയമായിരുന്നു

പോട്ട് ബെഡ് അക്വാപോണിക്സ്

കേരളാപോണിക്സ്‌പോട്ട് ബെഡ് അക്വാപോണിക്സ്‌-അക്വാപോണിക്സ്കൃഷിയിലെ പുതിയ വിപ്ലവം.

 

അക്വാപോണിക്സ്‌ രീതിയിലുള്ള പച്ചക്കറി കൃഷിച്ചിലവ്പരമാവധി കുറച്ചു

ലാഭകരമാക്കാൻ കേരളാപോണിക്സ്‌വികസിപ്പിച്ചെടുത്ത സംവിധാനമാണ്

'കേരളാപോണിക്സ്‌ പോട്ട്ബെഡ് അക്വാപോണിക്സ്‌'. ഈ നൂതന സംവിധാ

നത്തിൽ മീഡിയഫിൽഡു് അക്വാപോണിക്സിലുപയോഗിക്കുന്ന

മീഡിയത്തിന്റെആറിലൊന്നു മാത്രം ഉപയോഗിച്ചാൽ മതിയാകും

ഇലക്ട്രിസിറ്റിഉപയോഗം നാലിലൊന്നായി കുറയ്ക്കാനും കഴിയും.

ഭാരംവളരെയേറെ കുറയുന്നതിനാൽ മട്ടുപ്പാവിൽ സ്ഥാപിക്കാനുംയോജിച്ചത്.

കേരളാപോണിക്സ്‌ പോട്ട് ബെഡ് അക്വാപോണിക്സ് സംവിധാനത്തിൻറെ നിർമ്മാണം.

നിലവിലുള്ള ഗ്രോ ബെഡ് സംവിധാനങ്ങളായ മീഡിയ ഫിൽഡു്, ഡീപ് വാട്ടർ കൾച്ചർ, നുട്രിയന്റ് ഫിലിം ടെക്നിക് എന്നിവ സംയോജിപ്പിച്ചിട്ടുള്ളൊരു സംവിധാനമാണിതെന്ന് പറയാം. 6-7 ഇഞ്ച് ഉയരത്തിൽ ആവശ്യാനുസരണം നീളത്തിലും വീതിയിലും നിമ്മിച്ചൊരു ടാങ്കാണ് ഗ്രോ ബെഡിനടിസ്ഥാനം. 7 ഇഞ്ചോ അതിൽക്കൂടുതലോ പൊക്കമുള്ള ചെടിച്ചട്ടികളിൽ മീഡിയം നിറച്ചാണ് ചെടികൾ നട്ടു ടാങ്കിൽ സ്ഥാപിക്കുന്നത്. ടാങ്കിൽ ബെൽ സൈഫൺ സ്ഥാപിച്ച് ഫ്ലഡ് ആൻഡ്‌ ഡ്രയിൻ സംവിധാനം ഏർപ്പെടുത്തണം.ടാങ്കിൽ 2"ഉയരത്തിൽ വെള്ളം എപ്പോഴുമുണ്ടായിരിക്കുകയും, വെള്ളം ഉയരുമ്പോൾ പരമാവധി മീഡിയത്തിൻറെ മുകൾ നിരപ്പിൽ നിന്നും രണ്ടിഞ്ചിനു താഴെ വരെ മാത്രം എത്തത്തക്ക രീതിയിൽ സൈഫൺ ക്രമീകരിക്കാം. മീഡിയമായി ക്ലേ ബാൾസ്, 3/ 4"ചല്ലി,ഓടിന്റെ കക്ഷണങ്ങൾ എന്നിവ ഉപയോഗിക്കാം. ചിത്രത്തിൽകാണി

ച്ചിരിക്കുന്ന ഡബിൾ കൊട്ടെട്ട് ഗാൽവനൈസിഡ് അയൺഷീറ്റുപയോഗിച്ച്

നിർമ്മിച്ച 11 അടി നീളവും 1.75 അടി വീതിയും1/2 അടി പൊക്കവുമുള്ള

ഗ്രോ ബെഡിൽ 70 ചെടികൾ വരെനട്ടുവളർത്താവുന്നതാണ്.

കേരളാപോണിക്സ്‌ പോട്ട് ബെഡ് അക്വാപോണിക്സ് സംവിധാനത്തിൻറെ പ്രവർത്തനരീതി.

മത്സ്യം വളരുന്ന ടാങ്കിലെ വെള്ളം ഒരു അക്വേറിയം പവ്വർ ഹെഡ് (15-20 w) ഉപയോഗിച്ച് ഗ്രോ ബെഡിലേക്ക് പമ്പ് ചെയ്യുന്നു. ചട്ടികളിലെ മീഡിയത്തിന്റെ മുകളിലത്തെ ലവലിന് 2" താഴെയെത്തുമ്പോൾ ആട്ടോ സൈഫൺ പ്രവർത്തിച്ചു തുടങ്ങുകയും ടാങ്കിൽ 2" വെള്ളം അവശേഷിക്കുമ്പോൾ പ്രവർത്തനം നിലക്കുകയും ചെയ്യും. പകൽ മുഴുവൻ ഈ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കും. രാത്രി കാലങ്ങളിൽ പമ്പ് ഓഫാക്കിയിടുകയും മത്സ്യടാങ്കിൽ എയ്റേററർ ഇട്ടുകൊടുത്ത് വെള്ളത്തിലെ ഓക്സിജൻറെ അളവ് വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.

അക്വാപോണിക്സ്‌ കൃഷി രീതി ലാഭകരമാക്കാനും ജനകീയമാക്കാനും സഹായിക്കുന്നൊരു സംവിധാനമാണിതെന്ന്  നിസ്സംശയം പറയാൻ കഴിയും.

അക്വാപോണിക്സ്

 

അക്വാപോണിക്സ്‌ കൃഷി രീതി-ഒരു അവലോകനം.

എന്താണ് അക്വാപോണിക്സ്‌ ?

മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ  ഉത്പാദിപ്പിക്കാൻ സഹായിക്കുന്നൊരു നൂതന  കൃഷി സാങ്കേതമാണ് അക്വാപോണിക്സ്. മത്സ്യ കൃഷിയും മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു കൃഷി രീതിയാണിത്‌. അക്വാപോണിക്സ്‌ രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമി ല്ലാത്തതു കൊണ്ട് ആയാസരഹിതമായൊരു കൃഷിസമ്പ്രദായമാണിതെന്നു പറയാം.

അക്വാപോണിക്സ്‌ സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങൾ

മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പമ്പ്‌ എന്നിവയാണ് അക്വാപോണിക്സ്‌ സിസ്റ്റത്തിൻറെ അടിസ്ഥാന ഘടകങ്ങൾ.

അക്വാപോണിക്സ്‌ സിസ്റ്റത്തി ൻറെ പ്രവർത്തനം

മത്സ്യം വളർത്തുന്ന ടാങ്കിലടിയുന്ന മത്സ്യ വിസർജ്യങ്ങൾ തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്ക് ഹാനികരമാകാതെ അക്വാപോണിക്സ്‌ സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ്ങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേററ് ചെടികൾ വളമായിട്ടുപയോഗിച്ചു വളരുന്നു.

മത്സ്യ ടാങ്കിലെ ജലം പമ്പുപയോഗിച്ച് ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുമ്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഒക്സിജൻ സമ്പുഷ്ടവുമായിരിക്കും.

വിവിധ തരം അക്വാപോണിക്സ്‌ ഗ്രോ ബെഡുകൾ

ഉപയോഗിക്കുന്ന ഗ്രോ ബെഡിനെ അടിസ്ഥാനമാക്കി മീഡിയ ബേസ്ഡ്, നൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് വാട്ടർ കൾച്ചർ(DWC) എന്നീ മൂന്ന് തരം അക്വാപോണിക്സ് കൃഷിരീതികളാണ്  പ്രചാരത്തിലുള്ളത്.

അക്വാപോണിക്സ്‌ കൃഷി രീതി കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ

 • കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ ഉൽപ്പാദനം.
 • ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതിനാൽ ധനലാഭവും സമയ ലാഭവും.
 • തികച്ചും ജൈവ പച്ചക്കറികളും മത്സ്യവും ലഭിക്കുന്നു.
 • കളകളും മണ്ണ് വഴിയുള്ള കീടങ്ങളുടെയും രോഗങ്ങളുടേയും  ആക്രമണവും ഒഴിവാകുന്നു.
 • എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കാം.

ചിലവ് കുറഞ്ഞതും ഉത്പ്പാദനക്ഷമത കൂടിയതുമായൊരു ജൈവ ഭക്ഷ്യോത്പ്പാദന മാർഗ്ഗമാണ് അക്വാപോണിക്സ് കൃഷി രീതി.വളരെയേറെ പ്രയോജനങ്ങളുള്ള  ഈ സമ്പ്രദായം സ്ഥലപരിമിതിയുള്ളവർക്കും വീട്ടുവളപ്പിലോ ടെറസ്സിലോ സ്ഥാപിക്കാവുന്നതാണ്.

മഞ്ഞക്കെണി


"വെള്ളീച്ച നിയന്ത്രണത്തിന് മഞ്ഞക്കെണി അഥവാ വെള്ളീച്ചക്കെണി"

വെള്ളീച്ചയെന്ന വെളുത്ത ചെറിയ പറക്കും കീടങ്ങൾ പച്ചക്കറി കൃഷിക്കാർക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നൊരു ജീവിയാണ്. ചെടികളുടെ ഇലകൾക്കടിയിൽ കൂട്ടമായി കടന്നുകൂടി നീരൂറ്റിക്കുടിച്ച് ചെടികളെ മുച്ചൂടും നശിപ്പിക്കുന്ന ഇവറ്റകളെ നശിപ്പിക്കാൻ വളരെ പ്രയാസമാണ്. വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായൊരു മാർഗ്ഗമാണ് മഞ്ഞക്കെണിയുടെ ഉപയോഗം. അതു കൊണ്ടാണ് മഞ്ഞക്കെണി അഥവാ വെള്ളീച്ചക്കെണി ജൈവ പച്ചക്കറി കൃഷിയിടങ്ങങ്ങളിലെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നത്.

മഞ്ഞ നിറത്താൽ ആകർഷിക്കപ്പെട്ടെത്തുന്ന പ്രാണികളെ ഒട്ടിപ്പിടിപ്പിച്ചു കൊല്ലുകയാണ് മഞ്ഞക്കെണിയുടെ പണി. മഞ്ഞ നിറത്തിലുള്ള പ്രതലത്തിൽ ഗ്രീസ്, വാസ്ലിൻ എന്നിവയിലൊന്നു തേയ്ച്ചു പിടിപ്പിച്ചാലത് മഞ്ഞക്കെണിയായി. മഞ്ഞ നിറത്തിലുള്ള പേപ്പറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, ടിന്നുകൾ തുടങ്ങിവയെല്ലാം കെണിക്കായി  ഉപയോഗിക്കാം. ഗ്രീസ് തേയ്ച്ചു ശരിയാക്കിയെടുത്ത മഞ്ഞക്കെണി ചെടികളുടെ അടുത്ത് ചെടിയുടെ പൊക്കത്തിലും കുറെ താഴെയായി സ്ഥാപിക്കണം. വെള്ളീച്ചകളുടെയും മറ്റു പലതരം കീടങ്ങളുടെയും കൂട്ട ആത്മഹത്യയായിരിക്കും അനന്തര ഫലം.

ഇപ്പോൾ പല തരത്തിലുള്ള പശ ഉപയോഗിച്ചിട്ടുള്ള മഞ്ഞക്കെണികൾ വാങ്ങുവാനും കിട്ടുന്നുണ്ട്‌.

ആരോഗ്യപാനീയങ്ങൾ

 

കോളകളെ വെല്ലും നാടൻ ആരോഗ്യപാനീയങ്ങൾ

പൊതുവായ ആരോഗ്യത്തിനും രോഗശമനത്തിനും ഉത്തമമായധാരാളം

നാടൻ ആരോഗ്യ പാനീയങ്ങളുണ്ട്. പാരമ്പര്യമായികേരളീയർ ഉപയോഗിച്ച്

വന്നിരുന്ന അത്തരം കുറെ ഫ്രഷ്‌ജ്യൂസുകളും സൂപ്പുകളും   വീട്ടിൽത്തന്നെ തയ്യാറാക്കിഉപയോഗിക്കുന്നതിനെപ്പറ്റിയാണി

വിടെ വിവരിക്കുന്നത്. വിഷമയമാണെന്നുറപ്പായിട്ടുള്ള കോളകൾക്ക് ന

ല്ലൊരു ബദൽതന്നെയാകും വലിയ പണച്ചിലവ് കൂടാതെ തയ്യാറാക്കാവുന്ന

ഇത്തരം ആരോഗ്യ പാനീയങ്ങൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.

നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌  ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും,  കാൻസറിനെ പ്രതിരോധിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു,മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി,ഗ്യാസ്ട്രബിൾ എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

 

പൊതിനയില -ഒരു പിടി

തേൻ-1 ടേബിൾ സ്പൂണ്‍

വെള്ളം-2 ഗ്ലാസ്

തയ്യാറാക്കൽ

ഒരു പാത്രത്തിൽ  ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം. എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ  തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക്

തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

 

മുരിങ്ങയില ജ്യൂസ്

 

100ഗ്രാം   മുരിങ്ങയില കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സിയിൽനന്നായി അടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില ജ്യൂസ്‌.റെഡിയായി. ഒരു ഗ്ലാസ്സ്നിറയാൻ വേണ്ട വെള്ളം കൂടി ചേർത്താൽ കുടിക്കാൻ സൌകര്യമായിരിക്കും. ഈ ജ്യൂസ്‌ ദിവസ്സം 3 നേരം വീതം കുടിക്കാം.

 

ഓരോ ടീ സ്പൂണ്‍ മുരിങ്ങയില നീരും കാരറ്റ് നീരും വീതം കൂട്ടി ചേർത്ത് ദിവസ്സം 3 നേരം കുടിക്കാം.

 

മുരിങ്ങയില സൂപ്പ്

 

100g വീതം മുരിങ്ങയില സൂപ്പുണ്ടാക്കി ദിവസ്സം 3 നേരം വീതം കുടിക്കാം.

 

മുരിങ്ങയില സൂപ്പുണ്ടാക്കുന്ന വിധം.

 

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക.തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് 100gമുരിങ്ങയിലയിട്ടു പാത്രമടച്ച് 5 മിനിട്ട് കൂടി വേവിക്കുക. തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽമുരിങ്ങയില സൂപ്പ് റെഡി.

കാൻസർ സാധ്യത ഒഴിവാക്കാനും, റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാനും,  രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാനും, ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ഹൃദയാരോഗ്യത്തിനും, ദഹന പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദന്താരോഗ്യത്തിനും നല്ലതാണ് മുരിങ്ങയില ജ്യൂസ്‌.

തലവേദന, സന്ധീവേദന, പനി, ജലദോഷം, അതിസാരം,നാഡീരോഗങ്ങൾ എന്നിവയുടെ ശമനത്തിനും  മുരിങ്ങയില ജ്യൂസ്‌ സഹായിക്കുന്നു.

 

വെള്ളരിങ്ങ ജ്യൂസ്

ഒരു വെള്ളരിങ്ങയും ഒരു ഇടത്തരം കക്ഷണം ഇഞ്ചിയും തൊലി കളഞ്ഞ് ചെറുതായിട്ടരിഞ്ഞ് മിക്സിയിൽ നന്നായിട്ടടിച്ചെടുത്തതിൽ അര ടീസ്പൂൺ വീതം ജീരകപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പി ച്ചിട്ട് അരിച്ചെടുത്താൽ  വെള്ളരിങ്ങ ജ്യൂസ് റെഡി. മധുരം ആവശ്യമുള്ളവർക്ക് 3 ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കാം.

നെല്ലിക്ക-ഇഞ്ചി ജ്യൂസ്

 

ആവശ്യമുള്ള സാധനങ്ങൾ

കുരു കളഞ്ഞ നെല്ലിക്ക- 10 ഗ്രാം

ഇഞ്ചി - 20 ഗ്രാം

ഉപ്പ്‌ - അര ടീസ്പൂൺ

വെള്ളം -1 ഗ്ലാസ്.

ഇഞ്ചിയും നെല്ലിക്കയും മിക്സിയിൽ നന്നായി അടിചെടുത്തതിൽ ഉപ്പും വെള്ളവും ചേർത്തിളക്കി അരിച്ചെടുത്ത്‌ കുടിക്കാം.

പരീക്ഷിച്ചു നോക്കുക, അനുഭവം പങ്ക് വയ്ക്കുക.

സൌഹൃദച്ചീര

“രുചികരമായ കറിയിലയായ സൌഹൃദച്ചീര നല്ലൊരുവാതരോഗ സംഹാരി

ചീരകളിലെ ഭീമനെന്നു വിശേഷിപ്പിക്കാവുന്നൊരു നിത്യഹരിത മരച്ചീരയാണ് സൌഹൃദച്ചീര. ഇംഗ്ലീഷിൽ ലറ്റ്യൂസ് ട്രീ എന്നറിയപ്പെടുന്ന ഈ ഇലക്കറിയുടെ ഉത്ഭവം ആന്തമാൻ ദ്വീപുകളിലാണ്.  പിസ്സോണിയ ആൽബ എ ന്നാണ് സൌഹൃദച്ചീര യുടെ ശാസ്ത്രീയ നാ മം. സൌഹൃദച്ചീര തമിഴിൽ 'ലച്ചായിക്കൊട്ടെയ്' എന്നും കന്നടയിൽ 'സുലെ സാപ്പു' എന്നുമാണ് അറിയപ്പെടുന്നത്. വളരെ രുചികരമായൊരു ഇലക്കറിയും നല്ലൊരു ഔഷധസസ്യവും കൂടിയാ ണിത്. വാതസംബന്ധമായ രോഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണീ ചീര. 7 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണെങ്കിലും ഗ്രോബാഗിൽപ്പോലും വളർത്താൻ യോജിച്ചതാണ് സൌഹൃദച്ചീര.  ലറ്റ്യൂസ് ട്രീ  ലോകമെമ്പാടും കൃഷിചെയ്തു വരുന്നു.

സൌഹൃദച്ചീരയുടെ ഉപയോഗങ്ങൾ

 • രുചികരമായ ഈ ഇലക്കറി സാധാരണ ചീര പോലെ തോരനും മറ്റ്കറികൾ
 • ക്കും ഉപയോഗിക്കാം.
 • പരമ്പരാഗത ചികിത്സയിൽ പ്രമേഹം നിയന്ത്രിക്കാനും, വാതരോഗങ്ങൾക്ക്ശ
 • മനമുണ്ടാക്കാനും, പാമ്പു കടി, അൾസർ, വയറിളക്കം, അൽജെസിയഎന്നിവ
 • യുടെ ചികിത്സക്കും ഉപയോഗിച്ച് വരുന്നു.
 • ചില രാജ്യങ്ങളിൽ കാലിത്തീറ്റയായും സൌഹൃദച്ചീര ഉപയോഗിക്കുന്നുണ്ട്.

കൃഷി രീതി

ഇളം തണ്ടുകൾ മണലിൽ നട്ടു വേര് പിടിപ്പിച്ചാണ് പുതിയ തൈകളുണ്ടാക്കുന്നത്. മണൽ കൂടുതലുള്ള മണ്ണിൽ തഴച്ചു വളരുന്നയീ

ചീരയുടെ ഇലകൾ നേരിട്ട് സൂര്യ പ്രകാശം കിട്ടുന്നയിടങ്ങളിൽ ഇളം

മഞ്ഞനിറത്തിൽ കാണപ്പെടും.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും സൌഹൃദച്ചീര ഉൾപ്പെടുത്തുക. നിത്യവും ധാരാളം കറിയിലകൾ നൽകുന്നതിന് പുറമെ വീട്ടിനൊരലങ്കാരവുമാകും.

അഗത്തിച്ചീര

 

തൈറോയിഡു് ഭേദമാക്കാൻ അഗത്തിച്ചീര

വീടുകളുടെ പരിസരത്തു തന്നെ വളർത്താവുന്ന പയർ വർഗ്ഗത്തിൽ പ്പെടുന്നൊരു ചെറു മരമാണ് അഗത്തിച്ചീര. മുരിങ്ങയോട് സാദൃശ്യമുള്ള ഈ വൃക്ഷത്തിനെ അഗത്തി മുരിങ്ങയെന്നും അറിയപ്പെടുന്നു.  ഇംഗ്ലീഷിൽ ഹമ്മിങ്ങ്ബേർഡ്ട്രീ എന്നറിയപ്പെടുന്ന അഗത്തിയുടെ ശാസ്ത്രീയ നാമം സെസ്ബാനിയ ഗ്രാണ്ടിഫ്ലോറ എന്നാണ്. അഗസ്ത്യ മുനിയ്ക്ക് ഇഷ്ട്ടപ്പെട്ട മരമായത് കൊണ്ടാണ് അഗത്തിച്ചീരയെന്ന പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൻറെ ഇലകളും പൂക്കളും ആഹാരാവശ്യത്തിനും വേരും ഇലകളും ഔഷധത്തിനായും ഉപയോഗിച്ചു വരുന്നു. അഗത്തിയിലകളിട്ടു വെള്ളം തിളപ്പിച്ച് ദാഹശമിനി യായിട്ടുപയോഗിക്കാം. മുരിങ്ങയിലയിലടങ്ങിയുട്ടുള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങൾ അഗത്തിയിലയിലുണ്ട്.വിറ്റാമിൻ A യുടെ കലവറയായ ഈ ഇലക്കറിയൊരു നേത്രരോഗസംഹാരി കൂടിയാണ്.

ബലമുള്ള ശാഖകളുള്ള ഈ മരച്ചീര ജൈവവേലി നിർമ്മാണത്തിന് ഏറ്റവും യോജിച്ച സസ്യമാണ്. പടർന്നു വളരുന്ന പച്ചക്കറിയിനങ്ങൾക്ക് താങ്ങായും അഗത്തി ഉപയോഗിക്കാം.6-9 മീറ്റർ വരെ പൊക്കം വയ്ക്കുമെങ്കിലും നേരത്തെ മണ്ട നുള്ളിക്കൊടുത്ത് ധാരാളം ശഖകളുണ്ടാക്കിയാൽ കൂടുതൽ ഉയരത്തിൽ പോകാതെ നിർത്തിയാൽ ഇലകളും പൂക്കളും പറിച്ചെടുക്കുന്നതിനു സൗകര്യമായിരിക്കും. അഗത്തിയിലയിൽ  മാംസ്യം, കൊഴുപ്പ്, അന്നജം, കാത്സ്യം, ഫോസ്ഫെറസ്, ഇരുമ്പ്, നാരുകൾ, ജീവകം-എ, സീ തുടങ്ങി  അറുപതിൽപ്പരം പോക്ഷകങ്ങളടങ്ങിയിട്ടുണ്ട്.

അഗത്തിച്ചീര കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യപരമായ പ്രയോജനങ്ങൾ.

 

അഗത്തിച്ചീരയുടെ ഇല, പൂവ്, വിത്ത്‌, തൊലി, വേര് എന്നിവ വിവിധ ഔഷധങ്ങളിൽ ഉപയോഗി\ക്കുന്നുണ്ട്.

1.  ദഹനത്തെ സഹായിക്കുന്നു

2.  ശരീരത്തിൽ നിന്നും  വിഷാംശം പുറന്തള്ലാൻ സഹായിക്കുന്നു

3.  തൈറോയിഡ് രോഗത്തിനു ഫലപ്രദമായ പരിഹാരമാണ്.

4.  കുടലിലും തൊണ്ടയ്ക്കും വായിലുമുണ്ടാകുന്ന അൾസറുകൾക്ക് ശമനമുണ്ടാക്കും.

5.  വൃണങ്ങൾ കരിയാനും ത്വക്ക് രോഗങ്ങൾ ശമിക്കാനും സഹായിക്കുന്നു.

6.  അഗത്തിച്ചീരയുടെ ഇലകളിട്ടു തിളപ്പിച്ച വെള്ളം നല്ല ദാഹശമിനിയും മൂത്രാശയക്കല്ലിന്റെ അന്തകനുമാണ്.

7.  നിശാന്ധതയ്ക്കും  വിറ്റാമിൻ-എ യുടെ അഭാവത്താലുണ്ടാകുന്ന മറ്റു നേത്ര രോഗങ്ങൾക്കും ശമനമുണ്ടാക്കും.

8.  അഗത്തിയിലയിലടങ്ങിയിട്ടുള്ള കാത്സ്യവും ഇരുമ്പിന്റെ അംശവും എല്ലുകൾക്ക് ബലമേകാൻ സഹായിക്കുന്നു.ദിവസ്സവും കുറച്ച് അഗത്തിച്ചീര കഴിച്ചാൽ പ്രായാധിക്യം കൊണ്ടും വാതസംബന്ധമായ അസ്സുഖങ്ങൾ കൊണ്ടുമുണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം മാറ്റി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

9.  അഗത്തിയലയിട്ടു വേവിച്ച വെളളം കുടിക്കുന്നതുകൊണ്ട് വയറ്റിലെ വിരകളെ പുറത്തു കളയാനും, മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കാനും സഹായിക്കുന്നു.

അഗത്തിച്ചീര ഉപയോഗിച്ചുള്ള ഗൃഹവൈദ്യം.

തൈറോയിഡു്; രണ്ട് തണ്ട് അഗത്തിച്ചീരയില അരച്ചത്‌ കരിക്കിൻ വെള്ളം, തേങ്ങാ വെള്ളം, പച്ചവെള്ളം ഇവയിലേതെങ്കിലുമൊന്നിൽ കലക്കി രാവിലെ വെറും വയറ്റിലോ ഒരു ഗ്ലാസ്‌ സലാഡ് വെള്ളരിജ്യൂസ്‌ കുടിച്ചിട്ട് 10 മിനിട്ടിനു ശേഷമോ കുടിക്കുക. ഇത് 30 ദിവസ്സം തുടർന്നാൽ തൈറോയിഡു് മാറിക്കിട്ടും.

 

നിശാന്ധതയ്ക്ക്; അഗത്തിച്ചീരയുടെ ഇലകൾ നെയ്യിൽ വറുത്ത് കഴിച്ചാൽ മതി.

ത്വക് രോഗങ്ങൾക്ക്; അഗത്തിയിലയും സമം തേങ്ങാപ്പീരയും മിക്സിയിലടിചെടുത്ത കുഴമ്പ് പ്രശ്നമുള്ളിടത്തു പുരട്ടിയാൽ ത്വക് രോഗങ്ങൾ സുഖപ്പെടും.

തലവേദനയ്ക്ക്; അഗത്തിയിലച്ചാർ നെറ്റിയിൽ പുരട്ടി കുറച്ചു സമയത്തിനു ശേഷം നെറ്റിയിൽ ആവി പിടിച്ചാൽ തലവേദനയ്ക്ക് ആശ്വാസമുണ്ടാകും.

 

നല്ലൊരു ഇലക്കറിയെന്നതിനു പുറമെ വിലപിടിപ്പുള്ളൊരു ഔഷധവുമായ അഗത്തിച്ചീര വീട്ടു മുറ്റത്ത് അലങ്കാര ചെടിയായും ടെറസ്സിൽ ചെറിയ ബാരലുകളിലും വളർത്താവുന്നതാണ്‌.

മുരിങ്ങയില വളങ്ങൾ

 

"ജൈവ പച്ചക്കറികൃഷി യിൽ വിപ്ല വം സൃഷ്ടിക്കാൻ മുരിങ്ങയില വളങ്ങൾ"

ഇന്ത്യയുടെ സ്വന്തമായിരുന്ന മുരിങ്ങയിപ്പോൾ ലോകത്തെല്ലായിടത്തും കൃഷി ചെയ്യപ്പെടുന്നൊരു വിലപ്പെട്ട വൃക്ഷമായി മാറിയിരിക്കുകയാണ്.പല രാജ്യങ്ങളിലും പച്ചക്കറിക്കായിട്ടല്ല മറിച്ച് ഔഷധങ്ങൾക്കും വളങ്ങൾക്കും വേണ്ടി മാത്രമാണിത് കൃഷിചെയ്യപ്പെടുന്നത്. ചെടികളിൽ വളർച്ചാത്വരകമായി പ്രവർത്തിക്കുന്ന സൈറ്റൊകെനിൻ വിഭാഗത്തിൽപ്പെടുന്ന സിയാറ്റിൻ എന്ന ഹോർമോണ്‍ മുരിങ്ങയിലയിൽ ധാരാളമടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് മുരിങ്ങയിലയിൽ നിന്നുണ്ടാക്കുന്ന വളങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. നിസ്സാര ചിലവിൽ വീട്ടിൽത്തന്നെ  തയ്യാറാക്കി ഉപയോഗിക്കാവുന്നതും വളരെയധികം ഫലപ്രദമായതുമായ മുരിങ്ങയിലയിൽ നിന്നുള്ള വളങ്ങളുടെ ഉപയോഗത്തിൽ നാം ആഫ്രിക്കൻ രാജ്യങ്ങളെക്കാളും പിന്നിലാണെന്നതാണ്  യാഥാര്‍ഥ്യം. ഘാനയിലെ ജൈവ കൃഷിയിൽ മുരിങ്ങയില വളങ്ങൾക്ക് പ്രധാന പങ്കാണുള്ളത്.
നമുക്കും മുരിങ്ങയില വളങ്ങളുണ്ടാക്കി ഉപയോഗിക്കാൻ തുടങ്ങിയാൽ വളത്തിനും കീടനാശിനികൾക്കുമായുള്ള ചെലവ്കുറച്ചു ജൈവ കൃഷി വളരെ ആദായകരമാക്കാൻ കഴിയും. മുരിങ്ങയില സത്ത്, മുരിങ്ങയില പുളിപ്പിച്ച സത്ത്, മുരിങ്ങയില കമ്പോസ്റ്റ്, മുരിങ്ങയിലപ്പൊടി എന്നിവയാണ് പ്രധാന മുരിങ്ങയില വളങ്ങൾ.ഈ വളങ്ങൾ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

മുരിങ്ങയില സത്ത്

മുരിങ്ങയില കുറച്ചു വെള്ളം ചേർത്ത് മിക്സിയിലടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില സത്ത് റെഡി. 30 ഇരട്ടി ക്ലോറിൻ ചേരാത്ത വെള്ളം ചേർത്ത് ചെടികളുടെ ഇലകളിലും തണ്ടിലും തളിച്ച് കൊടുക്കാം. നല്ല വളർച്ചയും വളരെ ഉയർന്ന വിളവും ഉറപ്പ്. പല കീടങ്ങളുടെയും ആക്രമണം തടയാനും ഇതുപകരിക്കും. വിത്ത്‌ മുളച്ച് നാലിലയാകുമ്പൊഴും പൂവിടാൻ തുടങ്ങുമ്പോഴും തളിച്ച് കൊടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വിത്തുകൾ പാകുന്നതിനു  മുമ്പ് 6 മണിക്കൂർ വരെ 30 ഇരട്ടി വെള്ളം ചേർത്ത്  നേർപ്പിച്ച മുരിങ്ങയില സത്തിൽ കുതിർത്ത് വച്ചിട്ട് പാകിയാൽ വിത്തിന്റെ മുളയ്ക്കൽ ശേഷി 25% കണ്ട് വർദ്ധിക്കും.സാധാരണ അന്തരീക്ഷത്തിൽ 5 മണിക്കൂർ വരെയാണിത് കേടുകൂടാതെയിരിക്കുന്നത്.  അതുകൊണ്ട് അന്നന്നുള്ള ആവശ്യത്തിനു മാത്രം മുരിങ്ങയില സത്തുണ്ടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം.

മുരിങ്ങയില പുളിപ്പിച്ച സത്ത്

5 kg മുരിങ്ങയില, 40g വാളൻ പുളി, 40g കല്ലുപ്പ്, 40g ശർക്കര എന്നിവ ഒരു ബക്കറ്റിലിട്ടു  20 ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി വെയിലും മഴയും ഏൽക്കാതെ 15 ദിവസ്സം സൂക്ഷിക്കണം. മൂന്ന് ദിവസ്സത്തെ ഇടവേളകളിൽ നന്നായി ഇളക്കിക്കൊടുക്കണം. പതിനാറാമത്തെ ദിവസ്സം മുതൽ ഈ പുളിപ്പിച്ച സത്ത് ഉപയോഗിച്ച് തുടങ്ങാം. 20 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഒരിക്കൽ തയ്യാറാക്കിയാൽ മുന്ന് മാസ്സം വരെ സൂക്ഷിച്ചു വയ്ക്കാം. ഇടയ്ക്ക് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.

മുരിങ്ങയില കമ്പോസ്റ്റ്

മുരിങ്ങയിലകളും കമ്പുകളും കമ്പോസ്റാക്കി ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്.

മുരിങ്ങയിലപ്പൊടി

മുരിങ്ങയില പോക്ഷകങ്ങൾ നഷ്ടപ്പെടുത്താതെ തണലിലുണക്കി പൊടിച്ചെടുക്കുന്നതാണ് ഒന്നാംതരം ജൈവ വളമായ മുരിങ്ങയിലപ്പൊടി. ഇത് ആറ് മാസ്സം വരെ കേടുകൂടാതെയിരിക്കും. ചെടികളുടെ വളർച്ചക്കാവശ്യമായ പോക്ഷകങ്ങളുടെ കലവറയായ ഈ പൊടി പച്ചക്കറി കൃഷിയിയിൽ അടിവളമായും മേൽ വളമായും ഉപയോഗിക്കാം.

മുരിങ്ങയില വളങ്ങളുണ്ടാക്കി ഉപയോഗിക്കുക, പച്ചക്കറി കൃഷി ആദായകരമാക്കുക അതാകട്ടെ നമ്മുടെ മുദ്രാവാക്യം.

 

മധുരക്കിഴങ്ങിലകൾ

“മധുരക്കിഴങ്ങില-രുചികരവും പോക്ഷക പ്രദാനവുമായ കറിയില”

 

പോക്ഷക സമൃദ്ധമായ മധുരക്കിഴങ്ങ് കഴിച്ചിട്ടില്ലാത്തവരുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ മധുരക്കിഴങ്ങിലുള്ളതിലും പല മടങ്ങ്‌ പോക്ഷകങ്ങൾ മധുരക്കിഴങ്ങിലയിലുണ്ടെന്നുള്ള കാര്യമറിയാവുന്നവർ വിരളമായിരിക്കും. Ipomoea batatas എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന മധുരക്കിഴങ്ങിന്റെ കിഴങ്ങിനു പുറമെ ഇലകൾ, തണ്ട്, മുകുളങ്ങൾ എന്നിവയും ഭക്ഷ്യയോഗ്യമാണ്.അസ്കോർബിക് ആസിഡ്, വിറ്റാമിൻ B6, റൈബോഫ്ലേവിൻ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങിലകൾ. ഇവയുടെ തളിരിലകളിലാണ് വിറ്റാമിനുകളും ധാതു ലവണങ്ങളും, നിരോക്സീകാരികളും വളരെ കൂടുതലുള്ളത്.

ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഹൃദ്രോഗ സാധ്യത കുറക്കുവാനും, കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും കഴിവുള്ളതാണ് മധുരക്കിഴങ്ങില. ലൗസിയാന സ്റ്റേറ്റ് യൂണി വേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരായ വിൽമർ ബറെരയുടെയും ഡേവിഡ്‌ പിച്ചയുയുടെയും മധുരക്കിഴങ്ങിനെ  സംബന്ധിച്ച പഠന റിപ്പോർട്ടിൽ വെള്ളത്തിൽ ലയിക്കുന്ന പലതരം അവശ്യ വിറ്റാമിനുകളുടെ ഉറവിടമാണ് മധുരക്കിഴങ്ങിലയെന്നും നമ്മുടെ ആഹാര ക്രമത്തിൽ അതിനും നല്ലൊരു സ്ഥാനം നൽകേണ്ടതാണെന്നും പറയുന്നു.

മധുരക്കിഴങ്ങി ൻറെ മുറിച്ചെടുത്ത തണ്ടുകളും കിഴങ്ങുകളും നടീൽ വസ്തുക്കളായി ഉപയോപ്പെടുത്താം.

 

തങ്കച്ചീര

 

മധുരക്കിഴങ്ങിലകളിലെ ഒരു ശ്രേഷ്ഠ ഇനമാണ് മലയാളത്തിൽ  തങ്കച്ചീരയെന്നറിയപ്പെടുന്ന അലങ്കാര മധുരക്കിഴങ്ങില (Ornamental sweet potato leaves). ഈ പോസ്റ്റിൽ മുഖചിത്രമായി കൊടുത്തിട്ടുള്ളത് തങ്കച്ചീരയാണ്‌. കേരളത്തിൽ പല പ്രദേശങ്ങളിലും ചീരയായിട്ടുപയോഗിച്ചുവരുന്നതാണീ മധുരക്കിഴങ്ങില. ഇലകൾക്ക് വേണ്ടി മധുരക്കിഴങ്ങുകൾ ഫ്ലാറ്റുകളിൽപ്പോലും നട്ടുപിടിപ്പിക്കാമെന്ന സൌകര്യവുമുണ്ട്.

 

മധുരക്കിഴങ്ങിലകൾ കൊണ്ടുള്ള പ്രയോജനങ്ങൾ

 

1.  സാധാരണ ചീരകൊണ്ടുള്ള എല്ലാ വിഭവങ്ങൾക്കും മധുരക്കിഴങ്ങിലകൾ ഉപയോഗിക്കാമെന്നതിന് പുറമേ ഓംലെറ്റ്‌, പാസ്റ്റ, സൂപ്പ് എന്നിവയിലും ചേരുവയായിട്ട് ഉപയോഗിക്കാം.

2.  മധുരക്കിഴങ്ങിന്റെ തളിരിലകളും ബീറ്റ്റൂട്ടുമായി ചേർത്ത് കഴിക്കുന്നത്‌ വാർദ്ധ്യക്യ ലക്ഷണങ്ങളകറ്റാൻ സഹായിക്കും.

3.  മധുരക്കിഴങ്ങിന്റെ തളിരിലകൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന ക്ഷീണം, തളർച്ച എന്നിവ മാറാനും നല്ലതാണ്‌.
4.  .ഹൃദ്രോഗ സാദ്ധ്യത കുറക്കുവാനും കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും  സഹായിക്കും.

 

ഗുണങ്ങളേറെയുള്ളതും പ്രത്യേക പരിചരണങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ വളർത്താവുന്നതുമായ മധുരക്കിഴങ്ങ്‌ എല്ലാ  വീടുകളിലും വളർത്തിയാൽ വിഷം തീണ്ടാത്തതെന്നു നമുക്കുറപ്പുള്ള മധുരക്കിഴങ്ങിലകൾ ഇലക്കറിയായിട്ടുമുപയോഗിക്കാം

.

കറിവേപ്പ്

 

ആഹാരത്തിന് രുചിയും മണവും നൽകാൻ നമ്മളുപയോഗിക്കുന്ന കറിവേപ്പിലക്ക് വേണ്ടിയാണ് കറിവേപ്പെന്ന ചെറിയ മരത്തെ നട്ടു വളർത്തുന്നത്. പരമാവധി20 അടി വരെ ഉയരത്തിൽ വളരുന്ന കറിവേപ്പി

ന്റെ തടി 16 ഇഞ്ച് വരെ വണ്ണംവയ്ക്കും.  എന്നാൽ കറിവേപ്പിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പേർക്കറിയാം? ഔഷധ ഗുണ സമ്പുഷ്ടമായ കറിവേപ്പിൻറെ ഇല, കായ്കൾ, ഇലഞെട്ട്, തോല്, വേര് എന്നിവ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്ന കറിവേപ്പിന്റെ ഉത്ഭവസ്ഥാനം ഇന്ത്യ തന്നെയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, തായ്‌ലാൻഡ്‌, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലും പാചകാവശ്യത്തിനുള്ള സുഗന്ധ വിളയായി കറിവേപ്പ് കൃഷി ചെയ്തു വരുന്നു.

 

Murraya koenigii or Bergera koenigii എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കറിവേപ്പ് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു.  നല്ല സൂര്യ പ്രകാശവും ജലസേചനവും ആവശ്യമുള്ള വിളയാണിത്. നടീൽ വസ്തുക്കളായി വിത്തുകളും വേരിൽ നിന്നും മുളച്ചു വരുന്ന തൈകളും ഉപയോഗിക്കാം.

 

കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും

 

വിറ്റാമിൻ-A യുടെ കലവറയായ കറിവേപ്പിലയിൽ  ധാരാളം ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഉദരരോഗ ചികിത്സക്കും പരമ്പരാഗതമായി കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പിന്റെ വിവിധ ഭാഗങ്ങൾ മരുന്നുകൾ, ടോണിക്കുകൾ,  സുഗന്ധ ലേപനങ്ങൾ മുതലായവയുണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു;

1.  കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ കോശങ്ങളുടെ സംരക്ഷണത്തിനും മുറിവുകൾ വേഗം കരിയുന്നതിനും സഹായിക്കും.

2.  സസ്യജന്യമായ വിഷാംശങ്ങൾ നിർവീര്യമാക്കാൻ പച്ച മഞ്ഞളിന്റെയും കറിവേപ്പിലയുടെയും മിശ്രിതം ഉപയോഗിക്കുന്നു.

3.  അതിസാരം ശമിക്കാൻ മോരിൽ കറിവേപ്പില ചതച്ചിട്ട് കുടിക്കുക.

4.  കറിവേപ്പിലയിട്ടു കാച്ചുന്ന വെളിച്ചെണ്ണ അകാല നര തടയുന്നതിനും മുടി കരുത്തോടെ വളരാനും സഹായിക്കും.

5.  നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് ഇഞ്ചിനീരില് കറിവേപ്പില ചതച്ചിട്ട് കുടിക്കുക.

6.  അലർജി മൂലമുള്ള ചൊറിച്ചിലിനു കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരു മാസം കഴിച്ചാൽ മതി.

7.  കറിവേപ്പിന്റെ തളിരിലകൾ ചവച്ചു നീരിറക്കുന്നത് വായ്ക്കു രുചിയുണ്ടാക്കുന്നതിനു സഹായിക്കും.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  അമിതമായ തോതിൽ വിഷമടിച്ച കറിവേപ്പിലയാണ് നമുക്ക് വിപണിയിൽ നിന്നും കിട്ടുന്നത്. അതിന്റെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും  ഒരു കറിവേപ്പെങ്കിലും നട്ടു വളർത്തുകയാണീ വിഷം വിലകൊടുത്തു വാങ്ങി കഴിക്കുന്നതിനൊരു യഥാർത്ഥ ബദൽ.

ചെമ്പരത്തിപ്പൂവ് പാനീയം

ചെമ്പരത്തിപ്പൂവ് ജ്യൂസ് ഒരത്ഭുത ആരോഗ്യപാനീയം

നമ്മുടെ നാട്ടിൽ ഇപ്പോഴും ധാരാളമുള്ളതും ചെടികളിൽത്തന്നെ  നിന്ന് പാഴായിപ്പൊകുന്നതുമായ ചെമ്പരത്തിപ്പൂവ് കൊണ്ട് രുചികരവും പോക്ഷക പ്രദവും ഔഷധഗുണസമ്പന്നവുമായ പാനീയമുണ്ടാക്കാമെന്ന് എത്ര പേർക്കറിയാം? വീട്ടിൽത്തന്നെ നിഷ്പ്രയാസം ഉണ്ടാക്കാവുന്നൊരു ആരോഗ്യ പാനീയത്തെപ്പറ്റിയാണിവിടെ പറയാൻ പോകുന്നത്. ശരീര ഭാരം കുറക്കുന്നതിനും ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും രക്ത സമ്മദ്ദം ക്രമീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഈ പാനീയം അവഗണിക്കപ്പെടെണ്ടതാണോ?

ചെമ്പരത്തിപ്പൂവ് പാനീയം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

ആവശ്യമുള്ള ചേരുവകൾ

ചെമ്പരത്തിപ്പൂവ്- 50ഗ്രാം

പഞ്ചസാര- 1 കിലോഗ്രാം

വെള്ളം-1ലിറ്റർ

തയ്യാറാക്കുന്ന വിധം

പുതുതായി പറിച്ചെടുത്ത ഏകദേശം 50ഗ്രാം ചെമ്പരത്തി പൂവ് നല്ലവണ്ണം കഴുകി ഒരു പാത്രത്തിലിട്ട് 1 ലിറ്റർ വെള്ളവുമോഴിച്ചു തിളപ്പിക്കണം. എന്നിട്ട് അരമണിക്കൂർ തണൂക്കാനനുവദിക്കുക. അതിനു ശേഷം പിഴിഞ്ഞ് അരിച്ചെടുത്ത ജ്യൂസിൽ 1കിലോഗ്രാം പഞ്ചസാര കൂടി ചേർത്ത് അടുപ്പത്തു വച്ച് ചെറിയ ചൂടിൽ ഇളക്കി കൊടുക്കണം. പാനി പരുവമാകുമ്പോൾ ഇറക്കി വച്ച് തണുത്താൽ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഉണക്കിയെടുത്ത ചെമ്പരത്തിപ്പൂവ് കൊണ്ടും ഇതേ രീതിയിൽ സിറപ്പ് തയ്യാറാക്കാം.

ഉപയോഗ രീതികൾ

ഒരു ഗ്ലാസ്സിൽ മൂന്നിലൊന്നു ഭാഗം സിറപ്പെടുത്തതിൽ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർത്ത് ബാക്കി വെള്ളം കൂടി ചേർത്ത് ഗ്ലാസ്‌ നിറച്ചു കുടിക്കാം.

മറ്റു ജ്യൂസുകളുമായി ചേർത്തും ഈ സിറപ്പ് കുടിക്കാം. പഞ്ചസാര ചേർക്കുന്നതിന് മുമ്പുള്ള ചെമ്പരത്തിപ്പൂവ് ചായ(ചെമ്പരത്തിപ്പൂവ് ജ്യൂസ്) നമ്മളുണ്ടാക്കുന്ന സിറപ്പുകൾക്ക് നിറവും  ഗുണവും വദ്ധിപ്പിക്കാനുമായി ചേർക്കാം. മറ്റ് ഔഷധ ചായകളിൽ ചേർത്തും ചെമ്പരത്തിപ്പൂവ് ജ്യൂസ്(ചെമ്പരത്തിപ്പൂവ് സത്ത്/ചായ) കുടിക്കാം.

പൊതിന

 

Peppermint (പൊതിന)

പൊതിനയില -രോഗങ്ങളകറ്റുന്നതും ആരോഗ്യദായിനിയുമായ അത്ഭുത സുഗന്ധയില

ഭക്ഷ്യ വിഭവങ്ങളിൽ സുഗന്ധത്തിനായി നാം ചേർക്കുന്ന ചെറിയ ഇലകളായ പൊതിനയില ഔഷധ ഗുണത്തിന്റെ കാര്യത്തിൽ ആളൊരു പുലി തന്നെയാണ്. പുരാതന കാലം മുതൽ പോതിനയിയെയേം അതിൽനിന്നെടുക്കുന്ന സുഗന്ധയെണ്ണയെയും കുറിച്ച് മനുഷ്യർക്കറിവുണ്ടായിരുന്നെന്നതിനുള്ള തെളിവുകൾ ഈജിപ്ഷ്യൻ മമ്മികളിൽ നിന്നും കണ്ടെടുത്ത വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാഫലം വ്യക്തമാക്കുന്നു.

വാട്ടർ മിന്റ്, സപിയർ മിന്റ് എന്നിവയുടെ ഒരു സങ്കരയിനമാണ് ഇംഗ്ലീഷിൽ  പെപ്പർ മിന്റെന്നു വിളിക്കുന്ന നമ്മുടെ പൊതിന. വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി,ഗ്യാസ്ട്രബിൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് കൈകണ്ട ഔഷധമായ പൊതിന മനസ്സുവച്ചാൽ എല്ലാ വീടുകളിലും നട്ട് പിടിപ്പിക്കാവുന്നതെയുള്ളൂ. കാൻസറിനെ വരെ ഫലപ്രദമായി ചെറുക്കാൻ കഴിവുള്ള ആന്റി  ഓക്സിഡന്റുകൾ ധാരാളമടങ്ങിയിട്ടുള്ള  പൊതിന നമ്മുടെ ആഹാരത്തിലുൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ കഴിയാൻ സഹായിക്കും.

 

ഔഷധമായി പൊതിനയിലയുടെ ഉപയോഗം.

 

1.    പൊതിനയിലടങ്ങിയിട്ടുള്ള മെന്തോൾ പ്രോസ്ട്രെറ്റ്  കാൻസറിനെ പ്രതിരോധിക്കാൻ പര്യാപ്തമാണ്.

2.    കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ മൂലം ശരീര കോശങ്ങൾക്കു ക്ഷതമുണ്ടാകുന്നത് തടയുവാനും ഉണ്ടായ ക്ഷതം പരിഹരിക്കാനും പോതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.

3.    വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി,ഗ്യാസ്ട്രബിൾ മുതലായവയുടെ ചികിത്സക്ക് പൊതിന ഫലപ്രദമാണ്.

4.    പൊതിന ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നു.

5.    പൊതിനയെണ്ണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്ക് ഉത്തമമാണ്.

6.    പൊതിനയെണ്ണ ദേഹത്തും തലയിലും പുരട്ടി കുളിക്കുന്നത് തണുപ്പും ഉന്മേഷവും നൽകും

7.    ത്വക്കിന്റെയും തലമുടിയുടെയും സംരക്ഷണത്തിനു

8.    ഉത്തമമാണ്പൊതിനയെണ്ണ. താരൻ ഒഴിവാക്കാനും പൊതിനയെണ്ണയും ഇലയും നല്ലതാണ്.

9.    ശരീരവേദനക്കും ആസ്ത്മയുടെ  ചികിത്സക്കും പൊതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.

10. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു

11. ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാൻ സഹായിക്കുന്നു.

പൊതിനയിലയുടെ ചില ഉപയോഗരീതികൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.

നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌  ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും  ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം,ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ

എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

പൊതിനയില -ഒരു പിടി

തേൻ-1 ടേബിൾ സ്പൂണ്‍

വെള്ളം-2 ഗ്ലാസ്

തയ്യാറാക്കൽ

ഒരു പാത്രത്തിൽ  ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം.എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക്

തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

കൃഷി രീതി

തറയിലോ ചട്ടികളിലോ ഗ്രോ ബാഗിലോ പൊതിന വളർത്താം. തണ്ടുകൾ മുറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. നല്ല സൂര്യപ്രകാശം വേണമെങ്കിലും  ഭാഗികമായ തണലിൽ തഴച്ചു വളരും.

പൊതിന വീട്ടിൽ വളർത്തിത്തന്നെ എല്ലാവരും ഉപയോഗിക്കാൻ

ശ്രമിക്കുമല്ലോ.

ആഫ്രിക്കൻ മല്ലി

 

സുഗന്ധ റാണിയായ ആഫ്രിക്കൻ മല്ലി നല്ലൊരു ഔഷധിയും

 

നമ്മുടെ അടുക്കളത്തോട്ടങ്ങളിലും നഴ്സറികളിലും വ്യാപകമായിട്ടുണ്ടെങ്കിലും ആഫ്രിക്കൻ മല്ലിയുടെഗുണഗണങ്ങളെക്കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. ആഫ്രിക്കൻ മല്ലിയുടെകൃഷിരീതികളെക്കുറിച്ചും ഭക്ഷ്യ-ഔഷധ ഉപയോഗങ്ങളെയും പരിചയപ്പെടുത്തുകയാണീ പോസ്റ്റ്‌ കൊണ്ടുദ്ദേശിക്കുന്നത്.കടുത്ത പച്ച നിറത്തിൽ  ഇടതൂർന്നു വളരുന്നൊരു ചെറു സസ്യമാണിത്. രൂക്ഷ ഗന്ധമുള്ള ഇലകളോട് കൂടിയ ആഫ്രിക്കൻ മല്ലിയെ ശീമ മല്ലി, നീളന്‍ കൊത്തമല്ലി, മെക്സിക്കൻമല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നു.  ആഫ്രിക്കൻ മല്ലിയെന്നറിയപ്പെടുന്നെങ്കിലും കരീബിയൻദ്വീപുകളാണിവയുടെ സ്വദേശം. ഭാഗികമായ തണലിൽ തഴച്ചു വളരുന്നയീ സുഗന്ധയില കേരളത്തിലെല്ലായിടത്തും വളർത്താൻ പറ്റിയതാണ്.

ആഫ്രിക്കൻ മല്ലിയുടെ കൃഷി രീതി

വിത്തുകൾ കൊണ്ടും  ധാരാളം ശാഖകളുള്ള പൂത്തണ്ടിലുണ്ടാകുന്ന കുഞ്ഞു തൈകൾ വഴിയുമാണ്‌ ഇവയുടെ പ്രത്യുല്പ്പാദനം സാധ്യമാകുന്നത്. പറമ്പിലോരെണ്ണം നട്ടാൽ വിത്തുകളിലൂടെ പറമ്പ് മുഴുവൻ പടരാൻ കഴിവുള്ളൊരു ഇലക്കറിയായ ഈ സുഗന്ധയില  ഗ്രോ ബാഗിലും നന്നായി വളരും. തറയിൽ നടുമ്പോൾ ചെടികൾ തമ്മിൽ ഒരടി അകലം പാലിക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയ മണ്ണിലുണ്ടാക്കിയ ചെറു തടങ്ങളിൽ മൂന്നില പ്രായത്തിലുള്ള തൈകൾ   പറിച്ചുനടാം. വേനലില്‍ നനച്ചുകൊടുക്കണം. മൂന്നു മാസം കഴിഞ്ഞു ഇലകൾ വിളവെടുപ്പ് തുടങ്ങുന്നതാണ് നല്ലത്.  പ്രത്യേക ശ്രദ്ധയോന്നുമില്ലെങ്കിലും വളർന്നു ദീർഘകാലം വിളവു തരുന്നൊരു കറിയിലയാണിവൻ.

ആഫ്രിക്കൻ മല്ലിയില ഭക്ഷ്യാവശ്യത്തിനായി

മല്ലിയിലക്ക് പകരമായി കറികൾക്കും പലഹാരാങ്ങൾക്കും സുഗന്ധം നകുന്നതിനു വേണ്ടിയാണ് പ്രധാനമായും ആഫ്രിക്കൻ മല്ലിയില ഉപയോഗിക്കുന്നത്. മാംസാഹാരങ്ങളിലും ഉപയോഗിക്കമെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. ഇത് കൊണ്ടുണ്ടാക്കുന്ന  ചമ്മന്തി ദഹനശേഷി  വർദ്ധിപ്പിച്ച് നല്ല വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു.

ഒരു പിടി ആഫ്രിക്കൻ മല്ലി യില അരച്ച് ചേർത്തോ ചെറുതായി അരിഞ്ഞിട്ടൊ അതിൽ  കാ‍ന്താരിയും ഉള്ളിയും വെളുത്തുള്ളിയും ചേർത്തുണ്ടാക്കുന്ന കറി വളരെ സ്വാടിഷ്ടമാണ്.

ആഫ്രിക്കൻ മല്ലിയില ഔഷധമായി

ഇരുമ്പ്,  റായ്ബോഫ്ലേവിൻ എന്നിവയുടെ കലവറയാണ്ആഫ്രിക്കൻ മല്ലി. ഇത് സമൂലമിട്ടു തിളപ്പിച്ച വെള്ളം പനി,ഛർദ്ദി, വയറിളക്കം, പ്രമേഹം, ന്യൂമോണിയ, മലബന്ധം,ശരീരത്തിലെ നീരുവീക്കം  എന്നിവയ്ക്ക് ശനമുണ്ടാക്കും.ഉണക്കിയ ഇലകളിട്ടു തിളപ്പിച്ച വെള്ളം(ഔഷധ ചായ) കുടിച്ചാലും മേല്പ്പഞ്ഞ അസുഖങ്ങൾക്ക് ആശ്വാസമുണ്ടാകും.

വിഷമയമായ മസാലക്കൂട്ടുകൾക്കൊരു ഉത്തമ ബദലായി ഈ സുഗന്ധയിലയെ മാറ്റാവുന്നതാണ്.

മുരിങ്ങയില ജ്യൂസ്

 

കാൻസറിനെ ചെറുക്കാൻ മുരിങ്ങയില ജ്യൂസ്

ജീവിത ശൈലീ മാറ്റം മൂലം അധികരിച്ച മാരക രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ള ധാരാളം ഔഷധ സസ്യങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. മിക്ക ഔഷധ സസ്യങ്ങളിലും അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ കാൻസറിനെ ചെറുക്കാൻ ശേഷിയുള്ളതാണ്. പ്രമേഹം, രക്തസമ്മർദ്ദം,അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണത്തിലാക്കാനും അവ നമ്മെ സഹായിക്കുന്നു. അത്തരം ചില ഔഷധസസ്യങ്ങളെ  നമ്മുടെ വീടുകളുടെ പരിസരത്ത് നിന്നും ശേഖരിച്ചു എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുറെ ജ്യൂസ്‌കളെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ ആദ്യ ഇനമാണ് മുരിങ്ങയില ജ്യൂസ്‌.

മുരിങ്ങയില ജ്യൂസ്

1.    100ഗ്രാം   മുരിങ്ങയില  കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സിയിൽ നന്നായി അടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില ജ്യൂസ്‌.റെഡിയായി. ഒരു ഗ്ലാസ്സ്നിറയാൻ വേണ്ട വെള്ളം കൂടി ചേർത്താൽ കുടിക്കാൻ സൌകര്യമായിരിക്കും. ഈ ജ്യൂസ്‌ ദിവസ്സം 3 നേരം വീതം കുടിക്കാം.

 

2.    ഓരോ ടീ സ്പൂണ്‍ മുരിങ്ങയില നീരും കാരറ്റ് നീരും വീതം കൂട്ടി ചേർത്ത് ദിവസ്സം 3 നേരം കുടിക്കാം.

 

3.    100g വീതം മുരിങ്ങയില സൂപ്പുണ്ടാക്കി ദിവസ്സം 3 നേരം വീതം കുടിക്കാം.

മുരിങ്ങയില സൂപ്പുണ്ടാക്കുന്ന വിധം.

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് 100g മുരിങ്ങയിലയിട്ടു പാത്രമടച്ച് 5 മിനിട്ട് കൂടി വേവിക്കുക. തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽ മുരിങ്ങയില സൂപ്പ് റെഡി.

കാൻസർ സാധ്യത ഒഴിവാക്കാനും, റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാനും,  രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാനും, ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ഹൃദയാരോഗ്യത്തിനും, ദഹന പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദന്താരോഗ്യത്തിനും നല്ലതാണ് മുരിങ്ങയില ജ്യൂസ്‌.

തലവേദന, സന്ധീവേദന, പനി, ജലദോഷം, അതിസാരം, നാഡീരോഗങ്ങൾ എന്നിവയുടെ ശമനത്തിനും  മുരിങ്ങയില ജ്യൂസ്‌ സഹായിക്കുന്നു.

ഈയിടെ ഭോപ്പാലിലെ ജവഹർലാൽ നെഹ്‌റു കാൻസർ ഹോസ്പിറ്റൽ ആന്റ് റിസേർച്ച്   സെൻറർ പുറത്ത്  വിട്ട ഗവേഷണഫലത്തിൽ റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാൻ മുരിങ്ങയിലച്ചാറിന് കഴിയുമെന്ന് വെളിപ്പെടുത്തുകയുണ്ടായി. റേഡിയേഷന്‍ ചികിത്സ മൂലം ശരീര കോശങ്ങൾക്കുണ്ടാകുന്ന ദൂഷ്യ ഫലങ്ങള്ക്കെതിരെ പ്രയോഗിക്കാവുന്നൊരു പ്രകൃതി സൗഹൃദ ഔഷധമായി മുരിങ്ങയില മാറുവാനുള്ള സാധ്യതയാണിവിടെ  തുറന്ന് വരുന്നത്.

ഇവിടെ പ്രതിപാദിക്കുന്ന ജ്യൂസ്‌കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

1.    അപ്പപ്പോൾ കുടിക്കാനുള്ളത് മാത്രം ഉണ്ടാക്കുക. സൂക്ഷിച്ചു വച്ച്      ഉപയോഗിക്കാൻ പാടില്ല.

2.    ഒരു ദിവസ്സം 3 ഗ്ലാസിൽ കൂടുതൽ കുടിക്കരുത്.

3.    ഭക്ഷണം കഴിച്ചു മുക്കാൽ മണിക്കൂറിനു  ശേഷമേ ഈ ജ്യൂസ്

കുടിക്കാൻ പാടുള്ളൂ.

4.    വെറും വയറ്റിലും രാത്രിയിലും ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.

5.    ഈ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

ഔഷധ സസ്യങ്ങളിലെ ആന്റി ഓക്സിഡന്റുകൾ  കാൻസർ സെല്ലുകളുടെ വളർച്ച തടയുകയും ഇൻസുലിൻ തോത് ക്രമപ്പെടുത്തി

പ്രമേഹം നിയന്ത്രിക്കുകയും കൊളസ്ട്രോൾ നിയന്ത്രിച്ചു ഹൃദ്രോഗ സാധ്യത കുറക്കുകയും ശരീരത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.  ഉന്മേഷവും മിനുസമുള്ള ചർമ്മവും പ്രദാനം ചെയ്യുന്നതോടെ അകാല വാർദ്ധക്യത്തെ ചെറുക്കാനും ഇത് നമ്മെ സഹായിക്കുന്നു.

തഴുതാമ

തഴുതാമ-പോക്ഷക പ്രദാനമായ കറിയിലയും ഔഷധ സസ്യങ്ങളിൽ അഗ്രഗണ്യനും

പുനർന്നവ എന്നും അറിയപ്പെടുന്ന  തഴുതാമ നമ്മുടെ പറമ്പുകളിലും പാതയോരങ്ങളിലും സുലഭമായിക്കാണൂന്നൊരു ചെറു സസ്യമാണ്.ശരീരത്തെ നവീകരിക്കാൻ ശേഷിയുള്ളത്‌ എന്ന അർത്ഥത്തിലാണ് സംസ്കൃതത്തിൽ പുനന്നവയെന്നിതിനു പേര് വന്നത്. നിലത്തു പടര്ന്നു വളരുന്ന തഴുതാമ വെള്ള തണ്ടുള്ളതും ചുവന്ന തണ്ടുള്ളതുമെന്ന രണ്ടിനങ്ങളാണ് സാധാരണ കാണപ്പെടുന്നത്. ഭക്ഷ്യാവശ്യങ്ങൾക്ക്  പുറമേ ഇത് സമൂലം ഔഷധമായിട്ടുപയോഗിക്കുന്നു. മൂത്ര വർദ്ധനവിനും,  പനി,നീര്, ചുമ, ഹൃദ്രോഗം എന്നിവയുടെ ചികിത്സക്കും പുനർന്നവ ഫലപ്രദമാണ്. പൊട്ടാസ്യം നൈട്രേറ്റിന്റെ കലവറയായ തഴുതാമ വൃക്കകളുടെ പ്രവർത്തനം ഉത്തേജിപ്പിച്ചു  മൂത്രവർദ്ധനയുണ്ടാക്കുന്നു.

ഔഷധമായി തഴുതാമ

പുനർന്നവാദി കഷായം, പുനർന്നവാസവം, പഥ്യാപുനർന്നവാദി കഷായം, സുകുമാരഘൃതം, വിദാര്യാദി കഷായം, അമൃതപ്രാശഘൃതം എന്നീ ആയുർവേദ ഔഷധ യോഗങ്ങളിലെ പ്രധാന ചേരുവയാണ് തഴുതാമ. വാത സംബന്ധമായ രോഗങ്ങൾക്കും, ഹൃദ്രോഗം, മൂലക്കുരു, കുഷ്ഠരോഗം,രക്തവാതം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, ചർമ്മരോഗങ്ങൾ,എന്നിവക്കും ആയുർവേദ ചികിത്സാവിധികളിൽ തഴുതാമ ചേർന്ന ഔഷധക്കൂട്ടുകളുപയോഗിക്കുന്നു

.തഴുതാമ ഗൃഹവൈദ്യത്തിൽ

തഴുതാമ സമൂലമിട്ടു  തിളപ്പിച്ച വെള്ളം കുടിച്ചാൽ മൂത്ര തടസത്തിനും മൂത്രത്തിലെ പഴുപ്പിനും, സ്ത്രീകൾക്ക് മൂത്രം കടച്ചിലിനും, ഗർഭിണികളുടെ കാലിലുണ്ടാകുന്ന നീരിനും ശമനമുണ്ടാകും.

തഴുതാമ നീര് കുമ്പളങ്ങ നീരോ വാഴക്കൂമ്പ് നീരോ ചേര്ത്തു കഴിച്ചാൽ ഹൃദയാഘാതം, അമിതമായ നീര്, മൂത്ര തടസം, വിളർച്ച എന്നിവയ്ക്ക് ശമനമുണ്ടാകും.

തഴുതാമയില തോരൻ വച്ച് സ്ഥിരമായിക്കഴിച്ചാൽ  തിമിരം, നീര്,കരൾവീക്കം, കഫക്കെട്ട്, ആമവാതം,

ഹൃദ്രോഗം എന്നിവയ്ക്ക് ആശ്വാസമുണ്ടാകും.

തഴുതാമ, ഞെരിഞ്ഞിൽ, വയല്ച്ചുള്ളി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മൂത്രത്തിലെ കല്ലും  മൂത്രാശയ രോഗങ്ങളും മാറുന്നതിനു സഹായിക്കും.

തഴുതാമ വേര് അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ മഞ്ഞപ്പിത്തത്തിനു ആശ്വാസമുണ്ടാകും.

ആഹാരമായി തഴുതാമ

നമ്മുടെ ദൈനംദിന ഭക്ഷണ ക്രമത്തിൽ തഴുതാമ ഉൾപ്പെടുത്തുന്നത് രോഗങ്ങളെ ചെറുത്തു ഊർജ്വസ്വലമായി കഴിയാൻ സഹായിക്കും. ഇലകൾ തനിയെയോ മറ്റു ഇലക്കറികളുമായി ചേർത്തോ കറിവച്ച് കഴിക്കാം. തഴുതാമയിട്ടു തിളപ്പിച്ച വെള്ളം നല്ല ദാഹശമിനിയാണ്. തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ് ജ്യൂസെടുത്തു ദിവസവും കഴിക്കാം.

പോഷകങ്ങളുടെയും ഔഷധ ഗുണങ്ങളുടെയും കാര്യത്തിൽ ഒരു വമ്പൻ തന്നെയായ തഴുതാമയെ അവഗണിക്കാതെ ആഹാരത്തിലുൾപ്പെടുത്താൻ എല്ലാവരും ശ്രമിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

മുരിങ്ങയില

മുരിങ്ങയില കഴിക്കൂ രോഗങ്ങളകറ്റൂ

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം വളരുന്നൊരു ചെറു മരമാണ് മൊരിൻഗാ(Moringa) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന  മുരിങ്ങയുടെ ശാസ്ത്രീയ നാമം മൊരിൻഗാ ഒലീഫെറ(Moringa oliefera) എന്നാണ്. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിനോ ആഹാരത്തിനോ വേണ്ടി ഉപയോഗപ്പെടുന്നു. പോക്ഷക സമൃദ്ധമായ മുരിങ്ങയില, മുരിങ്ങപ്പൂവ്, മുരിങ്ങക്കായ് എന്നിവ പുരാതന കാലം മുതൽ മലയാളികളുടെ തീന്മേശയിൽ രുചി വൈവിധ്യമോരുക്കുന്നതിൽ പങ്കാളികളാണ്. കേരളത്തിനെ പച്ച പുതപ്പിക്കുന്നതിൽ ഈ ചെറു മരത്തിനും ചെറുതല്ലാത്തൊരു പങ്കുണ്ട്.

മുരിങ്ങയില

കേരളത്തിൽ സുലഭമായിക്കിട്ടുന്നൊരു കറിയിലയാണ് മുരിങ്ങയില. രുചിയിലും പോക്ഷക-ഔഷധ ഗുണങ്ങളിലും ഈ ഇലക്കറിയുടെ സ്ഥാനം വളരെ മുന്നിലാണ്. ഇരുമ്പ് ഫോസ്ഫറസ്, വിറ്റാമിൻ എ, സീ എന്നിവയുടെ നല്ലൊരു സ്രോതസ്സാണ് മുരിങ്ങയില. ധാരാളം അസുഖങ്ങൾക്ക് സിദ്ധൌഷധമായ മുരിങ്ങയില പതിവായി ആഹാരത്തിന്റെ ഭാഗമാക്കിയാൽത്തന്നെ മിക്ക രോഗങ്ങളെയും അകറ്റി നിർത്തുവാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയും. ഒരു കപ്പ് മുരിങ്ങയില  സൂപ്പിൽ 80 കപ്പ് പാലിനും 16 kg ആട്ടിറച്ചിക്കും തുല്യമായ വിറ്റാമിൻ എ യും 20 മാന്പഴത്തിനും 2.5 kg മുന്തിരിങ്ങക്കും 6 ഓറഞ്ചിലുമുള്ളതിനു തുല്യമായ വിറ്റാമിൻ സീ യും 20 കൊഴിമുട്ടയിലടങ്ങിയ കാത്സ്യവും 100gമാട്ടിറച്ചിയിലും 100g കൊഴിയിറച്ചിയിലും 120g മത്സ്യത്തിലും 2.5 കപ്പ് പാലിലും അടങ്ങിയിട്ടുള്ളതിനു തുല്യമായ പ്രോട്ടീനുമടങ്ങിയിട്ടുണ്ടെന്നു ഈയിടെ മലയാളത്തിലെ ഒരു പ്രധാന പ്രസിദ്ധീകരണത്തിൽ കണ്ടിരുന്നു.

മുരിങ്ങയില കൊണ്ടുള്ള പ്രയോജനങ്ങൾ

 

1. മുരിങ്ങയില നീര് കുടിക്കുന്നത് രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.

2. സ്ഥിരമായി ഉപയോഗിച്ചാൽ ബുദ്ധിശക്തി വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

3. 300 ലധികം രോഗങ്ങൾക്കുള്ള പ്രതിവിധിയായി മുരിങ്ങയില ഉപയൊഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

4. ഹൃദയാരോഗ്യത്തിനും, ദഹന പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദെന്താരോഗ്യത്തിനും നല്ലതാണ് മുരിങ്ങയില.

5. തലവേദന, സന്ധീവേദന, പനി, ജലദോഷം, അതിസാരം, നാഡീരോഗങ്ങൾ എന്നിവയുടെ ചികിത്സക്കും മുരിങ്ങയില ഉപയോഗിക്കുന്നു.
6. ഈയിടെ ഭോപ്പാലിലെ ജവഹർലാൽ നെഹ്‌റു കാൻസർ ഹോസ്പിറ്റൽ ആന്റ് രിസേർച്ച് സെൻറർ പുറത്ത്  വിട്ട ഗവേഷണഫലത്തിൽ മാരകമായ റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാൻ 
മുരിങ്ങയിലച്ചാറിന് കഴിയുമെന്ന് വെളിപ്പെടുത്തുകയുണ്ടായി. റേഡിയേഷന്‍ ചികിത്സ മൂലം ശരീര കോശങ്ങൾക്കുണ്ടാകുന്ന ദൂഷ്യ ഫലങ്ങള്ക്കെതിരെ പ്രയോഗിക്കാവുന്നൊരു പ്രകൃതി സൗഹൃദ ഔഷധമായി മുരിങ്ങയില മാറുവാനുള്ള സാധ്യതയാണിവിടെ  തുറന്ന് വരുന്നത്.

മുരിങ്ങയിലയുടെ ഉപയോഗക്രമം, ഗൃഹവൈദ്യം മുതലായവ.

 • മുരിങ്ങയില തോരനും മറ്റു പലവിധ കറികളാക്കിയും കഴിക്കാം.
 • മുരിങ്ങയില സൂപ്പ്, മുരിങ്ങയില നീര് എന്നിവയായും കഴിക്കാം.
 • മുരിങ്ങയിലയിൽ ചൂട് കഞ്ഞിയൊഴിച്ച് കുടിക്കാം.
 • വേവിച്ച മുരിങ്ങയിലയിൽ  ഒരു സ്പൂണ്‍ തേൻ ചേർത്താൽ കുട്ടികൾക്കുള്ള ഒന്നാംതരം ടോണിക്കാകും.
 • ഉപ്പ് ഒഴിവാക്കുകയും 100g വീതം മുരിങ്ങയില ഏതെങ്കിലും രീതിയിൽ മൂന്നു നേരം കഴിക്കുകയും ചെയ്‌താൽ രക്ത സമ്മർദ്ദം സാധാരണ നിലയിലാകും.
 • ഓരോ ടീ സ്പൂണ്‍ മുരിങ്ങയില നീരും കാരറ്റ് നീരും കൂട്ടി കലര്ത്തി കഴിക്കുന്നത്‌  ഹൃദയം, കരൾ, വൃക്കകൾ എന്നിവയ്ക്ക് രോഗങ്ങളുള്ളവർക്കും രക്ത സമ്മർദ്ദം, അതിടാഹം, മലബന്ധം എന്നിവക്കും ആശ്വാസമുണ്ടാകും.

മുരിങ്ങയില സൂപ്പുണ്ടാക്കുന്ന വിധം.

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഒരു പിടി മുരിങ്ങയിലയിട്ടു പാത്രമടച്ച്5 മിനിട്ട് കൂടി വേവിക്കുക. തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽ മുരിങ്ങയില സൂപ്പ് റെഡി.

കർക്കിടക മാസ്സത്തിൽ മുരിങ്ങയില കഴിക്കരുതെന്നതിനെപ്പറ്റി.

 

കരയിലായിരുന്നു. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയില്‍ സൂക്ഷിച്ചു വക്കുകയും ചെയ്യും. കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‌ക്കൊള്ളാന്‍ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുന്നു. ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്ക്കി ടകത്തില്‍ കഴിക്കാന്‍ സാധിക്കാത്തത്. ഇപ്പോൾ കിണറുകൾ നമാവശേഷമായ സ്ഥിതിയാണല്ലോ?അല്ലെങ്കിലും കിണറ്റിൻ കരയിലല്ലാത്ത മുരിങ്ങയിലെ ഇലകള്‍ക്കിത് ബാധകമാവുകയില്ലല്ലോ. അതിനാൽ കർക്കിടക മാസ്സത്തിലും മുരിങ്ങയില ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്.

 

ഓരോ വീട്ടിലും ഒരു മുരിങ്ങയെങ്കിലും നട്ടു വളർത്തുകയും മുരിങ്ങയിലയും പൂവും മുരിങ്ങക്കായും സ്ഥിരമായി ഉപയോഗിക്കുകയും ചെയ്‌താൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷമയ പച്ചക്കറികളൊഴിവാക്കുന്നതിലെ ആദ്യപടിയായത് മാറും. ടെറസ്സിൽ വളർത്താവുന്ന മുരിങ്ങകളും ഇപ്പോൾ ലഭ്യമാണെന്നുള്ളത്‌ സ്ഥലപരിമിതിയുള്ളവർക്കും മുരിങ്ങ വളർത്താനൊരുപ്രോത്സാനമാവട്ടെ.

ചീരച്ചേമ്പ്‌

 

ചീരച്ചേമ്പ്‌ കറിയിലവർഗ്ഗത്തിലൊരു അക്ഷയപാത്രം

വളരെ രുചികരമായൊരു കറിയിലയിനമാണ് ചീരച്ചേമ്പ്‌. ചേമ്പ് വർഗ്ഗത്തിലെ ഒരു വിശിഷ്ട ഇനമാണ് ചീരച്ചേമ്പ്‌ അഥവാ ഇലച്ചേമ്പ്‌.വിത്തില്ലാച്ചേമ്പ്‌ എന്നും അറിയപ്പെടുന്ന ഇതിന്റെഇലയും തണ്ടുമാണ് ചീരയെപ്പോലെ കറികൾക്ക് ഉപയോഗിക്കുന്നത്. കിഴങ്ങുണ്ടാകാത്ത ഈ ചേമ്പിനം ഇലകൾക്ക്‌ വേണ്ടി മാത്രം വളർത്തുന്നവയാണ്‌. ചീരച്ചേമ്പിലകളോ തണ്ടോ ചൊറിച്ചിലുണ്ടാക്കുന്നില്ലെന്നുള്ളതും ചുവട്ടിൽ കിഴങ്ങുണ്ടാകത്തില്ലെന്നുള്ളതുമാണ് സാധാരണ ചേമ്പിനങ്ങളിൽ  നിന്നും ഇവയെ വ്യസ്ത്യസ്തമാക്കുന്നത്. രണ്ടു നിറങ്ങളിലുള്ള ചീരച്ചേമ്പുകലാണിവിടെ പ്രചാരത്തിലുള്ളത്. ഒന്ന് പച്ച തണ്ടുള്ളതും മറ്റേതു പർപ്പിൾ തണ്ടുള്ളതും. വലിയ പരിചണങ്ങളൊന്നും ഇല്ലാതെ തന്നെ നന്നായി വളരുന്ന ചീരച്ചേമ്പിന്റെ ഇലകളും തണ്ടും പോക്ഷക സമൃദ്ധവുമാണ്.

ഒരിക്കലൊരെണ്ണം നട്ടാൽ കരുത്തോടെ വളർന്നു ധാരാളം തൈകളുമായി നില്ക്കുന്ന ഇലച്ചേമ്പ്‌ വീട്ടിനൊരൈശ്യര്യം തന്നെയാണ്. എന്നും കറിയിലകൾ ലഭിക്കുമെന്നതൊരു ബോണസ്സും. ഗ്രോബാഗിൽ വളർത്താനും യോജിച്ചതാണ് ചീരച്ചേമ്പ്‌. ചീരച്ചേമ്പിന്റെ ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്.

എല്ലാവരും ഇലച്ചേമ്പ്‌ നടുക അത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകും.

പാഷൻ ഫ്രൂട്ട്

 

സ്വാദിഷ്ടമായ പാഷൻ ഫ്രൂട്ടൊരു ദിവ്യൗഷധി

 

നമുക്ക് സുപരിചിതമായൊരു  ഫലമാണെങ്കിലും ഉന്മേഷദായിനിയായ പാഷൻ ഫ്രൂട്ടിന്റെ പോക്ഷക ഗുണങ്ങളെയും ഔഷധ ഗുണങ്ങളെയും കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. പാസ്സിഫ്ലോറ എട്യുലിസ്(Passiflora edulis) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന എവിടെയും പടർന്നു കയറുന്നൊരു വള്ളിച്ചെടിയാണിത്. കേരളത്തിൽ ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്‌, മുസ്സോളിങ്ങ, സർബത്തുംകായ എന്നീ പേരുകളിലും  പാഷൻ ഫ്രൂട്ട് അറിയപ്പെടുന്നു.  തെക്കേ അമേരിക്കയിൽ ഉത്ഭവിച്ചു ലോകം മുഴുവൻ വ്യാപിച്ചൊരു ഫല സസ്യമാണിത്. ഉഷ്ണ-മിതോഷ്ണ മേഖലാപ്രദേശങ്ങളിലാണ്പാഷൻ ഫ്രൂട്ട് നന്നായി വളരുന്നത്. മഞ്ഞ,പർപ്പിൾ നിറങ്ങളിലുള്ള  പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.

തെക്കേ അമേരിക്കയിൽത്തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തുവരുന്നു. കേരളത്തിൽ ഹൈറേഞ്ച് മേഖലയിലും വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി നടക്കുന്നുണ്ട്.

 

പാഷൻ ഫ്രൂട്ട്- ഔഷധ രംഗത്തുള്ള ഉപയോഗങ്ങൾ

 

തളർച്ചയകറ്റി ഉന്മേഷം നല്കാൻ അപാര ശേഷിയുള്ളതാണ് പാഷൻ ഫ്രൂട്ട്. ഇതിലടങ്ങിരിക്കുന്ന പാസ്സിഫോറിനാണ് ശരീര വേദന ശമിപ്പിച്ചു ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നത്. പുരാതന കാലം മുതൽ ഉറക്കമില്ലായ്മക്കും മന സംഘർഷത്തിനും ഔഷധമായി പാഷൻ ഫ്രൂട്ട് ജ്യൂസുപയോഗിച്ചു വരുന്നു. ദഹന പ്രക്രിയ സുഗമമാക്കാനുംശരീര ഭാരം കുറയ്ക്കാനും പ്രമേഹം, രക്ത സമ്മര്ദ്ദം,ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും  ആസ്ത്മാ, മൈഗ്രേൻ എന്നിവയുടെ ചികിത്സയ്ക്കും പാഷൻ ഫ്രൂട്ട് ഫലപ്രദമാണ്.

കൂടാതെ പാഷൻ ഫ്രൂട്ടിന്റെ ഇലകളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം നിയന്ത്രണത്തിലാക്കാം.

 

പാഷൻ ഫ്രൂട്ട്- പോക്ഷക മൂല്യം

 

100 ഗ്രാം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോക്ഷകങ്ങൾ;

 

വിറ്റാമിൻ C - 25mg

വിറ്റാമിൻ A - 54 മൈക്രോഗ്രാം

കാർബോഹൈഡ്രെറ്റ് - 12.4g

പ്രോട്ടീൻ - 0.9 g

ഫോസ്ഫറസ് -60 mg

കാത്സ്യം -10mg

പൊട്ടാസ്യം -189mg

സോഡിയം -15mg

ഇരുമ്പ് -2mg

ഇവയെക്കൂടാതെ നിരോക്സീകാരികളുടെ നല്ലൊരു ശേഖരവും പാഷൻ ഫ്രൂട്ടിലുണ്ട്.

 

പാഷൻ ഫ്രൂട്ട്- ഭഷ്യ രംഗത്തുള്ള ഉപയോഗങ്ങൾ

 

പാഷൻ ഫ്രൂട്ട് പല രൂപത്തിലും നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.ഫലം മുറിച്ചു കാമ്പെടുത്തു തനിയെയോ മധുരം ചേർത്തോ കഴിക്കാം. ജ്യൂസ്, സിറപ്പ്,വൈൻ, സ്ക്വാഷ്, ജെല്ലി, എന്നിവയുണ്ടാക്കാനും പുറം തൊണ്ട് കൊണ്ട് അച്ചാരുണ്ടാക്കാനും , സമൂലം ചമ്മന്തിയുണ്ടാക്കാനും  മറ്റു പാചക വിധികളിൽ ചേരുവയായും  പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് വരുന്നു.പഴച്ചാരുകൾക്ക് മണവും നിറവും നല്കാനും പാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നു.

 

പാഷൻ ഫ്രൂട്ട്- കൃഷി രീതി

 

വള്ളികൾ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും വംശ വർദ്ധന നടത്താവുന്നതാണ് പാഷൻ ഫ്രൂട്ട്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ്ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസ്സം വെള്ളത്തിൽ കുതിര്ത്തു വച്ചിട്ട് പാകണം. കിളിർത്ത് രണ്ടാഴ്ച കഴിഞ്ഞു പൊളി ബാഗിലേക്കു മാറ്റാം. ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം. തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്-ജൂണ്‍, സെപ്തംബർ- ഒക്ടോബർ കാലങ്ങളിലാണ്

കായ്ക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള  പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടിയുള്ള സാങ്കേതിക സഹായം വഴക്കുളത്ത് പ്രവർത്തിക്കുന്ന പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.

ഓരോ വീട്ടിലും ഒരു പാഷൻ ഫ്രൂട്ടെങ്കിലും നട്ടു പിടിപ്പിക്കുകയും അതിന്റെ ഫലം ആഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുക. വീട്ടിൽ ത്തന്നെയുണ്ടാക്കാവുന്ന വിഷമില്ലാത്തൊരു പോക്ഷക-ഔഷധ കലവറയാ ണിത്.

 

ജൈവ സ്ലറി

ജൈവകൃഷിയില്‍ ചെടികള്‍ക്ക് പെട്ടെന്ന് പോഷണം ലഭ്യമാക്കാനുള്ളമാർഗ്ഗം  ജൈവവസ്തുക്കള്‍ പുളിപ്പിച്ച്(fermented) പ്രയോഗിക്കുകയെന്നതാണ്. ജൈവവളങ്ങ ള്‍ക്കൊപ്പം പുളിപ്പിച്ച ജൈവവളക്കൂട്ടുകളും ചുവട്ടിലോഴിച്ചു കൊടുക്കാനും ഇലകളിൽ തളിച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്.കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ച് നമ്മുടെ വീടുകളിൽത്തന്നെ എളുപ്പം നിർമ്മിക്കാവുന്ന രണ്ടു സസ്യവളർച്ചാ ത്വരകങ്ങളെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.

കപ്പലണ്ടി പിണ്ണാക്ക്/ കടല പിണ്ണാക്ക്  നല്ലൊരു ജൈവ വളമായി നമ്മുടെ കൃഷിയിടങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ടല്ലോ. എന്നാൽ ഇത് തനിയെയോ മറ്റു വളങ്ങളുമായി ചേർത്തോ പുളിപ്പിച്ച് (fermenting)ഉപയോഗിച്ചാൽ പ്രയോജനം പതിന്മടങ്ങ് വർദ്ധിക്കുമെന്നുള്ളത് അനുഭവ സാക്ഷ്യം. പുളിപ്പിക്കുമ്പോഴുണ്ടാകുന്ന കോടിക്കിനുള്ള അനുകൂല സൂഷ്മാണൂക്കളുടെ പ്രവർത്തനം മൂലമാണിത്. പിണ്ണാക്ക് പൊടിച്ചോ കുതിർത്തോ ചെടികളുടെ ചുവട്ടിലിടുമ്പോൾ ഉറുമ്പുകൾ കൊണ്ട് പോകുന്നത് ഒഴിവാക്കുകയും ചെയ്യാം.

 

നിർമ്മാണ രീതി

 

1. പിണ്ണാക്ക് പുളിപ്പിച്ചത്

 

ആവശ്യമുള്ള സാധനങ്ങൾ

 

കപ്പലണ്ടി പിണ്ണാക്ക് -1kg

ശർക്കര-250g

ക്ലോറിൻ കലരാത്ത വെള്ളം -25L

 

തയ്യാറാക്കൽ

 

ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം.

 

2. ജൈവ സ്ലറി

 

ആവശ്യമുള്ള സാധനങ്ങൾ

 

കപ്പലണ്ടി പിണ്ണാക്ക് -1kg

വേപ്പിൻ പിണ്ണാക്ക്-1kg

പച്ച ചാണകം -1kg

ശർക്കര-500g

ക്ലോറിൻ കലരാത്ത വെള്ളം -25L

 

തയ്യാറാക്കൽ

 

ഒരു ബക്കറ്റിൽ പിണ്ണാക്ക്,  ശർക്കര, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ   വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ദുര്ഗ്ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. അഞ്ചാം ദിവസ്സം മുതൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. ദിവസവും ഇളക്കിക്കൊടുത്താൽ ഈ മിശ്രിതം  ഒരു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാം.

ജൈവസ്ലറി പ്രയോഗിച്ചാൽ ചെടികൾ കരുത്തോടെ വളരുമെന്ന് മാത്രമല്ല അവയുടെ രോഗ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. ഇതുവരെജൈവസ്ലറി ഉപയോഗിചിട്ടില്ലാത്തവർ ഉടൻ തന്നെ പരീക്ഷിച്ചു നോക്കുക. ഫലം അത്ഭുതാവഹമായിരിക്കും.

ആനക്കൊടിത്തൂവ

കേരളത്തിലാകമാനം കള സസ്യമായി കാണപ്പെടുന്നൊരു ചൊറിയണയിനമാണ് ആനക്കൊടിത്തൂവ. ആനച്ചൊറിയണം, ആനത്തൂവ,കുപ്പത്തുമ്പ എന്നീ പേരുകളിലും അറിയപ്പെടുന്ന ആനക്കൊടിത്തൂവ ചൊറിച്ചിലുണ്ടാക്കുന്നൊരു സസ്യമാണ്. ഉപദ്രവകാരിയായ ഈ കള ഭഷ്യയോഗ്യമായൊരു ഔഷധ സസ്യമാണെന്ന് എത്ര പേർക്കറിയാം?തലച്ചോറിന്റെ പ്രവര്ത്തനം ഉദ്ദീപിപ്പിക്കാനും, ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തടയാനുള്ള ശേഷിയുമാണ്‌ ആനക്കൊടിത്തൂവയുടെ ഔഷധ ഗുണങ്ങൾ. ഇതിനെ കേരളത്തിലെല്ലായിടങ്ങളിലും ഭാഷ്യാവശ്യത്തിനുപയോഗിച്ചു വരുന്നു.

പരമ്പരാഗതമായി കർക്കിടക മാസ്സത്തിൽ കഴിക്കാൻ ആയുർവ്വേദം നിർദ്ദേശിച്ചിട്ടുള്ള പത്തില തോരനിലും മരുന്ന് കഞ്ഞിയിലും ആനക്കൊടിത്തൂവ ഒരു പ്രധാന ചേരുവയാണ്. വെള്ളത്തിൽ നല്ലവണ്ണം കഴുകിയാൽ കൈ ചൊറിയാതെ ഇതിനെ അരിഞ്ഞെടുക്കാൻ കഴിയും ആനക്കൊടിത്തൂവ തിളപ്പിച്ച്‌ കഴിഞ്ഞാൽ പിന്നെ ചൊറിച്ചിൽ പമ്പ കടക്കും.

ആനക്കൊടിത്തൂവയുടെ ഉപയോഗങ്ങൾ

 

പത്തില ഔഷധ കഞ്ഞി

 

കർക്കിടക മാസ്സത്തിൽ കഴിക്കാൻ ആയുർവ്വേദം  നിർദ്ദേശിച്ചിട്ടുള്ള ഔഷധ കഞ്ഞി ആരോഗ്യ പ്രദായിനിയാണ്. നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ,വെള്ളരി, മുള്ളന്ചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നിവയുടെ ഇലകളിട്ടുവേവിച്ച വെള്ളത്തിൽ അരിയിട്ടു കഞ്ഞി വയ്ക്കാം.

ചൊറിയണം തോരൻ

ആനക്കൊടിത്തൂവ, ചിരകിയ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി,മുളക്, കറിവേപ്പില, ഉഴുന്ന്, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിത്രയുമാണ് തോരനുണ്ടാക്കാനാവശ്യമുള്ള സാധനങ്ങൾ.

ചൊറിയണം തോരനുണ്ടാക്കുന്ന വിധം

നന്നായി കഴുകിയ ആനക്കൊടിത്തൂവ ഇലകൾ അടർത്തിയെടുത്ത്തോരന് അരിയുന്ന രീതിയിൽ അരിഞ്ഞെടുക്കുക. നനഞ്ഞിരിക്കുന്നത് കൊണ്ട് കൈ ചോറിയുമെന്നു പേടിക്കേണ്ട. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾഉഴുന്നിട്ടു മൂപ്പിക്കുക. അതിൽ ഇല ഒഴികെയുള്ള ചേരുവകൾ ഇട്ടു വഴറ്റിയെടുക്കുക. ഇലയും പാകത്തിന് ഉപ്പും ചേര്ത്തു പാത്രം അടച്ചു വച്ച് വേവിക്കുക. നിങ്ങളുടെ ചൊറിയണം തോരൻ തയ്യാറായിക്കഴിഞ്ഞു.

പത്തില തോരൻ

നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളന്ചീര,ആനക്കൊടിത്തൂവ, ചീര, ചേമ്പ് എന്നീ

പത്തു സസ്യങ്ങളുടെ ഇലകൾ തന്നെയാണ് പത്തില തോരനുണ്ടാക്കാനും ഉപയോഗിക്കുന്നത്.  ചൊറിയണം തോരന്റെ പാചക രീതിയിൽ തന്നെ പത്തില തോരനും തയ്യാറാക്കാം.

ചൊറിയണം പരിപ്പിട്ടുകറി

വേണ്ട സാധനങ്ങൾ;

പരിപ്പ്-100 ഗ്രാം, ചൊറിയണം- ഒരു പിടി, സവാള- 1, വെളുത്തുള്ളി- ഒരല്ലി,കറിവേപ്പില- ഒരു തണ്ട്, ഉപ്പ്, മുളകുപൊടി, എണ്ണ എന്നിവ ആവശ്യത്തിന്.

പാചക രീതി

പരിപ്പ് വെള്ളം കൂടുതലോഴിച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ കഴുകി വൃത്തിയാക്കിയ ചൊറിയണം ഇലയും ഉപ്പും ചേര്ത്തു 10 മിനിട്ട് കൂടി വേവിക്കുക. വെള്ളം മുഴുവൻ വറ്റരുത്.ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായിട്ടരിഞ്ഞ  സവാളയും വെളുത്തുള്ളിയും കറിവേപ്പിലയും അതിലിട്ട് മൂപ്പിക്കുക. സവാള ബ്രൌണ്‍ നിറമാകുമ്പോൾ മുളക് പൊടിയും ചേർത്തിളക്കുക.വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചൊറിയണവും ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. ചോറിന്റെയോ ചപ്പാത്തിയുടെയോ ഈ കറി ഉപയോഗിക്കാം.

ചായ മൻസ

 

പോക്ഷക-ഔഷധ ഗുണ സമൃദ്ധമായ നിത്യഹരിത ഇലക്കറിയിനം.

മായൻ ചീരയെന്നും മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മൻസ(Cnidoscolus aconitifolius) പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത്‌ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്നയീ ചീരയിനം മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായ മൻസ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാൾ മൂന്നിരട്ടിയോളം പോക്ഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്ചായ മൻസയെ വ്യത്യസ്തമാക്കുന്നത്.

 

ചായ മൻസയിലെ പോക്ഷക നിലവാരം

 

പ്രോട്ടീൻ- 5.7%

നാരുകൾ- 1.9%

കാത്സിയം- 199.4 mg/100g

പൊട്ടാസ്യം- 217.2 mg/100g

ഇരുമ്പ്- 11.4 mg/100g

വിറ്റാമിൻ C- 164.7 mg/100g

കരോട്ടിൻ- 0.085 mg/100g

 

ചായ മൻസയുടെ ഉപയോഗം കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ

 

രുചികരമായ ചായ മൻസ ചീര കഴിക്കുന്നത്‌ കൊണ്ടുള്ളപ്രയോജനങ്ങൾ  താഴെപ്പറയുന്നവയണ്.

 

1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.

2. ദഹനത്തെ സഹായിക്കുന്നു.

3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.

4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.

5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.

6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

7. ചുമയെ തടയുന്നു.

8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.

9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും 10. വിളർച്ച തടയുന്നു.

11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.

12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.

13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച്പ്രമേഹത്തെ നിയന്ത്രിക്കുന്നു.

14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം

15. മൂലക്കുരു നിയന്ത്രിക്കുന്നു.

!6. മുഖക്കുരുക്കളെ തടയുന്നു.

 

ചായ മൻസ കൃഷിരീതി

ധാരാളമായുണ്ടാകുന്ന ശാഖകൾ 6”-8” നീളത്തിൽ മുറിച്ചതോ വിത്തുകളോ നടീൽ വസ്തുവായിട്ടുപയോഗിക്കാം. മായൻ ചീര6 മീറ്ററോളം ഉയരത്തിൽ വളരുന്ന മരമാണ്.  ഇലകൾ പറിച്ചെടുക്കാനുള്ള സൌകര്യത്തിന് 2 മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ കോതി നിർത്തുകയാണ് സാധാരണ രീതി.

കേരളത്തിൽ നന്നായി വളരുന്നതാണ് ചായ മൻസ. ഈ അത്ഭുത മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാൽ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാൻ    സഹായിക്കും.

 

ചായ മൻസ പാചക വിധികൾ

 

ചായ മൻസ ഇലകളിൽ അടങ്ങിയിട്ടുള്ള  വളരെ അളവിലുള്ള കട്ട് പാകം ചെയ്യുമ്പോൾ ഇല്ലാതാകുന്നതാണ്. അതിനാൽ ഈ ഇലകൾ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. ചിലചായ മൻസ പാചക വിധികൾ ചുവടെ കൊടുക്കു

ന്നു.

 

1.ചായ മൻസ ടീ

 

ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട്വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായ മൻസ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.

 

2. സാലഡ്

 

ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം(ഇലകൾ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേർത്ത് ചെറുചൂടിൽ 20 മിനിട്ട്

വേവിച്ചെടുക്കണം. ഈ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.

 

3. തോരനും മറ്റും

 

ചായ മൻസ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന തോരനുംമറ്റെല്ലായിനം  കറികളും ഉണ്ടാക്കാവുന്നതാണ്. ക

റികൾ 15മുതൽ 20 മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരുപ്രത്യേകത.

മണിത്തക്കാളി(Manithakkali); അൾസറിന്റെ അന്തകൻ.

 

മണിത്തക്കാളിയെന്നും മണത്തക്കാളിയെന്നും അറിയെപ്പെടുന്നയീ  ചെറു സസ്യം പോക്ഷക സമൃദ്ധമായൊരു പച്ചക്കറിയും ഉത്തമമായൊരു ഔഷധ സസ്യവുമാണ്. തെക്കേയിന്ത്യയിലാകമാനം കള സസ്യമായിവ കാണപ്പെടുന്നു. ഇതിന്റെ സസ്യശാസ്ത്ര നാമം സോളാനംനിഗ്രം (Solanum nigrum) എന്നാണ്. വഴുതന വർഗ്ഗത്തിൽപ്പെടുന്ന മണിത്തക്കാളി സമൂലം ആയുർവേദത്തിലും പ്രകൃതി ചികിൽസയിലും ഔഷധമായി ഉപയോഗിച്ചുവരുന്നു.

 

ധാരാളം ശാഖകളോട് കൂടി വളരുന്ന മണിത്തക്കാളി നാലടിയോളം ഉയരത്തിൽ വരെ വളരാറുണ്ട്.കുന്നിക്കുരുവിന്റെ വലിപ്പത്തിൽ കുലകളായി പിടിക്കുന്നകായ്കൾക്ക് പഴുക്കുമ്പോൾ നീല കലർന്ന കറുപ്പ് നിറമാണ്.ചവർപ്പ് കലർന്ന മധുരമുള്ള പഴുത്ത കായ്കൾ ഭക്ഷ്യയോഗ്യമാണ്. വായിലും വയറ്റിലുമുണ്ടാകുന്ന അൾസറിനുകൈകണ്ട ഔഷധമാണീ ചെറു സസ്യം.

 

മണിത്തക്കാളി വിവിധ ഭാഷകളിൽ

 

ഇംഗ്ലീഷ് – സണ്‍ബെറി, വണ്ടർബെറി, ബ്ലാക്ക്‌ നൈറ്റ് ഷെയ്ഡ്

മലയാളം – മണിതക്കാളി, മുളക് തക്കാളി, മണത്തക്കാളി

സംസ്കൃതം – കാകമാച്ചി

ഹിന്ദി - മാകോയി

തമിഴ് - മണതക്കാളി കീരൈ

കന്നട - കാക്കേസാപ്പു

തെലുങ്ക് – കാമഞ്ചി ചേട്ടു

 

മണിത്തക്കാളിയുടെ ഔഷധ സംബന്ധമായ ഉപയോഗങ്ങൾ

 

മണിത്തക്കാളി ത്രിദോഷ ശമനിയാണ്. ഇത് ഹൃദ്രോഗങ്ങൾക്കും വായിലും വയറ്റിലുമുണ്ടാകുന്ന  അൾസറിനും ഉത്തമ ഔഷധമായി ഉപയോഗിച്ച് വരുന്നു. മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, വാതരോഗങ്ങൾ,ചർമ്മരോഗങ്ങൾ,

നേത്ര രോഗങ്ങൾ എന്നിവയ്ക്കും പ്രതിവിധിയായി മണിത്തക്കാളി ഉ

പയോഗിയ്ക്കുന്നുണ്ട്.

 

100 ഗ്രാം മണിത്തക്കാളിയുടെ പോക്ഷക മൂല്യങ്ങൾ (ഏകദേശക്കണക്ക്)

 

ജലാംശം – 82.1 ഗ്രാം

പ്രോട്ടീൻ -8.9 ഗ്രാം

കൊഴുപ്പ് -1.0 ഗ്രാം

ധാന്യകം – 5.9 ഗ്രാം

കാത്സ്യം -4.10 മി.ഗ്രാം

ദ്രാവകം -70 മി.ഗ്രാം

ഇരുമ്പ് -20.50 മി.ഗ്രാം

റൈബോഫ്ലേവിൻ -0.50 മി.ഗ്രാം

നിയാസിൻ -0.30 മി.ഗ്രാം

ജീവകം സീ –11.00 മി.ഗ്രാം

ഇവയെക്കൂടാതെ സൊലാമൈൻ എന്നൊരു ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട്.

 

പച്ചക്കറിയായി മണിത്തക്കാളിയുടെ ഉപയോഗങ്ങൾ

 

പോഷക സമ്പന്നവും ഔഷധ ഗുണ പ്രധാനവുമായ മണിത്തക്കാളിഇലകളും

കായ്കളും വിവിധ രീതികളിൽ പാചകം ചെയ്തുകഴിക്കാം.                         മണിത്തക്കാളി

കായ്കളുപയോഗിച്ച്രുചികരമായ കറികളും  എണ്ണയിൽ വറുത്ത് വറ്റലുമുണ്ടാക്കാം.ഇലകൾ ചീരയെപ്പോലെ പാകം ചെയ്തുപയൊഗിക്കാവുന്നതാണ്. മണിത്തക്കാളി വിഭവങ്ങൾകഴിച്ചാൽ മാത്രം അൾസറിനെ പമ്പ കടത്താം.

ബോക്ചോയി : രുചികരവും പോക്ഷകക്കലവറയുമായ ഇലക്കറി.

ബോക്ചോയിക്കൊരു മുഖവുര

 

ചൈനീസ് കാബേജ് ഇനമായ ബോക് ചോയിയുടെ ശാസ്ത്രീയ നാമം ബ്രാസ്സിക്കാ റാപ (സബ്സ്പീഷ്യസ്)ചെനെൻസിസ് എന്നാണ്. ഇത് കാബ്ബേജ്, ബ്രോക്കോളി,കാലെ, കോളിഫ്ലവർ, ടർണിപ് എന്നിവയടങ്ങിയ ക്രുസിഫെറസ് പച്ചക്കറി കുടും ബത്തിലെ അംഗമാണ്.രുചികരവും പോക്ഷക സമൃദ്ധവുമായ ബോക് ചോയിയെ പാക്‌ ചോയി, സ്പൂണ്‍ കാബ്ബേജ്, ചൈനീസ് വെള്ള കാബേജ്, ചൈനീസ് ചാർട്‌, ചൈനീസ് മസ്റ്റാർട്‌,സെലെറി മസ്റ്റാർട്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. ബോക്ചോയി ഇലകൾ കടുക് ഇലകളോട് സാദൃശ്യമുള്ളതും കടും പച്ച നിറത്തിൽ സ്പൂണ്‍രൂപത്തിൽ  ചുവട്ടിൽ നിന്നും അടുക്കുകളായി വളരുന്നതുമാണ്. ഇതിൽ സാധാരണ കാബ്ബേജിലെപ്പോലെ  ഗോളാകൃതി രൂപപ്പെടാറില്ല.ബോക്ചോയി  ഇലകളാണ് കഴിക്കാനുപയോഗിക്കുന്നത്.

അമേരിക്കൻ രോഗ നിയന്ത്രണ കേന്ദ്രം (US Center for Disease Control ) 41 പ്രധാന പഴം, പച്ചക്കറി ഇനങ്ങളിൽ നടത്തിയ പോക്ഷക സാന്ദ്രതാ പഠനത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ബോക്ചോയിക്കാണ്.

 

ബോക്ചോയിയിലെ പോക്ഷക ഘടകങ്ങൾ

 

പോക്ഷകാംശങ്ങളുടെ ധാരാളിത്തത്തിൽ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളെയും വളരെ പിന്നിലാക്കുന്ന ബോക്ചോയിയിൽ 21പോക്ഷകങ്ങളും 71 ലധികം ആൻറി ഓക്സിഡെൻറ്റുകളു മുള്ളതായി കണക്കാക്കുന്നു.ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, നാരുകൾ,പ്രോട്ടീൻ, ചോലിൻ, മഗ്നീസ്യം, നിയാസിൻ, ചെമ്പ്‌,ഒമേഗ-3 ഫാറ്റി ആസിഡ്സ്, സിങ്ക്, പന്റൊതെനിക് ആസിഡ്, വിറ്റാമിൻ A, വിറ്റാമിൻ B1, B2, B6,ഫ്ലേവനോയിട്സ്, ആന്റി ഓക്സിടെന്റ്സ് എന്നിവയൊക്കെയാണ് ബോക്ചോയി എന്ന വിശിഷ്ടാഹാരത്തിലെ പ്രാധാന പോക്ഷക ഘടകങ്ങൾ.

 

ബോക്ചോയി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ സംബന്ധമായ പ്രയോജനങ്ങൾ.

 

1.   കാൻസറിനെ പ്രതിരോധിക്കും.

2.   എല്ലുകളുടെ വളർച്ചക്കും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.

3.   രക്ത സമ്മർദ്ദം കുറയ്ക്കും.

4.   ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

5.   നല്ല ഉറക്കം പ്രദാനം ചെയ്യുകയും ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.

6.   രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

7.   ചർമ്മ സംരക്ഷണത്തിനുത്തമം.

 

കൃഷി രീതി

 

നിഷ്പ്രയാസം കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് ബോക്ചോയി. ഇന്ത്യയിലുടനീളം കൃഷി ചെയ്യാൻ യോജിച്ചൊരു വിളയാണിത്. നല്ല നീർവാർച്ചയുള്ള മണ്ണും ഭാഗിക തണലും ആർദ്രതയുള്ള അന്തരീക്ഷവും ഇഷ്ടപ്പെടുന്നൊരു ചെടിയാണിത്. വിത്തുകളുപയോഗിച്ചാണ് കൃഷി. പാകി കിളിർപ്പിച്ച തൈകൾ ഇളക്കി നടുമ്പോൾ 6-8 ഇഞ്ച്‌ അകലത്തിൽ നടാവുന്നതാണ്. വരികൾ തമ്മിൽ 18-30 ഇഞ്ച് അകലം പാലിക്കേണ്ടതാണ്. ഒരു ചെടിയിൽ നിന്നും പല തവണ വിളവെടുക്കമെന്നുള്ളതനിതിന്റെ പ്രത്യേകത.

 

ബോക്ചോയി വിഭവങ്ങൾ

 

സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളിലെ പ്രധാന ചേരുവയായി ബോക്ചോയി ഉപയോഗിച്ച് വരുന്നു. ബോക്ചോയ് കൊണ്ട് മെഴുക്കുപുരട്ടി, തോരൻ, സൂപ്പ്,സാലഡ്, സ്വാസ് എന്നിവയൊക്കെയുണ്ടാക്കാം

ചിറ്റമൃത്-പ്രമേഹത്തിനു സിദ്ധൌഷധം

ചിറ്റമൃതിനൊരു മുഖവുര

 

ജീവിത ശൈലീ രോഗങ്ങളിൽ പ്രധാനിയായ പ്രമേഹം കേരളത്തിൽ സർവസാധാരണമാണല്ലോ. നാട്ടിൽ സുലഭമായി കിട്ടുന്ന ചിറ്റമൃത് പ്രമേഹം നിയന്ത്രിക്കാനുള്ള ദിവ്യൌഷധമാണെന്ന കാര്യം എത്രപേർക്കറിയാം?പരമ്പരാഗതമായി പ്രമേഹ ചികിത്സക്ക് ഉപയോഗിച്ച് വരുന്ന ഈ ഔഷധത്തെ മറന്ന് വിലകൂടിയതും പാർശ്വ  ഫലങ്ങലേറെയുള്ളതുമായ മരുന്നുകളെ  മാത്രം അശ്രയിക്കുന്നത് നാം ശീലമാക്കി മാറ്റിയിരിക്കുന്നു.

 

ഹൃദയാകൃതിയിലുള്ള ഇലകളുളള  ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. വേലികളിലും മരങ്ങളിലും പടർന്ന് വളരുന്ന  ചിറ്റമൃതിന്റെ ശാസ്ത്രീയ നാമം ടിനൊസ്പോറ കാർഡിഫോളിയ  എന്നാണ്. കയ്പ്പ് രസമുള്ള വള്ളികൾ മൂപ്പെത്തുമ്പോൾ കൈവിരലിന്റെ വണ്ണമുണ്ടാകും. ചുവട്ടിൽ  നിന്നും മുറിച്ചു വിട്ടാൽപ്പോലും  തണ്ടിൽ  നിന്നും പുതിയ വേരുകൾ താഴേക്ക്‌ വിട്ട് മണ്ണിലിറക്കി വളരുവാനുള്ള അത്ഭുതസിദ്ധിയുള്ളൊരു സസ്യമാണിത്.  ആയുർവേദ ഔഷധ കൂട്ടുകളിലെ സ്ഥിര സാന്നിദ്ധ്യമായ ഈ ഔഷധച്ചെടി പ്രമേഹത്തിനുള്ള പ്രതിവിധിയായി ആചാര്യന്മാർ നിർദ്ദേ ശിച്ചി ട്ടുള്ളതാണ്.

 

ചിറ്റമൃത് ഇംഗ്ലീഷിൽ അംബ്രോസിയയെന്നും  ഹിന്ദിയിൽ ഗിലോയിയെന്നും സംസ്കൃതത്തിൽ അമൃത വള്ളിയെന്നും തമി ഴിൽ ശിന്തിലക്കൊടിയെന്നും അറിയപ്പെടുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ അപാര കഴിവാണീ വള്ളിച്ചെടിക്കുള്ളത്. പ്രമേഹം നിയന്ത്രിക്കുന്നതിന് പുറമെ എല്ലാത്തരം പനികൾ, മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിത്സക്കും ധാതുപുഷ്ടി വർദ്ധി പ്പിക്കാനും പണ്ട് മുതലെ ആയുർവ്വേദം ചിറ്റമൃതിനെ ഉപയോഗപ്പെടുത്തി വരുന്നു.

എൻറെ അന്വേഷണം

ഞാൻ കേരളപോണിക്സ്‌ ബ്ലോഗിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ചചിറ്റമൃത് (Tippa Teega) എന്ന പോസ്റ്റിനു വേണ്ടി വിവരങ്ങൾ ശേഖരിക്കുമ്പോളാണ് ചിറ്റമൃത് പ്രമേഹത്തിന് ഉത്തമ പ്രതിവിധിയാണെന്ന കാര്യം മനസ്സിലാക്കിയത്.എന്നാൽ ഞാൻ തിരഞ്ഞ ആധികാരിക പ്രസിദ്ധീകരണളിലൊന്നും ഇതിന്റെ ഉപയോഗക്രമത്തെ പറ്റിയൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

കണ്ണൂരിലുള്ള സുധാകരൻ എന്നയാൾ പേരറിയാത്തൊരു വള്ളിച്ചെടിയുപയോഗിച്ചു പ്രമേഹം ഭേദമാക്കുകയും നൂറു കണക്കിനാൾക്കാർക്ക് സൗജന്യമായി ഈ മരുന്ന് നൽകി രോഗം ഭേദമാക്കുന്നതിനെയും കുറിച്ചു സുര്യ ടിവിയിൽ വന്നൊരു പ്രോഗ്രാമിന്റെ വിഡിയോയും പ്രസ്തുത പ്രോഗ്രാം തയ്യാറാക്കിയ രാമചന്ദ്രൻറെ ഒരു കുറിപ്പും കാണുവാനിടയായി. രാമചന്ദ്രൻറെകുറിപ്പിൽസുധാകരൻ ഉപയോഗിക്കുന്നത് ചിറ്റമൃത് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഈ കുറിപ്പിനെപ്പറ്റി അഭിപ്രായം പറഞ്ഞവർ ചിറ്റമൃതിന്റെ ഔഷധ ഗുണങ്ങളെയും ഉപയോഗ ക്രമത്തെയും കുറിച്ച് വളരെ വിലപ്പെട്ട വിവരണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻഫോ ക്രിയെച്ചർ എന്ന ഫേസ്ബുക്ക്‌ പേജിലും പ്രമേഹ ചികിത്സക്ക് ചിറ്റമൃത് ഉത്തമമാണെന്നും അതിൻറെ ഉപയോഗ രീതികളെയും കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

എൻറെ സ്വന്തം അനുഭവം

ചെറിയ ചൂടുള്ളതോ എരിവുള്ളതോ ആയ ആഹാര പദാർത്ഥങ്ങൾ കഴിക്കുമ്പോൾ എനിക്ക് വായിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടതിനെതുടർന്നു 9 / 02 / 2015 ൽ തിരുവനന്തപുരത്തെ പ്രശസ്തനായൊരു ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബ്ലഡ്‌ ഷുഗർ പരിശോധിക്കുകയുണ്ടായി. ആഹാരത്തിനു മുമ്പ്178 ഉം ആഹാരത്തിനു ശേഷം 240 ഉം മി.ഗ്രാം കണ്ടതിനെത്തുടര്ന്നു ഒരു മാസ്സത്തേക്ക് പ്രമേഹത്തിനുള്ള മരുന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച മരുന്നിനു പകരം അഞ്ചു ദിവസ്സം ചിറ്റമൃത് കഴിച്ചിട്ട് പരിശോധിച്ചപ്പോൾ ഫലം ആശാവഹമായിരുന്നു. ആഹാരത്തിനു മുമ്പ് 133  ഉം ആഹാരത്തിനു ശേഷം 159  ഉം മി.ഗ്രാം. പതിനഞ്ച് ദിവസ്സത്തെ ഉപയോഗത്തിന് ശേഷം പരിശോധിച്ചപ്പോൾ പ്രമേഹം തീർത്തും നിയന്ത്രണ വിധേയമായിക്കഴിഞ്ഞിരുന്നു (ഫലം ആഹാരത്തിനു മുമ്പ് 97 ഉം ആഹാരത്തിനു ശേഷം 127ഉം മി.ഗ്രാം.)

ഉപയോഗക്രമം

സാമാന്യം വിളഞ്ഞ ചിറ്റമൃത് വള്ളി രണ്ടിഞ്ച് നീളത്തിൽ മുറിച്ചെടുക്കുക. അതിൻറെ പുറം തോൽ നീക്കിയിട്ട്‌ ചതച്ചെടുത്ത് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ടിരിക്കുക. രാവിലെ പ്രസ്തുത വെള്ളം അരിച്ചെടുത്ത് കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർത്ത് ആഹാരത്തിനു മുമ്പ് കുടിക്കണം. ഒരാഴ്ച മുതൽ ഒരു മാസം വരെ തുടർച്ചയായി കഴിച്ചാൽ പ്രമേഹം പൂര്ണമായും നിയന്തണത്തിലാക്കാം.

സാധാരണക്കാർക്ക് പണച്ചിലവില്ലാതെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന തീർത്തും അപകടരഹിതമായൊരു മാർഗ്ഗം പരിചയപ്പെടുത്തുകയെന്നതാണെന്റെ ലക്‌ഷ്യം. നിങ്ങളുടെ പ്രതികരണ ങ്ങൾ കമന്റുകളായി ഇവിടെ രേഖപ്പെടുത്തണമെന്നഭ്യത്ഥിക്കുന്നു.

കടപ്പാട്-കേരള പോണിക്സ്

3.03921568627
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top