অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂണുണ്ടാക്കാം ഹൈടെക് രീതിയില്‍

കൂണുണ്ടാക്കാം ഹൈടെക് രീതിയില്‍

ളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ് കൂണ്‍. രുചിയുടെ കാര്യത്തിലും കൂണ്‍ മുമ്പില്‍ തന്നെയാണ്. അധികം മുതല്‍ മുടക്കില്ലാതെ നല്ല വുരമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതണ്. വളം നല്‍കേണ്ടാത്ത വളര്‍ച്ചാപരിചരണങ്ങളാവശ്യമില്ലാത്ത മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്തിന് മണ്ണുപോലും ആവശ്യമില്ലാത്ത കൃഷിയാണ് കൂണ്‍ കൃഷി. വൈക്കോല്‍, അറക്കപ്പൊടിയെന്നിവയാണ് മാധ്യമമായി ഉപയോഗിക്കുന്നത്. 1087 അളവിലുള്ള ചെറിയ മുറി സൗകര്യമുള്ളവര്‍ക്ക് (വെളിച്ചം കടക്കാത്ത ചായ്പായാലും മതി). കൂണ്‍ വിളയിച്ചെടുക്കാനും ആഴ്ചയില്‍ 10,000 രൂപവരെ വരുമാനം നേടാനും കൃഷിക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നു.

സാധാരണ കൂണ്‍കൃഷിയില്‍ വൈക്കോലാണ് മാധ്യമമായി ഉപയോഗിക്കുന്നത്. കൃഷി ചെയ്യുകയല്ല കൂണ്‍ വിത്തിന് മുളച്ചുപൊന്തി സ്വാഭാവികമായി വളരാനുള്ള പരിസ്ഥിതി ഒരുക്കികൊടുക്കുകയാണ് സംരഭകര്‍ ചെയ്യുന്നത്. ഒരു തടത്തിന് (തിരി) മൂന്നുകിലോ വൈക്കോല്‍ വേണം. ഒരു തിരിക്ക് 20-25 രൂപയാണ് വില. ഒരു തടത്തിലേക്ക് 300ഗ്രാം വരുന്ന ഒരു പാക്കറ്റ് വിത്താണ് വേണ്ടത്. ഇതിന് ഒന്നിച്ചുവാങ്ങുമ്പോള്‍ 30-40 രൂപവരെ വരും. ഒരു കിലോ കൂണ്‍ ഉത്പാദിപ്പിക്കാന്‍ ഏകദേശം 70രൂപയാണ് ചെലവ്. പാല്‍ കൂണായാലും ചിപ്പിക്കൂണായാലും കിലോക്ക് 300രൂപയ്ക്കാണ് വില്പന. ആയതിനാല്‍ കുറഞ്ഞത് 200 രൂപയോളം ഒരു കിലോ കൂണില്‍നിന്ന് കിട്ടുന്നു. 1087 വലിപ്പംവരുന്ന മുറിയില്‍ ഏകദേശം 60-70 തടം സ്ഥാപിക്കാം.

 

പി.പി.അഫ്സൽ

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate