ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. കാന്താരിമുളകിനെ ഇനി നിസ്സാരമായി കാണേണ്ട.ഈ ഇനവും വിപണി കീഴടക്കുകയാണ്.വേണമെങ്കില്‍ കാന്താരികൃഷിയിലും വരുമാനം കണ്ടെത്താം.
കര്‍ഷകരെല്ലാം ആധുനിക കൃഷികളും വിളകളും തേടിപോകുമ്പോള്‍ ഇതിനെല്ലാം തിരുത്തായി കാന്താരി കൃഷിയില്‍ ലാഭം കൊയ്യുകയാണ് ഒരു ബ്രാഹ്മണകുടുബമുണ്ട് .
വയനാട്ടിലെ തരുവണ മഴുവന്നൂരിലെ തറവോട്ട് മഠം കൃഷ്ണന്‍ നമ്പൂതിരിയും ഭാര്യ സത്യഭാമയുമാണ് ഒരു വര്‍ഷത്തോളമായി കാന്താരി മുളക് കൃഷിയിലൂടെ വരുമാനം നേടുന്നു.വീടിനടുത്ത കൃഷിയിടത്തില്‍ അധികം കൃഷി ചെലവൊന്നുമില്ലാതെ വരുമാനദായകമായ ഒരു കൃഷി.രാസവളങ്ങള്‍ തീരെ വേണ്ട.ജൈവലായിനിയും ചാണകവും മതി.രണ്ടു മൂന്നുവര്‍ഷത്തോളം സ്ഥിരമായി കാന്താരി മുളക് വിളവെടുക്കാന്‍ ഇതു തന്നെ ധാരാളം. ഓരോ തവണ വിളവെടുപ്പ് കഴിയുമ്പോഴും ജൈവാമൃതം ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കും.
ചെടി നട്ടുകഴിഞ്ഞാല്‍ ആറുമാസമാകുമ്പോഴേക്കും മുളക് കായ്ച്ച് തുടങ്ങും.ഓരോ പതിനഞ്ച് ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്താം.ശരാശരി നൂറ്റിയമ്പത് രൂപ വില ഏതി കാലത്തും ലഭിക്കും.മുന്നൂറ് രൂപ വരെ കിലോയ്ക്ക് വില ഉയര്‍ന്ന സീസണും ഉണ്ട്.
ഒരുകാലത്ത് വയനാട്ടിലെ തോട്ടങ്ങളില്‍ ഇവ യഥേഷ്ടം ഉണ്ടായിരുന്നു.പ്രത്യേക പരിചരണം ആവശ്യമില്ലാതെ തന്നെ വീട്ടാവശ്യത്തിനുള്ള മുളകിന് ക്ഷാമമുണ്ടായില്ല.നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കെല്ലാം രുചി പകരുന്നതില്‍ കാന്താരി മുളകിന്റെ പങ്ക് ചെറുതായിരുന്നില്ല.
മെയ്, ജൂൺ മാസങ്ങളിലാണ് നിലമ്പൂർ കാന്താരിയുടെ വിളെവെടുപ്പ്. കേരളത്തിലുള്ളതിനേക്കാൾ ആവശ്യക്കാരാണ് വിദേശ വിപണികളിൽ നിലമ്പൂർ കാന്താരിക്കുള്ളത്. ഗൾഫ് നാടുകളാണ് കേരളത്തിന്റെ ഈ നാടൻ രാജ്ഞിയുടെ പ്രധാന വിപണി.
ആര്യ ഉണ്ണി