অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ആമുഖം

എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വിള സ്ഥിരത ഫണ്ട്ഏര്‍പ്പെടുത്തുക.എന്നതാണ് ഈക മാര്‍ഗ്ഗംഇത് നടപ്പില്‍ വരുത്തേണ്ട രീതി നാല് ഹെക്ടര്‍,രണ്ട് ഹെക്ടര്‍,ഒരു ഹെക്ടര്‍ എന്ന പ്രകാരം മൂന്ന് താരമായി തിരിച് പഞ്ചായത്ത്‌,വാര്‍ഡ്‌,പ്രാദേശിക തല കര്‍ഷക സംഘങ്ങള്‍ രൂപീകരിച് കൃഷി ഓഫീസര്‍ സര്‍ക്കാര്‍ പ്രതിനിധിയായും സംഘങ്ങളില്‍ നിന്ന് ചെയര്‍മാന്‍,സെക്രട്ടറി,ട്രഷറര്‍,എക്സിക്യുട്ടീവ്‌ കമ്മിറ്റിതിരഞ്ഞെടുപ്പ് ഈ സംഘടനയില്‍ നിന്നും കാര്‍ഷിക വിളകള്‍ ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് ഈ സംഘങ്ങളില്‍ നിന്നും നിശ്ചിതവിലക്ക് നേരിട്ട് സംഭരിക്കേണ്ടതും കര്‍ഷകരുടെയും കൃഷിവിദഗ്ദരുടെയും സാമ്പത്തിക വിദഗ്ദരുടെയും നേതൃത്വത്തില്‍ ബ്ലോക്ക് ജില്ലാ സംസ്ഥാന സമിതികളും ഈ സമിതികളുടെ നേതൃത്വത്തില്‍ വിളകളുടെ കൃഷി ചിലവും ആഭ്യന്തര സംഭരണശാലകള്‍ നിര്‍മ്മിച് ഓരോ വിളകളുടെയും സീസണ്‍ ആരംഭത്തിന് മുന്‍പായി സര്‍ക്കാര്‍ സംഭരിക്കേണ്ടതുമാണ്,ആവശ്യമായ പണവും നല്‍കേണ്ടതുമാണ്.

കാര്‍ഷിക മേഖലക്ക് അനുബന്ധമായ പശു,പന്നി,ആട്,കോഴി,കാട,താറാവ്,കാര്‍ഷിക വൃത്തിയില്‍ ഉള്‍പെടുത്തി പ്രത്യേക ബഡ്ജറ്റ് പാര്‍ലമെന്റിലുംനിയമസഭകളിലും അവതരിപ്പിച്ച് നടപ്പില്‍ വരുത്തേണ്ടതുമാണ്.കൃഷിയും അനുബന്ധ പ്രവര്‍ത്തികളുമായി ഉപജീവനം കഴിയുന്നവരെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച് കിസ്സാന്‍ കാര്‍ഡ് നല്‍കേണ്ടതും കൃഷിക്കും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടതും 60 വയസ്സിനു മുകളിലുള്ള എല്ലാ പൌരന്‍ന്മ്മര്‍ക്കും 10000 രൂപ വെച്ച് പെന്‍ഷന്‍ നല്‍കേണ്ടതുമാണ്‌.ഉദാ:സബ്സീഡി നല്‍കേണ്ട വിളകള്‍.

 

കൃഷി ചെലവ്

സബ്സീഡി

ഇന്‍ഷൂര്‍

വിലസ്ഥിരത

 

 

 

 

തൂക്കം

വില

തെങ്ങ്

1600

1000

1000

10 കി.

400

റബ്ബര്‍

2000

1800

1500

10 കി.

2500

കശുവണ്ടി

600

500

100

10 കി.

220

ഈ രീതിയില്‍ കൃഷിചിലവ് സബ്സീഡി,ഇന്‍ഷൂര്‍ പരിരക്ഷ,എന്ന പ്രകാരം എല്ലാ വിളകള്‍ക്കും നല്‍കേണ്ടതാണ്.

പ്രകൃതിക്കും പരിസ്ഥിതിക്കും യോജിച്ച കൃഷിരീതികള്‍ അവലംബിക്കേണ്ടത് ഏകവിള കൃഷിയില്‍ നിന്നും ബഹുവിള കൃഷിയിലേക്ക് കര്‍ഷകര്‍ മാറേണ്ടതും ഉദാഹരണം,തെങ്ങിന് ഇടവിളയായി ജാതി,കൊക്കോ,കുരുമുളക്,കവുങ്ങ് മുതലായവയും റബ്ബറിന് ഇടവിളയായി കാപ്പി മുതലായവയും ചെയ്യേണ്ടതുമാണ്.ഫലവൃക്ഷകൃഷികളും ഉദാഹരണം,പ്ലാവ്,മാവ്,നെല്ലി,പേര,ആത്ത,പപ്പായ തുടങ്ങിയ കൃഷി രീതികളും പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.മേല്‍ കൃഷികളില്‍ നിന്നുള്ള ഫലങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കിവില്‍പ്പന നടത്തുന്നതിനുള്ള പ്രോത്സാഹനവും ധനസഹായവും ലൈസന്‍സും വാര്‍ഡ്‌ തല കര്‍ഷക യൂണീറ്റുകള്‍ക്ക് പരിശീലനവും നല്‍കി.ഈ ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വില്‍പ്പന നടത്തുന്നതിനും ഉത്പാദിപ്പിക്കുന്നതിനും വെണ്ട സഹായം നല്‍കേണ്ടതാണ്.ഈ രീതിയില്‍ ജൈവവളങ്ങളും ജൈവ കീടനാശിനികളും സൌജന്യമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കേണ്ടതുമാണ്‌.ഈ രീതിയില്‍ കര്‍ഷകര്‍ക്ക് വെണ്ട പ്രോത്സാഹനവും നല്‍കിയാല്‍ പ്രകൃതിക്കും പരിസ്ഥിതിക്കും കാര്‍ഷിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വുണ്ടാകുന്നതും രാജ്യത്തിന്‍റെ അഭിവൃദ്ധിയും തൊഴില്‍ മേഖലയില്‍ വര്‍ദ്ധിക്കുന്നതുമാണ്.കിസ്സാന്‍ കാര്‍ഡുമുഖാന്തരം സബ്സീഡിയും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന വിളകള്‍ക്ക് ആഭ്യന്തര ആവശ്യം,അന്താരാഷ്ട്ര ആവശ്യം,കയറ്റുമതി ആവശ്യം എന്ന ക്രമപ്രകാരം വിലനിയന്ത്രണം ഏര്പെടുത്തേണ്ടതുമാണ്.

ഉദാ:        ആഭ്യന്തരാവശ്യം  കയറ്റുമതി ആവശ്യം  കരുതല്‍ ആവശ്യം

കശുവണ്ടി പരിപ്പ് 1000ടെണ്‍    1000ടെണ്‍                1000ടെണ്‍

റബ്ബര്‍ ഷീറ്റ്      1000ടെണ്‍        1000ടെണ്‍                 1000ടെണ്‍

ഏലം           1000ടെണ്‍    1000ടെണ്‍             1000ടെണ്‍

ഈ രീതിയില്‍ വിലനിയന്ത്രണം വരുത്തേണ്ടതുമാണ്.കൃഷി വകുപ്പ് സംസ്ഥന ജില്ലാ ബ്ലോക്ക്‌ തല സമിതികളുടെ ഉപദേശകങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച് നടപ്പില്‍ വരുത്തേണ്ടതും ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ആളുകള്‍ കൃഷിയും അനുബന്ധമേഖലകളിലേക്ക് തിരിച്ച് വരുന്നതുമാണ്.ഉദ്ദേശം 30 വര്‍ഷംകൊണ്ട് കാര്‍ഷിക അഭിവൃദ്ധി ഉണ്ടാകുന്നതും ഇപ്പോള്‍ നിലവിലുള്ള കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുന്നതുമാണ്.ഇപ്പോള്‍ നിലവിലുള്ള കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടേയും ചെറുകിട വഴിയോരകച്ചവടക്കാരുടേയും കാര്‍ഷിക ഭവന വിദ്യാഭ്യാസ ബാങ്ക് വയിപ്പകളും എഴുതിതള്ളുകയോ മരവിപ്പിക്കുകയോ ചെയ്യേണ്ടതും മുന്നോട്ടുള്ള കൃഷികള്‍ക്ക് പലിശ രഹിത വായിപ്പ നല്‍കേണ്ടതും പൂര്‍ണമായും സൌജന്യമായും എല്ലാകുടുംബങ്ങളെയും ഇന്‍ഷുറന്‍സ് ചെയ്യേണ്ടതുമാണ്.സാറ്റ്ലൈറ്റ് സംവിധാനം വഴി കൃഷിയും കൃഷിഭൂമിയും നിരീക്ഷിക്കുകയും കൃഷിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കേണ്ടതുമാണ്‌.

മലയോര മേഖലയില്‍ ഏറ്റവും പിന്നോക്ക മേഖലയായ വനമേഖലക്ക് പ്രത്യേക പരിഗണന നല്‍കി വന്യമൃഗ ശല്യത്തിന് ഇപ്പോള്‍ വനം വകുപ്പ് നല്‍കുന്ന നഷ്ട്ടപരിഹാരം നാലിരട്ടിയായി വര്‍ദ്ധിപ്പിച് നല്‍കേണ്ടതും,വനവും കൃഷിഭൂമിയും തമ്മില്‍ വേര്‍തിരിച്ച ശക്തമായ വേലികെട്ടുകയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും സ്ഥിരമായി നല്‍കുന്നതിനും വനം വകുപ്പ് ഈ മേഖലയില്‍ സര്‍വ്വേ നടത്തി ഈ മേഖലയില്‍ സ്ഥിരതാമസമുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഭൂപരിതിയില്ലാതെ സൌജന്യ റേഷന്‍ നല്‍കേണ്ടതുമാണ്‌.രാത്രികാല വാച്ചര്‍മാരെ നിയമിക്കേണ്ടതും താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഫലവൃക്ഷകൃഷികളും വനംവകുപ്പ് സബ്സിഡിയും നല്‍കി പ്രോല്‍സാഹിപ്പിക്കേണ്ടതുമാണ്.ഇങ്ങനെ ചെയ്താല്‍ വനവും പരിസ്ഥിതിയും കര്‍ഷക കുടുംബങ്ങളും അഭിവൃദ്ധി  പെടുന്നതുമാണ്.

ഇന്ന്‍ നമ്മുടെ രാജ്യത്ത് നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷകസംഘടനകള്‍ ഉണ്ടെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങളും കാര്‍ഷിക മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളും അവര്‍ അവഗണിക്കുകയാണ്.വോട്ട് ലഭിക്കുനതിന് വേണ്ടിയുള്ള വാഗ്ദാനങ്ങളും പ്രസംഗങ്ങളും മാത്രമാണ് അവര്‍ നടത്തുന്നത് കര്‍ഷകന് വേണ്ടിയോ കര്‍ഷക സമൂഹത്തിനു വേണ്ടിയോ ഇന്ന് വരെ ഒരു കാര്യങ്ങളും അവര്‍ ചെയ്യുന്നില്ല.പകരം കര്‍ഷകരെ ദ്രോഹിക്കുന്ന കരിനിയമങ്ങളും കര്‍ഷക പീഡനങ്ങളും നടത്തുകയാണ്.ഉദ്ദാഹരമായി ഇപ്പോള്‍ ബാങ്കിന്‍റെ കിട്ടാകടം കര്‍ഷകരില്‍ നിന്നും ഈടാക്കുന്നതിന് വന്‍കിട കോര്‍പ്പേറേറ്റ് ഭീമന്മാരായ റിലയന്‍സ് പോലെയുള്ളവരെ ഏല്പ്പിച്ചുകൊണ്ട് കര്‍ഷകദ്രോഹ കരിനിയമങ്ങള്‍ കര്‍ഷകരുടെ മേലെ അടിചേല്‍പ്പിക്കുകയാണ്.അതുകൊണ്ട് കര്‍ഷകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും നമ്മുടെ സ്വന്തം ആവശ്യത്തിനായി ഒന്നായി പരിശ്രമിക്കുകയും കര്‍ഷക സംഘടനയുടെ കൊടിക്കീഴില്‍ അണിനിരക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.എല്ലാ കര്‍ഷക സുഹൃത്തുക്കളും ഒന്നായി അണിചേര്‍ന്നു കാര്‍ഷിക മേഖലയുടെ ഉയര്‍ച്ചക്കായി പരിശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്

ജയ് ജവാന്‍ ജയ് കിസാന്‍

കടപ്പാട് :കര്‍ഷകധ്വനി

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate