অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അധിനിവേശ സസ്യങ്ങള്‍

ആമുഖം

വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഈ ചെടികൾ വായു സഞ്ചാരം കുറയ്ക്കുന്നതോ ടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധർമ്മങ്ങൾ മാറ്റിമറിക്കുകയും അതോടൊപ്പം തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കളവർഗത്തിൽപ്പെട്ട സസ്യങ്ങൾ കൂടിയാണ് ഇവ. മാത്രമല്ല വിളകളുടെ വളർച്ചക്കും പുനരുത്പാദനത്തിനുമെല്ലാം വിഘാതം സൃഷ്ടിക്കുന്നവരാണ് അധിനിവേശസസ്യങ്ങൾ. വേനൽക്കാല ങ്ങളിൽ തീ പടരുന്നതിനും ഇവരുടെ സാന്നിധ്യം കാരണമായിത്തീരാം. എന്നാൽ ഇവയ്ക്കു ചില നല്ല ഉപയോഗങ്ങളുമുണ്ട്. ഇവയെ പരിചയപ്പെടാം.

മൂടില്ലാത്താളി

ശാസ്ത്രീയ നാമം : Cuscuta chinensis
കുടുംബം : Convolvulaceae
പ്രജനനം : വിത്തു വഴി
പ്രകൃതം : വള്ളിച്ചെടി

പുഷ്പിക്കലും കായ് പാകമാകലും: ഓഗസ്റ്റ് ഡിസംബർ ആവാസസ്ഥലം: സമതല പ്രദേശങ്ങൾ, ഇലപൊഴിയും കാടുകൾ.

ഉത്ഭവം : ചൈന, ഇൻഡോ മലേഷ്യ പ്രദേശം
കാണപ്പെടുന്ന രാജ്യങ്ങൾ: ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക.

മൂടില്ലാത്താളി കേരളത്തിലെ എല്ലാ ജില്ലകളിലും കാണുന്നു. പൂർണ പരാദമായ ഈ വള്ളിച്ചെടി ആതിഥേയ സസ്യത്തിൽ നിന്ന് ഹോസ്റ്റോറിയം എന്നറിയപ്പെടുന്ന പ്രത്യേകതരം വേരുകൾ കൊണ്ടാണ് ഭക്ഷണം വലിച്ചെടുക്കാറ്. ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്ന വള്ളിയ്ക്ക് 0.2 0.30 സെന്‍റീമീറ്റർ വ്യാസമാണുളളത്. ഇലകൾ കുഞ്ഞ് ശൽക്കങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന മൂടില്ലാത്താളിയുടെ കാണ്ഡത്തിൽ തവിട്ട് നിറത്തിലുളള കുത്തുകൾ അങ്ങിങ്ങായി കാണാം. ഇവയുടെ വിത്തുകൾ മണ്ണിൽ അഞ്ച് 10 വർഷക്കാലം വരെ കേടൊന്നും കൂടാതെ നിലനിൽക്കും.

മുളച്ചു വരുന്ന തൈകൾ അന്തരീക്ഷത്തിലുള്ള രാസപദാർഥങ്ങളുടെ സഹായത്തോടെ ആതിഥേയ സസ്യത്തെ തിരിച്ചറിയുന്നു. ഇത്തരത്തിൽ പടർന്നുകയറുന്ന മൂടില്ലാത്താളി ആതിഥേയ സസ്യത്തിന്‍റെ പ്രതിരോധശക്തി കുറക്കുകയും ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് രോഗം വ്യാപിപ്പിക്കുകയും ചെയ്യുന്നു.

വെളുത്ത ക്രീം നിറത്തിലുളള പൂവുകൾക്ക് നേരിയ സുഗന്ധം ഉണ്ട്. ആതിഥേയ സസ്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഈ വിരുതൻ സസ്യത്തിന്‍റെ വിത്തുകൾ ഇറക്കുമതി ചെയ്യുന്നത് പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.

ഉപയോഗങ്ങൾ

മൂടില്ലാത്താളിയുടെ കാണ്ഡം പിത്തസംബന്ധിയായ തകരാറുകൾക്കും വയർ ശുദ്ധമാക്കാനും ഉപയോഗിക്കുന്നു. വിട്ടുമാറാത്ത പനി, ശരീരവേദന, ചൊറിച്ചിൽ തുടങ്ങിയവക്കെല്ലാം ഒൗഷധമായി മൂടില്ലാത്താളി ഉപയോഗിക്കാം. ആയുർവേദത്തിലും യുനാനി ചികിത്സാ സന്പ്രദായത്തിലുമാണ് മൂടില്ലാത്താളി പ്രധാനമായും ഉപയോഗിക്കാറ്.

ധൃതരാഷ്ട്രപ്പച്ച

ശാസ്ത്രീയ നാമം : Mikania micrantha
കുടുംബം : Asteraceae
പ്രജനനം :വിത്തുവഴി
പ്രകൃതം : വളളിച്ചെടി

പുഷ്പിക്കലും കായ് പാകമാകലും: ഫെബ്രുവരി ഏപ്രിൽ

ആവാസസ്ഥലം : കാട്, തോട്ടങ്ങൾ, ഈർപ്പം നിറഞ്ഞ സമതല പ്രദേശങ്ങൾ

ഉത്ഭവം :പാൻട്രോപ്പിക്കൽ

കാണപ്പെടുന്ന രാജ്യങ്ങൾ:ഓസ്ട്രേലിയ, ഇന്ത്യ, ചൈന, പാപ്പുവ ന്യൂഗി നിയ, വിയറ്റ്നാം, ഭൂട്ടാൻ, ശ്രീലങ്ക, മ്യാൻമർ, നേപ്പാൾ

ഒരു ദിവസം കൊണ്ട് എട്ടു മുതൽ 9 രാ വരെ വളർച്ചാനിരക്കുളള ധൃതരാഷ്ട്രപ്പച്ച ആതിഥേയ സസ്യത്തെ ശ്വാസം മുട്ടിച്ചും സൂര്യപ്രകാശം തടഞ്ഞുവെച്ചും വളരെ വേഗം നശിപ്പിക്കുന്നതിന് കുപ്രസിദ്ധമാണ്. കേരളത്തിലെ വനങ്ങൾക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന ധൃതരാഷ്ട്രപ്പച്ചയെ കാടി നുളളിലെ സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളിൽ സുലഭമായി കാണാനാകും. കമ്മ്യൂണിസ്റ്റ്പച്ചയുടെ ഇലയോടും പൂവിനോടും സാദൃശ്യമുളള ഈ വളളിച്ചെടി വൻ മരത്തിൽ പട ർന്നു കയറുന്നത് കരുത്തനായ ധൃതരാഷ്ട്രരുടെ ആലിംഗനത്തോട് സമാനമായതിനാലാകാം ആ പേരു വീണത്. പീച്ചിയിലുളള കേരള വനഗവേഷണ സ്ഥാപനം ഈ ചെടിയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. റബർ തോട്ടങ്ങളിൽ ഇവയുടെ സാന്നിധ്യം കർഷകർക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഒരൊറ്റ സസ്യത്തിന് ഏതാനും മാസങ്ങൾ കൊണ്ട് ഏകദേശം 25 ചതുരശ്ര മീറ്റർ വരെ നിറഞ്ഞു നിൽക്കാൻ സാധിക്കും. ഓരോ വർഷത്തിലും 40,000 ൽ പരം വിത്തുകളാണ് ഇവ ഉത്പാദിപ്പിക്കാറ്. കാറ്റു വഴിയും ജന്തുക്കൾ വഴിയുമാണ് പ്രധാനമായും വിത്ത് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുക. ഇതിനോടൊപ്പം വളരുന്ന മറ്റു ചെടികളോട് വെളളത്തിനും പോഷക മൂലകങ്ങൾക്കും വേണ്ടി മത്സരത്തിലേർപ്പെടുന്നതോടൊപ്പം മണ്ണിലേക്ക് വിവിധ തരത്തിലുളള രാസപദാർഥങ്ങൾ പുറപ്പെടുവിച്ച് ചുറ്റുപാടുമുള്ള ചെടികളെ ഉപദ്രവിക്കാറുമുണ്ട്. വേനൽക്കാലങ്ങളിൽ ഇവ വ·രങ്ങളിൽ ഉണങ്ങിക്കിടക്കുന്നത് തീ പിടിക്കാൻ സാധ്യതകൂടുന്നു. കാട്ടിലും കൃഷിസ്ഥലങ്ങളിലും ഇവ വളരുന്നതു മൂലം വനവിഭവങ്ങൾ ശേഖരിക്കുന്നതിനും വിളവു കുറയുന്നതിനും കൃഷിച്ചെലവു വർധിക്കുന്നതിനും കാരണമായിത്തീരുന്നു.

ഉപയോഗം

മുറിവ്, തേൾവിഷം ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഈ ചെടി അരച്ചിടുന്നത് നല്ലതാണ്. ഇല ഉപ്പുവെളളത്തിൽ തിളപ്പിച്ച് തണുപ്പിച്ച് ചൊറിയുന്ന ഭാഗങ്ങൾകഴുകിയാൽ ചൊറിച്ചിലിന് ശമനം ലഭിക്കും. ജമൈക്ക പോലുളള രാജ്യങ്ങളിൽ ഈ ചെടിയെ ബാക്ടീരിയകൾക്കെതിരായി ഉപയോഗിക്കാറുണ്ട്.

നിയന്ത്രണം

പൂവിടുന്നതിന് മുന്പെ മൈക്കീനിയ പൂർണമായും നശിപ്പിച്ച് മണ്ണിൽ കുഴിച്ചു മൂടണം. വെട്ടിക്കളഞ്ഞാൽ അവശേഷിക്കുന്ന ഭാഗത്തു നിന്ന് വളരുന്നതിനാൽ പൂർണമായും വെട്ടിക്കളയാൻ ശ്രദ്ധിക്കണം. ചില രാജ്യങ്ങളിൽ ഇതു നൽകിയ കന്നുകാലികൾക്ക് വിഷം തട്ടിയതായി പറയപ്പെടുന്നുണ്ട്. ജൗരലശിശമ ലെഴമ്വ്വശിശശ എന്നറിപ്പെടുന്ന പ്രത്യേകതരം ഫംഗസുകൾ ഇവർക്കെതിരായി ഉപയോഗിക്കാവുന്ന ജൈവ നിയന്ത്രണ മാർഗങ്ങളിൽപ്പെട്ടതാണ്. കളനാശിനികളായ ലൈഫോസ്റ്റേറ്റും ഡൈയുറോണും തളിക്കുന്നത് താത്കാലികമായി മൈക്കീനിയയെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. വർഷാവർഷങ്ങളിൽ ഇടവിട്ട് ഇടവിട്ടുളള നിയന്ത്രണമാർഗങ്ങൾ സ്വീകരിച്ചാൽ മാത്രമേ മൈക്കീനിയക്ക് കടിഞ്ഞാണ്‍ ഇടാൻ സാധിക്കൂ.

ആനത്തൊട്ടാവാടി

ശാസ്ത്രീയ നാമം : Mimosa diplotricha
കുടുംബം:Fabaceae
പ്രജനനം: വിത്തു വഴി
പ്രകൃതം: വള്ളിച്ചെടി

പുഷ്പിക്കലും കായ് പാകമാകലും : നവംബർ മാർച്ച്

ആവാസസ്ഥലം :സമതല പ്രദേശങ്ങൾ, കുറ്റിക്കാടുകൾ

ഉത്ഭവം : ട്രോപ്പിക്കൽ അമേരിക്ക

കാണപ്പെടുന്ന രാജ്യങ്ങൾ : ഓസ്ട്രേലിയ, ഭൂട്ടാൻ, ഫിജി, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, സിങ്കപ്പൂർ.

ഒന്നാന്തരം പയർ കുടുംബത്തിൽ പ്പെട്ട ഈ കള നൈട്രജൻ സ്ഥിരീകരണം നടത്തുന്ന സസ്യമാണ്. പല രാജ്യങ്ങളും ഈ മുൾച്ചെടിയെ തേയിലത്തോട്ടങ്ങളിലെ നൈട്രജൻ ലഭ്യതക്കു വേണ്ടി വളർത്തിയിരുന്നു. പിൽക്കാലത്ത് ഈ ചെടി തദ്ദേശീയ സസ്യങ്ങൾക്ക് ഭീഷണിയാണെന്നു ബോധ്യപ്പെട്ടതിനാൽ അധിനിവേശസസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. മുള്ളുള്ളതും മുള്ളില്ലാത്തതുമായ രണ്ടു വെറൈറ്റികളായിട്ടാണ് ആനത്തൊട്ടാവാടി കാണപ്പെടുന്നത്. കുറഞ്ഞ കാലയളവിൽ നിലകൊള്ളുന്ന പ്രദേശത്ത് വ്യാപിച്ച് പന്തലിച്ച് നിൽക്കാനുളള ആനത്തൊട്ടാവാടിയുടെ കഴിവ് ഭയാനകമാണ്. നാട്ടിൻ പുറത്തെ കുറ്റിക്കാടുകളിലും വിജന പ്രദേശങ്ങളിലും ഇങ്ങനെ നിരവധി മുളളു നിറഞ്ഞ പ്രദേശങ്ങൾ കാണാവുന്നതാണ്. ആനത്തൊട്ടാവാടി നിറഞ്ഞ പ്രദേശത്തിലൂടെ മുന്നേറുക എന്നത് ആനക്ക് പോലും ശ്രമകരമായ ജോലിയാണ് എന്നതിനാലാവാം ഈ പേരു വന്നത്. ചില ആളുകൾക്ക് ഇതിന്‍റെ മുളള് തട്ടിയാൽ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. നമ്മുടെ നാടൻ തൊട്ടാവാടിയുടെ പൂവുമായി ആനത്തൊട്ടാവാടിയുടെ പൂവിന് സാദൃശ്യമുണ്ട്. ഒരു ചതുരശ്രയടി മീറ്ററിൽ നിന്ന് ഏകദേശം 800012000 വിത്തുകൾ വരെ ആനത്തൊട്ടാവാടി ഉത്പാദിപ്പിക്കുന്നു. ശാഖകളായിക്കാണുന്ന വേരുകളിൽ ധാരാളം ചെറുമുഴകൾ കാണാം. ഇത്തരത്തിലുളള ചെറുമുഴകളിലൂടെയാണ് നൈട്രജൻ സ്ഥിരീകരണം നടത്തപ്പെടുന്നത്. വിത്തുകൾ വിതരണം നടത്തുന്നത് പ്രധാനമായും ഒഴുകുന്ന ജലം, ജന്തുക്കൾ, മനുഷ്യരുടെ വസ്ത്രങ്ങൾ, വാഹനങ്ങൾ, കാർഷികോപകരണങ്ങൾ മുതലായവയിലൂടെയാണ്. ഇവയുടെ വിത്തുകൾക്ക് 50 വർഷം വരെ കേടൊന്നും കൂടാതെ നിലനിൽക്കാൻ സാധിക്കുമത്രേ. ഉഷ്ണമേഖല രാജ്യങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിൽ വരെ ആനത്തൊട്ടാവാടിയെ കാണാൻ സാധിക്കും. പ്രകാശാർഥി സസ്യമായതിനാൽ സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളിൽ ഇവയെ കാണുക സാധ്യമല്ല. കരിന്പ്, റബർ, പൈനാപ്പിൾ, കപ്പ എന്നിവ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ആനത്തൊട്ടാവാടി രംഗപ്രവേശനം ചെയ്താൽ അതത് സസ്യങ്ങളുടെ നിലനിൽപ്പും വളർച്ചയും അവതാളത്തിലാവും. പാകമായവ വിളവെടുക്കാനും ബുദ്ധിമുട്ടുണ്ടാക്കും. മൈമോസിൻ എന്ന് പറയുന്ന പ്രത്യേകതരം വിഷവസ്തു പുറപ്പെടുവിക്കുന്നതിനാൽ സസ്യഭുക്കുകളായ ജന്തുക്കളുടെ ഹൃദയത്തിനും കരളിനും ഇവ ഭക്ഷിക്കുന്നതു മൂലം ദോഷം ഭവിക്കും. വിളവു കുറയുന്നതോടൊപ്പം കൃഷിച്ചെലവ് വർധിക്കുന്നതിനും ആനത്തൊട്ടാവാടിയുടെ സാന്നിധ്യം കാരണമായിത്തീരും.

ഉപയോഗങ്ങൾ:

പാക്യജനകശേഷിയുളളതിനാൽ തോട്ടങ്ങളിലും മറ്റും പണ്ടുകാലങ്ങളിൽ നട്ടിരുന്നു. മുളളില്ലാത്ത വെറൈറ്റി വളർത്തുന്നത് മണ്ണു സംരക്ഷണത്തിന് നല്ലതാണ്.

പ്രധാന നിയന്ത്രണ മാർഗങ്ങൾ

വളർച്ചയുടെ പ്രാരംഭഘട്ടത്തിലേ നശിപ്പിക്കുന്നത് പ്രധാനമാണ്. പൂർണ വളർച്ചയെത്തിയ ചെടികളുടെ വേരുകൾ ഭൂമിയിൽ ആഴ്ന്നിറങ്ങുന്നതു മൂലം കത്തി കൊണ്ടോ മറ്റു ഉപകരണങ്ങൾ കൊണ്ടോ മാത്രമേ നിർമാർജനം സാധ്യമാവൂ.

മഴക്കാലങ്ങളിൽ പതിനഞ്ച് ദിവസം കൂടുന്പോൾ അധിനിവേശസസ്യങ്ങൾ പറിച്ചുകളയുകയും മണ്ണിൽ വേര് മുകളിലേക്കായി കുഴിച്ചു മൂടുകയും ചെയ്യുക.

നിശ്ചിത ഇടവേളകളിൽ പരിസരം വൃത്തിയാക്കുകയും നിയന്ത്രണ വിധേയമായി തീയിടുകയും ചെയ്യുക.

ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ തദ്ദേശീയ സസ്യങ്ങളായ ചീര, കുറുന്തോട്ടി, തോട്ടപ്പയർ മുതലായ സസ്യങ്ങൾ നടുന്നത് ഇവയുടെ വളർച്ച കുറയ്ക്കാൻ നല്ലതാണ്.

പൂവിടുന്നതിനു മുന്പായി അധിനിവേശസസ്യങ്ങൾ നശിപ്പിച്ചുകളയുന്നത് വംശവർധനവ് തടയാനിടയാക്കും.

അധിനിവേശസസ്യങ്ങളിൽ രോഗങ്ങളുണ്ടാക്കുന്ന മിത്ര കീടങ്ങളെ വളർത്തുന്നതും നല്ലതാണ്.

ആധുനിക കാർഷികോപകരണങ്ങളുടെ സഹായത്തോടെ മണ്ണ് ഉഴുതുമറിച്ച് ഇത്തരം സസ്യങ്ങളെ നീക്കം ചെയ്യുക. ഇത് തദ്ദേശീയ സസ്യങ്ങളുടെ വേരുകൾക്കും മറ്റും ആഘാതം സൃഷ്ടി ക്കാതെ നോക്കണം.
ഫോണ്‍ നിയാസ്9496304569. 1

ആയിഷ മങ്ങാട്ട്, നിയാസ് പി.
കണ്ണൂർ യൂണിവേഴ്സിറ്റി.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate