অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാഴക്കുല പൊതിയാനും ഉപകരണം

വാഴക്കുല പൊതിയാനും ഉപകരണം

വാഴക്കുല പൊതിയാനും ഉപകരണം

അരെയും ആകർഷിക്കുന്ന നിറവും രുചിയും വാഴപ്പഴത്തിന്‍റെ വിപണി കൈയ്യടക്കുന്നു. കേരളീയരുടെ എല്ലാ ആഘോഷങ്ങളിലും വാഴപ്പഴം അവിഭാജ്യ ഘടകമാണ്. ഒരു വാഴക്കുല വരുന്നത് മുതൽ

കുല വെട്ടുന്നത് വരെയുള്ള പരിചരണം വാഴക്കുലയുടെ ഗുണമേന്മയെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഒന്നാണ്. വാഴപ്പഴം പാകമാകുന്നതു വരെയുള്ള സമയത്തിനുള്ളിൽ അതിനു പല കീടങ്ങളുടെയും ആക്രമണങ്ങൾ നേരിടേണ്ടിവരുന്നു. എലി, തത്ത, വവ്വാൽ, കിളികൾ എന്നിവയെല്ലാം പഴത്തിനു കേടുപാടുകൾ ഉണ്ടാക്കുന്നു. ഇതിനു പ്രതിരോധമാർഗമായി കർഷകർ കുല പ്ലാസ്റ്റിക് തുണി സഞ്ചികൾ കൊണ്ട് പൊതിയുന്ന രീതി കാർഷിക സർവകലാശാലയും മറ്റു ഗവേഷണ കേന്ദ്രങ്ങളും ശുപാർശ ചെയ്തിട്ടുണ്ട്. ഇത് വഴി വാഴക്കുലയെ പ്രാണികളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കുന്നത് കൂടാതെ സൂര്യതാപം മൂലവും അതിവൃഷ്ടി മൂലവും വാഴക്കുലയുടെ നിറവും മറ്റും നഷ്ടപ്പെടാതെ ആകർഷണീയത നിലനിർത്തുന്നതിനും ഇത് സഹായകരമാണ്. കുല പൊതിയുന്നത് വഴി വിപണിയിൽ നല്ല വിലയും കർഷകർക്ക് ലഭിക്കുന്നതാണ്. സാധാരണയായി ഒരു തൊഴിലാളിക്ക് മണിക്കൂറിൽ പത്തു കുലകൾ വരെ പൊതിയാൻ പറ്റും. എന്നാൽ കുലയുടെ ഉയരവും തടങ്ങൾക്കും ചാലുകൾക്കും ഇടയിലൂടെ ഏണി കൊണ്ട് നടക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടും ഈ ജോലി ആയാസകരമാക്കുന്നുണ്ട്. മഴക്കാലത്തും കൃഷിയിടത്തിൽ വെള്ളക്കെട്ടുള്ള അവസരത്തിലും ഏണിക്കാലുകൾ മണ്ണിൽ താഴ്ന്നു പോകുന്നതിനാൽ ഈ പ്രവൃത്തി ഏറെ ശ്രമകരമാകാറുണ്ട്. ഏണി മറിയാതെ പിടിക്കാൻ ഒരാളുടെ സഹായം കൂടി ചിലപ്പോള്‍ വേണ്ടിവരും.

ഇതിനു ഒരു പ്രതിവിധി എന്നോണം കേരള കാർഷിക സർവകലാശാലയുടെ തവനൂരിലെ കേളപ്പജി കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ കാർഷിക യന്ത്രോപകരണ ഗവേഷണ പദ്ധതിയിൽ ഒരു പുതിയ ഉപകരണം വികസിപ്പിച്ചെടുത്തു. ഉയരത്തിലുള്ള നേന്ത്ര വാഴക്കുല പൊതിയാൻ തക്കവിധം നീളത്തിലുള്ള തോട്ടിയിൽ ഘടിപ്പിക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് കുല പൊതിയാൻ സാധിക്കുന്നു. മണിക്കൂറിൽ ഏകദേശം 20 മുതൽ 30 വരെ കുലകൾ ഈ ഉപകരണം വഴി പൊതിയാൻ സാധിക്കും. വളരെ ലളിതമായ രീതിയിൽ ആർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ആണ് ഇതിന്റെ രൂപകൽപ്പന. അനായാസമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ ഉപകരണത്തിന് ഏകദേശം രണ്ടു കിലോഗ്രാം ആണ് ഭാരം. ഏത് തരം വാഴയ്ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന എന്നതിനാൽ കർഷകർക്ക് ഈ ഉപകരണം വളരെയധികം ഉപയോഗപ്രദമായിരിക്കും. കാർഷിക സര്‍വ്വകലാശാലയും വി.എഫ്.പി.സി.കെയും സംയുക്തമായി പ്രവർത്തിച്ചു ഈ ഉപകരണം പ്രചരിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

കടപ്പാട്:കൃഷിയങ്കണം

അവസാനം പരിഷ്കരിച്ചത് : 6/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate