Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

താറാവ് വളർത്തൽ-അറിവുകള്‍

താറാവ് വളർത്തൽ

ഇന്ന് കേരളത്തിൽ താറാവിന്റെ മുട്ടയ്ക്കും ഇറച്ചിക്കും വളരെ ആവശ്യാക്കാർ കൂടിവരികയാണ് കാരണം താറാമുട്ട ഒരു സമീകൃത ആഹാരമാണ് .നിരവധി പ്രോടീനുകളുടേയും,വൈറ്റമിനുകളുടെയും കലവറയാണ് താറാമുട്ട .വിറ്റാമിൻ ഡി യുടെ ഉറവിടംകൂടിയാണ് മുട്ട. ശരീരത്തിന് ദിവസവും വേണ്ട പ്രോട്ടീനുകളിൽ 18%വും ഒരു താറാമുട്ടയിൽനിന്നു ലഭിക്കും. വിറ്റാമിൻA അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റ ആരാഗ്യത്തിനും,എല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ പ്രീറാഡിക്കലുകളെ ഒഴിവാക്കിക്യാൻസറിനെ പ്രേതിരോധിക്കാനും താറാമുട്ട സഹായിക്കുന്നു.

കുഞ്ഞുങ്ങളെ വാങ്ങുബോൾ


കുറഞ്ഞത് ഒരു മാസമെങ്കിലും പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങാൻ ശ്രെദ്ധിക്കുക. കാരണം രോഗത്തെ പ്രേതിരോധിക്കാനും,കാലാവസ്ഥയെ അതിജീവിക്കാനും അവയ്ക്ക് കഴിയും.പ്രീതിരോധമരുന്നു നല്കിയതാണോ എന്ന്‌ ശ്രെദ്ധിക്കുക.ഇല്ലെങ്കിൽ ഒരു വെറ്റിനറി ഡോക്ടറുടെ സഹായത്തോടെ മരുന്ന് നൽകുക. കൂടുതലായി വളർത്താൻ ഉദ്ദേശിക്കുന്നവർ അത് പ്രതേകം ശ്രദ്ധിക്കണം. ഫാമിന്റെ അടുത്തായി വീടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക കാരണം ഇതിന്റെ മണം മറ്റുള്ളവർക് ബുദ്ധിമുട്ടാകും.

ഇനം തിരഞ്ഞെടുക്കൽ


താറാവുകളിലെ നാടൻ ഇനം എന്ന് അറിയപ്പെടുന്നതും പൊതുവെ നല്ല രോഗപ്രതിരോധ ശേഷിയുള്ളതുമായത് ചാര ചെമ്പല്ലി ഇനത്തിൽ പെട്ടതാണ്. ഇവ ഏകദേശം 180-മുതൽ 210വരെ മുട്ടകൾ ഒരു വർഷം ഇടുന്നവയാണ്. ഇവ ആറുമാസംകൊണ്ട് പൂർണ്ണവളർച്ച എത്തുകയും മുട്ട ഉത്പാദനം തുടങ്ങുകയും ചെയും.ആറുപെൺതാറാവിന് ഒരു പൂവൻ എന്നതോതിലാണ് വളർത്തേണ്ടത്.


തീറ്റ ചിലവ്‌ കുറയ്ക്കാൻ


താറാവുകൾ പൊതുവെ ധാരാളം പച്ചിലകൾ കഴിക്കുന്നവയാണ് അതിനാൽ കുറഞ്ഞത് രണ്ടുനേരം ഏങ്കിലും പച്ചിലകൾ  ചെറുതായി അരിഞ്ഞ്‌ കൊടുക്കക. ഗോതമ്പ്,ഗോതമ്പുതവിട്,,അറിനുറുക് ,ചോറ് ഇവയും നൽകാം. ഇവ നൽകുമ്പോൾ വെള്ളത്തിൽ കുഴച്ചു നൽകുക. കടകളിൽ നിന്നു ലഭിക്കുന്ന കോഴിവേസ്റ്റ് ചെറുകഷണങ്ങളാക്കി മുറിച് സാധിക്കുമെങ്കിൽ അല്‌പം വേവിച്ചുനൽകുക. വേസ്റ്റ് കൂടുതലയി കടകളിൽനിന്ന് വാങ്ങുകയാണെങ്കിൽ ചിലപ്പോൾ ഒരു ചെറുത്തുക കടകളിൽ നിന്നും ലഭിക്കും.അതുപോലെ തന്നെ മീൻ വേസ്റ്റും മേല്പറഞ്ഞതുപോലെ നൽകവുന്നതകാവുന്നതാണ്.ഇത് നല്ലതുംചിലവുകുറഞ്ഞതുമാണ്.

ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തൽ


താറാവിന് ഏറ്റവും പ്രധാനമായി വേണ്ടത് വെള്ളം ആണ്. വെള്ളത്തിന്റെലഭ്യതഉറപ്പുവരുത്തിയ ശേഷമേ ആരംഭിക്കാവു.കുളമോ അല്ലെങ്കിൽ കൃത്രിമകുളങ്ങളോ നിർമ്മിക്കുക. പാടങ്ങളോ ,കുളങ്ങളോ ഉള്ളവർക്ക് 50%വരെ തീറ്റ ലാഭിക്കാനും അതുവഴി സാധിക്കും കാരണം കുളത്തിലെ പ്രാണികളെയും,ചെറുജീവികളെയുഅതുപോലെ പായലും ചെളിയും ഒക്കെ ഇതിന്റെ ഭക്ഷണമാണ്.

മുട്ടയിടൽ രീതി

പൊതുവെ പുലർച്ചെ സമയത്താണ് താറാവ് മുട്ടയിടുന്നത്. ഒരു മുട്ടയുടെതൂക്കം ഏകദേശം 65-മുതൽ75ഗ്രാം വരെയാണ്. ഇന്ന് മാർക്കറ്റിൽ ഒരു താറാമുട്ടയുടെ വില കുറഞ്ഞത് 10രൂപയാണ്. കോഴിമുട്ടയെ അപേക്ഷിച്ച് മാർക്കറ്റിങ്ങിനും വലിയ ബുദ്ധിമുട്ടില്ല. ആവശ്യക്കാർ ഏറെഉണ്ടുതാനും.
ഏത് ഒരു ബിസിനസ് തുടങ്ങുബോഴും നാംഅതിന്റെ എല്ലാവശങ്ങളും നന്നായി പഠിച്ചശേഷം തുടങ്ങുന്നതാണ് നല്ലത് .തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടാലും നന്നായി പരിശ്രെമിച്ചാൽ നമുക്ക് ഇതിലൂടെ മികച്ച വിജയംകൈവരിക്കാൻ സാധിക്കും .

3.11764705882
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top