অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെച്ചൂർ പശു

വെച്ചൂർ പശുവിന്റെ സവിശേഷതകൾ

കേരളത്തിലെ നാടൻ പശുക്കളിൽ പാലുൽപ്പാദനശേഷി കൂടുതലുള്ള ഒരിനമെന്ന നിലയ്ക്കാണ് വെച്ചൂർ പശുക്കൾ പണ്ട് മുതലേ അറിയപ്പെട്ടിരുന്നത്. പശുക്കൾക്ക് ശരാശരി മൂന്നടി അഥവാ 90 സെ.മീറ്ററിൽ താഴെയാണ് ഉയരം. ശരീരത്തിന് 125-150 കി.ഗ്രാം തൂക്കം. സാധാരണ കാണപ്പെടുന്ന നിറങ്ങൾ ചുവപ്പ്, ഇളംചുവപ്പ്, വെള്ള, കറുപ്പ് ,ചന്ദനവെള്ള, കുത്തും പുള്ളിയും വരകളും ഒന്നുമില്ലാത്ത ഒറ്റ നിറം എന്നിവയാണ്. കൊമ്പുകൾ ചെറുതും മുന്നോട്ടു വളഞ്ഞതുമാണ്.കഴുത്തിന് പിന്നിൽ ഉപ്പുണി അഥവാ പൂഞ്ഞ് പ്രകടമായി കാണപ്പെടുന്നു. വാൽ നീളമുള്ളതും ഏതാണ്ട് നിലത്ത് മുട്ടുന്നതുമാണ്. ചെമ്പൻ കൃഷണമണിയും കൺപീലികളുമുള്ള മൃഗങ്ങളെ ഇക്കൂട്ടത്തിൽ കാണാവുന്നതാണ്. വെച്ചൂർ ഇനത്തിനും മറ്റു നാടൻ ഇനങ്ങളെപ്പോലെ നല്ല രോഗപ്രതിരോധ ശക്തിയുണ്ട്.

വെച്ചൂർ പരിരക്ഷണ പദ്ധതി

  1. നാടൻ പശുക്കളുടെ ജനിതക മികവ് ഉയർത്തിക്കൊണ്ടുള്ള വംശവർദ്ധനവിനും ഒരു നവീന ജനിതക ശേഖരത്തിന്റെ രൂപീകരണത്തിനും വേണ്ടി, നിലവിലുള്ള കേന്ദ്രഫാമിന്റെ വിപുലീകരണം.
  2. നാടൻ കന്നുകാലികളിലെ ഉൽപ്പാദന-പ്രത്യുൽപ്പാദനപരമായ സവിശേഷതകൾക്ക് കാരണമായ വേറിട്ട ജനിതക തന്മാത്രകളുടെ പഠനങ്ങൾ.
  3. ഉൽപാദനേതര ഗുണഗണങ്ങളായ ചെറിയ ശരീരഘടന പാലിന്റെ ഘടന', തീറ്റ പരിവർത്തന ശേഷി, ജൈവികരവും അജൈവീകവുമായ പ്രതികൂല പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ് തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണബക്ക്.
  4. കർഷകരുടെയും മറ്റ് സർക്കാർ - സർക്കാരേതര സംഘടനകളുടെയും സഹകരണത്തോടു കൂടി വെച്ചൂർ, കസർഗോഡ് കുള്ളൻ മുതലായ നാടൻ പശുകളുടെ പ്രത്യുൽപ്പാദനത്തിന് സഹായകരമാകുന്ന രീതിയിൽ ഒരു പ്രജനന ശൃംഖല രൂപീകരിക്കുക.
  5. ജൈവവൈവിധ്യത്തിന്റെയും കന്നുകാലികളിലെ ജനിതക ദ്രവ്യത്തിന്റെയും പരിരക്ഷണത്തിന്റെ ആവശ്യകതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.
  6. പരിമിത നിക്ഷേപങ്ങൾ മാത്രമാവശ്യമുള്ള നാടൻ കന്നുകാലി വളർത്തൽ രീതികളിലേയ്ക്ക് ഗ്രാമീണ വനിതകളേയും ചെറുകിട കൃഷിക്കാരേയും ആകർഷിക്കുക.
  7. നാടൻ പശുക്കളുടെ പോഷണം, പരിപാലനം, രോഗപ്രതിരോധം മുതലായവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക്.
  8. വെച്ചൂർ, കാസർഗോഡ് കുള്ളൻ എന്നീ നാടൻ പശുക്കളെ പരിമിതമായ തോതിലെങ്കിലും കർഷകർക്ക് വിതരണം ചെയ്യുക.

അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 5/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate