অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുളമ്പുരോഗവും മറ്റു വിവരങ്ങളും

കുളമ്പുരോഗം

കന്നുകാലികള്‍, ആട്, ചെമ്മരിയാട്, പന്നി എന്നിവയെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണിത്. ഇന്ത്യയില്‍ പലയിടങ്ങളിലും കണ്ടുവരുന്ന ഈ രോഗം വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നു.രോഗ ബാധ കണ്ടാല്‍ പിന്നെ പാലുത്പന്നങ്ങളുടെ കയറ്റുമതി തടസ്സപ്പെടും. രോഗം ബാധിച്ച മൃഗങ്ങള്‍ക്ക് ഉല്പാദനം കുറയുകയും ചെയ്യും.

കന്നുകാലികള്‍, പന്നി, ആട് തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് കുളമ്പുരോഗം. കറവപ്പശുക്കളില്‍ പാല്‍ പറ്റെ കുറയുകയും ഗര്‍ഭമുള്ളവയില്‍ ഗര്‍ഭം അലസാനും കാരണമാകുന്നു.


ഈ രോഗത്തിന്റെ വൈറസിന് പല രൂപങ്ങളുമുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു രൂപത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് നടത്തിയാലും മറ്റ് രൂപത്തിലുള്ളവകൊണ്ടുള്ള ബാധയുണ്ടാകാം. വൈറസുകള്‍ രോഗം ബാധിച്ചവയുടെ ഉമിനീരിലും തൊലിയിലും അകിടിനെ ബാധിക്കുമ്പോള്‍ പാലിലും ഉണ്ടാകാറുണ്ട്. വൈറസുകള്‍ വായിലും പാദങ്ങളിലും കേന്ദ്രീകരിക്കുന്നതുമൂലം അവിടെ ക്ഷതങ്ങള്‍ ഉണ്ടാകുന്നു.
രോഗബാധയുള്ള മൃഗങ്ങളുമായോ അവയുടെ വിസര്‍ജ്യവസ്തുക്കള്‍, സ്രവങ്ങള്‍, പാല്‍, മാംസം മുതലായവയുമായുള്ള സമ്പര്‍ക്കംമൂലമോ ആണ് രോഗം പകരുന്നത്. തീറ്റസാധനങ്ങള്‍, പാല്‍പ്പാത്രങ്ങള്‍ തുടങ്ങിയവയിലൂടെയും രോഗം പകരാം. വായുവിലൂടെയും രോഗപ്പകര്‍ച്ച ഉണ്ടാവാറുണ്ട്.

രോഗം ബാധിച്ച കാലികള്‍ക്ക് തുടക്കത്തില്‍ നല്ല പനിയുണ്ടാകും. ഉമിനീര്‍ ഇറ്റുക, തീറ്റ എടുക്കാതിരിക്കുക, നടക്കാന്‍ വിഷമം, പാല്‍കുറയല്‍, ഗര്‍ഭമലസല്‍ എന്നിവയും ലക്ഷണങ്ങളാണ്. നാക്കിന്റെ മുകള്‍ഭാഗത്തും ചുണ്ടുകളുടെ ഉള്‍ഭാഗത്തും മോണയിലും കുമിളകള്‍ കാണും. വായില്‍ കുമിളകള്‍ ഉണ്ടാകുന്നതുമൂലം തിന്നാതിരിക്കുന്നു. ഇത് 24 മണിക്കൂറിനുള്ളില്‍ പൊട്ടുകയും വ്രണങ്ങളാവുകയും ചെയ്യുന്നു. 

പരിചരണക്കുറവുമൂലമാണ് കുളമ്പ് ഇളകിപ്പോകല്‍, അകിടു വീക്കം, ന്യുമോണിയ, ഗര്‍ഭസ്രാവം, ഗ്യാസ്‌ട്രോ എന്‍ഡറൈറ്റിസ് എന്നിവ ഉണ്ടാകുന്നത്. ദിനംപ്രതി രണ്ട് പ്രാവശ്യമെങ്കിലും വായിലും പാദങ്ങളിലുമുള്ള ക്ഷതങ്ങള്‍ അണുനാശിനികൊണ്ട് കഴുകി വൃത്തിയാക്കണം. ആലം, ബോറിക് ആസിഡ്, പൊട്ടാസ്യം പെര്‍മാംഗനൈറ്റ്, അക്രിഫ്ലേവിന്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ ലായനി ഇതിനായി ഉപയോഗിക്കാം. 

കുളമ്പുരോഗത്തിനെതിരെ പലതരം വാക്‌സിനുകള്‍ ലഭ്യമാണ്. രോഗമുണ്ടായാലും ഇല്ലെങ്കിലും ആദ്യം നാലുമാസം പ്രായമാകുമ്പോഴും പിന്നീട് ആറുമാസം ഇടവിട്ടും പ്രതിരോധ കുത്തിവെപ്പ് നടേത്തണ്ടതാണ്.

ലക്ഷണങ്ങള്‍ എന്താണ് ?

  • കടുത്ത പനി
  • പാല്‍ കുറവ്
  • കാലുകള്‍, വായ, അകിട് ഇവിടങ്ങളില്‍ വെസിക്കിളുകള്‍ പ്രത്യക്ഷപ്പെടും.
  • പാദത്തിലെ വെസിക്കിളുകള്‍ കാരണം ഉമിനീര്‍ അധികമായി പതഞ്ഞ് കാണപ്പെടും.

വായിലെ രോഗലക്ഷണങ്ങള്‍

Disease Symptoms in the Mouth Disease Symptoms in the Mouth Disease Symptoms in the Mouth

രോഗലക്ഷണങ്ങള്‍

Disease Symptoms in the Foot Disease Symptoms in the Foot Disease Symptoms in the Foot

രോഗം എങ്ങനെ പകരുന്നു ?

  • രോഗം ബാധിക്കപ്പെട്ട മൃഗങ്ങളുടെ ശരീര സ്രവങ്ങള്‍, മലമൂത്രവിസര്‍ജനം, എന്നിവയിലൂടെ വൈറസ് പുറത്തു കടക്കുന്നു.
  • വായുവിലൂടെ രോഗങ്ങള്‍ പകരുന്നു. പ്രത്യേകിച്ച് ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ വൈറസ് വേഗം പകരും.
  • മലിനമായ ആഹാരം, ജലം മറ്റു കാര്‍ഷിക ഉപകരണങ്ങളിലൂടെ രോഗം ഉള്ള മൃഗങ്ങളില്‍ നിന്നും ഇല്ലാത്തവയിലേക്ക് പകരും കൂടാതെ വീട്ടിലുള്ള വളര്‍ത്ത് മൃഗങ്ങള്‍, പക്ഷികള്‍, ഫാം ജോലിക്കാര്‍എന്നിവരിലൂടെയും രോഗം പെട്ടെന്ന് പകരും.
  • രോഗം വളരെ വേഗം പകരുന്നതിന് ഒരു കാരണം രോഗം ബാധിച്ച ചെമ്മരിയാട്, പന്നികള്‍ എന്നിവയിലൂടെ വിസര്‍ജനങ്ങളിലൂടെ കൂടുതള്‍ വൈറസുകല്‍ പകരാനിടവരുന്നു.
  • തദ്ദേശിയ കന്നുകാലികളെക്കാള്‍ സങ്കരയിനം കന്നുകാലികളിലാണ് രോഗബാധ പെട്ടെന്നുണ്ടാകുന്നത്.
  • രോഗം ബാധിച്ച മൃഗങ്ങളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതും രോഗം പകരുന്നതിനു കാരണമാണ്.

അനുബന്ധ പ്രശ്നങ്ങള്‍ ?

ഗര്‍ഭധാരണം സാധ്യമാകാതിരിക്കല്‍, ചൂട് സഹിക്കാന്‍ കഴിയാതെവരുക, പാല്‍ കുറയുക.

രോഗബാധ തടയുന്നതെങ്ങനെ ?

  • ആരോഗ്യബാധയില്ലാത്ത മൃഗങ്ങളെ രോഗബാധിത പ്രദേശങ്ങളിലേക്ക് കോണ്ടുപോകരുത്,
  • രോഗബാധയുള്ളയിടങ്ങളില്‍ നിന്ന് മൃഗങ്ങളെ വാങ്ങരുത്.
  • പുതിയതായി വാങ്ങിയ മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ അടുക്കല്‍ നിന്ന് 21 ദിവസത്തേക്ക് മാറ്റിപാര്‍പ്പിക്കുക.

ചികിത്സ

  • 1% പൊട്ടാസ്യം പെര്‍മാഗ്നേറ്റ് ചേര്‍ത്ത ലായനികൊണ്ട് രോഗമുള്ള കന്നുകാലികളുടെ വായും കുളന്പുകളും കഴുകുക. കുളംപിലെ വെസിക്കിള്‍സില്‍ അണുനാശക ഔഷധം ഉപയോഗിക്കുക. ബോറിക് ആസിഡ് ഗ്ലിസറില്‍ പേസ്റ്റ് വായിലെ വെസിക്കിള്‍സില്‍ പുരട്ടുക.
  • രോഗം പിടിപെട്ടവയെ മറ്റു മൃഗങ്ങളില്‍ നിന്ന് മാറ്റി ശുശ്രൂഷിക്കുക, വേഗം ദഹിക്കുന്ന ആഹാരം നല്‍കുക.

കുത്തിവയ്പ് രീതി

  • മാസത്തിലൊരിക്കല്‍ , FMD വാക്സിന്‍ രോഗസാധ്യതയുള്ള എല്ലാ മൃഗങ്ങള്‍ക്കും നല്‍കുക.കന്നുകാലികള്‍, ചെമ്മരിയാട്, ആട്, പന്നി എന്നിവയ്ക്കും കുത്തിവയ്പ് നല്‍കണം.
  • കിടാക്കള്‍ക്ക് 4 മാസം പ്രായമുള്ളപ്പോള്‍ ആദ്യഡോസ് കുത്തിവയ്പ് നല്‍കണം. അഞ്ചാം മാസത്തില്‍ രണ്ടാം ഡോസ് നല്കുക. തുടര്‍ന്ന് 4-6 മാസത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക.
  • കുളമ്പ് രോഗം-ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ

    കന്നുകാലി,ആട്,പന്നി തുടങ്ങിയ ഇരട്ട കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന ഒരു സാംക്രമിക വൈറസ്‌ രോഗമാണ് കുളമ്പു രോഗം . ഈ രോഗം മൂലം വൻതോതിൽ മരണം ഉണ്ടാകാറുണ്ട് . കറവ പശുക്കളിൽ പാൽ പറ്റെ കുറയും.ഗർഭം അലസിപോകാനും ഇടയുണ്ട്.രോഗം ബാധിച്ച മൃഗങ്ങളുടെ ഭാരം ഗണ്യമായി  കുറയുന്നു

    കുളമ്പു രോഗത്തിന്റെ വൈറസ്‌ പല തരത്തിലുണ്ട്  അതിനാൽ ഏതെങ്കിലുമൊരു രൂപത്തിനെതിരെ കുത്തിവൈപ്പ് നടത്തിയാലും മറ്റു രൂപത്തിലുള്ളവ ബാധിച്ചേക്കാം.ഇതുകൊണ്ടാണ് പ്രധിരോധ കുത്തിവൈപ്പ് എടുത്താലും അപൂർവമായി രോഗം കണ്ടുവരുന്നത്‌ . വൈറസുകൾ,രോഗം ബാധിച്ചവയുടെ ഉമിനീർ,തോൽ,എന്നിവിടങ്ങളിലും അകിടിനെ ബാധിക്കുമ്പോൾ പാലിലും ഉണ്ടാകാറുണ്ട്.വൈറസുകൾ വായിലും പാദങ്ങളിലും കേന്ദ്രീകരിക്കുകയും അവിടെ ക്ഷതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു .

    രോഗബാധയുള്ള  മൃഗങ്ങളും ആയും അവയുടെ വിസർജ്യ വസ്തുക്കൾ , സ്രവങ്ങൾ,പാൽ,മാംസം മുതലായവയും ആയുള്ള സമ്പർക്കവും മൂലവുമാണ് രോഗം പടരുന്നത്.തീറ്റസാധനങ്ങൾ,പാൽ പാത്രങ്ങൾ തുടങ്ങിയവയിലൂടെയും മൃഗങ്ങളിൽ രോഗം പകരാം. വായുവിലൂടെയും രോഗം വ്യാപിക്കാറുണ്ട് .

    രോഗം ബാധിച്ച കാലികൾക്ക് തുടക്കത്തിൽ തന്നെ നല പനിയുണ്ടാകും. വായിൽ നിന്ന് വെള്ളം വരിക,തീറ്റ എടുക്കാതിരിക്കുക,നടക്കാൻ വിഷമം,പാൽ കുറയൽ,ഗർഭം അലസൽ തുടങ്ങിയവയും ലക്ഷണങ്ങളാണ്.രോഗം ബാധിച്ച് പോക്കിളുകൾ ഉണ്ടാകുമ്പോൾ പനി കുറയും.പൊക്കിലുകൾ കൂടുതലായി കാണുക നാക്കിന്റെ മുകൾഭാഗത്തും ചുണ്ടുകളുടെ ഉൾഭാഗത്തും  മോണയിലും ആയിരിക്കും.വായിൽ പൊക്കിളുകൾ ഉണ്ടാകുന്നതു മൂലം തീറ്റ എടുക്കില്ല.ഉമിനീര് കൊഴുത്ത് നൂൽ പോലെ ആയിരിക്കും.പൊക്കിലുകൾ 24 മണിക്കൂറിനുള്ളിൽ പൊട്ടി വ്രണങ്ങലുണ്ടാകും .

    കുറച്ച് ദിവസങ്ങള്ക്ക്ശേഷം കുളമ്പുകൾക്ക് ഇടയിലും,അകിട്,ശ്വസനാളികൾ മുതലായ സ്ഥലങ്ങളിലും പൊക്കിലുകൾ കാണാം.ശ്വാസനാളികളിൽ ഉണ്ടാകുന്ന സ്രവങ്ങൾ ശ്വാസ കോശത്തിലേക്ക് കടക്കുന്നത്‌ മൂലം ന്യൂമോണിയ ഉണ്ടാകും.സ്ഥായിയായ ശ്വസനതടസവും കാണാറുണ്ട്.

    മരണനിരക്ക് പ്രായം കുറഞ്ഞവയിൽ കൂടുതലായിരിക്കും.വിദേശ വർഗ്ഗങ്ങൾ,സങ്കര വർഗ്ഗങ്ങൾ എന്നിവയിലെ രോഗബാധ മരണത്തിൽ ചെന്നെത്തിക്കാറുണ്ട്.വൈറസുകൾ ഹൃദയഭിത്തികളെ ആക്രമിക്കുന്നത് മൂലമാണ് മരണമുണ്ടാകുന്നത് . നല്ലതു  പോലെ പരിചരിച്ചാൽ രണ്ടാഴ്ച കൊണ്ട് രോഗം മാറും. പരിചരണ കുറവ് മൂലം കുളമ്പ് ഇളകിപോകൽ,അകിട് വീക്കം,ന്യൂമോണിയ,ഗർഭ സ്രാവം,ഗ്യാസ്ട്രോ എന്റരിറ്റിസ്, എന്നിവയുണ്ടാകും.രോഗം ബാധിച്ച പശുവിന്റെ പാൽ നന്നായി തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ .

    രോഗം ബാധിച്ച കാലികളെ കൂട്ടത്തിൽ നിന്ന് മാറ്റി പ്രത്യേക പരിചരണം നല്കണം.വായിലും പാദതിലുമുള്ള ക്ഷതങ്ങൾ അണുനാശിനികൊണ്ട് കഴുകി വൃത്തിയാക്കണം .

    ആലം,ബോറിക് ആസിഡ്,പൊട്ടാസ്യം പെർമാംഗനെറ്റ്,എന്നിവയുടെ ലായനി ഇതിനായി ഉപയോഗിക്കാം .ബോറിക് ആസിഡ്,പൊടി തേനിലോ,ഗ്ലിസറിനിലോ ചേർത്ത് വായിൽ പുരട്ടാം.കാലിൽ ആന്റി സെപ്ടിക്  ഓയിന്റ്മെന്റുകളോ ടാരോ പുരട്ടവുന്നതാണ്.പനി കുറക്കാൻ മരുന്നുകളും ആന്റിബയോട്ടിക്കുകളും നല്കണം

    ഈ രോഗത്തിന് പ്രതിരോധ കുത്തിവൈപ്പിനുള്ള മരുന്നുകൾ ലഭ്യമാണ്.കറവ പശുക്കളിൽ പാലുല്പാദനം കുറയുമെന്ന തെറ്റിധാരണ മൂലം കർഷകർ പ്രതിരോധ കുത്തിവൈപ്പിനോട് വൈമുഖ്യം കാണിക്കാറുണ്ട്.പാൽ ലഭ്യതയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ചെറിയ വ്യത്യാസം കണ്ടേക്കാമെങ്കിലും രോഗ പ്രതിരോധം വളരെ അനിവാര്യമാണ്.വർഷത്തിൽ രണ്ടു തവണ എങ്കിലും ഈ കുത്തിവൈപ്പു എടുക്കേണ്ടതാണ്.ഇത് വഴി നമ്മുടെ വിലപിടിച്ച കന്നുകാലി സമ്പത്തിനെ സംരക്ഷിക്കാം.ഇതിനു വേണ്ടി മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ വളരെ അപമാനകരമാണ് .

    കന്നുകാലകള്‍ക്കും എരുമകള്‍ക്കുമുള്ള വിരയിളക്കല്‍

    ക്രമനമ്പര്

    പരാദത്തിന്
    ‍റഇനം

    പരാദത്തിന്‍
    റെ പേര്

    അസുഖ
    ത്തിന്‍റെ പേര്

    മരുന്നിന്‍
    റെ പേര്

    ഡോസ്/ കി.ഗ്രാം
    ശരീരഭാരം

    നല്‍കുന്ന രീതി

    റിമാര്‍
    ക്സ്

    1.

    കന്നുകാലി
    കളിലുള്ള
    വിരകള്‍

    അസ്കാരിസ് വിറ്റുലോറം

    അസ്കാരി
    യാസിസ്

    1.ഫാര്‍ബന്
    ‍ഡര്‍
    2. അല്‍ബന്
    ‍ഡസോള്‍
    3. ഇബര്‍
    മാക്റ്റിന്‍

    5മില്ലി /10കി,ഗ്രാം
    2 ഗ്രാം/10 കി.ഗ്രാം

    വായിലൂടെ

    ജനിച്ചശേ
    ഷമുള്ള ആദ്യ ഡോസ് 5-6 ദിവസത്തിനകം നല്‍കണം 45 ദിവസത്തില്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ആവര്‍
    ത്തിക്കുക

    2.

    ഫ്ലാറ്റ് (ഫ്ലൂക്ക്)
    വിരകള്‍

    ലിവര്
    ‍ ഫ്ലൂക്ക്
    ആംഫിയോസ്റ്റോ

    ഫാസിയോ
    ളാസിസ്
    ആംഫി
    യോസ്റ്റോമി
    യാസിസ്

    1. ഡിസ്റ്
    റോഡിന്‍
    2. സാന്‍
    റില്‍
    3. അല്‍
    ‌ബന്‍
    റസോ‌
    ള്‍
    4. ഇബര്‍
    മാക്റ്റിന്‍

    1-2 ടാബ്സ്
    30 മില്ലി/100 കി.ഗ്രാം
    2 ഗ്രാം/10 കി. ഗ്രാം
    2 സി സി / 100 കി.ഗ്രാം

     

    കഴുത്തില്‍
    എസ്/സി

    ആവശ്യ
    മനുസരിച്ച്
    വിരയി
    ളക്കല്‍

    ഷീസ്റ്റോസോമി
    യാസിസ്

    എസ്
    ജാല്‌
    പോണിക്കം

    ഷിസ്റ്റേസോമി
    യാസിസ്
    (നേസല്‍
    ഗ്രാനുലോമ)

    1. അന്തിയോ
    മാലിന്‍
    2. ലിഥിയം
    ആന്‍
    റിമൊണി
    തയോമാലേറ്റ്

    15 എം എല്‍
    15 എം എല്‍

    ഐ/എം 4-6
    തവണ

    മരുന്ന് ആവശ്യാ
    നുസരണ
    നല്‍കാം

    3.

    നാടവിര
    (ടേപ്പവേം)

    മൊനീസിയ
    എക്സ്പാന്‍

    എം. ബെനിഡെന്

    നാടവിര
    അണുബാധ

    ആയൂര്‍
    ‌വേദ മരുന്ന്
    തൈനില്‍
    വോപെല്‍
    ഇബര്‍
    മാക്റ്റിന്‍

     

    10-12 ഗ്രാം/ മൃഗം
    15 ഗ്രാം/ മൃഗം

    20 ദിവസത്തിനു
    ശേഷം ആവര്
    ‍ത്തിക്കുക

    കന്നുകാലികള്‍ക്കുള്ള കുത്തിവയ്പ് പട്ടിക

    S.No. പ്രായം വാക്സിന്‍
    1.
    • നാലു മാസം
    • 2-4 ആഴ്ചകള് കഴിഞ്ഞ്
    • വര്‍ഷത്തില്‍ 3 തവണ അധിക രോഗബാധ പ്രദേശങ്ങ ളില്‍) അഥവാ വര്‍ഷത്തില്‍ രണ്ടു തവണ

    FMD വാക്സിന്‍ ഒന്നാം ഡോസ്
    FMD – രണ്ടാം ഡോസ്
    FMD ബൂസ്റ്റര്‍

    2. ആറുമാസം

    ആന്ത്രാക്സ് വാക്സിന്‍ ബ്ലാക്ക് ക്വാര്‍ട്ടര്‍ (BQ) വാക്സിന്‍

    3. ആറുമാസത്തിനുശേഷം

    ഹെമറേജിക് സെപ്റ്റിസീമിയ (H.S) വാക്സിന്‍

    4. വര്‍ഷത്തിലൊരിക്കല്‍

    BQ, 4.5, ആന്ത്രാക്സ്

അവസാനം പരിഷ്കരിച്ചത് : 2/1/2015



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate