অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കന്നുകാലികളിലെ ക്ഷയരോഗം

മനുഷ്യരിലും മൃഗങ്ങളിലും, പക്ഷികളിലും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ക്ഷയം. മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ അണുക്കളാണ് മൃഗങ്ങളില്‍ രോഗമുണ്ടാക്കുന്നത്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാവുന്നതുകൊണ്ടുതന്നെയാണ് ഇതിനെ ജന്തുജന്യരോഗമായി കണക്കാക്കുന്നതും പൊതുജനാരോഗ്യപ്രശ്നമായി കാണുന്നതും. 1881ലാണ് റോബര്‍ട്ട് കോച്ച് എന്ന ശാസ്ത്രജ്ഞന്‍ രോഗം പകര്‍ത്തുന്നത് "ട്യൂബര്‍ക്കിള്‍ ബാസിലസ്' ആണെന്ന് കണ്ടുപിടിച്ചത്. 1898ല്‍ ബാക്ടീരിയ മൈക്കോ ബാക്ടീരിയം ബോവിസ് ആണെന്ന് തിരിച്ചറിഞ്ഞു. വന്യമൃഗങ്ങളിലും ഈ അസുഖം കണ്ടുവരുന്നു.

പകരുന്നവിധം


ശ്വസനം, ഭക്ഷണം, സാമീപ്യം എന്നിവയിലൂടെ.അസുഖംബാധിച്ച് മൃഗങ്ങളുടെ (വന്യമൃഗങ്ങള്‍ അടക്കം) വിസര്‍ജ്യം, മൂത്രം, കഫം എന്നിവയിലടങ്ങിയ അണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ കൊല്ലങ്ങളോളം ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും രോഗം പടര്‍ത്തുകയും ചെയ്യും. ശ്വസനംവഴിയാണെങ്കില്‍ അണുക്കള്‍ ശ്വാസകോശത്തില്‍ പെരുകുകയും നോഡ്യൂളുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരള്‍, കിഡ്നി, സ്പ്ലീന്‍ എന്നിവയിലേക്ക് പകരുകയും ചെയ്യുന്നു. അണുബാധയേറ്റ തീറ്റ-വെള്ള പാത്രങ്ങള്‍, മേച്ചില്‍ സ്ഥലങ്ങള്‍, ജലാശയം എന്നിവയില്‍ക്കൂടി. ശ്വാസോച്ഛ്വാസംവഴി അണുക്കള്‍ അന്തരീക്ഷത്തില്‍ കടന്ന് മറ്റു മൃഗങ്ങളിലേക്ക് പകര്‍ത്തുന്നു. തിളപ്പിക്കാത്ത പാലില്‍ക്കൂടി മനുഷ്യരിലേക്കും കന്നുകുട്ടികളിലേക്കും പടരാം.

ലക്ഷണങ്ങള്‍


ശരീരം മെലിയുക, തൂക്കം കുറയുകഇടവിട്ടുള്ള ചുമ, ക്രമത്തിലല്ലാത്ത പനിശരീരം തളരുക, ഭക്ഷണക്കുറവ്പാലുല്‍പ്പാദനം വളരെ കുറയുകആദ്യഘട്ടത്തില്‍ പ്രത്യക്ഷമായ ലക്ഷണങ്ങള്‍ കാണിക്കാറില്ല രോഗനിര്‍ണയംട്യൂബര്‍ക്കുലിന്‍ സ്കിന്‍ടെസ്റ്റ്- ട്യൂബര്‍ക്കുലിന്‍ ആന്‍ടിജന്‍ കഴുത്തിലെ തൊലിക്കിടയില്‍ കുത്തിവച്ച് 72 മണിക്കൂറാകുമ്പോള്‍ തൊലിയില്‍ ഉണ്ടാകുന്ന റിയാക്ഷന്‍ നോക്കിയുള്ള രീതി. സ്ഥിരീകരിക്കത്തക്ക നിര്‍ണയം ലബോറട്ടറി പരിശോധനയിലൂടെ അറിയാവുന്നതാണ്.

പ്രതിരോധമാര്‍ഗങ്ങള്‍


വന്യമൃഗങ്ങള്‍, അവയുടെ വിസര്‍ജ്യങ്ങള്‍ മറ്റു സ്രവങ്ങള്‍ എന്നിവയുടെ സാമീപ്യം ഒഴിവാക്കുക. വളര്‍ത്തുമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലത്തുള്ള ജലാശയങ്ങള്‍, പുല്‍മേടകള്‍ എന്നിവിടങ്ങളില്‍ വന്യമൃഗങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക. രോഗബാധയേറ്റ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളില്‍ ക്ഷയരോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം. തൊഴുത്തും പരിസരവും തീറ്റ-വെള്ള പാത്രങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിവയ്ക്കണം. പാലും മാംസവും നന്നായി തിളപ്പിച്ച് വേവിച്ച് കഴിക്കണം. ചത്ത മൃഗങ്ങളെ പോസ്റ്റ്മാര്‍ട്ടംചെയ്ത് ക്ഷയരോഗം ബാധിച്ചതാണോ എന്ന് നിര്‍ണയിക്കണം. ക്ഷയരോഗമാണെന്ന് സംശയമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടണം. സര്‍ക്കാര്‍ ലോക മൃഗാരോഗ്യ സംഘടനയെ  അറിയിക്കണം. പൊതുജനാരോഗ്യ പ്രശ്നമായതിനാലാണ് ഇങ്ങനെ ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നത്.

കടപ്പാട് :ഡോ. എം ഗംഗാധരന്‍ നായര്‍

അവസാനം പരിഷ്കരിച്ചത് : 4/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate