অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അസോള

Help
അസോള

അസോളയെക്കുറിച്ച്

ആല്‍ഗയെപോലുള്ള ഒഴുകി നടക്കും പന്നച്ചെടിയാണ് അസോള വയലുകളിലും ആഴം കുറഞ്ഞ ജലാശങ്ങളിലും ഇവ വളരുന്നു.വളരെവേഗം പടര്‍ന്നു പിടിക്കുന്നു

Azolla

അസോള – അടുത്തുള്ള കാഴ്ച<

അസോള കാലീത്തീറ്റയായി / ആഹാരമായി

  • പ്രോട്ടീന്‍സ് , ആമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, (വിറ്റാമിന്‍ A, വിറ്റാമിന്‍ B, 2 ബീറ്റാകരോട്ടിന്‍) വളര്‍ച്ചയെ സഹായിക്കുന്ന ധാതുക്കളായ കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, പിത്തള, മഗ്നീഷ്യം, ഇവയാല്‍ സമൃദ്ധം
  • ഉണങ്ങിയ അവസ്ഥയില്‍ 25-35 ശതമാനം പ്രോട്ടീന്‍, 10-15 ശതമാനം ധാതുക്കള്‍, 7-10 ശതമാനം ആമിനോ ആസീഡുകള്‍, ബയോ ആക്ടീവ് വസ്തുക്കളുടെ ബയോപോളിമറുകളും ഉണ്ട്.
  • കാലികള്‍ക്ക് വേഗം ദഹിക്കും, കാരണം ഇതിലുള്ള ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ ലിഗ്നിന്‍.
  • മറ്റ് ഭക്ഷണത്തോടൊപ്പം കലര്‍ത്തിയോ, നേരിട്ടോ നല്‍കാവുന്നതാണ്.
  • കോഴി, ആട്മാടുകള്‍, പന്നി, മുയല്‍ എന്നിവയ്ക്കും നല്‍കാം.

അസോള ഉത്പാദനം.

  • നടാനുള്ള പ്രദേശം പാഴ് ചെടികള്‍ മാറ്റി ഒരുക്കിയിടണം.
  • ദീര്‍ഘ ചതുരാകൃതിയില്‍ ചുടുകട്ടകള്‍ ലംബമായി അടുക്കിവയ്ക്കണം.
  • 2m x 2m വലിപ്പത്തിലുള്ള UV സ്റ്റബിലൈസ്ഡ് സില്‍പോളിന്‍ ഷീറ്റുകൊണ്ട് ചുടുകട്ടകള്‍ക്ക് മീതെ വിരിച്ചിടുക.
  • ഇതിനു മുകളില്‍ 10-15 കിലോ അരിച്ചമണല്‍ ഒരേ ഘനത്തില്‍ വിരിയ്ക്കുക.
  • ഷീറ്റിലേക്ക് 2 കിലോ ചാണകം, 30g സൂപ്പര്‍ ഫോസ് ഫേറ്റ്, എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ മിശ്രിതം ഒഴിക്കുക. ജലനിരപ്പ് 10 സെ.മീ ആകുംവരെ കൂടുതല്‍ ജലം ഒഴിക്കുക.
  • ജലത്തിനു മുകളിലേക്ക് 0.5-1kg ശുദ്ധമായ , കള്‍ച്ചര്‍ ചെയ്ത അസോള വിത്തുകള്‍ വിതയ്ക്കുക. വെള്ളവും മണ്ണു കലര്‍ന്ന തടം ചെറുതായി ഇളക്കിയ ശേഷമാണ് വിത്തുകള്‍ പാകേണ്ടത്. അസോളയ്ക്ക് മുകളില്‍ ശുദ്ധ ജലം തെളിക്കുക. ഇത് മുളച്ച് വരുന്ന ചെടികള്‍ നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കുക.
  • ഒരാഴ്ചയ്ക്കകം അസോള തടം മുഴുവനും നിറഞ്ഞ് കട്ടിയുള്ള പായ പേലെ കാണപ്പെടുന്നു.
  • ഒരു കിലോ ചാണകവും, 20g സൂപ്പര്‍ ഫോസ്ഫേറ്റും കലര്‍ന്ന മിശ്രിതം, 5 ദിവസത്തിലൊരിക്കല്‍ തളിക്കുന്നത് അസോളയുടെ വര്‍ധനവിനും, പ്രതിദിനം 500g അസോള ലഭിക്കാനും നല്ലത്.
  • മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, സള്‍ഫര്‍ എന്നിവയടങ്ങുന്ന സുക്ഷ്മമായ പോഷകങ്ങളുള്ള മിശ്രിതം ആഴ്ചയിലൊരിക്കല്‍ നല്‍കുന്നത് അസോളയുടെ ധാതു ഗുണം വര്‍ധിപ്പിക്കും. 30 ദിവസത്തിലൊരിക്കല്‍ തടത്തിലെ 5 കിലോ മണ്ണ് വീതം മാറ്റി പുതിയ മണ്ണ് ചേര്‍ക്കുന്നത്, നൈട്രജന്‍ അധികരിക്കാതെയും സൂക്ഷ്മപോഷകങ്ങള്‍ കുറയാതെയും ശ്രദ്ധിക്കാം.
  • 25-30 % വെള്ളവും ഇതുപോലെ മാറ്റി പുതിയ ജലം നല്‍കാം, 10 ദിവസത്തിലൊരിക്കല്, ഇത് തടത്തിലെ നൈട്രജന്‍ ഉണ്ടാക്കുന്നത് തടയും.
  • 6 മാസത്തിലിലൊരിക്കല്‍ തടം വൃത്തിയാക്കി വെള്ളവും മണ്ണും മാറ്റി, പുതിയ അസോള പാകി തുടങ്ങാം.
  • കീടങ്ങളും രോഗബാധയും ഉണ്ടെന്നു കണ്ടാല്‍ പുതിയ തടമുണ്ടാക്കി പുതിയതായി കള്‍ച്ചര്‍ ചെയ്ത അസോള പാകണം.
Well grown azolla
നന്നായി വളര്‍ന്ന അസോള

azolla harvesting pit1 azolla harvesting pit2
അസോള ഉല്പാദന തടങ്ങള്‍

കൃഷിയെടുപ്പ്

  • 10-15 ദിവസത്തിനുള്ളില്‍ തൈകള്‍ വളര്‍ന്ന് തടം നിറയും അപ്പോള് മുതല്‍ 500-600 ഗ്രാം വരെ അസോള പ്രതിദിനം വിളവെടുക്കാം.
  • പതിനഞ്ചാം ദിനംമുതല്‍ ദിവസവും വിളവു ലഭിക്കും. പ്ലാസ്റ്റിക് അരിപ്പയോ, ചുവട്ടില്‍ ദ്വാരങ്ങളുള്ള ട്രേയിലോ അസോള ശേഖരിക്കാം.
  • വിളവെടുത്ത അസോള ചാണകമണം മാറ്റാന്‍ ശുദ്ധജലത്തില്‍ കഴുകേണ്ടതാണ്.

പകരം ഉപയോഗിക്കുന്നവ

  • പുതിയ ബയോഗ്യാസ് കുഴന്പും ഉപയോഗിക്കാം.
  • കുളിമുറിയില്‍ നിന്നും, തൊഴുത്തില്‍ നിന്നും വരുന്ന ഉപയോഗശൂന്യമായ ജലം, തടം നിറയ്ക്കാന്‍ ഉപയോഗപ്പെടുത്താം. ശുദ്ധജല ദൗര്‍‌ലഭ്യമുള്ള പ്രദേശങ്ങളില്‍, തുണി കഴുകിയ വെള്ളം (രണ്ടുതവണ കഴുകിയശേഷമുളളത്) ഉപയോഗിക്കാം.

വളര്‍ച്ചയ്ക്കാവശ്യമായ പരിസ്ഥിതി ഘടകങ്ങള്‍

  • താപനില 200C-280C
  • പ്രകാശം 50 ശതമാനം പൂര്‍ണ്ണ സൂര്യപ്രകാശം
  • ഈര്‍പ്പനില – 65-80 ശതമാനം
  • ജലം (ടാങ്കില്‍ നില്‍ക്കുന്പോള്‍) 5-12 സെ. മീറ്റര്‍.
  • P4 4-7.5

അസോള കൃഷിചെയ്യുന്പോ‌ള്‍ ശ്രദ്ധിക്കാന്‍

  • വല ഉപയോഗിച്ച് ചെടികള്‍ കഴുകിയാല്‍, തീരെ ചെറിയ ചെടികള്‍ പുറത്തുവീഴും. അവ വീണ്ടും തടത്തിലേയ്ക്ക് തിരികെ നിക്ഷേപിക്കാം.
  • താപനില 250C ല്‍ താഴെയായിരിക്കാന്‍ ശ്രദ്ധിക്കണം.
  • പ്രകാശതീവ്രത കുറയ്ക്കാന്‍ ഷെയ്ഡ് നെറ്റുകള്‍ ഉപയോഗിക്കാം.
  • ആവശ്യത്തിലേറേ തിങ്ങി വളരാതിരിക്കാന്‍ അസോളബയോമാസ് ദിവസവും മാറ്റണം.

അസോള കൃഷിയും ഉപയോഗവും

വീട്ടില്‍ കാലി വളര്‍ത്തലു മറ്റു കൃഷിയും ഉള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സസ്യമാണ് അസോള .ഒരേ സമയം തന്നെ കാലിത്തീറ്റ യായും .ജൈവ വളമായും ഉപയോഗിക്കുക വഴി നമുക്ക് നല്ല ലാഭം കൃഷിയില്‍ നേടി തരുന്നു .കുറഞ്ഞ ചെലവില്‍ വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാവുന്ന ഒരു ജൈവവളാണ്‌ അസോള. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ നെല്‍പാടത്തോ അസോളയെ വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. ജൈവകൃഷിയില്‍ അടുത്തകാലത്ത്‌ അസോളക്ക്‌ വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ചൈന, ഫിലിപ്പൈന്‍സ്‌, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നെല്‍കൃഷിയില്‍ ഒരു ജൈവവളമായി അസോള വ്യാപകമായി ഉപയോഗിച്ചുവരുന്നു. പാലുല്‌പദനം വര്‍ധിപ്പിക്കുന്ന ഒരു കാലിത്തീറ്റയായും അസോളയെ ഉപയോഗിക്കാം. കാട, കോഴി, മത്സ്യം, താറാവ്‌, പന്നി, മുയല്‍ എന്നിവക്കെല്ലാം നല്‌കാവുന്ന തീറ്റ എന്ന നിലയിലും ഇതിന്‌ പ്രാധാന്യമുണ്ട്‌. സസ്യമൂലകങ്ങളാല്‍ സമ്പുഷ്‌ടമാക്കിയ നല്ലൊരു പച്ചില വളമാണ്‌ അസോള. ഇതില്‍ 25-30 ശതമാനം പ്രോട്ടീനും നല്ല അളവില്‍ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്‌.ഒരു പച്ചപരവതാനി പോലെ ജലോപരിതലത്തില്‍ പൊങ്ങികിടക്കുന്ന അത്ഭുത സസ്യമാണ്‌ അസോള. പന്നല്‍ വര്‍ണ്മത്തില്‍പ്പെട്ട അസോളയും ഇലകളില്‍ അനബീന എന്ന നീലഹരിത പായല്‍ സഹജീവനും നടത്തുന്നുമ്‌ട്. ഇത്‌ അന്തരീക്ഷത്തില്‍നിന്നും നൈട്രജനെ വലിച്ചെടുക്കും. ഇങ്ങനെ വലിച്ചെടുക്കുന്ന നൈട്രജനെ അമിനോ ആസിഡുകളും പ്രോട്ടീനുകളുമായി മാറ്റി ഇലകള്‍ക്കുള്ളില്‍ സൂക്ഷിക്കാനുള്ള കഴിവ്‌ അസോളക്കുണ്ട്‌. അസോള വളമായി നല്‍കുന്നതിലൂടെ ചെടികളുടെ വളര്‍ച്ചക്കു വേണ്ട നൈട്രജന്റെ ഒരു ഭാഗം ലഭിക്കുന്നു. കഴുകി വൃത്തിയാക്കിയ അസോള കാലിത്തീറ്റയോടൊപ്പം നല്‍കുന്നതിലൂടെ പാലുല്‌പാദനം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിട്ടുണ്ട്‌. അടുത്തകാലത്ത്‌ കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലായ അസോള ഇനങ്ങളാണ്‌ അസോള കൈരളി, അസോള കാമധേനു, അസോള ഹൈബ്രഡ്‌ തുടങ്ങിയവ. അസോള കൈരളി നെല്‌കൃഷിക്ക്‌ ജൈവവളമായും അസോള കാമധേനു കാലിത്തീറ്റക്കുവേണ്ടിയും കൃഷി ചെയ്യാം.കേരളത്തിലെ പ്രത്യേക കാലാവസ്‌ഥക്ക്‌ ഇണങ്ങിയ അസോള ഇനമാണ്‌ അസോള ഹൈബ്രഡ്‌. 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള ഉഷ്‌മാനവ്‌, 80 ശതമാനം അന്തരീക്ഷ ആര്‍ദ്രത, ഭാഗികമായ തണലുള്ളതുമായ മരത്തണലുകളില്‍ ഇത്‌ കൃഷി ചെയ്യാം. നെല്‍പാടങ്ങളില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന്‌ ഒരു ദിവസം 50 ഗ്രാം എന്ന നിരക്കിലാണ്‌ ഉല്‌പാദനം. സില്‍പാളില്‍ തടങ്ങള്‍ക്കുള്ളിലെ വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍ ഒരു ചതുരശ്ര മീറ്ററിന്‌ ഒരു ദിവസം 400 ഗ്രാം എന്ന തോതില്‍ നല്ല വളര്‍ച്ച ലഭിക്കും. നെല്‍പാടങ്ങളില്‍ ഞാറുനടുന്നതിന്‌ മുമ്പ്‌ രണ്ട്‌ മൂന്നാഴ്‌ച വളര്‍ത്തിയതിനുശേഷം വെള്ളം വാര്‍ത്തുകളഞ്ഞ്‌ അസോളയെ ജൈവവളമായി ഉഴുതു ചേര്‍ക്കാം.കൂടുതല്‍ ഉല്‌പാദനം ലഭിക്കാനായി സില്‍പാളിന്‍ ഷീറ്റ്‌ ഉപയോഗിച്ചുള്ള കൃഷിയാണ്‌ ഇന്ന്‌ കൂടുതല്‍ പ്രചാരത്തില്‍. ഭാഗികമായ തണലില്‍ രണ്ടര മീററര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും നല്ല നിരപ്പുമുള്ള സ്‌ഥളം അസോള കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക. ഇവിടെ നിന്നും ഒരടി താഴ്‌ചയില്‍ മണ്ണ്‌ നീക്കം ചെയ്യണം. നലുവശങ്ങളിലും എട്ട്‌ സെന്റിമീറ്റര്‍ ഉയരത്തില്‍ വരമ്പ്‌ നിര്‍മിക്കണം. കുഴിയുടെ അടിഭാഗത്ത്‌ ഉപയോഗശൂയന്യമായ ചാക്കോ, പ്ലാസ്‌റ്റിക്‌ ഷീറ്റോ വിരിച്ചതിനുശേഷം അതിനു മുകളില്‍ ഏകദേശം രണ്ടര മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയുമുള്ള ഒരു സില്‍പാളിന്‍ ഷീറ്റ്‌ ചുളിവുകളില്ലാതെ വലിക്കുക. ഷീറ്റിന്റെ അരികുകള്‍ വരമ്പിനു മുകളില്‍ വരത്തക്കവിധതം വേണം ക്രമീകരിക്കാന്‍. 40 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കുഴചച്ച മണ്ണിന്‌ മുകളില്‍ ഒരേപോലെ വിതറണം. 25 ഗ്രാം ഫോസ്‌ഫറസ്‌ വളവും ഇതോടൊപ്പം നല്‍ഗണം. തുടര്‍ന്ന്‌ സില്‍ഷാലില്‍ ഷീറ്റിനുള്ളഇല്‍ 10 സെന്റിമീറ്ററോളം ഉയരത്തില്‍ വരത്തക്കവിധം വെള്ളം ക്രമീകരിക്കണം. ഇങ്ങനെ തയ്യാറാക്കിയ ബെഡിലെ വെള്ളം ഇളക്കിയതിനുശേഷം അസോളയും കലര്‍പ്പില്ലാത്ത ശുദ്ധമായി ഒരു കിലോഗ്രാം കള്‍ച്ചര്‍ വിതറുക. ഒരാഴ്‌ചക്കുള്ളില്‍ ബെഡ്‌ അസോളകൊണ്ട്‌ നിറയും.അത്ഭുതകരമായ നിരക്കില്‍ വംശവര്‍ധനവ്‌ നടത്തുന്ന ഒരു സസ്യമാണ്‌ അസോള. ഇതിന്റെ തണ്ട്‌ ഭൂമിക്ക്‌ സമാരന്തരമായി വളരുന്നു. ഒന്നിടവിട്ട്‌ തണ്ടും ഇലയും രൂപംകൊള്ളും. ഇവ വളര്‍ച്ചയെത്തുമ്പോള്‍ തണ്ടില്‍നിന്നും വേരുകള്‍ താഴോട്ട്‌ വളരുന്നു. ഇലയും ഇവയും തണ്ടും വേരും ചേര്‍ന്ന ഓരോ ഭാഗവും ആവശ്യാനുകരമം വളം വലിച്ചെടുത്ത്‌ സ്വയം പര്യാപ്‌തമാകും. കാലക്രമേണ മാതൃസസസ്യവുമായുള്ള ബന്ധം ദുര്‍ബലമാകുന്നതോടെ ഓരോ ഭാഗവും വെള്ളത്തിലെ ചലനങ്ങള്‍ക്കനുസരിച്ച്‌ വേര്‍പ്പെട്ട്‌ സ്വതന്ത്ര സസ്യങ്ങളാകുന്നു. ആദ്യത്തെ ഒരാഴ്‌ച അസോള ബെഡില്‍നിന്നും വിളവെടുക്കുന്നലില്‌. പിന്നീട്‌ വിളവെടുക്കുന്നതനുസരിച്ച്‌ ഓരോ ആഴ്‌ചയും ആവശ്യാനുസരമം ചാണകുവം ഫോസ്‌ഫറസ്‌ വളവും ചേര്‍ത്തുകൊടുക്കണം. അമോണിയകൊണ്ട്‌ വെള്ളവും മണ്ണും പൂരിതമാകുന്നതിനാല്‍ ഓരോ ആഴ്‌ചയും വെള്ളം മാറ്റി പകരം ശുദ്ധമായ വെള്ളം നിറയ്‌ക്കണം. മാസത്തിലൊരിക്കല്‍ മൂന്നിലൊന്ന്‌ മണ്ണ്‌ മാറ്റി പകരം മണ്ണ്‌ ഇടണം. ദീര്‍ഘകാലത്തേക്ക്‌ സ്‌ഥിരമായി അസോള ഉല്‌പാദനം നടത്തണമെങ്കില്‍ സില്‍പാളിനു പകരം സിമന്റ്‌ കോണ്‍ക്രീറ്റ്‌ ടാങ്കുകളിലാകാം കൃഷി. രണ്ട്‌ മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും അര മീറ്റര്‍ താഴ്‌ചയുമുള്ള കോണ്‍ക്രീറ്റ്‌ ടാങ്കുകളില്‍ വെള്ളം നിര്‍ത്തി അസോള കൃഷി ചെയ്യാം. 25 ചുതരശ്ര മീറ്റര്‍ സ്‌ഥലത്ത്‌ ഇത്തരം 10 ടാങ്കുകള്‍ നിര്‍മിക്കാം. കൃഷിക്കു യോജിച്ച ജൈവവളം വളര്‍ത്തുമൃഗങ്ങള്‍ക്കുറ്റ തീറ്റ എന്നിവക്കു പുറമെ കൊതുകുകളെ തുരത്തുന്നതിനും ഘനലോഹങ്ങലെ വലിച്ചെടക്കുന്നതിനുമുള്ള ശേഷിയും അസോളക്കുണ്ട്‌.

കോഴിവളര്‍ത്തലും അസോള കൃഷിയും

 

സില്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ബഡ്ഡിലാണ് സാധാരണയായി അസോള കൃഷിചെയ്യുന്നത്. ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക. 1-1.5 മീറ്റര്‍ വീതിയിലും 2.5 മീറ്റര്‍ നീളത്തിലും 15 സെ.മീ. ആഴത്തിലും വരത്തക്കവിധം ഇഷ്ടിക കഷണങ്ങളോ/തടി ഫ്രെയിമോ ഉപയോഗിച്ച് ആഴംകുറഞ്ഞ ടാങ്ക് നിര്‍മിക്കുക. അടിഭാഗത്ത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഷീറ്റോ, ചാക്കോ വിരിച്ചശേഷം അതിനുമുകളില്‍ സില്‍പോളിന്‍ ഷീറ്റ് വിരിക്കുക. ഷീറ്റിന്റെ അരികുകള്‍ ഇഷ്ടിക/തടി വരമ്പിനു മുകളില്‍ വരത്തക്കവിധം ക്രമീകരിക്കുക. ഒരു ചതുരശ്രമീറ്ററിന് ഏഴു കിലോ മേല്‍മണ്ണ് എന്ന നിരക്കില്‍ ഒരേ കനത്തില്‍ ഈ ബെഡ്ഡിന്റെ അടിഭാഗത്തായി വിരിക്കുക. ശേഷം 2.5 കിലോ പച്ചച്ചാണകം ഒരു ചതുരശ്രമീറ്ററിന് എന്ന തോതില്‍ 8-10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണിനു മുകളില്‍ ഒരുപോലെ ഒഴിക്കുക. രാജ്ഫോസ് 15 ഗ്രാം ഒരു ചതുരശ്രമീറ്ററിന് എന്ന തോതില്‍ ചാണക സ്ലറിയോടൊപ്പം നല്‍കുക. വെള്ളം ഒഴിച്ച് ജലനിരപ്പ് എട്ടു സെ.മീറ്റര്‍ ആക്കി ക്രമീകരിക്കുക. ഒരു ചതുരശ്രമീറ്ററിന് 250-500 ഗ്രാം അസോള വിത്ത് ഇട്ടുകൊടുക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ അസോള വിഘടിച്ച് ബഡ്ഡ് നിറയുന്നതാണ്. തുടര്‍ന്ന് ഓരോ ദിവസവും 250-500 ഗ്രാം എന്ന തോതില്‍ വിളവെടുക്കാം. ആഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി പകരം വെള്ളം നിറച്ച് ചാണക സ്ലറിയും (0.5 കിലോ) രാജ്ഫോസും (10 ഗ്രാം) കൊടുക്കേണ്ടതാണ്. മാസത്തിലൊരിക്കല്‍ അഞ്ചില്‍ ഒരുഭാഗം മണ്ണു മാറ്റി പുതിയ മണ്ണ് ബെഡ്ഡില്‍ ചേര്‍ക്കേണ്ടതാണ്. ആറുമാസത്തില്‍ ഒരിക്കല്‍ മൊത്തം ബെഡ്ഡും മാറ്റി പുതിയ ബെഡ്ഡ് ഇടണം.
മുട്ടക്കോഴി/കാട വളര്‍ത്തല്‍

 

സുരക്ഷിതമായ മുട്ടയും ഇറച്ചിയും ലഭിക്കാനുള്ള പോംവഴിയാണിത്. മുട്ടക്കോഴികളെ ഡീപ്പ് ലിറ്റര്‍ രീതിയിലും കേജുകളിലും വളര്‍ത്താവുന്നതാണ്. എന്നാല്‍, കാടക്കോഴികളെ കൂടുകളില്‍/കേജുകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. ടെറസ്സില്‍ ഈ രണ്ടു രീതികളും ചെയ്യുമ്പോഴും നല്ലതുപോലെ വായുസഞ്ചാരം ഉണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുര്‍ഗന്ധം ഒരുപരിധിവരെ ഈ രീതിയില്‍ തടയാന്‍കഴിയും. ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഈര്‍ച്ചപ്പൊടി/അറക്കപ്പൊടിയാണ് സാധാരണയായി തറയിലിടാന്‍ ഉപയോഗിക്കുന്നത്. മാധ്യമം നയാതെ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നഞ്ഞ മാധ്യമം കോക്സിഡിയോസിസ് പോലെയുള്ള രോഗങ്ങള്‍ ഉണ്ടാക്കും. ഈര്‍പ്പമില്ലാതിരിക്കാന്‍ അത് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. കൂടാതെ നവ് പരിഹരിക്കാന്‍ മാധ്യമത്തില്‍ നാലു ച.മീറ്ററിന് 250 ഗ്രാം എന്ന തോതില്‍ കുമ്മായം വിതറി ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.

കൂട്ടില്‍നിന്ന് കോഴികളെ അപ്പാടെ മാറ്റുമ്പോള്‍ അവിടത്തെ വിരി പൂര്‍ണമായും മാറ്റുകയും ആ സ്ഥലം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.ഉല്‍പ്പാദനക്ഷമത, തീറ്റ പരിവര്‍ത്തന ശേഷി, രോഗങ്ങളും വിരബാധയും ഉണ്ടാകാനുള്ള സാധ്യത കുറവ്, ശുചിയായ മുട്ട ഉല്‍പ്പാദനം എന്നിവയ്ക്ക് ഡീപ്പ് ലിറ്ററില്‍ വളര്‍ത്തുന്നവയെക്കാള്‍ മെച്ചപ്പെട്ട ഫലം കേജുകളില്‍/കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ലഭിക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍, അസോള, തവിട്, സ്റ്റാര്‍ട്ടര്‍ തീറ്റ, ഗ്രോവര്‍ തീറ്റ, ഫിനിഷര്‍ തീറ്റ/ലേയര്‍ തീറ്റ എന്നിവയാണ് കോഴികള്‍ക്കു നല്‍കേണ്ടത്. ഇതൊരു മട്ടുപ്പാവു കൃഷിയായതുകൊണ്ടു തന്നെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്..ടെറസ്സിലെ സംയോജിത കൃഷിക്കുപുറമെ ഒരു കുടുംബകൃഷികൂടിയാണ്. കുടുംബാംഗങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ വിശേഷം പങ്കുവയ്ക്കുന്നതോടൊപ്പം ജൈവരീതിയില്‍ പച്ചക്കറിക്കൃഷി ചെയ്തും മുട്ടക്കോഴി വളര്‍ത്തിയും വിഷരഹിതമായി സുരക്ഷിത ആഹാരം ഉണ്ടാക്കുന്നതില്‍ സ്വയംപര്യാപ്തമാകാം

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate