অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രജനനം

കാടഫാം ക്രമീകരണം

1
ബ്രൂഡര്

  • ആറാഴ്ച ഉള്ളപ്പോള്‍, പെണ്‍കാടകള്‍ക്ക് 175-200 ഗ്രാം, ആണ്‍ കാടകള്‍ക്ക് 125-150 ഗ്രാം ഭാരമുണ്ടാകും.
  • 7 ആഴ്ച പ്രായമുള്ളപ്പോള്‍ മുതല്‍ പെണ്‍കാട മുട്ടയിടാന്‍ തുടങ്ങും. ഇത് 22 ആഴ്ച വരെ തുടരും.
  • വൈകുന്നേരങ്ങളിലാണ് മുട്ടയിടല്‍.
  • കാടമുട്ടക്ക് 9-10 ഗ്രാം ഭാരം വരും.
  • ആണ്‍ കാടയുടെ നെഞ്ച് ഭാഗം ചെറുതാണ്, ബ്രൌണ്‍, വെള്ളതൂവലുകളാല്‍ മൂടപ്പെട്ടിരിക്കും. എന്നാല്‍ പെണ്‍കാടകള്‍ക്ക് വീതിയുള്ള നെഞ്ചാണ്. ബ്രൌണ്‍ തൂവലുകളില്‍ കറുത്ത പൊട്ടുണ്ട്.
  • 4 ആഴ്ചയുള്ളപ്പോള്‍ ആണ്‍/ പെണ്‍ കാടകളെ മാറ്റി പാര്‍പ്പിക്കണം.
  • മുട്ടയിടുന്ന കാടകള്‍ക്ക് ദിവസം 16 മണിക്കൂര്‍ വെളിച്ചം വേണം.
  • കുഞ്ഞുങ്ങളുടെ സംരക്ഷണം

    ഒരു ദിവസം പ്രായമുള്ള കാടയ്ക്ക് 8-10 ഗ്രാം ഭാരം ഉണ്ട്. അതിനാല്‍ അവയ്ക്ക് കൂടുതല്‍ താപം വേണം. മതിയായ താപം ലഭിക്കാതെയോ, കടുത്ത തണുപ്പ് ബാധിക്കുകയോ ചെയ്താല്‍ കുഞ്ഞുങ്ങള്‍ കൂട്ടം കൂടാന്‍ ഇടയാകും, അത് മരണനിരക്ക് വര്‍ധിപ്പിക്കും.

    പ്രജനനം

    2
    കാടമുട്ടകള്

  • ഏഴാമത്തെ ആഴ്ച മുതല്‍ കാട മുട്ടയിട്ടു തുടങ്ങും. 8- ആഴ്ച പ്രായത്തില്‍ 50% മുട്ട ഉല്‍പാദനം തരും.
  • ഗുണമുള്ള മുട്ട ലഭിക്കാന്‍, 8-10 ആഴ്ചയുള്ളപ്പോള്‍ മുതല്‍ ആണ്‍ കാടകളെ പെണ്‍ കാടകള്‍ക്കാപ്പം വളര്‍ത്തണം.
  • ആണ്‍/പെണ്‍ അനുപാതം 1:5.
  • ഇന്‍കുബേഷന്‍ കാലം 18 ദിവസമാണ്.
  • 500 പെണ്‍ കാടകളുണ്ടെങ്കില്‍, ആഴ്ചതോറും 1500 കാടകുഞ്ഞുങ്ങളെ ലഭിക്കും.
  • കാടകളിലെ രോഗങ്ങള്

  • വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ പെണ്‍ ബ്രീഡറില്‍ കുറയുമ്പോള്‍ അവയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുട്ടികള്‍ മെലിഞ്ഞ്, ദുര്‍ബലമായ കാലുകളോടു കൂടിയതാകും.ഇത് തടയാന്‍ ബ്രീഡര്‍ കാടകള്‍ക്ക് പരമാവധി ധാതുക്കള്‍, വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ നല്‍കുക.
  • കോഴികളെക്കാള്‍ കാടകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്.അതിനാല്‍ ഇവയ്ക്ക് കുത്തിവയ്പ് ആവശ്യമില്ല.
  • കാടക്കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കല്‍, ഫാം പരിസരം അണുവിമുക്തമാക്കല്‍, ശുദ്ധമായ കുടിവെള്ളം നല്‍കല്‍, മികച്ച ഖരഭക്ഷണം നല്‍കല്‍ എന്നിവയിലൂടെ ഫാം മുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയാം.
  • കാടമാംസം

    3

    പൂടകളഞ്ഞ കാടമാംസം 70-73% ഭാരം കാണും. 140ഗ്രാം ഉള്ള കാടയില്‍ നിന്ന് 100ഗ്രാം കാടമാംസം കിട്ടും.

    കാടവളര്ത്തലിലെ വെല്ലുവിളികള്

  • ആണ്‍ കാടകള്‍ വ്യത്യസ്തമായൊരു ശബ്ദം പുറപ്പെടുവിക്കുന്നത് മനുഷ്യര്‍ക്ക് അരോചകമാണ്.
  • ആണ്‍/ പെണ്‍ കാടകളെ ഒരുമിച്ചു വളര്‍ത്തുമ്പോള്‍ ആണ്‍കാടകള്‍, പെണ്‍കാടകളെ കൊത്തും, അവര്‍ അന്ധരാകും.ചില സമയം മരണവും സംഭവിക്കും.
  • അവസാനം പരിഷ്കരിച്ചത് : 2/28/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate