Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വന്‍ വാത്തകള്‍

കൂടുതല്‍ വിവരങ്ങള്‍

വന്‍ വാത്തകള്‍

താറാവുമായി സാമ്യമുള്ള പക്ഷികളാണ്‌ വന്‍ വാത്തകള്‍. മറ്റ്‌ വളര്‍ത്തുപക്ഷികളേക്കാള്‍ രോഗപ്രതിരോധശേഷി ഇവയ്‌ക്ക്‌ കൂടുതലുണ്ട്‌. ഇറച്ചിയ്‌ക്കും മുട്ടയ്‌ക്കും വേണ്ടിയാണ്‌ ഇവയെ വളര്‍ത്തുന്നത്‌. ഇതിന്റെ തൂവലുകള്‍ കിടക്കകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ പൂവന്‌ 15 കി.ഗ്രാമും പിടയ്‌ക്ക്‌ 10 കി.ഗ്രാമും തൂക്കമുണ്ടാകും.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇതിനെ വളര്‍ത്തിവരുന്നു.

ഇനങ്ങള്‍

ചൈനീസ്‌

കാഴ്‌ചയില്‍ അരയന്നത്തെപ്പോലെ തോന്നുന്നന്നതിനാല്‍ സ്വാന്‍ഗൂസ്‌ എന്ന്‌ അറിയപ്പെടുന്നു. ചൈനയിലെ വന്‍വാത്തില്‍നിന്നാണ്‌ ഇവയുടെ ഉത്ഭവം ഇതിന്‌ രണ്ട്‌ ഉപവര്‍ഗങ്ങളുണ്ട്‌. തവിട്ടും വെളുപ്പും നിറമുള്ളതും പ്രജനന ശേഷിയുള്ളതിനാലും പച്ചപ്പുല്ലും പച്ചിലകളും ധാരാളം തിന്നുന്നതിനാലും വീട്ടില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണ്‌. മറ്റ്‌ ഇനങ്ങളെ അപേക്ഷിച്ച്‌ ഇവയുടെ ഇറച്ചിയില്‍ കൊഴുപ്പ്‌ കുറവാണ്‌.
വര്‍ഷത്തില്‍ 140 മുട്ടകള്‍ വരെ ലഭിക്കും. 6-8 ആഴ്‌ച പ്രായമെത്തിയാല്‍ പൂവനുതലയില്‍ മുഴ പ്രത്യക്ഷപ്പെടുന്നതിനാല്‍ തിരിച്ചറിയാന്‍ വിഷമമില്ല. പൂവന്‌ 5.5 കി.ഗ്രാമും പിടയ്‌ക്ക്‌ 4.5 കി.ഗ്രാമും തൂക്കമുണ്ടാകും. റോമന്‍, ഇംഗ്ലീഷ്‌ ഗ്രേ, ഇംഗ്ലീഷ്‌ വൈറ്റ്‌, ബഫ്‌ സെബാസ്റ്റോഹേള്‍, ഈജിപ്‌ഷ്യന്‍ എന്നിവയാണ്‌ മറ്റിനങ്ങള്‍.

ടൊളൂസ്‌

ഫ്രാന്‍സാണ്‌ ഇവയുടെ ജന്മദേശം വീതി കൂടിയ ഭാരിച്ചശരീരം, മുതുകിനു പിന്‍ഭാഗത്ത്‌ കറുത്ത്‌ ചെമ്പിച്ചനിറം, നെഞ്ചിനും ഉദരത്തിനും ശ്വേതനിറം, തവിട്ടുനിറത്തിലുള്ള കണ്ണുകള്‍, ഓറഞ്ചുനിറത്തിലുള്ള കൊക്ക്‌, ഓറഞ്ചുനിറത്തിലുള്ള വിരലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. വളര്‍ച്ചയെത്തിയപൂവന്‌ 13.5 കി.ഗ്രാമും പിടയ്‌ക്ക്‌ 10 കി.ഗ്രാമും തൂക്കമുണ്ടാകും.

എംഡന്‍

ജര്‍മ്മനിയാണ്‌ ഉത്ഭവസ്ഥലം. മഞ്ഞിന്റെ വെണ്‍മയുള്ളരും ചുറുചുറുക്കുള്ളതുമാണ്‌ എംഡനുഗീസുകള്‍ ഒരു സീസണില്‍ 30-40 മുട്ടകള്‍ വരെ ഇല്ല. അടയിരിക്കുന്ന സ്വഭാവം ഇവയ്‌ക്കുണ്ട്‌. പൂര്‍ണ വളര്‍ച്ചയെത്തിയ പൂവന്‌ 13-15 കി.ഗ്രാമും പിടയ്‌ക്ക്‌ 9-10 ഗ്രാമും തൂക്കമുണ്ടാകും.

ആഫ്രിക്കന്‍ ഇനം

തലയില്‍ ഭംഗിയുള്ള മുഴ ഇതിന്റെ പ്രത്യേകതയാണ്‌. മങ്ങിയ തവിട്ടുനിറമുള്ള തലയും കറുത്തമുഴകളും ചുണ്ടും തവിട്ടുനിറമുള്ള കണ്ണുകളുമാണ്‌ മറ്റ്‌ പ്രത്യേകതകള്‍. ധാരാളം മുട്ടയിടുകയും അടയിരിക്കുകയും ചെയ്യും. വളര്‍ച്ചയെത്തിയ പൂവന്‌ 9 കി.ഗ്രാമും പിടയ്‌ക്ക്‌ 8.2 കി.ഗ്രാമും തൂക്കം കാണും.

പ്രജനനം

കോഴി, താറാവ്‌, ടര്‍ക്കി എന്നിവയില്‍നിന്നും വ്യത്യസ്‌തമായ ലൈംഗിക സ്വഭാവമാണ്‌ ഇവയ്‌ക്കുള്ളത്‌. പരിചയമില്ലാത്ത പൂവനും പിടയും തമ്മില്‍ കണ്ടാല്‍ യാതൊരു ലൈംഗിക ചേഷ്‌ടയും കാണിക്കാറില്ല. പ്രത്യുല്‍പ്പാദനശേഷിയുള്ള മുട്ട ലഭിക്കണമെങ്കില്‍ ചുരുങ്ങിയത്‌ 6 ആഴ്‌ചയെങ്കിലും ഇടപഴകാന്‍ അനുവദിക്കണം. വളരെ വര്‍ഷത്തോളം ഉല്‍പ്പാദന ക്ഷമത നിലനിര്‍ത്തുന്നതിനുള്ള കഴിവ്‌ ഇവയ്‌ക്കുണ്ട്‌. 25 വര്‍ഷം പ്രായമായിട്ടും ഉല്‍പ്പാദനക്ഷമതയുള്ള വന്‍വത്തുകളെക്കുറിച്ച്‌ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌. 4 പിടയ്‌ക്ക്‌ ഒരു പൂവന്‍ എന്ന നിരക്കില്‍ വേണം വളര്‍ത്താന്‍. ഒന്നിലധികം ഗ്രൂപ്പുകളെ ഒരുമിച്ച്‌ വളര്‍ത്തുന്നതില്‍ തെറ്റില്ല. ഇണകളെ പൂവന്‍മാര്‍ സ്വയം തിരഞ്ഞെടുക്കും.

മുട്ടയുല്‍പ്പാദനം

വന്‍വാത്തുകള്‍ ഫെബ്രുവരി. മാര്‍ച്ച്‌ മാസങ്ങളിലാണ്‌ മുട്ടയിടുന്നത്‌. കൂടുതല്‍ മുട്ടയിടുന്നതിന്‌ പ്രജനനകാലത്ത്‌ കൃത്രിമവെളിച്ചം നല്‍കുന്നത്‌ നല്ലതാണ്‌. രാവിലെയും വൈകിട്ടുമായി മുട്ടശേഖരിക്കണം. 2-5 വര്‍ഷകാലയളവിലാണ്‌ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമയുള്ളത്‌.

മുട്ടയിരിക്കന്‍

ചെളി പുരട്ട മുട്ടകള്‍ ചെറുചൂടുവെള്ളത്തില്‍ (100-1000F) എത്തി മുക്കി അതുകൊണ്ടുതുടയ്‌ക്കണം. ഈര്‍പ്പം മാറ്റിയശേഷം 550F ചൂടിലും 75% ആര്‍ദ്രതയിലും. 10 ദിവസം വരെ മുട്ട സൂക്ഷിക്കാം. 10 ദിവസത്തിനുശേഷം അടവയ്‌ക്കാവുന്നതാണ്‌. മുട്ട വിരിയാന്‍ ഇനങ്ങള്‍ക്കനുസരിച്ച്‌ 31 മുതല്‍ 35 ദിവസങ്ങള്‍വരെ വേണം. പിടകള്‍ നന്നായി അടയിരിക്കും. അടച്ച കൂടുകളിലാണ്‌ അടയിരുത്തേണ്ടത്‌. തീറ്റ തിന്നാനായി ദിവസം ഒരു തവണ തുറന്നു വിടണം. അടയിരിക്കുന്ന സമയത്ത്‌ നിരാഹാരം സ്വീകരിച്ച്‌ മരണം വരിക്കുന്നത്‌ ഇവയുടെ ശീലമാണ്‌. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ കെല്‌പുണ്ടായാല്‍ അവയെ കൂടിനു പുറത്ത്‌ വിട്ടുതുടങ്ങാം. പൊരുന്നക്കോഴികളെ ഉപയോഗിച്ചും മുട്ടകള്‍ വിരിയിക്കാം. പൊരുന്ന കോഴികളെ സാധാരണരീതിയില്‍ തയാറാക്കാം കൂടിന്റെ അടിഭാഗം മണ്‍തറയാക്കുന്നതാണ്‌ ഈര്‍പ്പം നിലനിര്‍ത്താന്‍ അനുയോജ്യം. ഇതിനുള്ളില്‍ ഉണക്കപ്പുല്ലോ വൈക്കോലോ വിരിച്ച്‌ വിരിപ്പ്‌ തയാറാക്കാം. ഏതാനും ദിവസം ഇങ്ങനെയിരുന്ന്‌ ശീലമായാല്‍ മുട്ടകള്‍ വെക്കാവുന്നതാണ്‌. മുട്ടകളുടെ വലുപ്പമനുസരിച്ച്‌ നാലു മുതല്‍ ആറു മുട്ടകള്‍ വരെ ഒരു കോഴിക്ക്‌ അടവെക്കാം. ദിവസം ഒരു കോഴിക്ക്‌ അടവെക്കാം. ദിവസം ഒരു തവണ മാത്രമേ കോഴിയെ പുറത്തിറങ്ങാന്‍ അനുവദികാവൂ. പുറത്തിറങ്ങുന്ന സമയത്ത്‌ കുടിന്റെ മൂലയില്‍ ഒരു കപ്പ്‌ വെള്ളമൊഴിക്കണം. കൂട്ടില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വേണ്ടിയാണിത്‌. അടമുട്ട കോഴികള്‍ സ്വയംവശം തിരിഞ്ഞുന്നില്ലെങ്കില്‍ ആ ജോലി നാം ചെയ്യണം. പെന്‍സില്‍കൊണ്ട്‌ മുട്ടത്തോടിന്റെ പുറത്ത്‌ അടയാളമുണ്ടാക്കിയാല്‍ തെറ്റാതെ വശംതിരിക്കാന്‍ കഴിയും. ഇന്‍കുബേറ്ററിലും മുട്ട വിരിയിക്കാം. ഇതില്‍ 28-30 ദിവസങ്ങള്‍ വരെ 39.50 C താപം ലഭ്യമാക്കണം. 12 മണിക്കൂര്‍ ഇടവിട്ട്‌ ദിവസം 2 പ്രാവശ്യം മുട്ടകള്‍ വശം തിരിച്ചുവെക്കണം.

ലിംഗനിര്‍ണയം

കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ദവിസം പ്രായമായാല്‍ കോഴികളെ തിരിച്ചറിയുന്ന വിധം പൂവനും പിടയും വേര്‍തിരിക്കാം. ഇതിനായി വത്തിന്‍കുഞ്ഞിനെ കൈയില്‍ തല താഴോട്ട്‌, താഴ്‌ത്തി, നെഞ്ച്‌ ഉള്ളം കൈയോടു ചേര്‍ത്തുവരെത്തക്കവണ്ണം പിടിക്കുക. വലതുകൈയിലെ ചൂണ്ടുവിരലിന്റെ മധ്യസന്ധിക്കു പിറകുവശം വാലിനു തൊട്ടുതാഴെ വച്ച്‌ തള്ളവിരലിന്റെ സഹായത്തോടെ പിറകോട്ടും താഴോട്ടുമായി വലിക്കുക. അതേ സമയം ഇടതുകൈയ്യിലെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച്‌ അവസ്‌കരം വികസിപ്പിക്കുകയും വേണം. പൂവനാണെങ്കില്‍ മൂന്ന്‌ മില്ലിമീറ്റര്‍ വലുപ്പത്തില്‍ ലൈംഗികാവയവം ഉന്തി നില്‍ക്കുന്നതു കാണാം.

ബ്രൂഡിങ്‌

തള്ളവാത്തുകളോ, കോഴിയോ കുഞ്ഞങ്ങളെ വളര്‍ത്തിക്കൊള്ളും. പക്ഷേ, ആദ്യ തൂവല്‍ വരുന്നവയേ നനഞ്ഞ പുല്ലിന്റെ ഇടയ്‌ക്ക്‌ വിടുന്നത്‌ നല്ലതല്ല. കോഴിക്കുഞ്ഞുങ്ങള്‍ക്കുപയോഗിക്കുന്ന കൃത്രിമ ബ്രൂഡറുകള്‍ ഉപയോഗിച്ചും വളര്‍ത്താം. 380C താപം ലഭ്യമാക്കണം. ഒരു കുഞ്ഞിന്‌ 15 സെ.മീ. സ്ഥലം മതിയാകും.

തീറ്റക്രമം

6-8 ആഴ്‌ച പ്രായമായാല്‍ കുഞ്ഞുങ്ങളെ തുറന്നുവിടാം. 3 ആഴ്‌ചവരെയുള്ള തീറ്റയില്‍ 20% മാംസ്യം വേണം. തീറ്റ തരി രൂപത്തില്‍ നല്‍കുന്നതാണ്‌ ഉത്തമം. 12 ആഴ്‌ച പ്രായമാകുന്നതുവരെ ആഴ്‌ചയില്‍ 0.5 മുതല്‍ ഒരു കി.ഗ്രാം വരെ മാത്രം തീറ്റ മതിയാകും. അതുകഴിഞ്ഞാല്‍ തീറ്റ വര്‍ധിപ്പിക്കണം. ഈ പ്രായത്തില്‍ തീറ്റയില്‍ 15% മാംസമുണ്ടായിരിക്കണം. ഗോതമ്പ്‌, ചോളം, തവിട്‌, പിണ്ണാക്കുകള്‍ എന്നിവ ഉപയോഗിച്ച്‌ തീറ്റയുണ്ടാക്കണം. 3 ആഴ്‌ചവരെ ധാന്യങ്ങളുടെ 40% തരിരൂപത്തില്‍ നല്‍കണം. തുടര്‍ന്ന്‌ തരികള്‍ 60% ആയി വര്‍ധിപ്പിക്കാം. മുതിര്‍ന്ന വാത്തുകള്‍ക്ക്‌ മണലിന്റെ കൂടെയുള്ള ചെറുപാറക്ഷണങ്ങള്‍ നല്‍കാം. ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വേണം. അടുക്കളയിലെ അവശിഷ്‌ടങ്ങളായ പച്ചക്കറിവേസ്റ്റ്‌, എല്ല്‌ പാഴായിക്കളയുന്ന ഇറച്ചി എന്നിവ ഒന്നിച്ചു വേവിച്ച്‌ ഊറ്റിയെടുക്കുന്ന വെള്ളം തീറ്റയുടെ കൂടെച്ചേര്‍ത്തു കൊടുക്കുന്നത്‌ നല്ലതാണ്‌. വാത്തിന്‍തീറ്റ ലഭ്യമല്ലെങ്കില്‍ കോഴിത്തീറ്റ നല്‍കിയും ഇവയെ വളര്‍ത്താം.

രോഗങ്ങള്‍

പൊതുവേ രോഗങ്ങള്‍ കുറവാണ്‌. എന്നാല്‍ വരാന്‍ ഏറ്റവും സാധ്യതയുള്ള രോഗങ്ങള്‍ പ്രതിപാദിക്കാം.

കൊക്‌സീഡിയോസിസ്‌

ഏകകോശ ജീവിയാണ്‌ രോഗ കാരണം. കൂട്ടില്‍ വളര്‍ത്തുന്നതിനാണ്‌. രോഗം കൂടുതലായി കണ്ടുവരുന്നത്‌. വെളുപ്പുനിറത്തിലുള്ള കാഷ്‌ഠത്തോടെ വയറിളക്കമാണ്‌ പ്രധാന ലക്ഷണം. കാഷ്‌ഠം പരിശോധിച്ചാല്‍ രോഗത്തെ തിരിച്ചറിയാം. കാഡിപ്രോള്‍, ആം പ്രോംസാള്‍ എന്നീ പൊടികളിലേതെങ്കിലും ഒന്ന്‌ നല്‍കാം.

മുടന്ത്‌

പാറയും കല്ലും ഉള്ള തുറന്ന സ്ഥലത്തുതന്നെ വിട്ടു വളര്‍ത്തുമ്പോള്‍ കാലില്‍ കൈതകൂടുപോലുള്ള മുട്ടകള്‍ കാണപ്പെടാറുണ്ട്‌. ഇത്തരം സ്ഥലങ്ങള്‍ ഒഴിവാക്കിയാല്‍ രോഗം കുറയും. ചിലപ്പോള്‍ മുഴകള്‍ കീറിക്കളയേണ്ടിവരാറുണ്ട്‌.

വിരബാധ

തൊണ്ടയില്‍ 10-25 മി.മീ. നീളമുള്ള വിരകള്‍ കാണാറുണ്ട്‌. കുഞ്ഞുങ്ങളില്‍ ഈ വിരകള്‍ മാരകമാകാറുണ്ട്‌. ഒരു ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വിരമരുന്ന്‌ നല്‍കണം. രണ്ടാഴ്‌ച കഴിഞ്ഞ്‌ ഒന്നുകൂടി ആവര്‍ത്തിക്കണം.

മാംസം തയാറാക്കല്‍

12 ആഴ്‌ച പ്രായത്തിലാണ്‌ കശാപ്പ്‌ ചെയ്യാറുള്ളത്‌. കശാപ്പിനു 12 മണിക്കൂര്‍ മുമ്പുതന്നെ തീറ്റനിര്‍ത്തണം. വെള്ളം 0 മാത്രം നല്‍കിയാല്‍ മതി. കാലുകള്‍ മുകളിലാക്കി കെട്ടിത്തൂക്കി കൊക്കിന്റെ അടിഭാഗത്തുവെച്ച്‌ രക്തക്കുഴല്‍ മുറിക്കണം. രക്തം വാര്‍ന്നു തീര്‍ന്നശേഷം 1450F-1450F ചൂടുവെള്ളത്തില്‍ 1-2 മിനിറ്റ്‌ മുക്കിപ്പിടിക്കണം. ഒരു കൈകൊണ്ട്‌ കൊക്കിലും മറ്റേ കൈകൊണ്ടു കാലുകളിലും ബലമായിപ്പിടിച്ചുവേണം വെള്ളത്തില്‍ താഴ്‌ത്തേണ്ടത്‌. തുടര്‍ന്ന്‌ തൂവല്‍ പറിച്ചു മാറ്റണം. ടര്‍ക്കി ഇറച്ചി തയാറാക്കുന്നവിധം തന്നെ വാത്തിറച്ചിയും തയാറാക്കാം. വാത്തിന്റെ കരള്‍ നല്ല രുചിയുള്ള ഭക്ഷ്യവസ്‌തുവാണ്‌.

3.4375
മുഹമ്മെദ് ബഷീര്‍ Mar 07, 2019 08:19 PM

അരയന്നവും വാത്തയും തിരിച്ചറിയാന്‍ എന്താണ് മാര്‍ഗം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top