Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പാതി വിരിഞ്ഞ മുട്ടകള്‍ വിപണിയിലേക്കോ?

കൂടുതല്‍ വിവരങ്ങള്‍

പാതി വിരിഞ്ഞ മുട്ടകള്‍ വിപണിയിലേക്കോ?

രക്തം നിറഞ്ഞ പാതി വിരിഞ്ഞ മുട്ടകൾ ക്രിസ്മസ് കേക്ക് ഉണ്ടാക്കാൻ വിപണിയിലെന്നതാണ് പുതിയ ബ്രേക്കിംഗ് ന്യൂസ്. തമിഴ്ന്നാട്ടിലെ ഹാച്ചറികളിൽ നിന്ന് ഒഴിവാക്കുന്ന പാതി വിരിഞ്ഞ മുട്ടകൾ വിപണിയിൽ 1.5 രൂപ നിരക്കിൽ വിൽക്കപ്പെടുന്നുവെന്നും വാർത്തയിൽ കൂട്ടിച്ചേർക്കുന്നു. ഈ വാർത്തകൾ സത്യമാണെങ്കിൽ കോഴിയിലെ- "ഹോർമോൺ', "മന്ത്സ്രവം' എന്നിവ കഴമ്പില്ലാത്ത പഴങ്കഥയല്ലെന്നും സംഗതി അല്പം സീരിയസ് ആണെന്നും സംശയിക്കണം.

സാധാരണ ഗതിയിൽ ഹാച്ചറികളിലെ ഒരു ഡബിൾ സെറ്ററിൽ ഏതാണ്ട് 30,000 മുട്ടകളാണ് വിരിയാനായി വയ്ക്കുന്നത്. ഹാച്ചറിയുടെ വലിപ്പത്തിനനുസരിച്ച് സെറ്ററുകളുടെ എണ്ണവും കൂടും. ലാഭത്തിൽ ഓടുന്ന ഒരു ഹാച്ചറിയെ സംബന്ധിച്ചിടത്തോളം ഇതിൽ ഏകദേശം 10 ശതമാനം വരെ മുട്ടകൾ "ഇൻഫെർട്ടെൽ ഏർലി ഡെഡ് ' എന്ന ഗണ്ത്തിൽപ്പെട്ട് ഒഴിവാക്കപ്പെടുന്നു. മുട്ടകളെ വെളിച്ചത്തിനെതിരേ കടത്തി വിട്ട് 'കാൻഡലിംഗ്' എന്ന പ്രക്രിയ വഴിയാണ് ഹാച്ചറികളിൽനിന്ന് ഇത്തരം മുട്ട പുറംതള്ളുന്നത്. മിക്കവാറും ഹാച്ചറികളിൽ 7-)൦ ദിവസമോ 18-)൦ ദിവസമോ സൗകര്യാർഥം കാൻഡലിംഗ് നടത്തും. തുടർന്ന് ഭ്രൂണ ത്തിന്റെ സാമീപ്യം ഉറപ്പിച്ച മുട്ടകളാണ് അവസാന മൂന്നുദിവസം ഹാച്ചർ എന്ന യന്ത്രത്തിലേക്കു മാറ്റുന്നത്. ഇതിലേക്കു മാറ്റുന്ന 10 ശതമാനത്തോളം മുട്ടകൾ വിവിധ കാരണങ്ങളാൽ വിരിയാതെ പോകും. ഏകദേശം 80 ശതമാനത്തിലേറെ കുഞ്ഞുങ്ങളാണ് സാധാരണഗതിയിൽ ഒരു ഹാച്ചറിയിൽ നിന്നു വിരിഞ്ഞിറങ്ങുന്നത്.

ബീജ സങ്കലനം നടക്കാത്ത ഇൻഫെർട്ടെൽ മുട്ടകളും വിരിയാത്ത മുട്ടകളും വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ ബാക്കിയാക്കിയ മുട്ടത്തോടുമെല്ലാം ഒരു ഹാച്ചറിയിലെ അവശിഷ്ടങ്ങളാണ്. 7-)൦ ദിവസവും കാൻഡലിംഗ് നടത്തി പുറന്തള്ളുന്നതും ഹാച്ചറി അവശിഷ്ടങ്ങളുടെ ഭാഗവുമായ ഇൻഫെർട്ടെൽ ആൻഡ് ഏർലിഡെഡ് മുട്ടകളാവാം വാർത്തകളിൽ പറയുന്നതു പ്രകാരം വിപണിയിലേക്കിറങ്ങുന്നതെങ്കിൽ അത് മൂല്യ ബോധമില്ലാത്തതും മാപ്പർഹിക്കാത്തതുമായ കുറ്റകൃത്യമാണെന്നതിൽ സംശയമില്ല.

ബീജസങ്കലനം നടന്നിട്ടുള്ളതും രണ്ടു ദിവസമെങ്കിലും ഇൻക്യുബേറ്ററിൽ ഇൻക്യൂബേഷന് വിധേയമായിട്ടുള്ളതുമായ മുട്ടകളിലാണ് രക്തക്കുഴലുകൾ (ബ്ലഡ് ഗ്ലാൻഡ്സ്) രൂപപ്പെടുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നതും വിപണിയിൽ ലഭ്യമാകുന്നതുമായ (നാടൻമുട്ടകളൊഴിച്ച്) മറ്റു മുട്ടകൾ ബീജസങ്കലനം നടക്കാത്ത ടേബിൾമുട്ടകളാണന്ന വസ്തുത നാം ഓർക്കേണ്ടതാണ്. ക്രാക്ട് മുട്ടകളെന്നാൽ തോടിൽ എന്തെങ്കിലും തരത്തിൽ വിള്ളലോ പൊട്ടലോ സംഭവിച്ചിട്ടുള്ള മുട്ടകളാണ്. ഇത് ഇൻക്യൂബേഷനു മുമ്പു തന്നെ കണ്ടെത്തി മാറ്റി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ പാതിവിരിയാത്ത ക്രാക്ട് മുട്ടകൾ എന്ന പ്രയോഗം ശരിയല്ല. ഇത്തരത്തിൽ മുട്ടകൾ വിപണിയിൽ ലഭ്യമാകുന്നു എന്ന മാധ്യമ വാർത്ത ശരിയാണെങ്കിൽ അത് മുമ്പ് സൂചിപ്പിച്ചതു പോലെയുള്ള "ഇൻ ഫെർട്ടെൽ ഏർലിഡെഡ്' എന്നു തരംതിരിച്ചു മാറ്റപ്പെട്ട മുട്ടകളാണ്. ഇതിൽ തന്നെ ഏർലി ഡെഡ് വിഭാഗത്തിൽ മാത്രമേ രക്തത്തിന്റെയോ, ഭ്രൂണഭാഗത്തിന്റെയോ അവശിഷ്ടങ്ങൾ കാണാൻ സാധിക്കു.

എന്നാൽ ലാഭത്തിനു വേണ്ടി വിഷം തീറ്റിക്കുന്ന മനുഷ്യസംസ്കാരത്തിൽ ഇത്തരത്തിൽ മൂല്യബോധം ഇല്ലാത്ത പ്രവൃത്തികളുടെ സാധ്യതകൾ തള്ളിക്കളയാനുമാവില്ല. നമുക്ക് ചെയ്യാവുന്ന മിനിമം ചില കാര്യങ്ങളുണ്ട്. കർഷകർക്കു വേണ്ടി അഞ്ചു രൂപയെങ്കിലും ചെലവാക്കി മുട്ട വാങ്ങുക, 1.5 രൂപയ്ക്ക് ഭക്ഷ്യയോഗ്യമായ നല്ല മുട്ടകൾ കിട്ടില്ല എന്നുള്ള യാഥാർഥ്യം ഉൾക്കൊള്ളാൻ തയാറാവുക. സംശയ സാഹചര്യത്തിൽ കാണപ്പെടുന്ന രക്തം, ഭ്രൂണാവശിഷ്ടങ്ങൾ എന്നിവ കലർന്നതും കലങ്ങിയതുമായ മുട്ടകൾ ലഭിക്കുന്ന പക്ഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുക. തുടർ പരിശോധനകൾക്കു വിധേയമാക്കുക. എല്ലാ ഭക്ഷ്യ മേഖലകളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന മായം ചേർക്കലിന്റെ ഒരുപുതിയ പതിപ്പായി വേണം ഈ വാർത്തയെയും കാണാൻ.

ഡോ.ഹരികൃഷണൻ എസ്.

അസിസ്റ്റന്റ് പ്രഫസർ

വെറ്ററിനറി സർവകലാശാല, മണ്ണുത്തി

കടപ്പാട്: കര്‍ഷകന്‍

2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top