অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പക്ഷിപ്പനി

Help
പക്ഷി പനി ഭീതി വേണ്ട

എന്താണ് പക്ഷിപ്പനി?

പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് ചൈനയില്‍.

മനുഷ്യനെപ്പോലെ എല്ലാ ജീവജാലങ്ങള്‍ക്കും പനി പിടിക്കും. പന്നിപ്പനി, പട്ടിപ്പനി, കുതിരപ്പനി, പക്ഷിപ്പനി...നാടന്‍ ഭാഷകളില്‍ പനികളെ ഇങ്ങനെ വിഭജിക്കാം. 
ആദ്യകാലങ്ങളില്‍ മൃഗങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കും പക്ഷികളില്‍നിന്ന് പക്ഷികളിലേക്കും മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുമായിരുന്നു പനി പടര്‍ന്നിരുന്നത്. എന്നാല്‍, പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് രോഗം ആദ്യം പടര്‍ന്നത് 1997ലാണെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. 
ചൈനയിലെ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് പടര്‍ന്നത്. പനിപിടിച്ച് അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി.
ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. 
പക്ഷിപ്പനി പിടിപെട്ടാല്‍ പ്രദേശത്തെ പക്ഷികളെ ചുട്ടുകൊല്ലുന്നതാണ് പ്രതിവിധി. 2005ല്‍ വിയറ്റ്‌നാമിലുണ്ടായ പക്ഷിപ്പനിയെത്തുടര്‍ന്ന് 140 ദശലക്ഷം പക്ഷികളെ ചുട്ടുകൊന്നിട്ടുണ്ടെന്നാണ് കണക്ക്.

പക്ഷിപ്പനി-വസ്തുതകൾ

  • ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണം.
  • പക്ഷികളില്‍ സാധാരണ കണ്ടുവരുന്നതാണിത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് മനുഷ്യരിലേക്ക് പകരാം.
  • പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് പകരുന്നത്.
  • സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
  • പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്. മരണവും സംഭവിക്കാം.
  • ഗര്‍ഭിണിക്ക് രോഗബാധയുണ്ടായാല്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കും. വൈകല്യങ്ങളുമുണ്ടാകാം.
  • രോഗം പിടിപെട്ടതോ അല്ലാത്തതോ ആയ താറാവിന്റെ മാംസവും മുട്ടയും കഴിക്കുന്നതില്‍ പ്രശ്‌നമില്ല.

പ്രതിരോധം


* താറാവ്-കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം.
* ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്.
* പനിയോ തൊണ്ടവേദനയോ വന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
* രോഗം പിടിപെട്ട പക്ഷികളെ ചുട്ടുകൊല്ലുക.

പക്ഷിപ്പനി ഇന്ത്യയില്



മനുഷ്യരെപ്പോലെ പക്ഷികള്‍ക്കും പനി വരാം. ഏവിയന്‍ഫ്ലൂ, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നെല്ലാം അറിയപ്പെടുന്ന പക്ഷിപ്പനി പടര്‍ത്തുന്നത് H5N1 വൈറസുകളാണ്. ഇവ പക്ഷികള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, മറ്റ് വളര്‍ത്തു പക്ഷികള്‍, കാട്ടുപക്ഷികള്‍-, താറാവുപോലുള്ള-, എന്നിവയെ ബാധിക്കും. പലതരം പക്ഷിപ്പനി മറ്റു പക്ഷികളെ മാത്രമേ ബാധിക്കാറുള്ളു. എന്നാല്‍ പക്ഷിപ്പനി (H5N1) മനുഷ്യരിലും അപകടം വരുത്തും. 1997-ല്‍ ഹോംങ്കോംഗിലാണ് പക്ഷിപ്പനി വൈറസ് നേരിട്ട് മനുഷ്യര്‍ക്ക് പിടിപെട്ട ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പക്ഷികള്‍ക്ക് രോഗബാധ കണ്ടെത്തി.

ജനുവരിയിലാണ് H5N1 ഇന്ത്യയിലെത്തുന്നത്. 3.9 ദശലക്ഷം കോഴികളും, കുഞ്ഞുങ്ങളും പക്ഷിപ്പനി പകര്‍ച്ച തടയാന്‍ കൊന്നൊടുക്കി. 2008 ഫെബ് 2 നുശേഷം ഒരു കേസും കണ്ടെത്തിയിട്ടില്ല. ഏവിയന്‍ഫ്ലൂ സാധാരണപക്ഷികളെയാണ് ബാധിക്കുന്നത്. പക്ഷെ H5N1 2003 ശേഷം 234 മനുഷ്യരെയും കൊന്നൊടുക്കി എന്ന് WHO രേഖപ്പെടുത്തുന്നു.

പക്ഷിപ്പനി ഉണ്ടാകുന്പോള്‍ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവര്‍ക്ക് രോഗം പിടിക്കുന്നു. മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിച്ചില്ലെങ്കിലും; രോഗമുള്ളവരുമായി ഇടപഴകുന്നതിലൂടെയും രോഗം പകരാം. മനുഷ്യരില്‍ കാണുന്ന പക്ഷിപ്പനി മാരകമാണ്, മരണം സംഭവിക്കാം. ഇപ്പോള്‍ പ്രതിരോഘമരുന്നുകളില്ല.

ഒ5ച1 വൈറസ്സാണ് മാരകമായ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ലൂവെന്‍സാ രോഗത്തിനിടവരുത്തുന്നത്. 1997 ലാണ് രോഗം ഹോങ്കോംഗില്‍ പൊട്ടിപ്പുറപ്പെട്ടത്. 2006 ലാണ് ഇന്ത്യയില്‍ രോഗം കണ്ടു തുടങ്ങിയത്. തുടര്‍ന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പാല്‍, പശ്ചിമ ബംഗാള്‍, ത്രിപുര, അസാം, സിക്കിം, ഒഡീസ്സ, മേഘാലയ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴികളോടൊപ്പം ജലപക്ഷികളായ താറാവ്, അരയന്നങ്ങള്‍ എന്നിവയിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ദേശാടനപ്പക്ഷികളിലൂടെയാണ് രോഗം കേരളത്തിലെത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. 

ജര്‍മ്മനിയിലും, ദക്ഷിണകൊറിയയിലും രോഗം ഇപ്പോഴും നിലവിലുണ്ട്. രോഗം ബാധിച്ച പക്ഷികളിലൂടെയാണ് വൈറസ്സ് മനുഷ്യരിലെത്തുന്നത്. ഇവയുടെ സ്രവങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ മനുഷ്യരില്‍ രോഗമെത്തും. രോഗകാരിയായ വൈറസ്സുകളില്‍ 16 H Dw 9 N വകഭേദങ്ങളുമുണ്ട്. ഇവയില്‍ ഒ5ച1 ആണ് H5N2 -N9 നെക്കാള്‍ രോഗം പരത്തുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലില്ല. പക്ഷെ മാരകമായ വൈറസ്സുകള്‍ പെട്ടെന്നുള്ള ജനിതക വ്യതിയാനത്തിലൂടെ കരുത്താര്‍ജ്ജിച്ച് കൂടുതല്‍ മാരകമാകുമോ എന്ന ഭീതിയാണ് രോഗപര്യവേഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കാരണം. പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങി സാധാരണ ഫ ്‌ളൂവിന്റെ ലക്ഷണങ്ങളാണ് പക്ഷിപ്പനിയിലും പ്രാരംഭദശയില്‍ മനുഷ്യരില്‍ കണ്ടു തുടങ്ങുന്നത്. പക്ഷികളില്‍ തൂക്കം, ശരീരം വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, തൊണ്ടയില്‍ നിന്നും ശബ്ദം പുറപ്പെടുവിക്കല്‍ എന്നിവ കണ്ടു തുടങ്ങും. രോഗംമൂലം കോഴികളും, താറാവുകളും കൂട്ടത്തോടെ ചത്തൊടുങ്ങും. താറാവുകളടങ്ങുന്ന ജലപക്ഷികള്‍ രോഗവാഹികളായി പ്രവര്‍ത്തിക്കാറുണ്ട്. 

രോഗവുമായി ബന്ധപ്പെട്ട പൊതുജനങ്ങളില്‍ നിരവധി സംശയങ്ങളുണ്ട്. ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത് എന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. കേരളത്തില്‍ തിരുവല്ലയിലുള്ള ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക്ക് ലാബിലും പ്രാഥമിക രോഗ നിര്‍ണ്ണയവും, പരിശോധനകളും നടത്താറുണ്ട്.

രോഗം ബാധിച്ച കോഴികള്‍, താറാവുകള്‍, മറ്റു പക്ഷികള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കോഴികളുടെ വിസര്‍ജ്ജ്യ വസ്തുക്കളിലൂടെ രോഗം മറ്റുള്ളവയിലേക്കും, മനുഷ്യരിലേക്കും പകരും. ഇവയെ ഇറച്ചിയ്ക്കുവേണ്ടി കൈകാര്യം ചെയ്യുന്നതും, രോഗം ബാധിച്ചവയുടെ ഇറച്ചി, മുട്ട എന്നിവ കഴിക്കുന്നതും രോഗം പടരാനിടവരുത്തും. 

രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാര്‍ഗ്ഗം. 

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സ്ഥലത്തുനിന്നുമുള്ള കോഴിമുട്ട, ഇറച്ചി എന്നിവ കഴിക്കരുത്. രോഗംബാധിച്ച സ്ഥലത്തു നിന്നുള്ള കോഴി, താറാവ്, മുട്ട, കാഷ്ഠം, തീറ്റ എന്നിവ മറ്റു സ്ഥലങ്ങളിലേക്ക് കടത്തരുത്. മറ്റുള്ള പ്രദേശങ്ങളില്‍ കോഴിയിറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് കഴിക്കാം. കോഴിയിറച്ചി നന്നായി വേവിച്ചാല്‍ ഇളം ചുവപ്പു നിറം തവിട്ടു നിറമായി മാറും. അതാതു സ്ഥലത്ത് ഉത്പാദിപ്പിക്കുന്ന ഫാമുകളില്‍ നിന്നുള്ള കോഴിയിറച്ചിയും, മുട്ടയും കഴിക്കുന്നതില്‍ തെറ്റില്ല. താറാവിന്‍ മുട്ട ഉപയോഗിക്കുന്നതിന് മുമ്പായി നന്നായി കഴുകണം. കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നവ തല്‍ക്കാലം ഉപേക്ഷിക്കണം. ഇറച്ചി ഫ്രൈ, ബുള്‍സയ് എന്നിവ ഒഴിവാക്കണം. കിണറിലെ വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറോ, പൊട്ടാസ്യം പെര്‍മാംഗനേറ്റോ ഇട്ട് രോഗാണുവിമുക്തമാക്കണം. വീടുകള്‍, ഫാമുകള്‍ എന്നിവയ്ക്ക് പരിസരത്ത് രോഗനിയന്ത്രണത്തിന്റെ ഭാഗമായി കുമ്മായം വിതറാം. ഭക്ഷണം കഴിക്കുന്നതിനു മുമ്പായി കൈ സോപ്പുപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ വൈറസ്സ് നിര്‍വ്വീര്യമാകും. 

രോഗം നിയന്ത്രണവിധേയമാകാന്‍ രോഗം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും രണ്ടാഴ്ച ഇടവിട്ട് മൂന്ന് മാസംവരെ സാമ്പിള്‍ പരിശോധിച്ച് രോഗമില്ലെന്ന് സ്ഥിരീകരിക്കണം. രോഗംബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗനിയന്ത്രണത്തിനായി ടാമി ഫ്ലൂ (Oseltamivir) എന്ന ആന്റി വൈറല്‍ മരുന്ന് 10 ദിവസ്സം കഴിക്കണം. രോഗം വന്നാലും ചികിത്സയ്ക്ക് വേണ്ടിയും ഉയര്‍ന്ന ഡോസില്‍ 10 ദിവസ്സം കഴിക്കണം. മൂന്നു മാസം രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ പ്രസ്തുത പ്രദേശത്ത് വീണ്ടും കോഴികളെയോ, താറാവുകളേയോ വളര്‍ത്താം. സംസ്ഥാന ഗവണ്‍മെന്റ് രോഗംമൂലം കൊന്നൊടുക്കുന്ന കോഴികള്‍ക്ക് 100-200 രൂപവരെ നഷ്ടപരിഹാരം നല്‍കുന്നു. കോഴികളുടെ കഴുത്തിലെ കശേരുക്കളെ വിടുവിപ്പിച്ചാണ് കൊല്ലുന്നത്. 

പക്ഷിപ്പനി കേരളത്തിലെത്തിയ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മറിച്ച് ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ച് പ്രവര്‍ത്തിക്കണം. ശ്രദ്ധയോടെയുള്ള കരുതലും, ബോധവല്‍ക്കരണവും രോഗം വരാതിരിക്കാന്‍ സഹായിക്കും. അകാരണമായ ഭീതി കേരളത്തിലെ കോഴി വളര്‍ത്തല്‍ മേഖലയെ പ്രതികൂലമായി ബാധിക്കരുത്. 

പക്ഷിപ്പനി വാര്‍ത്ത വന്നതോടെ ഉപഭോഗം കേരളത്തില്‍ 60 ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ട്. ശക്തിയായി തിരിച്ചുവന്ന കോഴിവ്യവസായ മേഖലയ്ക്കിത് വീണ്ടും തിരിച്ചടിയാകാനാണ് സാധ്യത. കേരളത്തിലേക്ക് ആവശ്യമായ കോഴിയിറച്ചിയില്‍ 60% വും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. 40 ശതമാനത്തോളം മാത്രമെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇവിടെ 50,000 ത്തോളം ഇറച്ചിക്കോഴി ഫാമുകളും ഒരു ലക്ഷത്തോളം റീട്ടെയില്‍ ഏജന്‍സികളുമുണ്ട്. മലയാളി പ്രതിദിനം 25 ലക്ഷം കിലോ ഇറച്ചി കഴിക്കുന്നതായാണ് കണക്ക്. ഇതില്‍ 10 ലക്ഷം കിലോ ആഭ്യന്തര ഉത്പാദനവും 15 ലക്ഷം കിലോ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉല്പാദനച്ചെലവ് കേരളത്തില്‍ കൂടുതലാണ്. കേരളത്തില്‍ 85% ത്തിലധികം പേരും മാംസാഹാരം കഴിക്കുമ്പോള്‍ തീന്‍ മേശയിലെ വിശിഷ്ടാഹാരമായി കൂടുതലായി ഉപയോഗിക്കുന്നത് കോഴിയിറച്ചിയാണ്. മറ്റു ഇറച്ചികളെയും, മത്സ്യത്തെയും അപേക്ഷിച്ച് കോഴിയിറച്ചിക്ക് താരതമ്യേന വിലക്കുറവുമാണ്. പോഷകമേന്മ, എളുപ്പത്തില്‍ ലഭിക്കാനുള്ള സൗകര്യം എന്നിവ കോഴിയിറച്ചിയുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. ഇറക്കുമതി തീരുവയിലൂന്നി വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള കോഴിക്കാല്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും അമേരിക്ക, ബ്രസീല്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കോഴിയിറച്ചി കയറ്റുമതി ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു. 

സംസ്‌ക്കരിച്ച കോഴിയിറച്ചിയെ അപേക്ഷിച്ച് ഡ്രസ് ചെയ്ത ഫ്രഷ് കോഴിയിറച്ചി കഴിക്കാനാണ് മലയാളിക്ക് താല്‍പര്യം. രാജ്യത്ത് സംസ്‌ക്കരിച്ച നേരിട്ട് പാകം ചെയ്യാവുന്ന കോഴിയിറച്ചി ഇഷ്ടപ്പെടുന്നവര്‍ 10 ശതമാനത്തോളം മാത്രമേയുള്ളൂ.

സ്രോതസ്: Medline Plus

പക്ഷിപ്പനിയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് - 1

പക്ഷിപ്പനിയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് - 2

അവസാനം പരിഷ്കരിച്ചത് : 3/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate