Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കോഴികളുടെ രോഗങ്ങളും പ്രതിരോധവും

കോഴിക്കളെ ബാധിക്കുന്ന രോഗങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും

കോഴിവളർത്തലിലേർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത് രോഗങ്ങൾ മൂലമുള്ള ഉയർന്ന മരണ നിരക്കാണ്. കർശനമായ രോഗ പ്രതിരോധ നടപടികളും ശാസ്ത്രീയമായ പരിചരണവും തക്ക സമയത്തുള്ള രോഗനിർണ്ണയവും ചികിത്സയുമെല്ലാം നഷ്ടമൊഴിവാക്കാൻ സഹായിക്കും. വൈറസ് രോഗങ്ങൾ പ്രതിരോധ കുത്തിവെപ്പ് കൊണ്ടുമാത്രമേ തടയാൻ കഴിയുകയുള്ളൂ. കൃത്യമായ രോഗനിർണ്ണയത്തിന് പോസ്മോർട്ടം പരിശോധന നിർബന്ധമായതുകൊണ്ട് ഏതെങ്കിലും ഒരു കോഴിമരണപ്പെട്ടാൽ തന്നെ അതിനെ അടുത്തുള്ള വെറ്റനറി ഡിസ്പെൻസറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യിക്കേണ്ടതാണ്.

പ്രധാന രോഗങ്ങൾ

നമ്മുടെ നാട്ടിൽ ഫാമുകളിലും വീട്ടുവളപ്പിലമുള്ള കോഴികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ, ബ്രൂഡർ ന്യൂമോണിയ, കോഴിവസന്ത, മാരക്സ് രോഗം, രക്താതിസാരം, ഐ.ബി.ഡി, വസൂരി, ഇൻഫെക്ഷ്യസ് ബോങ്കൈറ്റീസ്, പുള്ളോറം രോഗം, എഗ്ഗ് ഡ്രോപ്പ് സിൻഡ്രോം, പരാദബാധ, പോഷക കമ്മി രോഗങ്ങൾ തുടങ്ങിയവയാണ്.

ബ്രൂഡർ ന്യൂമോണിയ

അസ്പർജില്ല സ് ഫ്യൂമിഗേറ്റസ് എന്ന പൂപ്പൽ കോഴി കുഞ്ഞുങ്ങളുടെ ശ്വാസകോശത്തൊ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. ശ്വാസതടസ്സവും ഉയർന്ന ശ്വസന നിരക്കുമാണ് പ്രധാന ലക്ഷണങ്ങൾ. തണുപ്പും ഉയർന്ന അന്തരീക്ഷ ജലസാന്ദ്രതയും നിയന്ത്രിക്കുകയും കൂട്ടിൽ വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്താൽ രോഗം നിയന്ത്രിക്കാം.

കോഴിവസന്ത

ഒരു വൈറസ് രോഗമാണിത്. തളർച്ച, തൂങ്ങി നിൽക്കാനുള്ള പ്രവണത, വയറിളക്കം, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കാണാം. ചികിത്സ ഫലപ്രദമല്ലെങ്കിലും പ്രതിരോധ കുത്തിവെപ്പിലൂടെ ഈ രോഗം തടയാം.

മാരക്സ് രോഗം

കോഴിക്കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ വൈറസ് രോഗം തളർവാതമുണ്ടാക്കുന്നു. പോസ്റ്റ്മോർട്ടം വഴിയാണ് രോഗം നിർണ്ണയിക്കുന്നത്. കുത്തിവെപ്പിലൂടെ ഇതിനെ പ്രതിരോധിക്കാം.

രക്താതിസാരം

കോക്സിഡിയ എന്ന പ്രോട്ടോസോവയാണ് രോഗകാരണം. ലിറ്റർ (വിരിപ്പ് ) നനഞ്ഞിരിക്കുക, കൂടുതൽ കോഴികളെ കുറഞ്ഞ സ്ഥലത്ത് വളർത്തൽ, വായു സഞ്ചാരം കുറഞ്ഞ പാർപ്പിടം എന്നിവ രോഗബാധ ക്ഷണിച്ചു വരുത്തും. രക്തം കലർന്ന വയറിളക്കവും ഉന്മേഷമില്ലായ്മയുമാണ് പ്രധാന ലക്ഷണങ്ങൾ.സൾഫ മരുന്നുകൾ, ആംപ്രോസോൾ, കോക്സി സോൾ എന്നീ മരുന്നുകൾ ചികിത്സക്കായി ഉപയോഗിക്കുന്നു. ശുചിയായ  പരിചരണം വഴി ഈ രോഗം തടയാം.

ഇർഫക്ഷിയസ് ബർസൽ ഡിസീസ് (ഐ.ബി.ഡി)

ഗംബോറോ രോഗമെന്നും അറിയപ്പെടുന്നു. വൈറസാണ് രോഗകാരണം. രോഗ പ്രതിരോധശേഷി കുറക്കുന്നതിനാൽ മറ്റു രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു .വിശപ്പില്ലായ്മ തൂങ്ങി നിൽക്കൽ വെള്ള നിറത്തിലുള്ള വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.കുത്തിവെപ്പ് വഴി നിയന്ത്രിക്കാം.

വസൂരി

കോഴികളുടെ മുഖത്തും പൂവിലും താടിയിലും കരുപ്പുകളുണ്ടാകുന്നതാണ് രോഗലക്ഷണം കണ്ണിലും വായിലും രോഗബാധയുണ്ടായി പഴുപ്പ് വരാതിരിക്കാനുള്ള ചികിത്സ നൽകുകയും ചെയ്താൽ മരണനിരക്ക് കുറയ്ക്കാം.പ്രതിരോധ കുത്തിവെപ്പാണ് രോഗം തടയാനുള്ള മാർഗ്ഗം.

പരാദബാധ

വിവിധ തരത്തിലുള്ള വിരകളും പേനുകളും കോഴികളെ ബാധിക്കാറുണ്ട് ഉരുളൻവിര, നാടവിര, മുതലായ കടലിൽ കാണുന്ന വിരകൾ കോഴികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു. ശ്വാസനാളത്തിൽ കാണുന്ന സിങ്കമസ് വിരകൾ ശ്വാസതടസ്സവും ചുമയും ഉണ്ടാക്കി കോഴിക്കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകാറുണ്ട്.ആറ് മുതൽ ഏഴാഴ്ച പ്രായമുള്ളപ്പോൾ കോഴികുഞ്ഞുങ്ങൾക്ക് ആദ്യഡോസ് വിരമരുന്ന് കൊടുക്കാം. പിന്നീട് മൂന്ന് മാസത്തിലൊരിക്കൽ നൽകുന്നത് നല്ലതാണ്. ആൽബെൻഡ സോൾ ,ഫെൻബൈൻഡ സോൾ, മെബൻസ  സോൾ എന്നീ മരുന്നുകൾ ഇതിനായി ഉപയോഗിക്കാം. ടിക്ടോക്സ്, ഫ്ളൈകിൽ ,സൈപ്പർമെത്രിൻ, ഡെൽറ്റാ മെത്രിൻ എന്നീ മരുന്നുകൾ ഇതിനായി ഉപയോഗിക്കാം

പോഷക കമ്മി രോഗങ്ങൾ

പ്രധാനമായും വൈറ്റമിൻ 'ബി' വിഭാഗത്തിൽപ്പെട്ടവരുടെ അഭാവം കൊണ്ടുണ്ടാക്കുന്ന തളർച്ചയാണ് കോഴികളിൽ കണുന്നത്.
കൂടാതെ കാത്സ്യത്തിന്റെ കമ്മിയുള്ളപ്പോൾ മുട്ടയുടെ മുട്ടയുടെ തോടിന് ഉറപ്പില്ലാതെയും കാണാം. സമീകൃത കോഴിതീറ്റയും കുടിവെള്ളത്തിലൂടെ വൈറ്റമിൻ ടോണിക്കുകളും നൽകിയാൽ ഇവ ഒരു പരിധി വരെ പഠിപ്പിക്കാൻ .
3.33333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top