অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂച്ച

പൂച്ചകളെ കൂടെ കൊണ്ടുപോകുമ്പോള്‍

(1) പൂച്ചകളെ ദൂരയാത്രയില്‍ കൂടെ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേ  കാര്യങ്ങളേവ ?
പ്രജിത് കെ, ദുബായ്
ദൂരയാത്രയ്ക്ക്  പൂച്ചകള്‍ക്ക് വേണ്ടി പ്രത്യേകം യാത്രാകൂടുകള്‍ വിപണിഭയിലുണ്ട ്. ഇവ Carrying Cage/Crate എന്ന പേരിലറിയപ്പെടുന്ന ഇവ വിപണിയില്‍ ലഭിയ്ക്കും. യാത്രയ്ക്ക് മുമ്പ് വെറ്ററിനറി ഡോക്ടറെ കാണിച്ച് ആരോഗ്യം വിലയിരുത്തണം. ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും വാങ്ങിയിരിക്കണം. സാംക്രമിക രോഗങ്ങള്‍ക്കെതിരായി  പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയിരിക്കണം. യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ്  ലഘുവായ ഭക്ഷണങ്ങള്‍ മാത്രമെ നല്‍കാവൂ. യാത്രയ്ക്ക് മുമ്പ് ടോയിലറ്റ് ദിനചര്യകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രയില്‍ കൂടെ കൂടെ  ഭക്ഷണം നല്‍കുന്നത് ചര്‍ദ്ദിക്കാനിടവരുത്തും. വിമാനത്തില്‍ കൊണ്ടുപോകുന്നതിനു മുമ്പ് വിമാന കമ്പനികളുമായി സംസാരിച്ച് അനുവാദം വാങ്ങിയിരിക്കണം. കൂടിന് പ്രത്യേകം ഭാഗിട്ട് യാത്രയില്‍      നിങ്ങളോടൊപ്പമോ, പ്രത്യേകമായ ക്യാബിനിലോ പൂച്ചയെ യാത്ര ചെയ്യിപ്പിക്കാം. ഒരിക്കലും ആക്രമണ സ്വഭാവമുള്ള പൂച്ചയെ  കൂടെ കൊണ്ടുപോകരുത്. യാത്രയില്‍ ഉറങ്ങാനുള്ള മയക്കു ഗുളികകളും നല്‍കാവുന്നതാണ്.

(2)    ലീഷ്മാനിയോസിസ്  രോഗത്തിന് കാരണമെന്ത് ?

ലീഷ്മാനിയ ഇനം പ്രോട്ടോസോവകളാണ് രോഗത്തിന് കാരണം. സാന്‍ഡ് ഫ്‌ളൈ ഇനത്തില്‍പ്പെട്ട രക്തം കുടിക്കുന്ന ചെറിയ ഈച്ചകളാണ് മനുഷ്യരിലും, മൃഗങ്ങളിലും രോഗം പരത്തുന്നത്. ലീഷ്മാനിയ രോഗാണുക്കള്‍ മനുഷ്യരില്‍ ലീഷ്മാനിയോസിസ്സ്  രോഗത്തിനിടവരുത്തും. ഇത് കാലാ അസാര്‍ എന്ന പേരിലും അറിയപ്പെടുന്നു.
പനി, ക്ഷീണം, തളര്‍ച്ച, വയറിളക്കം തുടങ്ങിയ പ്രാരംഭ രോഗലക്ഷണങ്ങള്‍ക്കിടവരുത്തും. ലീഷ്മാനിയ ഡോണോ ഹണിയാണ് മനുഷ്യരില്‍ രോഗത്തിനിടവരുത്തുന്നത്. 
ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരള        ത്തിലെത്തുന്ന തൊഴിലാളികളിലൂടെയാണ് സാന്‍ഡ് ഫ്‌ളൈ വഴി രോഗം പകരുന്നത്.      രോഗനിയന്ത്രണത്തിനായി ഈച്ചകളുടെ പ്രജനനത്തിനുള്ള സാധ്യത ഒഴി        വാക്കണം.

(3)    മില്‍മയുടെ ഫാം സപ്പോര്‍ട്ട് പദ്ധതിയെക്കുറിച്ചറിയാനാഗ്രഹിക്കുന്നു.
മുഹമ്മദ് എം, പള്ളുരുത്തി
മലബാര്‍ മേഖല ക്ഷീരോല്പാദക യൂണിയന്റെ ആഭിമുഖ്യത്തില്‍ ക്ഷീരസംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഉല്പാദന ഉപാധികള്‍, സേവനം എന്നിവ   ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഫാം സപ്പോര്‍ട്ട്. കറവയന്ത്രത്തിന് 12000 രൂപ, ചാഫ് കട്ടറിന് 5000 രൂപ, പ്രഷര്‍ വാഷിംഗ് 3000 രൂപ, റബ്ബര്‍ മാറ്റുകള്‍ക്ക് 800 രൂപ, സ്ലറി പമ്പിന് 5000 രൂപ, ജനറേറ്ററിന് 10000 രൂപ എന്ന തോതില്‍ കര്‍ഷകര്‍ക്ക് ധനസഹായം ലഭിയ്ക്കും. ഇതനുസരിച്ച് മിനി ഡയറി ഫാം തുടങ്ങാന്‍ ഒരു സംരംഭകന് 25000 രൂപ  വരെ ഫാം സപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിയ്ക്കും. ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍ക്ക് 5000 രൂപ വരെ സഹായവും ലഭിയ്ക്കും. പശുക്കളുടെ ചികിത്സാ ചെലവിനായി 300-1500 രൂപ വരെയും  കര്‍ഷകര്‍ക്ക് ലഭിയ്ക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് - 9446457341 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതി.

(4)    കാടപ്പക്ഷികളെ ലഭിയ്ക്കുന്ന സ്ഥലങ്ങളേവ ?
മാത്യു. എം. മുവാറ്റുപുഴ
a).    വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രീ ഫാം, മണ്ണുത്തി, തൃശ്ശൂര്‍
0487 -23670344
b).    റീജണല്‍ പൗള്‍ട്രി ഫാം, ചാത്തമംഗലം, കോഴിക്കോട്
0495 - 2287481
c).    സെന്‍ട്രല്‍ ഹാച്ചറി ചെങ്ങന്നൂര്‍
0479 - 2452277

വിശുദ്ധമായ പ്രാര്‍ത്ഥനകളിലെ പൂച്ചക്കുട്ടികള്‍

കഥകളൊക്കെ വായിച്ചു കണ്‍ നിറഞ്ഞ പുരോഹിതന്‍ വിശേഷിപ്പിച്ചത് 'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളെന്ന് ........ മനുഷ്യ നന്മയെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളായി ഈ കഥകളെ കണ്ട നിരൂപകന്‍ ഉപയോഗിച്ചത് ദു:ഖ കഥകളിലെ  മന്ദാര വിശുദ്ധിയെന്ന്.... ജീവിതത്തിന്റെ ഇരുളും വെളിച്ചവുംആവിഷ്‌ക്കരിക്കു, എന്നാല്‍ അരാജകത്വവാദിയല്ലാത്ത കഥാകാരനെന്ന് പ്രസാധകന്‍..... ദൈവത്തിന്റെ ഖജനാവില്‍ നിന്ന് വാക്കുകളുടെ വിശുദ്ധ ഭിക്ഷ സ്വീകരിച്ച  കഥാകാരനെ് മറ്റൊരുവന്‍....... മേഘമല്‍ഹാറിലെപോലെ  പെയ്യു വിശുദ്ധമായ ഓരാലാപനമാണ് ടി. പത്മനാഭന്റെ കഥകളെ് സംശയമില്ല.......

പ്രകൃതിയോടും മനഷ്യനോടുമുള്ള സ്‌നേഹമാണ് തന്റെ കഥകളിലെ അന്തര്‍ധാരയെന്ന് കഥാകാരന്‍ തന്നെ പറയുന്നു. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാം    അടങ്ങുന്നു. പൂച്ചയും, നായയും, പശുവും, കാളയും, കിളിയും പുഷ്പങ്ങളുമെല്ലാമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.  മൃഗ ചികിത്സാ ശാസ്ത്ര പഠനത്തിന്റെ നാള്‍വഴികളിലൊന്നിലാണ് സ്‌നേഹത്തിന്റെ ഈ കഥകളില്‍  ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കും, മുരിങ്ങ മരങ്ങള്‍ക്കും, കര്‍ണ്ണാടക സംഗീതത്തിനുമൊപ്പം പൂച്ചക്കുഞ്ഞുങ്ങളേയും കണ്ടെത്തിയത്. 'പൂച്ചക്കുട്ടികളുടെ വീട്' എന്ന പേരില്‍ എഴുതപ്പെട്ട രണ്ട് കഥകള്‍ മാത്രം മതി, അവയുടെ മനസ്സിരിത്തിയുള്ള  വായന മാത്രം മതി, മനുഷ്യനും പ്രകൃതിയുമായുള്ള സ്‌നേഹത്തിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍. ഭാഷയിലുള്ള അഗാധ പാണ്ഡിത്യവും, നിരൂപണക്ഷമതയുടെ  പിന്‍ബലവുമില്ലാതെ ത െഹൃദയംകൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുു. പൂച്ചക്കു'ികളുടെ വീ'ിലെ സന്തോഷവും, വിരഹവും, വേദനയുമെല്ലാം.........

ഈ കഥകളില്‍ കഥാപാത്ര ബാഹുല്ല്യം പൂച്ചകളുടെ കാര്യത്തില്‍ മാത്രമെയുള്ളൂ. പിന്നെയുള്ളത് അയാളും, ഭാര്യയും മാത്രം..... നാട്ടില്‍ നിന്നും ആരും കാണാന്‍ വരാനില്ലാത്ത, അടുക്കളയിലിരിക്കാന്‍ സ്വാതന്ത്ര്യം  കാണിക്കാന്‍ വിധം  സുഹൃത്തുക്കളില്ലാത്തവനാണ് അയാള്‍. ജീവിതകാലം മുഴുവന്‍ സ്വന്തം മനസ്സിന്റെ തുരുത്തില്‍ ഏകനായി കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടവന്‍. കുട്ടികളില്ലാത്ത അയാള്‍ക്ക് പൂച്ചകളല്ലാതെ ആരുമില്ല. പൂച്ചകള്‍ക്കായി മാസം ഒരു തുക ചിലവഴിക്കുതിന്റെ പേരില്‍ ആളുകളെക്കൊണ്ട് ചിരിപ്പിക്കുവന്‍.............. ഒരു മഴക്കാല രാത്രിയില്‍ അയാളെ തേടിയെത്തിയ 'ചിടുങ്ങന്‍' എ പൂച്ചക്കുട്ടിയും അനാഥന്‍ തന്നെയായിരുല്ലോ? ഡിസ്റ്റംബര്‍ രോഗബാധയാല്‍ വിട പറഞ്ഞ ആ പൊാേമനകള്‍  സ്വപ്നത്തിലെത്തി ഞങ്ങളൊും  എവിടെയും പോയില്ലായെും ഇനിയും വരുമെന്നും ഉറപ്പു പറയുമ്പോള്‍ മനസ് ശാന്തമായി പൂര്‍ണ്ണമായി ഉറങ്ങുവന്‍............

പൂച്ചക്കുട്ടികളുമായുള്ള തന്റെ ബന്ധത്തില്‍ ജീവിത്തിന്റേയും മനുഷ്യന്റേയും വിവിധ ഭാവങ്ങള്‍ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. പൊന്നുമക്കളെ വിളിച്ച് പാല്‍ നല്‍കു ആര്‍ദ്രമായ അമ്മ ഭാവവും എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറണമെന്നുപദേശിക്കു പിതൃഭാവവും, അന്യഭവനത്തില്‍  പോയി കട്ടുതിന്നരുതെന്ന് വിലക്കുമ്പോഴും കൂടയില്‍ മൂത്രമൊഴിക്കരുതെന്നും  രാത്രി കരഞ്ഞു ബഹളമുണ്ടാക്കരുതെന്ന് കുസൃതി  നിറഞ്ഞ നിര്‍ദ്ദേശം നല്‍കുമ്പോഴും  ഈ വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നു. അനാഥരായ കുട്ടികളെ കാണുമ്പോള്‍ തന്നെ, അകിടില്‍ പാല്‍ നിറഞ്ഞ മക്കളെ കാണാതെ സങ്കടപ്പെടുന്ന, കരയുന്ന ലോകം മുഴുവന്‍ അന്വേഷിക്കു തള്ളപ്പൂച്ചയെ  ഓര്‍ക്കുന്നുണ്ട് അയാള്‍. തന്റെ കണ്ണില്‍ അവസാനമായി നോക്കി ജീവന്‍ വെടിഞ്ഞ ചിടുങ്ങന്റെ ചൂടാറാത്ത നെറ്റിയില്‍ അയാള്‍ തടവുന്നുണ്ട്..... തൂവാലയില്‍ പൊതിഞ്ഞ മൃതദ്ദേഹം മാറോടടക്കിപ്പിടിച്ച് വീട്ടിലെത്തിച്ച് അവന്‍ പോക്കുവെയിലില്‍ വിശ്രമിക്കാറുള്ള തുളസിത്തറയുടെ മുമ്പില്‍ കുഴിച്ചു മൂടുന്നുണ്ടയാള്‍. ഒരമ്മ കുട്ടികളെ നോക്കുതുപോലെ ഇളംപാല്‍  പൂച്ചക്കുട്ടികള്‍ക്ക് നല്‍കു തന്റെ ഭാര്യക്ക്  അടുത്ത ജന്മത്തിലെങ്കിലും സന്താന സൗഭാഗ്യം പ്രാര്‍ത്ഥിക്കുന്നുണ്ടയാള്‍. കാന്റീനിന്റെ പിറകില്‍ പൂച്ചകളെ ഉപേക്ഷിക്കുമെന്ന്  ശഠിച്ച ഭാര്യയുടെ മടിയില്‍ പൂച്ചക്കുട്ടികള്‍ ഉറങ്ങുതു കണ്ട് കള്ളച്ചിരി ചിരിച്ച അയാളുടെ മനസ്സില്‍ വിരിഞ്ഞത്  മനുഷ്യന്റെ നന്മയിലുള്ള വിശ്വാസം തെയാണ്. 

അറിവുകള്‍ക്കപ്പുറത്തെ ഭാഷയില്‍ ഈ സ്‌നേഹവാല്‍സല്യങ്ങള്‍  പൂച്ചകളും തിരിച്ചു നല്‍കുന്നു. ചിരകാല സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ അയാളുടെ മാറത്ത് മയങ്ങുന്നത്. നെഞ്ചത്ത് ചുരുണ്ടു കൂടുന്ന  അവര്‍ക്ക് അയാളെ പൂര്‍ണ്ണ വിശ്വാസവുമാണ്. അയാളവരോട് പതുക്കെ പതുക്കെ  സ്‌നേഹത്തോടെ ഓരോന്ന് സംസാരിക്കുമ്പോള്‍ അവര്‍  മൂളുന്നുണ്ടായിരുന്നു. ഓരോ ഉപദേശത്തിനും അവര്‍ തലയാട്ടുുണ്ടായിരുന്നു. മനുഷ്യനായാലും പ്രകൃതിയായാലും സ്‌നേഹത്തിന്റെ ഭാഷ ഒന്നു തെന്നയെന്നു തെളിയിക്കുവിധം ആരോ  എറിഞ്ഞു തകര്‍ത്ത  തന്റെ കാല്‍ വലിച്ചുവെച്ച്  തള്ളപ്പൂച്ച തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുവാനൊരുങ്ങുന്നു...... ആ കാഴ്ചയിലേക്ക് അകലെ തടാകത്തിന്റേയും അതിപ്പുറത്തുള്ള കാടുകളുടേയും മുകളിലായി  ആകാശം പതുക്കെ തുടുത്തു വരുന്നുണ്ടായിരുന്നുവെന്ന്  കഥാകാരന്‍ പറയുന്നു.......

മനുഷ്യനിലെ വെളിച്ചത്തില്‍ വിശ്വസിക്കുകയും ആ വെളിച്ചം പൊലിഞ്ഞുപോകാതെ പുലരുവാന്‍ തന്റെ കലയെ ഉപയോഗിക്കുകയും ചെയ്യു കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥയുടെ കുലപതിയുടെ കഥകളിലെ പൂച്ചക്കുട്ടികള്‍, മനുഷ്യനും ഓമനമൃഗങ്ങളുമായുള്ള  ചിരകാല ബന്ധത്തിന്റെ പ്രതീകങ്ങളാണ്.........

അവസാനം പരിഷ്കരിച്ചത് : 6/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate