অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രജനനം

ബ്രീഡര്ക്രമീകരണം (പ്രജനന ക്രമീകരണം)

പക്ഷികള്‍ 18-24 മാസങ്ങളില്‍ പ്രായപൂര്‍ത്തിയടയും. 1:1 എന്ന അനുപാതത്തില്‍ ആണ്‍/പെണ്‍ പക്ഷികള്‍ വേണം. കൂടുകളിലാണ് ഇണചേരല്‍ നടക്കുന്നതെങ്കില്‍, യോജിച്ച രീതിയില്‍ ഇടചേര്‍ക്കാം. ജോഡിക്ക് 2500 ചതുരശ്ര (100 x 25) അടി സ്ഥലം വേണം. ഇണച്ചേരാന്‍ സ്വകാര്യത നല്കണം. അതിന് മരങ്ങള്‍, ചെടികള്‍ മറയായി നല്കാം. ബ്രീഡിംഗ് നടക്കുന്നതിന് 3- 4 ആഴ്ച നല്ല പോഷകാഹാരം നല്കുക. ധാരാളം ധാതുക്കളും വിറ്റാമിനുകളും നല്കുന്നത് ഫലഭുയിഷ്ടതയും പൊരുന്നയിരിക്കലിനും കരുത്ത് നല്കും. സാധാരണ പ്രതിദിനം 1 കിലോ ഭക്ഷണം എമു കഴിക്കും. എന്നാല്‍ ബ്രീഡിംഗ് സമയത്ത് ഭക്ഷണമെടുപ്പ് കുറയും. അതിനാല്‍ പോഷകങ്ങള്‍ നല്‍കണം.

രണ്ടര വയസുള്ളപ്പോള്‍ മുതല്‍ മുട്ടയിട്ടു തുടങ്ങും. ഒക്ടോബര്‍-ഫെബ്രുവരി കാലത്ത്, പ്രത്യേകിച്ച് തണുപ്പ് സമയത്താണ് മുട്ടയിടുന്നത്. വൈകിട്ട് 5.30 മുതല്‍ 7.00 മണി സമയമാണ് മുട്ടയിടല്‍. ദിവസം രണ്ടുതവണ മുട്ട കൂട്ടില്‍ നിന്നെടുക്കാം അല്ലെങ്കില്‍ പൊട്ടാനിടയുണ്ട്. ആദ്യ തവണ 15 മുട്ടകള്‍ എമു ഇടാറു ണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ 30-40 മുട്ടകളിടും. ശരാശരി 25 മുട്ട, ഒരു വര്‍ഷം നല്കും. മുട്ടയ്ക്ക് 475-650 ഗ്രാം തൂക്കം വരും, ശരാശരി 560 ഗ്രാം വര്‍ഷത്തില്‍. പച്ച നിറത്തില്‍ കട്ടിയുള്ള മാര്‍ബിള്‍ പോലെയാണ് മുട്ടയുടെ രൂപം. ചിലത് ഇളംപച്ച, ഇടത്തരം, കടുംപച്ച നിറങ്ങളിലുണ്ട്. മുട്ടകളുടെ പുറംന്തോട് പരുക്കനായും മൃദുവായും കാണാറുണ്ട്. മുട്ടകളില്‍ ഭൂരിഭാഗവും (42%) ഇളം പച്ചനിറത്തില്‍, പരുക്കനായിരിക്കും.

4

എമു മുട്ടകള്

മുട്ടകള്‍ക്ക് നല്ല ഉറപ്പും കരുത്തും ലഭിക്കാന്‍ ബ്രീഡര്‍ സമയത്ത് കാല്‍സ്യം ആവശ്യമുള്ള റേഷന്‍ നല്കുക. (2.7%) ബ്രീഡിംഗിനുമുമ്പ് കാല്‍സ്യം നല്കുന്നത് മുട്ട ഉല്പാദനത്തെയും ആണ്‍പക്ഷിയുടെ പ്രത്യുല്പാ ദനത്തെയും ബാധിക്കും. ധാന്യക്കുറുക്കിനൊപ്പമോ കാല്‍‌സൈറ്റ് പൗഡറായോ അധിക കാല്‍സ്യം നല്കി പ്രത്യേക പാത്രത്തില്‍ നല്കണം. ഇടുന്ന മുറയ്ക്ക് മുട്ട കൂട്ടില്‍ നിന്ന് മാറ്റുക. മുട്ട സാന്‍ഡ് പേപ്പര്‍ കൊണ്ട് തുടച്ച് പഞ്ഞികൊണ്ട് വൃത്തിയാക്കണം. താഴ്ന്ന ഊഷ്മാവില്‍ 600 F മുട്ടകള്‍ സൂക്ഷിക്കണം. മുട്ടകള്‍ എല്ലാം വിരിഞ്ഞുവരണമെങ്കില്‍ 10 ദിവസത്തില്‍ കൂടുതല്‍ കരുതിവയ്ക്കരുത്. സാധാരണ ഊഷ്മാവില്‍ വച്ചിരിക്കുന്ന മുട്ടകളെ 3-4 ദിവസം കൂടുമ്പോള്‍ വിരിയാന്‍ വയ്ക്കാം.

ഇന്കുബേഷന്മുട്ട വിരിയ്ക്കല്

മുറിയിലെ താപനിലയ്ക്ക് പൊരുത്തമാക്കിയശേഷം മുട്ടകളെ വിരിയാന്‍ വയ്ക്കുക. ഒരു ട്രേയില്‍ നേരെയോ ചരിച്ചോ വയ്ക്കുക.ഒരു ട്രേയില്‍ നേരയോ ചെരിച്ചോ വയ്ക്കുക. ഇന്‍കുബേറ്റര്‍ വൃത്തിയാക്കി അണുനാശകം തളിച്ച് തയാറാക്കി വയ്ക്കുക. ആവശ്യമായ താപനില ശരിയാക്കുക.(ഡ്രൈ ബള്‍ബ് 96-970 f താപനില, വെറ്റ് ബള്‍ബ് 78-800f താപനില (30-40% R4).ഇന്‍കുബേഷന്‍ തയാറാക്കിയശേഷം മുട്ടകള്‍ ശ്രദ്ധയോടെ അകത്തുവയ്ക്കുക.

താപനില, ഈര്‍പ്പനില, തിരിച്ചറിയല്‍ രേഖ, തിയതി എഴുതിവയ്ക്കുക. ഇന്‍കുബേറ്ററിനുള്ളിലെ 100 ക്യൂബിക് അടിക്ക് വീതം 20 ഗ്രാം പൊട്ടാസ്യംപെര്‍മാഗ്നേറ്റിക് + 40 മി. ലി ഫോര്‍മാലില് ചേര്‍ത്ത് പുകയ്കകുക. ഓരോ മണിക്കൂറും മുട്ട തിരിച്ച് വയ്ക്കുക, 48 ദിവസം വരെ. 119ആം ദിവസം മുതല്‍, മുട്ടകള്‍ തിരിച്ചുവയ്ക്കണ്ട. ഇനി മുട്ട പൊട്ടിവരുന്നതു കാണുക. 52 ആം ദിവസം ഇന്‍കുബേഷന്‍ കാലം കഴിയും. കുഞ്ഞുങ്ങള്‍ക്ക് ഉണക്കല്‍ വേണം. 24-72 മണിക്കൂര്‍ വരെ പൊരുന്ന സ്ഥലത്തുതന്നെ വയ്ക്കുക. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കും. സാധാരണ 70 ശതമാനമോ അതില്‍ കൂടുതലോ പൊരുന്ന ഫലം കിട്ടും. പൊരുന്ന കുറയുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. ബ്രീസല്‍ സമയത്ത് പോഷകാഹാരം അധികം നല്‍കിയാല്‍ ആരോഗ്യമുള്ള കുട്ടികള്‍ ലഭിക്കും.

ആഹാരക്രമം

നല്ല വളര്‍ച്ചയ്ക്കും പ്രത്യുല്പാദനത്തിനും എമുവിന് സമീകൃതാഹാരം നല്‍കണം. മുമ്പു പറഞ്ഞിട്ടുള്ള പട്ടിക യില്‍ അവ പറഞ്ഞിട്ടുണ്ട്. (പട്ടിക 1, 3) സാധാരണ പക്ഷികള്‍ക്കു നല്കുന്ന ആഹാരം (പട്ടിക 2) നല്കാം ഉത്പാദനച്ചിലവിന്‍റെ 60-70 ശതമാനം ആഹാരത്തിനാണ് ചിലവാക്കുന്നത്. അതിനാല്‍ ചെലവു കുറഞ്ഞ നല്ല പോഷകാഹാരം നല്‍കനാവുന്നതാണ്. വ്യവസായ ഫാമുകളില്‍ എമുങോസികള്‍ക്ക് വര്‍ഷത്തില്‍ 394-632 കിലോ മുതല്‍ ആഹാരം വേണ്ടിവരും. ശരാശരി 527 കിലോ. ആഹാരചിലവ് 6.50 രൂപ – 7.50 രൂപ ബ്രീസിംഗ് ഉള്ളപ്പോള്‍, ഇല്ലാത്തപ്പോള്‍, ചിലവാകും.

വിവിധ പ്രായത്തില്വേണ്ടുന്ന പോഷകങ്ങള്


പരിധി

സ്റ്റാര്ട്ടര് 10-14 ആഴ്ച, 10 കിലോ ഭാരമുള്ളവര്‍

ഗ്രോവര്
15-34 ആഴ്ച 10-25 കിലോ ഭാരമുള്ളവര്‍

ബ്രീഡര്

ക്രൂഡ് പ്രോട്ടീന്‍ %

20

18

20

ലൈസിന്‍ %

1.0

0.8

0.9

ിഥിയോനിന്‍ %

0.45

0.4

0.40

രപ് റ്റോമന്‍ %

0.17

0.15

0.18

ത്രിയോനിന്‍ %

0.50

0.48

0.60

കാല്‍സിയം % മി.ലി.

1.5

1.5

2.50

ഫോസ്ഫറസ് ആകെ %

0.80

0.7

0.6

സോഡിയം ക്ലോറൈഡ് %

0.40

0.3

0.4

ക്രൂഡ് ഫൈബര്‍ (പരമാവധി)

9

10

10

വിറ്റാമിന്‍ എ (IU/ കി.ഗ്രാം)

15000

8800

15000

വിറ്റാമിന്‍ D 3 (ICU/ കി.ഗ്രാം)

4500

3300

4500

വിറ്റാമിന്‍ E (IU/ കി.ഗ്രാം)

100

44

100

വിറ്റാമിന്‍ B 12 (µ ഗ്രാം/കി.ഗ്രാം)

45

22

45

കോളിന്‍ (മി. ഗ്രാം/കി. ഗ്രാം

2200

2200

2200

ചെമ്പ് (മി. ഗ്രാം/കി. ഗ്രാം

30

33

30

സിങ്ക് (മി. ഗ്രാം/കി. ഗ്രാം

110

110

110

മാംഗനീസ് (മി. ഗ്രാം/കി. ഗ്രാം)

150

154

150

അയഡിന്‍ (മി. ഗ്രാം/കി. ഗ്രാം)

1.1

1.1

1.1

എമുവിന്റെ ഭക്ഷണം (കി.ഗ്രാം/100 കി.ഗ്രാം)


ചേരുവകള്

സ്റ്റാര്ട്ടര്

ഗ്രോവര്

ഫിനിഷര്

ബ്രീഡര്

മെയിന്റനന്സ്

ചോളം

50

45

60

50

40

സോയബീന്‍

30

25

20

25

25

DORB

10

16.25

16.15

15.50

16.30

സൂര്യകാന്തി

6.15

10

0

0

15

ഡികാല്‍ഷ്യം

1.5

1.5

1.5

1.5

1.5

ഫോസ്‌ഫേറ്റ്

1.5

1.5

1.5

1.5

1.5

കാല്‍ സൈറ്റ് പൊടി

0

0

0

6

0

ഉപ്പ്

0.3

0.3

0.3

0.3

0.3

ധാതുക്കള്‍

0.1

0.1

0.1

0.1

0.1

വിറ്റാമിനുകള്‍

0.1

0.1

0.1

0.1

0.1

കോക്കിയോ ഡയോസ്റ്റാറ്റ്

0.05

0.05

0.05

0

0

മിഥിയോനിന്‍

0.25

0.15

0.25

0.25

0.15

Choline chloride

0.05

0.05

0.05

0.05

0.05

ആരോഗ്യ സംരക്ഷണം

പറക്കാത്ത പക്ഷികളുടെ ആയൂര്‍ദൈര്‍ഘ്യം കൂടുതലാണ്. (80%). മരണനിരക്കും ആരോഗ്യപ്രശ്നങ്ങളും കുഞ്ഞുങ്ങളിലും ഇടത്തരപ്രായത്തിലുമാണ് കാണാറുള്ളത്. ദാരിദ്ര്യം, പോഷകക്കുറവ്, കുടലിലെ പ്രശ്നങ്ങള്‍, കാലിന് വൈകല്യം, കോളി, ക്ലോസ്ട്രഡിയല്‍ അണുബാധ എന്നിവയാണ് സാധാരണ മരണ കാരണങ്ങള്‍. പ്രഹന കാരണങ്ങള്‍ ശരിയല്ലാത്ത ബ്രൂഡിംഗ്, പോഷകാഹാരക്കുറവ്, സമ്മര്‍ദ്ദം, കൈകാര്യം ചെയ്യുന്നതിലെ പിഴവ്, ജനന വൈകല്യങ്ങള്‍ എന്നിവയാണ്. കൂടാതെ റിനിറ്റിസ്, കാന്‍സിയാസിസ്, സാല്‍മൊണല്ല, ആസ്പര്‍ഗില്ലോസിസ്, കോക്കിഡിയോസിസ്, പേനുകള്‍, വിരശല്യം എന്നീ കാരണങ്ങളുമുണ്ട്. ഉള്ളിലും പുറത്തുമുള്ള വിരശല്യത്തിന് ഇവര്‍ മെക്ടിന്‍ 1 മാസ ഇടവേള വിട്ട് നല്‍കണം, ഒന്നാം മാസം മുതല്‍.
എന്ററിറ്റിസ്, വൈറല്‍ ഈസ്റ്റേണ്‍ ഇക്വിന്‍ എന്‍ സെഫലോമൈലെറ്റിസ് എന്നിവയും എമുവില്‍ കാണുന്നുണ്ട്. ഇന്ത്യയില്‍, ചിലയിടങ്ങളില്‍ നിഖേദ് രോഗം. റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് പക്ഷേ ഉറപ്പിച്ചിട്ടില്ല. ഒരു ആഴ്ചയുള്ളപ്പോള്‍ R.D. (ലസോട) 4 ആഴ്ച (ലസോട ബൂസ്റ്റര്‍) 8, 15, 40 ആഴ്ചയില്‍ മുക്തേശ്വര്‍ സ്ട്രെയിന്‍ നല്കുന്നത് കൊള്ളാം.

എമു ഉത്പന്നങ്ങള്

കുറഞ്ഞ കൊഴുപ്പ്, കുറഞ്ഞ കൊളസ്ട്രോള്‍ എന്നീ മേന്മയുണ്ട്. എമു,ഒട്ടകപ്പക്ഷി മാംസത്തിന്. തുട, കാലിനു താഴെ വലിയ മസില്‍ എന്നിവിടെയുള്ള മാംസത്തിന് വിലയേറും. കാലിലെ തൊലി പ്രത്യേക രീതിയിലുള്ളതിന് വില കൂടുതലാണ്. എമുവിന്‍റെ കൊഴുപ്പില്‍ നിന്ന് എണ്ണ നിര്‍‌മ്മിക്കുന്നു.ഇത് ഭക്ഷണം,മരുന്ന്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.

സാമ്പത്തികത

എമു ഫാം എക്കണോമിക് സര്‍വേ തെളിയിക്കുന്നത്. ബ്രീഡിംഗ് സ്റ്റോക്ക് വാങ്ങാന്‍ വില കൂടുതലാണ് (68%).ബാക്കി തുക ഫാമിന് (13%) ഹാച്ചറിന് (19%) .ജോഡിയൊന്നിന് ഭക്ഷണച്ചിലവ് വര്‍ഷത്തില്‍ 3600 രൂപ വേണം. മുട്ട വിരിക്കലിന് 793 രൂപ, ഒരു ദിവസം പ്രായമുള്ള കുഞ്ഞിന് 1232 രൂപ ചിലവുണ്ട്.ജോഡിയൊന്നിന് വാര്‍ഷിക ഭക്ഷണം 524 കിലോ,ചിലവ് 3578 രൂപ. 1 ദിവസം പ്രായമുള്ള കുഞ്ഞിന് ലഭിക്കുന്ന വില 2500-3500 രൂപ. നല്ല പൊരുന്നയിരിക്കലുണ്ടെങ്കില്‍ (80% ത്തില്‍ കൂടുതല്‍) കുറഞ്ഞ തീറ്റച്ചിലവ്, മരണനിരക്ക് കുറവ് (10%) ആണെങ്കിലും നല്ല സാമ്പത്തിക ലഭിക്കും.

ഉറവിടം : റാവു NS 2004. ആന്ധ്രയില്‍ എമുവിന്‍റെ പ്രകടനത്തെക്കുറിച്ചുള്ള പഠനം, (ഡ്രോമയസ് നോവ ഹൊലാന്‍ഡിയ) MVSC തീസിയസ് സമര്‍പ്പിച്ചത് ആചാര്യ N.G. രംഗ, അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ഹൈദരാബാദ് PP 1-62

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate