Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / മൃഗ സംരക്ഷണം / മൃഗ സംരക്ഷണത്തിൽ -ശാസ്ത്രീയ തീറ്റക്രമം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മൃഗ സംരക്ഷണത്തിൽ -ശാസ്ത്രീയ തീറ്റക്രമം

കൃഷി എന്ന വിപുലമായ നിര്‍വചനത്തില്‍ തന്നെയാണ് മൃഗസംരക്ഷണവും ഉള്‍പ്പെടുന്നത്.

കൃഷി എന്ന വിപുലമായ നിര്‍വചനത്തില്‍ തന്നെയാണ് മൃഗസംരക്ഷണവും ഉള്‍പ്പെടുന്നത്. വളരെ പണ്ടുമുതലേ കൃഷിയും കാലിവളര്‍ത്തലും നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട് അവിഭാജ്യഘടകങ്ങള്‍ ആയിരുന്നു. മാത്രവുമല്ല എല്ലായ്‌പ്പോഴും ഇവ പരസ്പരം പൂരകവുമാണ്. അതുകൊണ്ടുതന്നെ ഗ്രാമീണ കര്‍ഷകന്റെ ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മൃഗസംരക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.

നമ്മുടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്, വരുമാന വര്‍ദ്ധനവ്, ജനസംഖ്യാപെരുപ്പം എന്നിവ കണക്കിലെടുത്താല്‍ 2022-ല്‍ പാലിന്റെ ആവശ്യകത ഏകദേശം 210 ദശലക്ഷം ടണ്ണോളം വരും.പക്ഷേ ഇന്ത്യയുടെ ശരാശരി വാര്‍ഷിക പാലുത്പാദനം 3.7 ദശലക്ഷത്തില്‍ നിന്നും 6 ദശലക്ഷം ടണ്‍ ആയെങ്കില്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സധിക്കുകയുള്ളൂ. എന്നാല്‍ തീറ്റയുടെ ലഭ്യത കുറവ്, സ്ഥല പരിമിതി, വിപണന തന്ത്രങ്ങളുടെ പോരായ്മ, വര്‍ദ്ധിച്ചു വരുന്ന ചെലവ് എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ന് പാലുത്പാദനത്തിന്റെ ചിലവിന്റെ 50% തീറ്റച്ചെലവാണ്. ചെലവ് ചുരുക്കുവാനുളള മുഖ്യ പോംവഴിയാണ് ശാസ്ത്രീയ സന്തുലിത തീറ്റക്രമം. ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ പാല്‍ ലഭിക്കുവാനും തീറ്റയുടെ പാഴ്‌ച്ചെലവ് ഒഴിവാക്കാനും സാധിക്കും.

ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കര്‍ഷകര്‍ ചെലവു നിയന്ത്രിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

സന്തുലിത തീറ്റയോടൊപ്പം ധാതുലവണങ്ങളുടെ സന്തുലനത്തിലും ഉയര്‍ന്ന ഉത്പാദനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. സംതുലിത തീറ്റയെന്നാല്‍ തീറ്റയുടെ ഘടകങ്ങളായ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ് എന്നീ പോഷകങ്ങള്‍ പശുവിന്റെ ആരോഗ്യത്തിന് ആവശ്യമായ അളവില്‍ നല്‍കുന്ന ആഹാരം എന്നാണര്‍ത്ഥം.

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ കണക്കനുസരിച്ച് സന്തുലിത തീറ്റ നല്‍കുക വഴി ഒരു പശുവില്‍ നിന്ന് കിട്ടുന്ന ഒരു ലിറ്റര്‍ പാലിന്റെ ഉത്പാദനച്ചെലവ് 0.25 മുതല്‍ 2 രൂപ വരെ കുറയ്ക്കുവാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്.* അതുപോലെത്തന്നെ പാല്‍ ഉത്പാദനം 0.2-1 കിലോഗ്രാമും, കൊഴുപ്പിന്റെ അളവ് 0.2-0.30 ശതമാനവും ഉയര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് 8 മുതല്‍ 26 രൂപവരെയുള്ള ലാഭം പ്രദാനം ചെയ്യും.

സന്തുലിത തീറ്റ നല്‍കുന്നതിലൂടെ വിരശല്യവും ഒരളവുവരെ കുറയ്ക്കാം.

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top