ജിൻസ്.റ്റി.ജെ
പോഷകക്കമ്മിയിൽ നിന്നുണ്ടാകുന്ന കോഗങ്ങളാണ് കാടകളിൽ കാണുന്നത്. ജീവകം-എ, ജീവകം ബി കോംപ്ലക്‌സ്, ജീവകം-ഡി-3 എന്നിവയുടെയും കാൽസ്യം, ഫോസ്ഫറസ് ധാതുക്കളുടെയും കുറവു പരിഹരിച്ചാൽ മുട്ടയുല്‍പാദനം കൂടും. വിപണിയിൽ മരുന്നുകൾ ലഭ്യമാണ്. വെറ്ററിനറി ഡോക്ടറുടെ ശുപാർശയനുസരിച്ച് നല്‍കുക. കേജ് രീതിയിൽ വളർത്തുന്ന കാടകൾക്ക് സൂര്യപ്രകാശത്തിന്റെ സഹായത്താൽ തൊലിയിലുണ്ടാകുന്ന ജീവകം ഡി-3 ആവശ്യത്തിനു കിട്ടാതെ വരുന്നതിനാൽ അതിന്റെ കമ്മി ഉണ്ടാകുന്നു. ഇതി കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ശരിയായ ആഗിരണം തടസ്സപ്പെടുത്തുന്നു. ഇതുകൊണ്ട് മുട്ടയുല്‍പാദനം കുറയുന്നു. മുട്ടയുടെ കട്ടിയും കുറയും. ജീവകം-ബിയുടെ അഭാവം നാഡീഞരമ്പുകളെ തളർത്തുന്നു. ഇത് കാല്‍വിരൽ ഉളളിലേക്ക് വളഞ്ഞിരിക്കാൻ കാരണമാകുന്നു.