Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ഹരിത ഗൃഹങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹരിത ഗൃഹങ്ങൾ

നിര്‍ദ്ദിഷ്ട താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നത് വഴി സസ്യവളര്ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം.

എന്താണ് ഹരിതഗൃഹം

നിര്‍ദ്ദിഷ്ട താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നത് വഴി സസ്യവളര്ച്ചയെ ത്വരിതപ്പെടുത്തുക  എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം.
സുതാര്യമായ ചില്ല് / പോളിത്തീന്‍ ഷീറ്റുകള്‍  സൂര്യന്റെ രശ്മികളെ ഉള്ളിലേക്ക് കടത്തിവിടും .ഏതെങ്കിലും ഒരു ഉപരിതലത്തില്‍ പതിക്കുന്ന സൂര്യരശ്മികള്‍ ആ പ്രതലത്തെ ചൂടാക്കുമ്പോള്‍ അതില്‍ നിന്നുയരുന്ന  താപരശ്മികളെ ഇവ പുറത്തുപോകാന്‍ അനുവദിക്കുകയില്ല .  അതിനാല്‍ ഗ്രീന്‍ ഹൗസ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന  ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേക്ക് കടത്തിവിടുകയും അതിനുള്ളില്‍ സംജാതമാകുന്ന താപം ഉള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യും.
ഇത് തണുപ്പ് കാലങ്ങളില്‍ അനുയോജ്യമായ താപനില     നിലനിര്ത്തുവാന്‍ സഹായിക്കുന്നു.  എന്നാല്‍ ചൂട് കാലത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആക്കുവാന്‍ വെന്റിലേഷനും  തണുപ്പിക്കല്‍ പ്രക്രിയയും ആവശ്യമായി വരും.
*ചെടികള്‍ രാത്രി കാലങ്ങളില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ  ഓക്സൈഡ് ഗ്രീന്‍ ഹൗസിനുള്ളില്‍ തങ്ങി നില്‍ക്കുകയും  രാവിലെ ഹരിതഗൃഹ ത്തിനുള്ളിലെ പ്രകാശ സംശ്ലേഷണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.*
മണ്ണില്‍ നിന്നും ചെടികളില്‍ നിന്നുമുള്ള  ബാഷ്പീകരണം , അന്തരീക്ഷ ആര്‍ദ്രത ഉയര്‍ത്തുന്നു.  ഇങ്ങനെ താപനില , പ്രകാശം , വായു സഞ്ചാരം .ഈര്‍പ്പം എന്നീ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ച്  ഹരിത  ഗൃഹത്തിനുള്ളില്‍  വിളകള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു .
*ഹരിത ഗൃഹത്തിനുള്ളിലെ  വിത്തുകളുടെ അങ്കുരണം, വളര്‍ച്ച ,പുഷ്പിക്കല്‍ , പതികളുടെ വേരിറക്കം , മുകുള സംയോജനം, കായ്കളുടെ പാകമാകല്‍, തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തുറന്ന സ്ഥലങ്ങളില്‍ വളരുന്നവയെക്കാളും  അതിവേഗത്തില്‍  സംരക്ഷിതാവസ്ഥയില്‍  നടക്കുന്നു.*
ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ അന്തരീക്ഷം വിലക്ക് അനുകൂലമായി ക്രമീകരിച്ചാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ സാധ്യമാകുകയുള്ളൂ.

 

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top