Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / സിദ്ധ ഔഷധം: കറിവേപ്പില
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സിദ്ധ ഔഷധം: കറിവേപ്പില

ആയുർവേദനാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ് കറിവേപ്പില. മുറിയ കൊയ്നിജി സ്പ്രെങ്ങ് എന്നശാസ്ത്ര നാമത്തിലാണ് റൂട്ടേസി സസ്യ കുടുംബാംഗമായ നമ്മുടെ കറിവേപ്പില അറിയപ്പെടുന്നത്.സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന് സുരഭീനിംബ എന്നാണ്പേര്. ശാസ്ത്രീയനാമം Murraya koenigii മുറയാ കീനിഗീ എന്നാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും, ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്.പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില. ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്‍ ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട് നമ്മുടെ കറികള്‍ക്ക്ഗുണവും മണവും നല്കുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായ കറിവേപ്പ് വര്‍ഷങ്ങളോളം നിങ്ങളുടെസുഹൃത്താകും.

4.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top