Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / സസ്യങ്ങളിലെ സസ്യപോഷണ മൂലകങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സസ്യങ്ങളിലെ സസ്യപോഷണ മൂലകങ്ങൾ

മണ്ണില്‍ നിന്നു കിട്ടേണ്ട മൂലകങ്ങള്‍

ചെടികള്‍ക്കാവശ്യമുളള മൂലകങ്ങളില്‍ കാര്‍ബണ്, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിവ വായുവില്‍ നിന്നും വെളളത്തില്‍ നിന്നും  ലഭിക്കുന്നു. അതു  കൊണ്ട് ഇവയ്ക്ക്  ക്ഷാമമുണ്ടാകാറില്ല ബാക്കി മൂലകങ്ങള്‍ മണ്ണില്‍ നിന്നും കിട്ടേണ്ടവയാണ്

മണ്ണില്‍ നിന്നു കിട്ടേണ്ട മൂലകങ്ങളെ മൂന്നു വിഭാഗങ്ങളാക്കിത്തിരിച്ചിട്ടുണ്ട്.

1.      പ്രധാനമൂലകങ്ങള്‍

2..      ഉപ പ്രധാനമൂലകങ്ങള്‍

3.      സൂക്ഷ്മ മൂലകങ്ങള്‍

പ്രധാനമൂലകങ്ങള്‍

നൈട്രജന്‍ , ഫോസ്പറസ്, പൊട്ടാസ്യം എന്നിവയാണ്  പ്രധാനമൂലകങ്ങള്‍ .  കൂടിയ അളവില്‍ വേണ്ടിവരുന്നതു കൊണ്ടാണ് ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ മണ്ണില്‍ രാസവളങ്ങള്‍ ചേര്‍ക്കുന്നത് .  അതു  കൊണ്ട്  ഇവയെ രാസവള മൂലകങ്ങളള്‍  എന്നും പറയുന്നു.

ഉപപ്രധാനമൂലകങ്ങള്‍

കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവ പ്രധാനമൂലകങ്ങളുടെ  അത്ര അളവ്  ആവശ്യമില്ല.  രാസവളമായി ഇവയെ സാധാരണയായി മണ്ണില്‍  ചേര്‍ക്കാറുമില്ല.  അതു കൊണ്ട് ഇവയെ  ഉപപ്രധാനമൂലകങ്ങള്‍ എന്നു പറയുന്നു

സൂക്ഷ്മ മൂലകങ്ങള്‍.

വളരെ കുറഞ്ഞ അളവില്‍  വിളകള്‍ക്കാവശ്യമുളള മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങള്‍. ഒരു ഹെക്ടറിലുളള വിള ഇത്തരം  മൂലകങ്ങള്‍ ഏതാനും ഗ്രാം മാത്രമാണ്  വലിച്ചെടുക്കുന്നത്.  എന്നിരുന്നാലും ഇവയുടെ  ലഭ്യത ചെടികള്‍ക്കു വളരെ പ്രധാനമാണ്.  ഇരുമ്പ് , മാംഗനീസ്, ചെമ്പ് , നാകം, ബോറോണ്, മോളിബ്ഡിനം, ക്ലോറിന്‍ ,നിക്കല്‍ എന്നിവയാണ് ചെടികള്‍ക്കാവശ്യമുളള സൂക്ഷ്മമൂലകങ്ങൾ.

2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top