Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / വെണ്ട വളരും വേഗത്തില്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വെണ്ട വളരും വേഗത്തില്‍

വർഷത്തിൽ മൂന്ന് പ്രധാന സീസണുകളിലായി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വെണ്ട. ഫെബ്രുവരി-മാർച്ച്, ജൂൺ-ജുലൈ, ഒക്ടോബർ-നവംബർ എന്നിവ നടീൽ സമയം. വെണ്ടയിൽ അയോഡിനും നാരുകളും ധാരാളമുണ്ട്. വിറ്റാമിൻ എയും സിയും ബീറ്റാകരോട്ടിനും അയേണും കാത്സ്യവും വെണ്ടയെ പോഷകസമ്പുഷ്ടമാക്കുന്നു. കൊളസ്ട്രോളും കഫവും വെണ്ടയ്ക്ക് മുന്നിൽ തല പൊക്കില്ല.

കിരൺ,സൽകീർത്തി, അർക്ക അനാമിക,അർക്ക അഭയ്,സുസ്ഥിര,അഞ്ചിത എന്നിവ പച്ചനിറമുള്ള വെണ്ടയിനങ്ങൾ.അരുണയ്ക്കും സിഒ ഒന്നിനും ചുവപ്പു നിറമാണ്. നിലമൊരുക്കുമ്പോൾ തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം.

രണ്ടടി അകലത്തിലായി ചാലുകൾ എടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നൽകാം. ഒരു സെന്റിലേക്ക് 30ഗ്രാം വിത്ത് മതി. കാർഷിക സർവ്വകലാശാലയിൽ 30ഗ്രാം വിത്തിന് 30 രൂപയാണ് വില. ചാലുകളിൽ ഒന്നരയടി അകലത്തിൽ വിത്തുകൾ വിതക്കാം.

വിത്തിന്റെ വലിപ്പമാണ് വിത്താഴം. രണ്ട് ദിവസത്തിലൊരിക്കൽ നന നിർബന്ധം. രണ്ടാഴ്ച്ചയിലൊരിക്കൽ ഒരു കൈക്കുമ്പിൾ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടിൽ നിന്നും 20സെന്റീമീറ്റർ അകലത്തിലായി ചേർത്ത് മണ്ണുമായി ഇളക്കി ചേർക്കണം. മുട്ട അമിനോ ആസിഡ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പത്ത് ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുന്നത് ഉത്തമം. രാസവളം ചേർക്കുന്നെങ്കിൽ സെന്റൊന്നിലേക്ക് അര കിലോഗ്രാം യൂറിയയും കാൽ കിലോഗ്രാം വീതം രാജ്ഫോസും പൊട്ടാഷും മഗ്നീഷ്യം സൾഫേറ്റും 50ഗ്രാം ബോറാക്സും ചേർക്കാം. മുഴുവൻ രാജ്ഫോസും അടിവളമായി നൽകണം.മറ്റ് രാസവളങ്ങൾ പത്ത് ദിവസത്തിലൊരിക്കൽ എന്ന തോതിൽ 5തവണകളായി ചേർത്തു കൊടുക്കാം.

കായ് തുരപ്പനേയും തണ്ടുതുരപ്പനേയും നിയന്ത്രിക്കുന്നതിനായി ബിടി എന്ന ചുരുക്കപേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റർ ലായിനിയിൽ 10ഗ്രാം ശർക്കര കൂടി ചേർത്ത് തളിക്കണം. ഡൈപെൽ, ഡെൽഫിൻ, ഹാൾട്ട്, ബയോലെപ് എന്നീ പേരുകളിൽ ബി ടി ലഭ്യമാണ്.

ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. വൈറസുണ്ടാക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്നതിനായി രോഗം ബാധിച്ച ചെടികൾ തോട്ടത്തിൽ നിന്നും ഉടൻ നീക്കം ചെയ്യണം.രോഗം പടർത്തുന്ന വെള്ളീച്ചയെ നിലയ്ക്കുനിർത്താൻ മിത്രകുമിളായ വെർട്ടിസിലിയം 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകുന്നേരങ്ങളിൽ ചെടികളിൽ തളിക്കേണ്ടതാണ്. പടന്നക്കാട്, വെള്ളാനിക്കര, വെളളായണി കാർഷിക കോളേജിനോടനുബന്ധമായി പ്രവർത്തിക്കുന്ന ഇൻസ്ട്രക്ഷണൽ ഫാമിലും വിവിധ സർക്കാർ തോട്ടങ്ങളിലും വെണ്ട വിത്ത് ലഭ്യമാണ്.

കടപ്പാട്: വീണാറാണി ആർ

2.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top