Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / വെണ്ട കൃഷി ലാഭകരമാക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വെണ്ട കൃഷി ലാഭകരമാക്കാം

വെണ്ട കൃഷി ലാഭകരമാക്കാം വിത്തുഗുണം പത്തു ഗുണം എന്നാണാലോ, വിത്ത് തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധയോടു കൂടി കാര്യങ്ങൾ ചെയ്യണം.

വിത്തുഗുണം പത്തു ഗുണം എന്നാണാലോ, വിത്ത് തിരഞ്ഞെടുക്കുമ്പോൾ തന്നെ ശ്രദ്ധയോടു കൂടി കാര്യങ്ങൾ ചെയ്യണം. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്പോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.

ദിവസവും ചെറിയ തോതിൽ നന ആവാം. ഒരാഴ്ച കഴിയുമ്പോൾ ഒരു തവണ കൂടി വളം ചെയ്യുക. രണ്ടാഴ്ച കൊണ്ട് ചെടികൾ പറിച്ചു നടാവുന്നതാണ് ഇതിനായി കൃഷി സ്ഥലം ഒരു തവണ കൂടി ഉഴുതു വൃത്തിയാക്കുക. കുഴികൾ തമ്മിൽ 2-3 അടി അകലം ഉണ്ടായാൽ വളരുമ്പോൾ കായ്ഫലം കൂടും.നട്ടു പത്തു ദിവസം കഴിയുമ്പോൾ ആട്ടിൻ കാട്ടമോ ചാണക പൊടിയോ ഇട്ടു മണ്ണ് ഇടേണ്ടതാണ്. ഇത് ചെടികൾക്കിടയിൽ വളരുന്ന പുല്ലുപോലുള്ളവ ഇല്ലാതായിക്കോളും.

ഗ്രോ ബാഗിൽ ആണ് നടുന്നതെങ്കിൽ ഒരു കവറിൽ ഒരു ചെടി വീതം നടേണ്ടതാണ്.ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ജീവകം ബി6, ഫോളെറ്റ്, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ പോഷകഘടങ്ങൾ വെണ്ടയിൽ  അടങ്ങിയിരിക്കുന്നു

കടപ്പാട്

കര്‍ഷകന്‍

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top