অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാർഷിക എണ്ണക്കുരുവിളകൾ

സസ്യഎണ്ണ ഭക്ഷ്യാവശ്യത്തിനും അഭ്യംഗത്തിനും വിളക്കു തെളിക്കാനും പ്രാചീന കാലം മുതൽ മനുഷ്യൻ ഉപയോഗിച്ചുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്ന എണ്ണവിളകളിൽ വൃക്ഷവിളകളും വാർഷിക വിളകളും ഉൾപ്പെടുമെങ്കിലും, ആഗോള സസ്യഎണ്ണ ഉൽപ്പാദനത്തിന്റെ സിംഹഭാഗവും വാർഷിക എണ്ണക്കുരുവിളകളിൽ നിന്നാണു ലഭിക്കുന്നത്. ഇന്ത്യയിൽ മുഖ്യമായി കൃഷി ചെയ്യപ്പെടുന്ന വാർഷിക എണ്ണക്കുരുവിളകൾ നിലക്കടല, കടുക്, എള്ള്, സാഫ്ളവർ,നെഗർ, സോയാബീൻ, സൂര്യകാന്തി എന്നീ ഭക്ഷ്യ എണ്ണവിളകളും ആവണക്ക്,ലിൻസീഡ് എന്നീ ഭക്ഷ്യേതര എണ്ണവിളകളുമാണ്. ആയിരത്തി ത്തൊള്ളായിരത്തി എൺപതുകളിൽ ഭക്ഷ്യഎണ്ണക്കുരുഇറക്കുമതി രാഷ്ടമായിരുന്ന ഇന്ത്യ ഈ രംഗത്ത് അത്ഭുതാവഹമായ പുരോഗതിയാണ്കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കൈവരിച്ചിട്ടുള്ളത്. "പീതവിപ്ലവം' (Yellow Revolution) എന്ന പേരിൽ അറിയപ്പെടുന്ന കാർഷിക മുന്നേററമാണ് ഇന്ത്യയെ ഒരു കയറ്റുമതി രാഷ്ട്രമാക്കിത്തീർത്തത്.നിലക്കടലയുടെ കയറ്റുമതി 1994-'95 ൽ 51123 ടൺ ആയിരുന്നത് 1997-98 ആയപ്പോഴേക്കും 225221 ടൺ ആയി ഉയർന്നു. എണ്ണക്കുരു ഉൽപ്പാദനരംഗത്തെ പുരോഗതിയുടെ പ്രധാന കാരണങ്ങൾ നവീന വിള ഉൽപ്പാദന സാങ്കേതികവിദ്യ, കൃഷിസ്ഥല വിസ്തൃതിയിലെ വർധന, അനുകൂല സർക്കാർ നടപടികൾ, താങ്ങുവില നയം, എണ്ണക്കുരു സാങ്കേതിക മിഷന്റെ (Olseed Technology Mission) രൂപീകരണം (1986) എന്നിവയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണയുടെയും കൊഴുപ്പിന്റെയും പ്രതിവർഷ ആളോഹരി ഉപയോഗവും ഇന്ത്യയിൽ ഗണ്യമായ തോതിൽ വർധിച്ചിട്ടുണ്ട്. ശരാശരി ഉപയോഗം 1980-'81 ൽ
3.8 കി. ഗ്രാം ആയിരുന്നത് 1995-'96 ൽ 8.2 കി. ഗ്രാം ആയി ഉയർന്നു. എന്നാൽ മിക്ക വികസിത രാഷ്ട്രങ്ങളിലും പ്രതിവർഷ ആളോഹരി ഉപയോഗം 20 കി.ഗ്രാമിൽ കൂടുതലാണ്. ഇതുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യയിലെ ശരാശരി ഉപയോഗം പരിമിതമാണെന്നു വ്യക്തമാകുന്നു. നിലക്കടലയുടെ കയറ്റുമതി 1994-'95 ൽ 51123 ടൺ ആയിരുന്നത് 1997-98 ആയപ്പോഴേക്കും 225221 ടൺ ആയി ഉയർന്നു. എണ്ണക്കുരു ഉൽപ്പാദനരംഗത്തെ പുരോഗതിയുടെ പ്രധാന കാരണങ്ങൾ നവീന വിള ഉൽപ്പാദന സാങ്കേതികവിദ്യ, കൃഷിസ്ഥല വിസ്തൃതിയിലെ വർധന, അനുകൂല സർക്കാർ നടപടികൾ, താങ്ങുവില നയം, എണ്ണക്കുരു സാങ്കേതിക മിഷന്റെ (Olseed Technology Mission) രൂപീകരണം (1986) എന്നിവയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.എണ്ണയുടെയും കൊഴുപ്പിന്റെയും പ്രതിവർഷ ആളോഹരി ഉപയോഗവും ഇന്ത്യയിൽ ഗണ്യമായ തോതിൽ വർധിച്ചിട്ടുണ്ട്. ശരാശരി ഉപയോഗം 1980-'81 ൽ 3.8 കി. ഗ്രാം ആയിരുന്നത് 1995-'96 ൽ 8.2 കി. ഗ്രാം ആയി ഉയർന്നു. എന്നാൽ മിക്ക വികസിത രാഷ്ട്രങ്ങളിലും പ്രതിവർഷ ആളോഹരി ഉപയോഗം 20 കി.ഗ്രാമിൽ കൂടുതലാണ്. ഇതുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യയിലെ ശരാശരി ഉപയോഗം പരിമിതമാണെന്നു വ്യക്തമാകുന്നു. വാർഷിക എണ്ണക്കുരുവിളകളിൽ ദേശീയ പ്രാധാന്യമനുസരിച്ച് ഒന്നാം സ്ഥാനം നിലക്കടലയക്കും അഞ്ചാം സ്ഥാനം എളിനുമാണ്. ഇവ രണ്ടും മാത്രമേ കേരളത്തിൽ പരിമിതമായ തോതിലെങ്കിലും കൃഷി ചെയ്യപ്പെടുന്നുള്ളൂ. ഇവയുടെ കൃഷിയാകട്ടെ സംസ്ഥാനത്തെ കൃഷിസ്ഥല വിസ്തൃതിയുടെ ഒരു ശതമാനത്തിൽ താഴെയാണ്. ഭക്ഷ്യാവശ്യത്തിനായി പരമ്പരാഗതമായി വെളിച്ചെണ്ണ ഉപയോഗിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഇതര സസ്യ എണ്ണകളുടെ ഉപയോഗം ക്രമാനുഗതമായി ഏറിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വാർഷിക എണ്ണക്കുരു വിളകളുടെ കൃഷിക്ക് പ്രോത്സാഹനം ലഭിച്ചു തുടങ്ങിയത്.

വിസ്തൃതിയും ഉൽപ്പാദനവും


ദേശീയതലത്തിൽ കൃഷിസ്ഥല വിസ്തൃതി കണക്കാക്കുമ്പോൾ ധാന്യ വിളകൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനം എണ്ണക്കുരുവിളകൾക്കാണ്. പല വാർഷിക എണ്ണക്കുരുവിളകളുടെ വിസ്തൃതിയിലും ഉൽപ്പാദനത്തിലും ലോകരാഷ്ട്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. നിലക്കടലയുടെയും എള്ളിന്റെയും ക്യഷിയിലും ഉൽപ്പാദനത്തിലും പ്രഥമസ്ഥാനത്താണ് ഇന്ത്യ. ലിൻസീഡ്, നെഗർ, ആവണക്ക്,സാഫ്ളവർ, കടുക് എന്നിവയുടെ കാര്യത്തിലും ഇന്ത്യ മുൻപന്തിയിൽ തന്നെ.ദേശീയ തലത്തിൽ എണ്ണക്കുരുവിളകളുടെ കൃഷിസ്ഥലവിസ്തൃതിയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കഴിഞ്ഞ അരനൂററാണ്ടിൽ ഗണ്യമായി വർധിച്ചതായി കാണാം. (മുഖ്യഎണ്ണക്കുരുവിളകളുടെ കൃഷി 1950-51 ലെ 10.73 ദശലക്ഷം ഹെക്ടറിൽ നിന്ന് 1996- 97 ൽ 26.34 ദശലക്ഷം ഹെക്ടറായി വർധിച്ചു. ഉൽപ്പാദനിമാകട്ടെ 1996-97 ൽ സർവകാല റെക്കോർഡായ 24.39 ദശലക്ഷം ടൺ രേഖപ്പെടുത്തി. പ്രസ്തുത കാലയളവിൽ ഉൽപ്പാദനക്ഷമത ഇരട്ടിച്ചപ്പോൾ ഉൽപ്പാദനം നാലിരട്ടിയിലധികം കൂടിയതായി കാണുന്നു.
കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന എണ്ണക്കുരുവിളകൾ നിലക്കടലയും എളുമാണ്. കഴിഞ്ഞ അർധശതകത്തിൽ കേരളത്തിൽ ഇവയുടെ കൃഷി കുറഞ്ഞതായി വ്യക്തമാക്കുന്നു. ഈ കാലയളവിൽ എള്ളിന്റെ കൃഷിസ്ഥലവിസ്തൃതിയും ഉൽപ്പാദനവും വളരെയധികം കുറഞ്ഞതായാണ് കണക്ക്. നിലക്കടലയുടെ ഉൽപ്പാദനക്ഷമത കുറഞ്ഞെങ്കിലും 1950- 51 നെ അപേക്ഷിച്ച് വിസ്തൃതിയിൽ മാററം പ്രകടമല്ല. നിലക്കടലക്കഷി കേന്ദ്രീകരിച്ചിരിക്കുന്നത് പാലക്കാടു ജില്ലയിലാണ് ഓണാട്ടുകര എന്നറിയപ്പെടുന്ന ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലാണ് എള്ളുകൃഷി വ്യാപകമായിട്ടുള്ളത്; മലപ്പുറം ജില്ലയിലെ കരപ്രദേശങ്ങളിലും ഗണ്യമായ തോതിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്.

നിലക്കടല
നാലായിരത്തിലധികം വർഷങ്ങൾക്കു മുമ്പുതന്നെ നിലക്കടല കൃഷി ചെയപ്പെട്ടു തുടങ്ങിയിരുന്നു. തെക്കേ അമേരിക്കയിലാണ് ഇതൊരു കാർഷിക വിളയായി രൂപമെടുത്തത്. ദ്വിപ്ളോയിഡുകളോ ചതുർപ്ളോയിഡുകളോ ആയ നാൽപ്പതിലധികം സ്പീഷീസുകൾ ഉളള അരാക്കിസ് ജീനസിലാണ് നിലക്കടല ഉൾപ്പെടുന്നത്. അരാക്കിസ് ജീനസിന്റെ വൈവിധ്യമേഖല തെക്കേ അമേരിക്കൻ രാജ്യമായ ബസിലിലെ മാറേറാ ഗ്രാസോ" പ്രദേശമായതിനാൽ നിലക്കടലയുടെ പ്രാഥമിക ഉൽഭവകേന്ദ്രവും ഇവിടെ യാണെന്നായിരുന്നു മുൻകാല അനുമാനം. കാപോവിക്കാസ് (1968) എന്ന ശാസ്ത്രതജൻ വടക്കുപടിഞ്ഞാറൻ അർജന്റീന-തെക്കൻ ബൊളീവിയാ പ്രദേശമാണ് ഈ വിളയുടെ പ്രാഥമിക ഉൽഭവകേന്ദ്രം എന്ന് അഭിപ്രായപ്പെട്ടു. പിൽക്കാല ശാസ്ത പഠനങ്ങൾ ഈ വാദഗതിയെ പിന്താങ്ങിയതോടെ നിലക്കടലയുടെ ഉൽഭവസ്ഥാനം ബ്രസീൽ ആണെന്ന വാദഗതി അവഗണിക്കപ്പെട്ടു. ശിഖരങ്ങളുടെ ഉത്ഭവം, വളർച്ചാരീതി ഇവയുടെ അടിസ്ഥാനത്തിൽ നിലക്കടലയിൽ പടർപ്പൻ, വിർജിനിയ, സ്പാനിഷ്, വാലൻസിയ എന്നീ നാലു വിഭാങ്ങൾ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തെ രണ്ടു വിഭാഗങ്ങൾ പടർന്നു വളരുന്ന സ്വഭാവമുളളവയും മററുള്ളവ കുററിച്ചെടിയായി വളരുന്നവയുമാണ്. ഓരോ വിഭാഗത്തിന്റെയും ഇന വൈവിധ്യബാഹുല്യമാണ് ഉൽഭവസ്ഥാനം നിർണയിക്കുന്നതിൽ മുഖ്യമായി പരിഗണിക്കപ്പെട്ടത്. അതനുസരിച്ച് വിർജിനിയ വിഭാഗം ബൊളീവിയ ആമസോൺ പ്രദേശങ്ങളിലാണ്. പെറുരാജ്യം പടർപ്പൻ ഇനങ്ങളുടെ വൈവിധ്യം കൊണ്ടുസമ്പന്നമാണ്. സ്പാനിഷ്, വാലൻസിയ വിഭാഗം ഗ്വാരാണി മേഖലയിലും സമിപ പ്രദേശങ്ങളിലുമാണ് (പരാഗേ, വടക്കുകിഴക്കൻ ബ്രസീൽ, പെറു) കൂടുതലായി കണ്ടു വരുന്നത്.തെക്കേ അമേരിക്കയിലെ പെറുവിൽ നാലായിരത്തോളം വർഷങ്ങൾക്കു മുമ്പുതന്നെ നിലക്കടല കൃഷി ചെയ്തിരുന്നു എന്ന് പുരാവസ്തു പഠനങ്ങൾ സൂചിപ്പിക്കുന്നു. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും കൊളംബിയൻ കാലഘട്ടത്തിനു മുമ്പുതന്നെ കൃഷി വ്യാപകമായിരുന്നു എന്നു വ്യക്തമാണ്. എ.ഡി. 16-ാം ശതകത്തിന്റെ ആരംഭത്തോടെ പോർച്ചുഗീസുകാർ ബ്രസീലിൽ നിന്നും ആഫിക്കയിൽ ഈ വിള എത്തിച്ചുവെന്നും പിൽക്കാലത്ത് അവിടെ നിന്നും വടക്കേ അമേരിക്കയിലേക്ക് വ്യാപിച്ചു എന്നുമാണ് നിഗമനം. പത്തോമ്പതാം നൂറ്റാണ്ടോടെ അമേരിക്കൻ ഐക്യനാടുകളിലും നിലക്കടല ഒരു മുഖ്യവിള
യായി സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. എണ്ണക്കുരുവിളകളുടെ ആഗോള പ്രാധാന്യത്തിൽ നാലാം സ്ഥാനമുള്ള നിലക്കടല ഇപ്പോൾ ഉഷ്ണമേഖലാ മിതോഷ്ണ മേഖലാ പ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു. ഇന്ത്യ, ചൈന, അമേരിക്കൻ ഐക്യനാടുകൾ, സെനഗൽ, സുഡാൻ, നൈജീരിയ, ഇന്തൊനേഷ്യ എന്നിവയാണ് പ്രധാന ഉൽപ്പാദക രാഷ്ടങ്ങൾ.പതിനാറാം നൂററാണ്ടിൽ പോർച്ചുഗീസുകാരാണ് നിലക്കടല ഇന്ത്യയിൽഎത്തിച്ചത് എന്നാണ് മെറിൽ (1954) അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനോട് കാപോവിക്കാസ് (1968), ഹാമൺസ് (1982) തുടങ്ങിയ പ്രമുഖ ശാസ്ത്രത്ജർ വിയോജിക്കുന്നു. തെക്കേ അമേരിക്കയിൽ നിന്നും പൂർവ ഏഷ്യയിൽ എത്തിയ നിലക്കടല പിൽക്കാലത്ത് പെയിൻകാർ ഇന്ത്യയിൽ കൊണ്ടുവന്നു എന്നതാണ് ഏറെ അംഗീകരിക്കപ്പെട്ട നിഗമനം. പതിനാറാം നൂററാണ്ടിന്റെ ഉത്തരാർധത്തിലായിരിക്കണം ഈ വിള ഇന്ത്യയിൽ വേരൂന്നിയത്. മദ്രാസ് സംസ്ഥാനത്തെ ആർക്കോട്ടുജില്ലയിൽ 1850-51 ൽ 4000 ഏക്കറിൽ ഇത് കൃഷി ചെയ്തിരുന്നുവത്ര. ക്രമേണ കാർഷിക പ്രാധാന്യമാർജിച്ച നിലക്കടല 1889-'90 ൽ മദ്രാസ് സംസ്ഥാനത്തിൽ 2,79,000 ഏക്കറിൽ ക്യഷി ചെയ്തിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിൽക്കാലത്ത് ഇന്ത്യയിൽ നിലക്കടലക്ക്യഷി വ്യാപകമായി, ഇരുപതാം നൂററാണ്ടിന്റെ രണ്ടാം ദശകത്തിൽ ശരാശരി ആറുലക്ഷം ഹെക്ടറിൽ ഒതുങ്ങി നിന്നിരുന്ന കൃഷി തുടർന്നുള്ള അര നൂററാണ്ടിനിടയിൽ ഏഴു ദശലക്ഷം ഹെക്ടറിൽ വ്യാപിച്ചു. ഇപ്പോൾ ഇന്ത്യ നിലക്കടല ക്ക്യഷിയുടെ വിസ്തൃതിയിലും ഉൽപ്പാദനത്തിലും ലോകരാഷ്ട്രങ്ങളിൽ പ്രഥമസ്ഥാനത്തു നിലകൊള്ളുന്നു. ഉൽപ്പാദനത്തിന്റെ 30 ശതമാനം ഗുജറാത്ത് സംസ്ഥാനത്തിന്റെ സംഭാവനയാണ്. ആന്ധപ്രദേശ്, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര,മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് മററ് പ്രമുഖ ഉൽപ്പാദകസംസ്ഥാനങ്ങൾ.കേരളത്തിൽ 1994-95 ൽപതിന്നാലായിരത്തിലധികം ഹെക്ടറിൽ നിലക്കടല കൃഷിചെയ്യപ്പെട്ടിരുന്നുവെങ്കിലും ക്രമേണ ഓരോ വർഷവും കുറഞ്ഞുവരികയാണ്.1999-2000 ൽ 6920 ഹെക്ടറിലും 2000- 01 ൽ 3680 ഹെക്ടറിലും 2001- 02 ൽ 2440 ഹെക്ടറിലുമാണ് കൃഷി ഉണ്ടായിരുന്നത്. പാലക്കാടു ജില്ലയിലെ ചിറ്റൂർ താലൂക്കിലും അട്ടപ്പാടി പ്രദേശങ്ങളിലുമാണ് കൃഷിയുടെ സിംഹഭാഗവും.

രൂപവിവരണം
ഫാബേസീ (പാപ്പിലിയോണസീ സസ്യകുടുംബത്തിലെ അംഗമാണ് നിലക്കടല.ശാസ്ത്രനാമം അരിസ് ഹാജിയ, ഇംഗ്ലീഷിൽ പീനട്ട്‌ (Feanut) എന്നു പറയാം. പൂങ്കുലകളുടെ ഉൽഭവത്തിന്റെയും ശിഖരങ്ങളുടെ വളർച്ചയുടെയും അടിസ്ഥാനത്തിൽ രണ്ടു സബ് സ്പീഷിസുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.പതാകക്ഷങ്ങളിൽ നിന്നും ശിഖരങ്ങൾ മാറിയ പുപ്പെടുവിക്കുന്ന 'ഹൈപ്പോയിയ', തായ്ത്തണ്ടിൽ നിന്നും ശിഖരങ്ങളും പുരുലകളും പുറപ്പെടുവിക്കുന്ന 'ഫാസ്റ്റിയിനറാ' എന്നിങ്ങനെ. ഹൈപ്പോജിയ സബ്സ്പീഷിസില് ഇനങ്ങൾ മണ്ണിനു സമാന്തരമായി വളരുന്ന ശിഖരങ്ങളുള്ളവയാണ്; തായത്തണ്ടിന്റെ ആദ്യത്തെ രണ്ടു പതകക്ഷങ്ങളിൽ നിന്ന് ശാരികളും തുടർന്നുള്ള രണ്ടു പ്രതകക്ഷങ്ങളിൽ നിന്ന് പൂങ്കുലകളും പുറപ്പെടുവിക്കുന്നു, രണ്ടു ശാഖകൾക്കു ശേഷം രണ്ടു പൂങ്കുലകൾ എന്ന രീതി ആവർത്തിക്കപ്പെടുന്നു. ഈ സബ്സ്പീഷീസിലെ നിളം കൂടിയ ശാഖകളുള്ളവയെ "പടർപ്പൻ' വിഭാഗത്തിലും കുറുകിയ ശാഖകളോടു കൂടിയവയെ "വിർജിനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഫാസിജിയേററ സബ് സ്പീഷീസ് മുകളിലേക്ക് ഉയർന്നു വളരുന്ന ശാഖകളുള്ളവയാണ്. ഇവയുടെ തായ്ത്തണ്ടിൽ പൂങ്കുലകളും കാണപ്പെടുന്നു. ഈ സബ്സ്പീഷീസിലെ ധാരാളം ശാഖകളുള്ളവയെ 'സ്പാനിഷ്' വിഭാഗത്തിലും പരിമിത ശാഖകളുള്ള വയവാലൻസിയ വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. പടരുന്ന ഇനം സ്പാനിഷ് വാലൻസിയ ഇന ങ്ങൾ മററിനങ്ങളെ അപേക്ഷിച്ച് വേഗത്തിൽ പുഷ്പിക്കുകയും വിളവെടുപ്പിനു പാകമാകുകയുംചെയ്യുന്നു. ഹൈപ്പോജിയ സബ്സ്പീഷീസ് ഇനങ്ങളിൽ വിത്തിന്റെ സുഷുപ്താവസ്ഥ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്നതായി കാണാം. ഈഇനങ്ങളിൽ "സെർക്കോപോറ' ഇലപ്പുള്ളിരോഗത്തിനെതിരെ പ്രതിരോധശേഷിയും കണ്ടുവരുന്നു.
കുറ്റിച്ചെടി ഇനം
രോഗത്തിനെതിരെ പ്രതിരോധശേഷിയും കണ്ടുവരുന്നു. കുററിച്ചെടി ഇനം നിലക്കടലച്ചെടിയെക്കുറിച്ചുള്ള ആദ്യകാല വിവരണങ്ങൾ അപൂർണമായിരുന്നു എന്നുമാത്രമല്ല അവയിൽ സസ്യശാസ്ത്ര ദൃഷ്ട്യാ പല തെററുകളും കടന്നുകൂടിയുമിരുന്നു. ശാഖന രീതിയിലെ വൈവിധ്യവും പൂങ്കുലകളുടെ സങ്കീർണഘടനയും മണ്ണിനടിയിൽ കായകൾ വളരുന്ന സ്വഭാവവുമായിരുന്നു ഇതിനു കാരണം.ആദ്യകാലഗവേഷകർ ചെടിയുടെ തണ്ടിൽ നിന്നും വളരുന്ന പുഷ്പങ്ങളും മണ്ണിനടിയിൽ വളരുന്ന കായ്കളും തമ്മിലുള്ള ബന്ധം പോലും മനസ്സിലാക്കിയിരുന്നില്ല.മാർഗ്രാഫ് എന്ന സസ്യഗവേഷകൻ 1648-ൽ രേഖപ്പെടുത്തിയത് നിലക്കടലച്ചെടിയിൽ കായ്കൾ ഉണ്ടാകുന്നത് വേരിൽ നിന്നാണ് എന്നായിരുന്നു. സ്മിത്ത് എന്ന ശാസ്ത്രജൻ 1950-ൽ ആണ് പുഷ്പങ്ങളെയും അതിൽ നിന്ന് മണ്ണിനടിയിൽ വളർന്നുണ്ടാകുന്ന കായ്ക്കുകളെയും പറ്റിയുള്ള സമഗ്രമായ ശാസ്ത്രീയ വിവരണം നൽകിയത്.സസ്യശാസ്ത്രപഠനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ വിവരങ്ങൾ ചുരുക്കമായിതാഴെ പ്രതിപാദിക്കുന്നു.മണ്ണിൽ ആഴ്ന്നിറങ്ങുന്ന തായവേരും ധാരാളം ശാഖാവേരുകളുമുള്ള ദ്വിബീജ പ്രതിയായ വാർഷിക സസ്യമാണ് നിലക്കടല, തായ്വേരുകൾക്ക് ഒരു മീറററിൽഅധികം താഴ്ചയിൽ വളർന്ന് മണ്ണിന്റെ ആഴങ്ങളിൽ നിന്നും ജലം സംഭരിക്കാൻ കഴിവുള്ളതുകൊണ്ട് വരൾച്ചയെ ചെറുക്കാൻ അസാധാരണമായ ശേഷിയുണ്ട്. താഴ്ന്ന ജലനിരപ്പുള്ള സ്ഥലങ്ങളിൽ കൂടുതൽ ആഴത്തിൽ തായ്വേര് വളരുമെന്ന് നിരീക്ഷാണങ്ങൾ വ്യക്തമാക്കുന്നു. നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ തായ്വേരിന്റെ വളർച്ച പരിമിതമായിരിക്കും. തായ്വേരിൽ നിന്നുൽഭവിക്കുന്ന ശാഖാവേരുകൾ ഉപരിതലത്തിലെ 30 സെ.മീറററിൽ ഒതുങ്ങിനിൽക്കുന്നു. പടരുന്ന ഇനങ്ങളിൽ തണ്ടിന്റെ മുട്ടുകളിൽ (പർവസന്ധികളിൽ) നിന്നും വേരുകൾ ഉണ്ടാകാറുണ്ട്. വേരുകളിൽ കാണപ്പെടുന്ന മൂലാർബുദങ്ങ (root nodules)ളിൽ വസിക്കുന്ന റൈസോബിയം ബാക്ടീരിയത്തിന് അന്തരീക്ഷ നൈട്രജനെ സംഭരിച്ച് ചെടിക്ക് ലഭ്യമാക്കുവാൻ കഴിവുണ്ട്. മൂലാർബുദരൂപീകരണശേഷി ഓരോ ഇനത്തിലും വ്യത്യസ്തമാണ്. നൈട്രജൻ വളപ്രയോഗം കൂടുന്നതിനനുസരിച്ച് മൂലാർബുദങ്ങളുടെ എണ്ണം കുറയുമെന്ന് ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നു.ഇളം തണ്ടുകൾ രോമാവൃതമാണ്. തണ്ട് മുററുമ്പോൾ രോമങ്ങൾ കൊഴിയുന്നു. തായത്തണ്ടിന്റെ നീളം പല ഇനങ്ങളിൽ വ്യത്യസ്തമായിരിക്കും. വിവിധ നിലക്കടലവിഭാഗങ്ങളെ നിർവചിച്ചിരിക്കുന്നതു തന്നെ ശാഖോപശാഖകളുടെ ഉൽഭവം,വളർച്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്നു സൂചിപ്പിച്ചല്ലോ. പടർപ്പൻ വിർജിനിയ വിഭാഗത്തിൽപ്പെട്ടവയിൽ ഉപശാഖകൾ ധാരാളമായി കാണാം. സ്പാനിഷ് വാലൻസിയ വിഭാഗത്തിൽപ്പെട്ടവയിൽ ഉപശാഖകളുടെ എണ്ണം താരതമ്യേന കുറവാണ്; തണ്ടിന്റെ കനം മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതലുമാണ്. തണ്ടിന്റെ നിറംമിക്ക ഇനങ്ങളിലും പച്ചയാണെങ്കിലും വയലററ്, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും കാണാറുണ്ട്.തണ്ടിന്റെ മുട്ടുകളില്‍ നിന്ന്‍ ഉണ്ടാകുന്ന ഇലകള്‍ക്ക്നാല് പത്രകങ്ങള്‍ ഉണ്ട്.കുററിച്ചു വളരുന്ന ഇനങ്ങളുടെ ഇലകൾക്ക് ഇളംപച്ച നിറവും പടർന്നു വളരുന്നവയുടേതിനു കടുംപച്ചനിറവുമാണ്. പ്രതകങ്ങളുടെ വലുപ്പത്തിലും വ്യത്യാസം പ്രകടമാണ്. ഫാസ്റ്റിലിയേററ സബ്സ്പീഷീസിലെ ഇനങ്ങളുടെ പ്രതീകങ്ങൾ താരതമ്യേന വലുപ്പം കൂടിയവയാണ്.നട്ടു നാലഞ്ചാഴ്ചകൾക്കുള്ളിൽ നിലക്കടല പുഷ്പിക്കാനാരംഭിക്കും. പ്രതികക്ഷത്തിൽ നിന്നും പുറപ്പെടുന്ന പൂങ്കുലയിൽ നിരവധി ദ്വിലിംഗപുഷ്പങ്ങൾ ഉണ്ടാകുമെങ്കിലും ഒരുദിവസം ഒന്നിലധികം പുഷ്പങ്ങൾ വിരിയാറില്ല. സാധാരണയായി പൂ വിരിയുന്നതിനു മുമ്പേ പരാഗണം നടക്കുമെന്നതുകൊണ്ട് പരപരാഗണത്തിനുള സാധ്യത വിരളമാണ്. പരാഗണശേഷം ആറു മണിക്കൂറിനുള്ളിൽ തന്നെ ബീജസങ്കലനം (tertilization) പൂർത്തിയാകും. ഇതേത്തുടർന്ന് അണ്ഡാശയത്തിന്റെ ചുവടുഭാഗം നാരുപോലെ താഴേക്കു നീണ്ട ഉണ്ടാകുന്ന ജനിപാദങ്ങൾ മണ്ണിൽ പ്രവേശിക്കുകയും കായുടെ (pod) വളർച്ച മണ്ണിനടിയിൽ പൂർത്തീകരിക്കുകയും ചെയ്യുന്നു.മൂപ്പെത്തിയ കായ്ക്കുകളുടെ രൂപത്തിലും വലുപ്പത്തിലും മാത്രമല്ല വിത്തുകളുടെ
എണ്ണത്തിലും തൊലിനിറത്തിലും വൈവിധ്യം പ്രകടമാണ്. 10 മില്ലി മീറററിൽ താഴെ വ്യാസമുള്ള ചെറിയ കായ്കളുള്ള ഇനങ്ങളും 20 മില്ലിമീറററിലധികം വ്യാസമുള്ള ഇനങ്ങളും ഉണ്ട്, കായ്ക്കളുടെ പുറന്തോട് മിനുസമുളളതോ പരുക്കനോ കായകളുള്ള ഇനങ്ങളും ഉണ്ട്. കായ്ക്കുകളുടെ പുറന്തോട് മിനുസമുള്ളതോ പരുക്കനോ ആകാം. മിക്ക പടർപ്പൻ ഇനങ്ങളിലും വിത്തിന്റെ പുറന്തൊലിക്കു തവിട്ടുനിറമാണ്.എന്നാൽ കുററി ഇനങ്ങളിൽ വെളുപ്പ്, ചുവപ്പ്, പർപ്പിൾ, തവിട്ടുനിറം തുടങ്ങിയ നിറമുളളവ കണ്ടുവരുന്നു. വാലൻസിയ ഇനങ്ങളുടെ കായ്കളിൽ രണ്ടിലധികം വിത്തുകൾ സാധാരണമാണ്. വിത്തിൽ 43-53 ശതമാനം എണ്ണയും 25-35 ശതമാനം. പാട്ട് നും 5-15 ശതമാനം കാർബോഹൈഡററും അടങ്ങിയിരിക്കുന്നു. എണ്ണ് എടുത്തശേഷം ലഭിക്കുന്ന പിണ്ണാക്കിൽ 50% പാട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് കന്നുകാലികൾക്ക് ആഹാരമായും ജൈവ വളമായും ഉപയോഗിക്കുന്നു.

ക്യഷിസംബന്ധമായ വിവരങ്ങൾ

സൂര്യപ്രകാശം, താപനില, മഴ എന്നീ കാലാവസ്ഥാടകങ്ങൾ ചെടിയുടെ വളർച്ചയെയും ഉൽപ്പാദനത്തെയും ഗണ്യമായി സ്വാധീനിക്കുന്നു. മണ്ണിലെ താപനില 18° സെന്റിഗഡിൽ താഴെ ആയിരിക്കുമ്പോൾ വിത്തു മുളയ്ക്കുന്നതിനു താമസം നേരിടുകയും മുളച്ചുപൊന്തുന്ന തെകളുടെ എണ്ണം കുറയുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ചെടിയുടെ വളർച്ചയ്ക്കും ഉൽപ്പാദനത്തിനും 24-30 സെന്റിഗഡ് അന്തരീക്ഷ താപനിലയാണ് ഏററവും അനുയോജ്യം. ആര്യപ്രകാശം കൂടുതൽ ആവശ്യമായതിനാൽ തുറസ്സായ സ്ഥലമാണ് കൃഷിക്ക് ഏററവുംനല്ലത്. സൂര്യപ്രകാശത്തിന്റെ തോത് കുറയുമ്പോൾ കായികളുടെ എണ്ണവും വിത്തിന്റെ ഭാരവും കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നിലക്കടല 50 മുതൽ 125 സെ.മീ. വരെ വർഷപാതമുള്ള പ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്യാം.മഴയുടെ അളവിനെക്കാൾ ആവശ്യാനുസൃത ലഭ്യതയാണ് പ്രധാനം.ഇളക്കമുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. മണിന് നല്ല നീർവാർച്ചയുണ്ടായിരിക്കണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ക്യഷിക്ക് യോജിച്ചതല്ല. മണ്ണിലെ വായുവിന്റെ ലഭ്യത കുറഞ്ഞാൽ വേരിന്റെ ശ്വസനപ്രക്രിയ തടസ്സപ്പെടും. ഇതു വേരിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇളക്കമുള്ള മണ്ണ് ജനിപാദത്തിന്റെ മണ്ണിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനു പുറമേ വിളവെടുക്കുമ്പോൾ കായകൾ മണ്ണിൽപ്പെട്ടു നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും. ഇക്കാരണം കൊണ്ടുതന്നെ ചെളിയുടെ അംശം കൂടുതലുള്ള മണ്ണ് കൃഷിക്ക് യോജിച്ചതല്ല. അമ്ലക്ഷാരസൂചിക (pH) 6.0 മുതൽ 6.4 വരെയുള്ള മണ്ണാണ് ഉചിതം. ക്ഷാരമണ്ണും ലവണാംശം കൂടുതലുള്ള മണ്ണും കൃഷിക്ക് പറ്റിയതല്ല.ഇന്ത്യയിൽ വിവിധതരം മണ്ണിൽ നിലക്കടല കൃഷി ചെയ്തുവരുന്നു. ഇന്ത്യയുടെ വടക്കൻ മേഖലയിൽ മണലിന്റെ അംശം കൂടുതലുള്ള ലോം (ചേറ്) മണ്ണിലാണ് വ്യാപകമായ കൃഷി. ഇതര ഭാഗങ്ങളിൽ കരിമണ്ണ് ചെമ്മണ്ണ് പ്രദേശങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത്. കൃഷ്ണ, ഗോദാവരി, കാവേരി നദികളുടെ നദീമുഖ പ്രദേശങ്ങളിലേക്കുംകടൽത്തീരപ്രദേശങ്ങളിലേക്കും കൃഷി വ്യാപിച്ചത് സമീപകാലത്താണ്.ആന്ധ്രപ്രദേശിലെ തെലുങ്കാന, റായലസീമ പ്രദേശങ്ങളിൽ നിലക്കടലക്കഷിവ്യാപകമായി ഉണ്ട്. തമിഴ്നാട്ടിൽ കരിമണ്ണു ചെമണ്ണു പ്രദേശങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. കേരളത്തിൽ പാലക്കാടു ജില്ലയിൽ മാത്രമായി നിലക്കടലക്കുഷി ഒതുങ്ങിനിൽക്കുന്നു.

കൃഷി ചെയ്യുന്ന കാലങ്ങൾ

നിലക്കടല ഇന്ത്യയിൽ വ്യത്യസ്ത കാലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ഏറിയപങ്കും കാലവർഷാരംഭത്തോടെ വിതച്ച് നാലഞ്ചുമാസത്തിനുള്ളിൽ വിളവെടുക്കുന്ന മഴക്കാല (ഖാരിഫ്) വിളയാണ്. കാലവർഷത്തിനു മുന്നോടിയായി വേനൽമഴ ലഭിക്കുന്ന തമിഴ്നാട്ടിലെ പൊള്ളാച്ചി, കേരളത്തിലെ പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഏപ്രിൽ മാസാരംഭത്തോടെ തന്നെ വിതയ്ക്കുന്നതു സാധാരണയാണ്. മിക്ക പ്രദേശങ്ങളിലും ജൂൺ-ജൂലൈ മാസത്തോടെ പൂർത്തിയാകുന്ന വിത ചിലയിടങ്ങളിൽ കാലവർഷ ലഭ്യതയ്ക്കനുസൃതമായി ആഗസ്റ്റ്-സെപതംബർ വരെ നീണ്ടുപോകാറുണ്ട്.
തമിഴ്നാട്, കർണാടകം, ആന്ധപ്രദേൾ എന്നി സംസ്ഥാനങ്ങളിൽ ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽ ശീതകാല (റാബി) വിളയായി കൃഷി ചെയപ്പെട്ടുവരുന്നു.നിലക്കടലയ്ക്ക് ഉയർന്ന താപനിലയും നല്ല സൂര്യപ്രകാശവും ആവശ്യമായതിനാൽ വേനലിൽ ജലസേചിതവിളയായി ലാഭകരമായി കൃഷി ചെയ്യാം. ഇന്ത്യയിൽജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസൃതമായി വേനൽ വിളയും വ്യാപ്കമായിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേൾ എന്നീ സംസ്ഥാനങ്ങളിൽ ജലസേചിത വേനൽക്ക്യഷി ഗണ്യമായി വർധിച്ചിട്ടുണ്ട്. ഗുജറാത്തിൽ 1975-'76 ൽ 25000 ഹെക്ടർ മാത്രമുണ്ടായിരുന്ന വേനൽക്കു ഷി ഒരു ദശകത്തിനുളളിൽ രണ്ടുലക്ഷം ഹെക്ടറായി വർധിച്ചതായി കാണാം. വിളയ്ക്ക് അനുകൂലമായ സാഹചര്യങ്ങളും കുറഞ്ഞ തോതിലുള്ള രോഗ കീട ബാധയും മൂലം വേനൽവിളയുടെ ഉൽപ്പാദനക്ഷമത പരമ്പരാഗത മഴക്കാല വിളയെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വേനൽവിളയിൽ നിന്നും ലഭിന്ന നിലക്കടലയിൽ വർധിച്ച തോതിൽ എണ്ണ അടങ്ങിയിരിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.വേനൽ വിളയുടെ വിതയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഡിസംബർ ജനുവരിയാണ്. വിത് താമസിക്കുന്നതിനനുസൃതമായി ഉൽപ്പാദനം കുറയുമെന്നാണ് സൂചന. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ പലപ്പോഴും വിത മാർച്ച് മാസാന്ത്യംവരെ നീണ്ടുപോകാറുണ്ട്.

കേരളത്തിലെ നിലക്കടലക്ക്യഷി
ഇടവപ്പാതി മഴയുടെ ആരംഭത്തോടെ മേയ്-ജൂൺ മാസങ്ങളിൽ വിത്തിട്ട്സെപതംബർ-ഒക്ടോബർ സമയത്തു വിളവെടുക്കുന്ന കരക്കഷിയാണ് കേരളത്തിൽ വ്യാപകമായിട്ടുള്ളത്. കാലവർഷത്തിനു മുന്നോടിയായ വേനൽമഴ ലഭിക്കുമ്പോൾ തന്നെ നട്ടാൽ തുലാവർഷാരംഭത്തിനു മുമ്പ് വിളവെടുപ്പ് സാധ്യമാകും. അങ്ങനെയായാൽ മൂപ്പെത്തിയ കായ്ക്കുകൾ മണ്ണിനടിയിൽ മുളച്ചു നഷ്ടപ്പെടുന്നത് ഒഴിവാക്കാം.വിതയ്ക്ക് താമസം നേരിടുമ്പോൾ വിത്തിന് ഒരു മാസത്തോളം സുഷുപ്താവസ്ഥ യുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് ഉത്തമം. കേരളത്തിൽ ജലസേചിത കൃഷി പരിമിതമാണ്. മരച്ചീനിയോടൊപ്പം ഇടവിളയായും ഇരുപ്പുനിലങ്ങളിൽ വേനൽവിളയായും കൃഷിചെയ്യാമെങ്കിലും ഈ സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല.

കൃഷിക്കു യോജിച്ച ഇനങ്ങൾ

കേരളത്തിലേക്കു ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ഇനങ്ങൾ TMV 2, TMY T TG 3, TG 14, സ്പാനിഷ് ഇംപൂവ്ഡ് എന്നിവയാണ്. ഇവയെല്ലാം തന്നെ നേരേവളരുന്നവയും 100-115 ദിവസം കൊണ്ടു മൂപ്പെത്തുന്നവയുമാണ്. ആദ്യത്തെ മൂന്നിഇനങ്ങൾ തെങ്ങിൻതോപ്പിൽ കൃഷിചെയ്യുന്നതിന് യോജിച്ചതാണ്. TG 3, TG 14 എന്നീ ഇനങ്ങൾ വേനലിൽ നെൽപ്പാടങ്ങളിൽ ക്യഷിചെയ്യുമ്പോൾ മെച്ചപ്പെട്ടവിളവു തരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വെളളായണി കാർഷിക കോളെജിൽ നിന്നും പുറത്തിറക്കിയ പുതിയ ഇനങ്ങളാണ് "നേഹ', "സ്തിഗധ' എന്നിവ.മൂന്നുമാസത്തിനുളളിൽ വിളവെടുപ്പിനു പാകമാകുന്ന ഇൗ ഇനങ്ങൾ അധികം വിളവു നൽകുന്നതും വർഷകാലത്ത് കരക്കഷിക്കു യോജിച്ചതുമാണ്.

വിത്തും വിതയും
നല്ല വിളവു ലഭിക്കാൻ കൃഷിയിടങ്ങളിലെ ചെടികളുടെ എണ്ണം ആവശ്യാനുസ്യതം നിലനിർത്തേണ്ടതുണ്ട്. കുററിച്ചു വളരുന്ന ഇനങ്ങൾ കൃഷി ചെയ്യുമ്പോൾചതുരശ്രമീറററിൽ 40-45 ചെടികൾ വേണം. ഇതിന് 15 x 15 സെ.മീ. അകലത്തിൽ വിത്തിടേണ്ടതുണ്ട്. അങ്ങനെയായാൽ ഹെക്ടറിന് 100 കി.ഗ്രാം വിത്ത് ആവശ്യമായിവരും, TMW 1 പോലെയുള്ളി പടർന്നു വളരുന്ന ഇനങ്ങൾ കരളത്തിൽ അപൂർവമായ ക്യഷി ചെയ്യാറുള്ളൂ. ഇത്തരം ഇനങ്ങൾക്ക് ചതുരശ്രമീറററിൽ 16 ചെടികൾ മതി. ഇതിനായി 25 സെ. മീ. x 25 സെ.മി. അകലത്തിലാണ് വിത്തു വിതയക്കേണ്ടത്. തൽഫലമായി ആവശ്യമായ വിത്തിന്റെ അളവ് ഗണ്യമായി കുറയും.നിലക്കടല സാമാന്യം ആഴത്തിൽ വേരൂന്നി വളരുന്ന വിളയാണെങ്കിലും.വിതയ്ക്കുന്നതിനായി 20 സെന്റിമീറററിൽ അധികം ആഴത്തിൽ മണ്ണിളക്കേണ്ട ആവശ്യമില്ല. ആഴത്തിൽ മണ്ണിളക്കി വിതയ്ക്കുമ്പോൾ ശിംബങ്ങൾ (കായ്കൾ) കൂടുതൽ ആഴന്നിറങ്ങുന്നതുമൂലം വിളവെടുപ്പ് ശ്രമകരമായിത്തീരുന്നു. എന്നാൽ മേൽമണ്ണ് നന്നായി ഉഴുതിളക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യം കലപ്പ കൊണ്ട് ഉഴുതു
നിലം തയാറാക്കുന്നതാണ് ഉത്തമം.നടീൽവിത്തിനു വേണ്ടിയുള്ള ശിംബങ്ങൾ ശ്രദ്ധയോടുകൂടി ഉണക്കി സൂക്ഷിക്കണം. ഉയർന്ന അന്തരീക്ഷ താപനിലയിൽ വിത്തിന്റെ ജീവനക്ഷമത വേഗത്തിൽ നഷ്ടപ്പെടും. മതിയായ രീതിയിൽ ഉണക്കി 21° സെന്റിഗ്രഡ് താപനിലയിൽ സൂക്ഷിച്ചുവച്ചാൽ അഞ്ചുവർഷം വരെ വിത്തിന്റെ ജീവനക്ഷമത നിലനിർത്താനാകും.തൊണ്ടു പൊളിക്കാതെ ശിംബങ്ങൾ അങ്ങനെതന്നെ നടീൽവസ്തുവായി ചില പ്രദേശങ്ങളിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, പൊളിച്ചെടുത്ത വിത്ത് ഉപയോഗിക്കുമ്പോൾ ചെടികൾ ഒരേസമയം മുളച്ചുപൊന്തുന്നതായി കാണാം. അതിനാൽ ഈ രീതിയാണ് ഉത്തമം. പൊളിച്ചെടുത്ത വിത്തിന്റെ കിളിർക്കാനുള്ള ശേഷി ദിവസങ്ങൾക്കുളളിൽ നഷ്ടമാകുന്നതിനാൽ വിതയ്ക്ക് തൊട്ടുമുമ്പ് ശിംബങ്ങൾ പൊട്ടിച്ച് വിത്ത് എടുക്കുന്നതാണ് അഭികാമ്യം. ഈർപ്പമില്ലാത്ത ചുറ്റുപാടിൽ ഒന്നു രണ്ടാഴ്ച വരെ പൊളിച്ചെടുത്ത വിത്ത് കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. കൈകൊണ്ടു ശിംബങ്ങൾ പൊട്ടിച്ച് വിത്തെടുക്കുന്ന രീതി നല്ലതാണെങ്കിലും ചെലവേറിയതും അധികസമയം വേണ്ടിവരുന്നതുമാണ്. കൂടുതൽ വിത്ത് ആവശ്യമുള്ളപ്പോൾ വിത്തിനു കാര്യമായ കേടുപാടുകൾ കൂടാതെ പൊട്ടിച്ചെടുക്കുന്നതിനു പററിയ ചെറുയന്ത്രങ്ങൾ ലഭ്യമാണ്. വലുപ്പം കൂടിയ നല്ല വിത്തുകൾ തിരഞ്ഞെടുത്ത് നടാനുപയോഗിക്കണം. വലുപ്പം അനുസരിച്ചു വിത്ത് തരംതിരിക്കുന്നതിനുള്ള യന്ത്രങ്ങളുമുണ്ട്.മണ്ണിലെ ഈർപ്പത്തിന്റെ തോതനുസരിച്ച് വിത്തിടലിന്റെ ആഴം നിർണയിക്കണം. നല്ല ഈർപ്പമുള്ള മണ്ണിൽ 2.5 സെ.മീറ്ററിലധികം താഴാതെ വിത്തുവിതയ്ക്കുന്നതാണ് ഉത്തമം. വിത്ത് വേഗം മുളച്ചു പൊന്തുന്നതിന് ഇത് സഹായകരമാണ്. ജലാംശം കൂടുതലുള്ള മണ്ണിൽ അധികം ആഴത്തിൽ വിത്തു വിതയ്ക്കുമ്പോൾ മണ്ണിൽ കൂടി ഇളം തണ്ടുകൾക്ക് കൂടുതൽ വളരേണ്ടി വരുന്നതുകൊണ്ട് മണ്ണിലുള്ള കുമിളുകൾ ചെടിയെ ആക്രമിക്കാനുള്ള സാധ്യത കൂടും. എന്നാൽ ഈർപ്പം കുറഞ്ഞ മണ്ണിൽ മഴ പ്രതീക്ഷിച്ചുകൊണ്ടു കാലേകൂട്ടി നടുമ്പോൾ ഏതാണ്ട് 5 സെ.മീ. ആഴത്തിൽ വിത്തുവിതയ്ക്കുന്നതാണ് ഉത്തമം. ശക്തിയായ സൂര്യതാപം ഏററ് വിത്തു വരണ്ടു പോകാതിരിക്കുന്നതിന് ഇതാവശ്യമാണ്. മാത്രമല്ല, കുറഞ്ഞ ആഴത്തിലാണ് വിത്തുവിതയ്ക്കുന്നതെങ്കിൽ ഒരു ചാററൽമഴ കിട്ടുമ്പോൾ തന്നെ മുളയ്ക്കുകയും അതിനുശേഷം നനവു കിട്ടാതിരുന്നാൽ കരുത്തില്ലാതെ വളരുകയും ചെയ്യും. വിത്ത് രോഗ-കീട വിമുക്തമായിരിക്കണമെന്നതിനു പുറമേ 85-90 ശതമാനം മുളയ്ക്കൽ ശേഷിയും ഉള്ളതായിരിക്കണം. കുററിച്ചു വളരുന്ന നിലക്കടല ഇനങ്ങളിൽ വിത്തു മൂപ്പെത്തിയാൽ അനുകൂല സാഹചര്യങ്ങളിൽ ഉടൻ മുളയ്ക്കുന്നതായികാണാം. എന്നാൽ പടർന്നുവളരുന്ന ഇനങ്ങളിൽ 60-75 ദിവസം നീണ്ടു നിൽക്കുന്ന സുഷുപ്താവസ്ഥ സാധാരണമാണ്. വിളവെടുപ്പിനുശേഷം രണ്ടു മാസത്തിലധികം സൂക്ഷിച്ചു വച്ച വിത്താണ് ഇത്തരം ഇനങ്ങളിൽ വിതയ്ക്കുപയോഗിക്കേണ്ടത്.കുമിൾനാശിനി പുരട്ടിയ വിത്തു നടാൻ ഉപയോഗിക്കുന്നത് ഒരു പ്രധാന സസ്യസംരക്ഷണമുറയാണ്. ഇതിലൂടെ വിത്തിനെയും ചെറുചെടികളെയും ആക്രമിക്കുന്ന കുമിളുകളിൽ നിന്ന് മൂന്നാഴ് വരെ നീണ്ടുനിൽക്കുന്ന സംരക്ഷണം ലഭിക്കും.ഒരു കിലോഗ്രാം വിത്തിൽ പുരട്ടാൻ മൂന്നുഗ്രാം ഡൈത്തേൻ എം 45 വേണ്ടിവരും

വളപ്രയോഗം
മണ്ണു പരിശോധനാഫലത്തെ അടിസ്ഥാനമാക്കിയുള്ള സന്തുലിത വളപ്രയോഗത്തിലൂടെ നിലക്കടലച്ചെടിക്ക് ആവശ്യമായ അളവിൽ പോഷകമൂലകങ്ങൾ വിശിഷ്യ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസിയം, കാൽസിയം, സൾഫർ, മഗ്നീഷ്യം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ഒരു ക്വിന്റൽ ഉണങ്ങിയ കായ്കൾ ഉൽപ്പാദിപ്പിക്കുന്നതിന് നിലക്കടലച്ചെടി നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസിയം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ യഥാക്രമം 4.38, 0.40, 2.60, 1.23 കിലോഗ്രാം എന്ന തോതിൽ വിനിയോഗിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.അനുകൂല സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ലഭ്യത ഹെക്ടറിന് 200-260 കിലോഗ്രാം നൈട്രജൻ വരെ ആകാറുണ്ട്.വിളയുടെ നൈട്രജൻ ആവശ്യത്തിന്റെ ഏറിയപങ്കും ഈവിധം നിറവേററപ്പെടും.
വിതച്ച് 25-30 ദിവസത്തിനു ശേഷം മാത്രമേ മൂലാർബുദങ്ങൾ രൂപപ്പെടുകയുള്ള എന്നതിനാൽ ചെറുചെടികളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ ലഭ്യമാക്കേണ്ടതുണ്ട്. നൈട്രജൻ അംശം കുറഞ്ഞ മണ്ണിൽ ചെടികളുടെ പ്രാരംഭ വളർച്ചയ്ക്കായി ഹെക്ടറിന് 10 കിലോഗ്രാം നൈട്രജൻ അമോണിയം സൾഫേററ് രൂപത്തിൽ അടി വളമായി നൽകുന്നതാണ് ഉത്തമം.നിലക്കടല പരമ്പരാഗതമായി കൃഷിചെയ്യുന്ന മണ്ണിൽ മൂലാർബുദരൂപീകരണശേഷിയുള്ള റൈസോബിയം വ്യാപകമായി കണ്ടുവരുന്നു. എന്നാൽ മണ്ണിൽ നിലവിലുള്ള റൈസോബിയം ഇനം ഫലപ്രദമായി നൈട്രജൻ വേരുകളിൽ ശേഖരിക്കാൻ കഴിവുള്ളതാകണമെന്നില്ല. അതിനാൽ യോജിച്ച റൈസോബിയം കൾച്ചർ ഉപയോഗിക്കുന്നത് നിലക്കടലക്കഷിയിൽ പ്രധാനമാണ്. നിലക്കടല ആദ്യമായി കൃഷിചെയ്യുന്ന പ്രദേശങ്ങളിലാകട്ടെ ഇത് അത്യന്താപേക്ഷിതവുമാണ്. റൈസോബിയം കൾച്ചർ പുരട്ടിയ വിത്തു നടുന്നതാണ് ഏറ്റവും ഉചിതമായ മാർഗം, ഒരു ഹെക്ടർ സ്ഥലത്തു നടാനാവശ്യമായ 100 കിലോഗ്രാം വിത്തിന് 200 ഗ്രാം കൾച്ചർ ഉപയോഗിക്കണം. ഒരുലിററർ വെള്ളത്തിൽ 50 ഗ്രാം ശർക്കര ലയിപ്പിച്ച ശേഷം തണുത്ത ലായനിയിൽ 200 ഗ്രാം റൈസോബിയം കൾച്ചർ ചേർത്തിളക്കി, വിത്തിൽ പുരട്ടി തണലിൽ ഉണക്കിയെടുക്കുന്നു. ഇപ്രകാരം തയാറാക്കിയ വിത്ത് താമസം വിനാ നടേണ്ടതുണ്ട്. കുമിൾരോഗനിയന്ത്രണത്തിനായി വിത്തിൽ പുരട്ടാനുപയോഗിക്കുന്ന മിക്ക കുമിൾനാശിനികളും റൈസോബിയത്തിന് ഹാനികരമാകയാൽ ഇവ രണ്ടും ഒരുമിച്ചു വിത്തിൽ പുരട്ടുന്നത് ആശാസ്യമല്ല. രണ്ടും ആവശ്യമായി വരുമ്പോൾ അവലംബിക്കേണ്ട രീതി ഇപ്രകാരമാണ്: ഇരുനൂറു ഗ്രാം റൈസോബിയം കൾച്ചർ 50-100 ലിററർ വെളളത്തിൽ കലക്കി വിത്തിടുന്നതിനു വേണ്ടി തയാറാക്കിയ ചാലുകളിൽ ഒഴിച്ച ശേഷം കുമിൾനാശിനി പുരട്ടിയ വിത്തിട്ടു മണ്ണുകൊണ്ടു മൂടുക. നിലക്കടലക്ക്യഷിയിൽ ജൈവവള പ്രയോഗം പ്രധാനമാണ്. ഹെക്ടറിന് 2 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റേറാ നിലമൊരുക്കുമ്പോൾ മണ്ണിൽ ചേർത്തുകൊടുക്കാം. ഹെക്ടറിന് 10 കിലോഗ്രാം നൈട്രജൻ, 75 കിലോഗ്രാം ഫോസ്ഫറസ്, 75 കിലോഗ്രാം പൊട്ടാഷ് എന്നിവ അടങ്ങിയ രാസവളം അടിവളമായി നൽകാനാണ് പൊതുശുപാർശ. നിലക്കടലയ്ക്ക് കാൽസിയം, സൾഫർ എന്നീ മൂലകങ്ങളും ധാരാളമായി ആവശ്യമുണ്ട് ഫോസ്ഫറസിനു പുറമേ ഇവയും വർധിച്ച തോതിൽ അടങ്ങിയിരിക്കുന്ന സിംഗിൾ സൂപ്പർ ഫോസ്ത് തന് ഏററവും ഉചിതമായ ഫോസ്ഫേററ് വളം.കാൽസിയം, സൾഫർ എന്നീ മൂലകങ്ങളുടെ ലഭ്യത വളപ്രയോഗത്തിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. പൂവിടുന്നതിനു മുമ്പേ പ്രസ്തുത മൂലകങ്ങൾ രണ്ടും അടങ്ങിയിരിക്കുന്ന ജിപ്സം അഥവാ കാൽസിയം സൾഫേററ് ഹെക്ടറിന് 250-500 കിലോ.ഗ്രാം എന്ന തോതിൽ ചെടികൾക്കു ചുറ്റും വിതറി മണ്ണിളക്കുന്നത് പലയിടത്തുംനിലക്കടലക്കഷിയിലെ ഒരു പ്രധാന കൃഷിമുറയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.പൂവിടാൻ ആരംഭിക്കുന്നതോടെ ഹെക്ടറിന് 0.5-1.0 ടൺ കുമ്മായം വിതറി ഇടയിളക്കുന്നതാണ് കേരളത്തിൽ അനുവർത്തിച്ചു വരുന്നത്. എന്നാൽ നിലക്കടലക്കഷി കേന്ദ്രീകരിച്ചിരിക്കുന്ന ചിററൂർ താലൂക്കിലെ മണ്ണ് പൊതുവെ ക്ഷാരീയവും കുറഞ്ഞ അളവിൽ സൾഫർ അടങ്ങിയിരിക്കുന്നതുമാകയാൽ കുമ്മായപ്രയോഗത്തെക്കാൾ ജിപ്സം ഉപയോഗിക്കുന്നതാകും ഫലപ്രദം. മഗ്നീഷ്യത്തിന്റെ ദൗർലഭ്യം മൂലമുണ്ടാകുന്ന ഇലമഞ്ഞളിപ്പ് തടയുന്നതിന് ഒരു ശതമാനം മഗ്നീഷ്യം സൾഫേററ് ലായനി ഇലകളിൽ തളിക്കാം. സിങ്ക്, ബോറോൺ എന്നീ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളുടെ നിയന്ത്രണത്തിന് ഹെക്ടറിന് യഥാക്രമം വർഷത്തിലൊരിക്കൽ 25 കിലോഗ്രാം സിങ്ക് ഫോസ്ഫേററ്, പ്രതിവർഷം രണ്ട് കിലോഗ്രാം ബോറാക്സ് എന്നിവ മണ്ണിൽ ചേർത്തുകൊടുക്കുന്നത് ഫലപ്രദമാണ്.

ജലസേചനം
മണ്ണിൽ ജലാംശം കുറവാണെങ്കിൽ വിതയ്ക്കുന്നതിനു മുമ്പ് ലഘുവായി നനച്ചാൽ വിത്തുകളുടെ മുളയ്ക്കലും ഒരേ സമയത്തുള്ള പൊന്തിവരവും ഉറപ്പാക്കാൻ കഴിയും. എന്നാൽ വിത കഴിഞ്ഞയുടനെയുള്ള ക്രമാതീതമായ നന മഴ ദോഷകരമാണ്. ഇതുമൂലം മണ്ണിന്റെ താപനില താഴുകയും മണ്ണിലെ വായുവിന്റെ അളവ് കുറഞ്ഞു പോകുകയും ചെയ്യും. തൽഫലമായി വിത്തു മുളയ്ക്കുന്നതിന് താമസം നേരിടുകയും മണ്ണിലെ കുമിളുകളുടെ ആക്രമണം മൂലം അവ ചീഞ്ഞുപോകുകയും ചെയ്യും.വിളയുടെ വളർച്ചയുടെ രണ്ടുഘട്ടങ്ങളിൽ മണ്ണിലെ ജലാംശം കുറഞ്ഞിരിക്കുന്നതു നല്ലതാണ്, വിതയ്ക്കുശേഷം രണ്ടാഴ്ച മുതൽ നാലാഴ്ച വരെയുള സമയം താഴ്ന്ന ജലാംശം മൂലം ചെടിയുടെ കായിക വളർച്ച കുറയുകയും ധാരാളമായി പുഷ്പിക്കുകയും ചെയ്യും. മൂപ്പെത്തിയ കായ്കൾ വിളവെടുപ്പിനു മുമ്പ് മണ്ണിനടിയിൽ വച്ചു മുളച്ചു നഷ്ടപ്പെടുന്ന ദോഷസ്വഭാവം നിലക്കടലയിൽ വ്യാപകമായി കണ്ടുവരുന്നു. കായകൾ മൂപ്പെത്തുന്ന സമയത്ത് മണ്ണിലെ ജലാംശം കൂടിയിരുന്നാൽ ഇത്തരത്തിലുളള നഷ്ടം കൂടുതലായിരിക്കും. ജലസേചിത കൃഷിയിൽ മുകളിൽ സൂചിപ്പിച്ച രണ്ടു ഘട്ടങ്ങളിൽ ജലസേചനം നിർത്തിവയ്ക്കേണ്ടത് അത്യാവശ്യമാണ്. കായ്ക്കളുടെ വളർച്ചയുടെ പ്രാരംഭഘട്ടങ്ങളിലെ വരൾച്ച ദോഷകരമാണ്.ജനിപാദത്തിന്റെ അഗ്രഭാഗം മണ്ണിനടിയിലേക്കു പ്രവേശിച്ച ശേഷമേ കായ് വളർച്ച സാധ്യമാകുകയുള്ളൂ. അതുകൊണ്ട് ഈ സമയത്തെ മണ്ണിന്റെ ഉണങ്ങിവരണ്ട അവസ്ഥ കായ് വളർച്ചയെ പ്രതികൂലമായി ബാധിക്കും.പൂവിടൽ മുതൽ കായ്കൾ മൂപ്പെത്താൻ തുടങ്ങുന്നതു വരെയുള്ള ഘട്ടത്തിലെ വരൾച്ച വിളവിനെ സാരമായി ബാധിക്കും. വിതച്ച് ഒരാഴ്ചയ്ക്കു ശേഷവും പിന്നീട് നാലാഴ്ച മുതൽ വിളവെടുപ്പിന് മൂന്നാഴ്ച മുമ്പു വരെ പത്തു ദിവസത്തിലൊരിക്കൽ എന്ന തോതിലും നന ലഭ്യമാക്കേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച ജലസേചന ക്രമമനുസരിച്ച് 105-115 ദിവസം മൂപ്പുള്ള നിലക്കടലവിളയ്ക്ക് 8-9 പ്രാവശ്യം നനയ്ക്കേണ്ടി വരും. മണലിന്റെ അംശം കൂടുതലുള്ള മണ്ണിൽ അടുപ്പിച്ച് നനയ്ക്കണം. വിളവെടുപ്പിനു തൊട്ടുമുമ്പ് ലഘുവായി നനച്ചാൽ വരണ്ട ഉറപ്പുള്ള മണ്ണിൽ നിന്നുള്ള വിളവെടുപ്പ് എളുപ്പമാക്കാം. ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ കണിക ജലസേചനം വഴി ജലത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇടയിളക്കലും കളനിയന്ത്രണവും ജനിപാദത്തിന്റെ മണ്ണിലേക്കുള്ള പ്രവേശനം സുഗമമാക്കുക, മണ്ണിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കുക എന്നിവയാണ് ഇടയിളക്കുന്നതു കൊണ്ടുളള പ്രയോജനങ്ങൾ. ചെടികൾ പുഷ്പിച്ച് കായ്ക്കുകൾ മണ്ണിനടിയിൽ രൂപപ്പെട്ടു തുടങ്ങുന്നതിനു മുമ്പായി വേണം ഇടയിളക്കാൻ. കുമ്മായമോ ജിപസമോ ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുത്ത ശേഷം കൈത്തൂമ്പ ഉപയോഗിച്ച് ഇടയിളക്കൽ നടത്തി ചെടിയുടെ ചുവട്ടിൽ മണ്ണടുപ്പിക്കുക എന്നതാണ് എളുപ്പമുള്ള മാർഗം. നട്ട്ഒന്നര മാസമാകുമ്പോഴേക്കും നിലക്കടല വളർന്നു വ്യാപിക്കുന്നതിനാൽ പിന്നീട് കളകളിൽ നിന്നുള്ള ഭീഷണി ഗൗരവമുള്ളതല്ല.

മരച്ചീനിയോടൊപ്പം കൃഷി ചെയ്യുമ്പോൾ
കാലവർഷാരംഭത്തോടെ നടന്ന മരച്ചീനിയോടൊപ്പം സഹവിളയായി നിലക്കടല കൃഷി ചെയ്യാം. ശിഖരങ്ങളുണ്ടാകാത്ത M 4, H 165 എന്നീ മരച്ചീനിയിനങ്ങളും കുററിച്ചുവളരുന്ന TMV2, TG 3, TG 14 തുടങ്ങിയ നിലക്കടല ഇനങ്ങളുമാണ്ഇതിനു നല്ലത്. നല്ലതുപോലെ കിളച്ചിളക്കിയ മണ്ണിൽ ഒരു മീററർ അകലത്തിൽഎടുത്ത ഏരികളിൽ 90 സെ. മീ. അകലം നൽകിയാണ് മരച്ചീനിക്കമ്പുകൾ നടേണ്ടത്. ഒരു വിത്തുകമ്പിന് ഒരു കിലോഗ്രാം എന്ന തോതിൽ കാലിവളം ഉപയോഗിക്കാം. കൂടാതെ അടിവളമായി നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ.ഹെക്ടറിന് യഥാക്രമം 50, 100, 50 കിലോഗ്രാം എന്ന തോതിൽ ലഭിക്കത്തക്കവിധം രാസവളവും നൽകണം. ഏരികൾക്കിരുവശവും മരച്ചീനിവരികളിൽ നിന്ന് 30 സെ.മീ. അകലെ വരിയായി 20 സെ.മീ. വീതം അകലത്തിൽ നിലക്കടലവിത്ത് കുത്തി ഇടണം.ഒരു ഹെക്ടറിലേക്ക് 40 കി. ഗ്രാം വിത്ത് ആവശ്യമായിവരും. മുളച്ചുപൊന്തിയാലുടൻ നിലക്കടലയ്ക്ക് ഹെക്ടറിന് 5 കിലോഗ്രാം നൈട്രജൻ, 10 കി.ഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നൽകേണ്ടതാണ്. നിലക്കടലച്ചെടികളുടെ ചുവട്ടിൽ വളം വിതറിയ ശേഷം ലഘുവായി മണ്ണിളക്കിയാൽ മതി. നിലക്കടല പൂവിട്ടു തുടങ്ങുമ്പോൾ ഹെക്ടറിന് 250 കി. ഗ്രാം എന്ന തോതിൽ ചെടികൾക്കു ചുററും കുമ്മായം വിതറി മണ്ണിളക്കേണ്ടതും ആവശ്യമാണ്. ഈ സമയത്ത് മരച്ചീനിയിൽ രണ്ടിലധികമുള്ള തണ്ടുകൾ ഒടിച്ചുകളയാനും ശ്രദ്ധിക്കണം.
നിലക്കടല നാലുമാസത്തിനുളളിൽ മൂപ്പെത്തും. പിഴുതെടുത്ത ചെടികളിൽ നിന്ന് കായ്കൾ പറിച്ചെടുത്തശേഷം കിട്ടുന്ന തണ്ടും ഇലയും മരച്ചീനിയുടെ ചുവട്ടിലിട്ട് മണ്ണു കൂട്ടിക്കൊടുക്കാം, അതോടൊപ്പം തന്നെ ഹെക്ടറിന് 50 കി. ഗ്രാം വീതം നൈട്രജനും പൊട്ടാഷും മരച്ചീനിക്ക് മേൽവളമായി നൽകാവുന്നതാണ്. ഈ കൃഷിസമ്പ്രദായത്തിലൂടെ മരച്ചീനിയുടെ വിളവ് വർധിക്കുമെന്നും
ഹെക്ടറിന് ഒരു ടൺ എങ്കിലും ഉണങ്ങിയ നിലക്കടല ലഭിക്കുമെന്നുമാണ് ഗവേഷണ പഠനങ്ങളിൽ നിന്നും ലഭിച്ച സൂചന.
സസ്യസംരക്ഷണം കീടബാധയാണ് നിലക്കടലക്ക്യഷിയിലെ ഒരു പ്രധാന പ്രശ്നം. ഏഫിഡ്,ഇലപ്പേൻ, ഇലച്ചാടി, കമ്പിളിപ്പുഴു, ഇല കാർന്നു തിന്നുന്ന കീടങ്ങൾ എന്നിവയാണ് പ്രധാന ശത്രുക്കൾ. ഏഫിഡ്, ഇലപ്പേൻ, ഇലച്ചാടി എന്നിവ ചെടികളിൽ നിന്നും നീരൂറ്റിക്കുടിച്ച് അവയെ തളർത്തുന്നതു കൂടാതെ പല വൈറസ് രോഗങ്ങൾ പടർത്തുകയും ചെയ്യും, ഇലപ്പേനുകൾ പടർത്തുന്ന മുകുളംകരിച്ചിൽ (ബഡ് നെറ്റുകാ
സിസ് എന്ന വൈറസ് രോഗം പലപ്പോഴും വ്യാപകമായി കൃഷിനാശം വരുത്താറുണ്ട്.മുകളിൽ സൂചിപ്പിച്ച കീടങ്ങളെ നിയന്ത്രിക്കുന്നതിന് കാർബാറിൽ 50 WP എന്ന കീടനാശിനി 0.15 ശതമാനം വീര്യത്തിൽ തളിക്കുന്നതു ഫലപ്രദമാണ്.മണ്ണിൽ നിന്നുളള ചിതലുകളുടെ ആക്രമണം വേനൽക്കാല വിളയിൽ കണ്ടുവരുന്നു. ചിതലുകൾ വേര്തി ന്നുനശിപ്പിക്കുന്നതു കാരണം ഉണങ്ങിപ്പോകുന്നു. മൂപ്പെത്തുന്ന കായകളുടെ പുറന്തോട് കാർന്നുതിന്നുന്നത മൂലം കമിളുകൾ മണികളെ ആക്രമിക്കാനുള്ള സാധ്യതയും കൂടും. വിത്തിടുമ്പോ കാർബാറിൽ 10% പൊടി മണ്ണിനോട് ചേർത്തിളക്കുന്നതാണ് നിയന്ത്രണ മാർഗം മണ്ണിൽ വളരുന്ന വിവിധതരം കുമിളുകൾ നിലക്കടലയെ ആക്രമിക്കാറുണ്ട്.
മണ്ണിൽ വിതച്ച വിത്തുകളെ പിത്തിയം, ഫുസേറിയം ജീനസിൽപ്പെട്ട കുമിളുകൾ ആക്രമിക്കുന്നതിനാൽ ചിഞ്ഞുപോകുന്നു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ചെടിയുടെ വേരിനെയും തണ്ടിനെയും ചില കുമിളുകൾ ആക്രമിക്കുന്നതുമൂലം ചെടികൾ ഉണങ്ങി നശിച്ചു പോകുന്നതും സാധാരണമാണ്. തുടർച്ചയായ നിലക്കടലക്ക്യഷി ഒഴിവാക്കുന്നതും രോഗവിമുക്തമായ വിത്ത് ഉപയോഗിക്കുന്നതും ആഴത്തി
ലുള്ള വിത ഒഴിവാക്കുന്നതും വിത്തിനെയും ചെറുചെടികളെയും ആക്രമിക്കുന്ന കുമിളുകളെ നിയന്ത്രിക്കുന്നതിന് സഹായകമാണ്. മരുന്നു പുരട്ടിയ വിത്ത് നടാൻ ഉപയോഗിക്കുന്നതാണ് ഫലപ്രദമായ നിയന്ത്രണമാർഗം. ഒരു കിലോഗ്രാം വിത്തിന് മൂന്നുഗ്രാം തറാം അല്ലെങ്കിൽ രണ്ടു ഗ്രാം കാർബെൻഡാസിം എന്നതാണ് ശുപാർശ.ഇലയെ ബാധിക്കുന്ന കുമിൾരോഗങ്ങളായ ഇലപ്പുള്ളി, റസ്റ്റ് എന്നിവ മഴക്കാലവിളയെ രൂക്ഷമായി ബാധിക്കാറുണ്ട്. വർഷകാലത്തെ ഉയർന്ന അന്തരിക്ഷ ജലാംശവും അനുയോജ്യമായ താപനിലയും ഈ രോഗങ്ങൾ അധികരിക്കുന്നതിന് സഹായകരമാണ്. ചെടിയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ പ്രസ്തുത രോഗങ്ങൾ ബാധിച്ചാൽ നഷ്ടം വളരെ കൂടുതലായിരിക്കും, രോഗബാധ കണ്ടുകഴിഞ്ഞാലുടൻ കുമിൾനാശിനി ഉപയോഗിച്ചു രോഗത്തെ നിയന്ത്രിക്കണം. ചെടിയുടെ ഇലയിലും തണ്ടിലും പതിക്കത്തക്കവിധം 1% വീര്യത്തിൽ തയാറാക്കിയ ബോർഡോ മിശ്രിതം
തളിക്കുന്നത് വളരെ ഫലപ്രദമാണ്. വിളവെടുപ്പും അടുത്ത വിതയും തമ്മിൽ രണ്ടു മാസമെങ്കിലും ഇടവേള കൊടുക്കുക യും വിളവെടുപ്പുസമയത്ത് മണ്ണിൽ പെട്ടു പോകുന്ന കായ്ക്കുകൾ മുളച്ചുണ്ടാകുന്ന തൈകൾ നശിപ്പിക്കുകയും ചെയ്യുന്നത് മേൽപ്പറഞ്ഞ രണ്ടു രോഗങ്ങളുടെയും നിയന്ത്രണത്തിൽ പ്രധാനമാണ്. ഒരു പ്രദേശത്തെ കൃഷി മുഴുവനും ഒരേ സമയത്തു നട്ടുവിളവെടുക്കുന്നതും കായ്കൾ ശേഖരിച്ചശേഷം രോഗനിയന്ത്രണത്തിനു സഹായകരമാണ്.ഇലയും തണ്ടും തീയിട്ടു നശിപ്പിക്കുന്നതും വിളപരികർ സമ്പ്രദായം സ്വീകരിക്കും.

വിളവെടുപ്പും സംഭരണവും
നിലക്കടല വിളവെടുപ്പിനു പാകമാകാൻ ഇനവ്യത്യാസമനുസരിച്ച് 100 മുതൽ 140 വരെ ദിവസമെടുക്കും. നിലക്കടലയുടെ പൂവിടൽ ആഴ്ചകളോളം തുടരുന്നതിനാൽ കായ്കൾ ഒരേസമയത്ത് മൂപ്പെത്തുകയില്ല. കുറിച്ച ഇനങ്ങളിൽ പൂവിടലിന്റെ കാലദൈർഘ്യം താരതമ്യേന കുറവാണ്. മൂപ്പെത്തുമ്പോൾ ചെടികൾ പിഴുതെടുത്ത് കായ്കൾ ശേഖരിക്കുകയാണു പതിവ്. ഉറച്ച മണ്ണിൽ നിന്നുള്ള വിളവെടുപ്പ് ശ്രമകരമാണ്. ചെടികൾ പിഴുതെടുക്കുന്നതിനു മുമ്പ് ലഘുവായി നനച്ചാൽ വിളവെടുപ്പ് എളുപ്പമാകും. മുറ്റിയ ഇലകൾ കൊഴിയുന്നതും 75 ശതമാനത്തിലധികം കായകളുടെ പുറന്തോടിൽ തവിട്ടുനിറമാർന്ന കലകൾ പ്രത്യക്ഷപ്പെടുന്നതുമാണ് വിളവെടുപ്പിന് പാകമാകുന്നതിന്റെ സൂചന. പിഴുതെടുത്ത ചെടികളിൽ നിന്നും കായ്ക്കൾ അടർത്തി ശേഖരിക്കുന്നു. കായ്ക്കുകൾ വെയിലിൽ ഉണക്കി ജലാംശം കുറഞ്ഞ അന്തരീക്ഷത്തിൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. സംഭരിച്ചു വയ്ക്കുന്ന കായ്കളിലെ ജലാംശം 6-8 ശതമാനത്തിലധികമാകാൻ പാടില്ല.

എള്ള്

വാർഷിക എണ്ണക്കുരുവിളകൾവാർഷിക എണ്ണക്കുരുവിളകൾഅതിപുരാതനമായ വിളയാണ് എള്ള് എന്നത് തർക്കമററ വസ്തുതയാണ്.മനുഷ്യൻ കൃഷി ചെയ്തു തുടങ്ങിയ ആദ്യ എണ്ണക്കുരുവിളയാണ് എള്ള് എന്നി അഭിപ്രായം പോലും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. വന്യയിനങ്ങൾ ധാരാളമായി കാണുന്ന ആഫ്രിക്കയിലാണ് എള്ള് കൃഷി ചെയ്തു തുടങ്ങിയത് എന്നാണ് അനുമാനം. ഇന വൈവിധ്യത്താൽ സമ്പന്നമായ ഇന്ത്യയിൽ പ്രാചീനകാലത്തു തന്നെ എട്ട് ക്യഷി ചെയ്തു തുടങ്ങി എന്നു നിസ്സംശയം പറയാം. മലയൻ-ഇന്തൊനേഷ്യൻ മേഖലയിൽ നിന്നും ബി സി 1500 നു മുമ്പു തന്നെ എള്ള് ഇന്ത്യയിൽ എത്തി എന്നാണ് 1888-ൽ പ്രസിദ്ധീകരിച്ച 'ഒറിജിൻ ഓഫ് കൾട്ടിവേററഡ് പ്ലാന്റ് സ്' എന്ന ഗ്രന്ഥത്തിൽ മധ്യ ഏഷ്യ എന്നിവയോടൊപ്പം ഒരു പ്രാഥമിക ഉത്ഭവ കേന്ദ്രമായും ഇന വൈവിധ്യ കാൻഡൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. നാലായിരം വർഷങ്ങൾക്കു മുമ്പുതന്നെ എള്ള് പാലസ്തീനിലും സിറിയയിലും ബാബിലോണിലും കൃഷി ചെയ്യപ്പെട്ടിരുന്നു എന്നാണ് നിഗമനം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മധ്യപൂർവദേശങ്ങളിലും ആഫ്രിക്കയുടെ കിഴക്കൻ പ്രദേശങ്ങളിലും സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ എന്ത് കാർഷിക പ്രാധാന്യം നേടിയിരുന്നു എന്ന് പുരാവസ്തുപഠനങ്ങളും ചരിത്രരേഖകളും വ്യക്തമാക്കുന്നു. മധ്യ ഏഷ്യയിൽ നിന്നും ഇന്ത്യയിലേക്കു വന്ന ആര്യന്മാരാണ് ഈ വിള ഇവിടെ എത്തിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്. സിന്ധുനദീതട സംസ്കാരത്തിൽ എള്ള് ആർജിച്ചിരുന്ന പ്രാധാന്യം ഹാരപ്പായിൽ നിന്നു ലഭിച്ച പുരാവസ്ത അവശിഷ്ടങ്ങളിൽ നിന്നും വ്യക്തമാണ്.ഇന്ത്യയിൽ നിന്നും ബി സി അഞ്ചാം ശതകത്തിൽ എള് ചൈനയിൽ എത്തി എന്നു കരുതപ്പെടുന്നു.ലോകത്തിലെ പല ഉഷ്ണമേഖല-മിതോഷ്ണമേഖലാ രാഷ്ട്രങ്ങളിൽ എള്ള് കൃഷി ചെയ്യപ്പെട്ടുവരുന്നു. 1990-ൽ എള്ളിന്റെ ആഗോള ഉൽപ്പാദനം മൂന്നു ദശലക്ഷം ടണ്ണായിരുന്നു. ഇതിന്റെ 80 ശതമാനം ഇന്ത്യ, ചൈന, സുഡാൻ, മെക്സിക്കോ,മ്യാൻമാർ, എത്യോപ്യ, വെനിസുല എന്നീ ഏഴു രാജ്യങ്ങളിൽ ആണ്. കൃഷി വിസ്തൃതിയിലും ഉൽപ്പാദനത്തിലും പ്രഥമ സ്ഥാനമുള്ള ഇന്ത്യയിലെ പ്രമുഖ ഉൽപ്പാദക സംസ്ഥാനങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ, ഒറീസ്സ, ആന്ധപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവയാണ്. കേരളത്തിന്റെ വാർഷിക ഉൽപ്പാദനം കേവലം 2000 ടൺ മാത്രമാണ്.

രൂപവിവരണം
അറുപതോളം സഹിഷിസുകൾ ഉൾപ്പെടുന്ന പാലിയേസി സസ്യകത്തിലെ അംഗമാണ് സൈസാമം ഇൻഡിക്കം എന്ന ശാസ്ത്രനാമമുളള എട്ട് തായ്ത്തണ്ട് ഒന്നര മീറററിലധികം ഉയരത്തിൽ വളരാറുണ്ട്. തായ്ത്തണ്ടിൽ നിന്നും ധാരാളം ശിഖരങ്ങളുണ്ടാകുന്ന ഇനങ്ങൾ താമസിച്ചു മൂപ്പെത്തുന്നവയും, പരിമിതമായ ശാഖകൾ ഉള്ളവ വേഗം മൂപ്പെത്തുന്നവയുമാണ്. ഈ വ്യത്യാസമനുസരിച്ച് വിള ദൈർഘ്യം 80-180 ദിവസം വരെയാകാറുണ്ട്. ഒരു മീറററോളം ആഴത്തിൽ വളരുന്ന തായ്വേരും മണ്ണിന്റെ ഉപരിഭാഗങ്ങളിൽ ഒതുങ്ങി നിൽക്കുന്ന പോഷണവേരുപടലവും (feeding roots) ഉണ്ട്.തണ്ടിന്റെ മുകൾഭാഗത്തെ പ്രതകക്ഷങ്ങളിൽ നിന്നാണ് പുഷ്പങ്ങൾ ഉണ്ടാകുന്നത്. പുഷ്പങ്ങളിൽ ഒട്ടുമുക്കാലും സ്വപരാഗണമാണ് നടക്കുന്നത്. പ്രതകക്ഷങ്ങളിൽ നിന്നും ഒന്നിലധികം പൂക്കളും കായ്ക്കുകളും ഉണ്ടാകുന്ന ഇനങ്ങളും കണ്ടുവരുന്നു. മിക്ക ഇനങ്ങളും നാല് അറകളോടുകൂടിയ കായ്കൾ ഉള്ളവയാണ്.ആറോ എട്ടോ അറകളോടുകൂടിയ കായ്കൾ ഉള്ള ഇനങ്ങളും ഉണ്ട് എള്ളുവിത്തിൽ 60 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. "മെത്തയോണിൻ' എന്ന അമിനോഅമ്ലം ധാരാളമായുള്ള പ്രോട്ടീൻ വിത്തിൽ
സുലഭമാണ്. ഭക്ഷ്യാവശ്യത്തിനു പുറമേ തേച്ചു കുളിക്കാനും കീടനാശിനികളുടെയും ഔഷധങ്ങളുടെയും നിർമാണത്തിനും സോപ്പുനിർമാണത്തിനും നല്ലെണ്ണവ്യാപകമായി ഉപയോഗിച്ചുവരുന്നു.കാലാവസ്ഥയും  മണ്ണും ഉഷ്ണമേഖല-മിതോഷ്ണമേഖലാ പ്രദേശങ്ങളിലാണ് എള്ള് വ്യാപകമായികൃഷി ചെയ്യുന്നത്. സമതലപ്രദേശങ്ങളിൽ നന്നായി വളരുന്ന എല്ലാ സമൂദാനിരപ്പിൽ നിന്ന് 1400 മീററർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യാം. ഈ വിള 21 സെന്റിഗഡിൽ കുറയാത്ത ചൂടും 12 മണിക്കൂറിൽ കൂടുതൽ പകലുമുള്ള സ്ഥലങ്ങളിൽ നന്നായി വളരും. മഴ 50 സെന്റിമീറററിലധികമുള്ള പ്രദേശങ്ങളിൽ ജലസേചനമില്ലാതെ തന്നെ എട്ട് കൃഷി ചെയ്യാം. എള്ള് പുഷ്പിക്കുന്ന കാലത്തുള്ള മഴ വിളവിനെ പ്രതികൂലമായി ബാധിക്കും.മണലിന്റെ അംശം കൂടുതലുള്ളതും നീർവാർച്ചയുള്ളതുമായ പശിമരാശിമണ്ണാണ് എള്ളുകൃഷിക്ക് ഏററവും യോജിച്ചത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ തീരെയോജിച്ചതല്ല. വളർച്ചയുടെ പ്രാരംഭഘട്ടങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ച ചെടിയുടെ വളർച്ചയെയും ഉൽപ്പാദനത്തെയും സാരമായി ബാധിക്കും.
അമ്ലത കൂടുതലുള്ള മണ്ണ് എള്ളുകൃഷിക്ക് ചേർന്നതല്ല.
എള്ള് കൃഷി ചെയ്യുന്ന കാലങ്ങൾ
വടക്കേ ഇന്ത്യയിൽ ഖാരിഫ് വിളയായാണ് എന്ന് മുഖ്യമായും ക്യഷി ചെയ്യുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ശീതകാലവിളയായും ദക്ഷിണേന്ത്യയിൽ പലയിടത്തും വേനൽക്കാലത്തും എള്ള് വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ കൃഷിയും യോജിച്ച ഇനങ്ങളും കേരളത്തിൽ നെൽപ്പാടങ്ങളിൽ വേനൽക്കാല വിളയായും കരപ്രദേശങ്ങളിൽ രണ്ടാം വിള (ആഗസ്റ്റ്-ഡിസംബർ) ക്കാലത്തും ആണ് എള്ള് കൃഷിചെയ്യുന്നത് ഓണാട്ടുകര പ്രദേശത്താണ് വേനൽക്കാല കൃഷി വ്യാപകമായിട്ടുള്ളത്. കരപ്രദേശിങ്ങളിലെ കൃഷി മുഖ്യമായും മലപ്പുറം ജില്ലയിലാണ്. കരകൃഷിക്ക് മൂപ്പു കൂടിയ ഇനങ്ങളും വേനൽക്കാലകൃഷിക്ക് മൂപ്പു കുറഞ്ഞ ഇനങ്ങളുമാണ് ഉത്തമം. നെൽപ്പാടങ്ങളിലെ വേനൽവിളയ്ക്കായി ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ഇനങ്ങളാണ്.തിലോത്തമ (കായങ്കുളം 2), സോമ (ACV-1), തിലക് (NCV-3) എന്നിവ. ഓണാട്ടുകരയിലെ താഴ്ന്ന പ്രദേശങ്ങൾക്ക് കായങ്കുളം 1 എന്ന ഇനവും യോജിച്ചതാണ്. കരക്ക്യഷിക്ക് സൂര്യ (ACV-2) യാണ് ഉത്തമം. മുകളിൽ സൂചിപ്പിച്ച ഇനങ്ങളിൽ തിലോത്തമ ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ളതാണ്. തിലതാര,തിലറാണി എന്നീ ഇനങ്ങൾ യഥാക്രമം 1998 ലും 2002ലുമാണ് പുറത്തിറക്കിയത്.
സങ്കരണ മാർഗ ത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ ഇനങ്ങൾ ഓണാട്ടുകരനെൽപ്പാടങ്ങളിൽ വേനൽക്ക്യഷിക്ക് യോജിച്ചവയാണ്, വിളദൈർഘ്യം 75-80 ദിവസമാണ് കേരളത്തിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുളള തിലക്, കായങ്കുളം എന്നിവയാണ് റാണിയുടെ മാതപിത്യ ഇനങ്ങൾ. തിലകിൻറ അധികോൽപ്പാദന ശേഷിയുംഇനത്തിൽ സംയോജിച്ചിരിക്കുന്നു.പായകളം-1 ൻറ വിവിധ സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കഴിവും.

വിത്തും വിതയും
എള്ള് വിതയ്ക്കുന്നതിനു വേണ്ടി നിലം നല്ലവണ്ണം പരുവപ്പെടുത്തണം. രണ്ടുമൂന്നു പ്രാവശ്യം ഉഴുതു മറിച്ച് കട്ടയുടച്ചു നിലം തയാറാക്കുകയാണു പതിവ്. വിത്ത്വിതറി വിതയ്ക്കുന്ന രീതിയാണ് സാധാരണമായിട്ടുളളത്. വളരെ ചെറിയ വിത്തായതിനാൽ മൂന്നിരട്ടിയോളം മണലുമായി കൂട്ടിക്കലർത്തി വിതയ്ക്കുന്നത് എല്ലായിടത്തും ഒരുപോലെ വിത്തു വീഴുന്നതിന് സഹായകരമാണ്. മണലിനു പകരം നന്നായി ഉണക്കിപ്പൊടിച്ച കാലിവളവും വിത്തിനോടു കലർത്തി വിതയ്ക്കാം. വിതയ്ക്കുശേഷം വിത്ത് മണ്ണുകൊണ്ട് മൂടത്തക്ക വിധം തടിയിടൽ നടത്തുന്നതു സാധാരണയാണ്. ഒരുഹെക്ടറിൽ 4-5 കിലോഗ്രാം വിത്താണ് ഉപയോഗിക്കേണ്ടത്. ചില സ്ഥലങ്ങളിൽ കലപ്പ കൊണ്ടു ചാലുണ്ടാക്കി നുരിയിടുന്ന രീതി അനുവർത്തിച്ചു വരുന്നു, നൂരിയിടുമ്പോൾ വരികൾ തമ്മിൽ 45-60 സെ.മീ. അകലം നൽകേണ്ടതാണ്. വിതച്ചു രണ്ടാഴ്ചകഴിയുമ്പോൾ വരികളിലെ ചെടികൾ തമ്മിൽ 10-15 സെ. മീററർ അകലം നിലനിർത്തത്തക്കവിധത്തിൽ അധികമുള്ള തൈകൾ പറിച്ചു മാറണ്ടതും ആവശ്യമാണ്.വിതറി വിതയ്ക്കുമ്പോഴാകട്ടെ ചെടികൾ തമ്മിൽ നിലനിർത്തേണ്ട അകലം 20-25സെ.മീറററാണ്.

വളപ്രയോഗം
നിലം തയാറാക്കുമ്പോൾ ഹെക്ടറിന് 5 ടൺ കാലിവളമോ കമ്പോസ്റ്റോ ചേർത്തു കൊടുക്കാവുന്നതാണ്. ഹെക്ടറിന് 30 കിലോഗ്രാം നൈട്രജൻ, 15കിലോഗ്രാം ഫോസ്ഫറസ്, 30 കിലോഗ്രാം പൊട്ടാഷ് എന്ന പ്രകാരം രാസവളങ്ങൾ അടിവളമായി നൽകാനാണ് ശുപാർശ. രാസവളം ചേർക്കുമ്പോൾ മണ്ണിൽ ആവശ്യമായ തോതിൽ ജലാംശം ഉണ്ടായിരിക്കണം. വിതച്ച് നാലാഴ്ച കഴിയുമ്പോൾ ഹൈകറിന് 500 ലിററർ എന്ന പ്രകാരം മൂന്നു ശതമാനം വീര്യമുള്ള യൂറിയാ ലായനി ഇലകളിൽ തളിക്കുന്നത് പ്രയോജനകരമാണെന്ന് ഗവേഷണപഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ജലസേചനം
കേരളത്തിലെ എള്ളുകൃഷി മിക്കവാറും മഴയെ ആശ്രയിച്ചുള്ളതാണ്, ജലസേചന സൗകര്യമുള്ളപ്പോൾ 15-20 ദിവസത്തിലൊരിക്കൽ നനയ്ക്കുന്നത് വിളവ്വർധിപ്പിക്കും. കായ്കൾ മൂപ്പെത്താൻ തുടങ്ങിയതിനു ശേഷം നനയ്ക്കാൻ പാടില്ല. ജലസേചനം രണ്ടു പ്രാവശ്യമായി പരിമിതപ്പെടുത്തുമ്പോൾ, 4-5 ഇലപ്പരുവത്തിലും പൂവിടൽ സമയത്തും നനയ്ക്കുന്നതാണു നല്ലത്. പൂവിടൽകാലത്തു ലഭ്യമാക്കുന്ന നന കൊണ്ടുപോലും വിളവ് ഗണ്യമായി വർധിപ്പിക്കുവാൻ കഴിയുമെന്ന് പഠനങ്ങൾസൂചിപ്പിക്കുന്നു.

ഇടയിളക്കലും കള നിയന്ത്രണവും
വിത്തു വിതച്ചു മൂന്നാഴ്ച കഴിയുമ്പോൾ നടത്തുന്ന ആദ്യ ഇടയിളക്കലിന്റെഉദ്ദേശ്യം കളനിയന്തണത്തിനു പുറമേ, ആവശ്യത്തിലധികമുള്ള തൈകൾ നീക്കം ചെയ്യുക എന്നതാണ്. കൈത്തുമ്പ ഉപയോഗിച്ച ഇട കൊത്തുകയാണു ചെയ്യാൻ മുണ്ടകനു ശേഷം നെൽവയലുകളിൽ എള്ളുകൃഷി ചെയ്യുന്ന ഓണാട്ടുകരയിൽ ആവശ്യാനുസരണം ഒന്നോ രണ്ടോ പ്രാവശ്യം കൂടി ഇട കൊത്താറുണ്ട്. ഇടയിളക്കമ്പോൾ ഇലകളിൽ പൊടിമണ്ണു വിതറുന്ന സമ്പ്രദായം ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. ഇലകൾ തിന്നു ജീവിക്കുന്ന ക്ഷുദ്രജീവികളുടെ ശല്യം ഇതുമൂലം കുറയമെന്ന് കരുതപ്പെടുന്നു.

സസ്യസംരക്ഷണം
എളിനെ ബാധിക്കുന്ന പ്രധാനരോഗങ്ങൾ ഇലപ്പുള്ളി രോഗവും ഫിലോഡിരോഗവുമാണ്. ഇലപ്പുള്ളി രോഗഹേതു സെർകാപോറ സൈസാമി എന്ന ശാസ്ത്രനാമമുളള കുമിളാണ്, ഇലകളിൽ അനവധി മഞ്ഞക്കുത്തുകൾ കാണുന്നതാണ് രോഗലക്ഷണം. ബോർഡോമിശ്രിതം 1% വീര്യത്തിൽ തയാറാക്കി തളിച്ച് രോഗം നിയന്ത്രിക്കാം.ഫില്ലോഡി ഒരു വൈറസ് രോഗമാണ്. പരന്ന ഇളം തണ്ടുകളും രൂപമാററം സംഭവിച്ചു വികലമായ പുഷ്പങ്ങളുമാണ് പ്രകടമായ രോഗലക്ഷണങ്ങൾ, രോഗി ബാധയുള്ള ചെടികളിൽ നിന്നുള്ള വിത്ത് വിതയ്ക്ക് ഉപയോഗിക്കാൻ പാടില്ല. കൃഷിസ്ഥലങ്ങളിൽ രോഗബാധിതമായ ചെടികൾ കണ്ടാലുടൻ അവയെ നശിപ്പിക്കേണ്ടതും
രോഗനിയന്ത്രണത്തിൽ പ്രധാനമാണ്.എള്ളിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ഗാളീച്ച. അപ്പോണ്ടിലിയ സൈസാമി (Asphondyla sesam) എന്ന ശാസ്ത്രനാമമുള്ള ഈച്ചയുടെ പ്രവാണ് ഉപദ്രവകാരി, പെണ്ണിച്ച പൂമൊട്ടിൽ നിക്ഷേപിക്കുന്ന മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു പൂമൊട്ട് തിന്നു നശിപ്പിക്കുന്നു. ആക്രമണവിധേയമായ പൂമൊട്ടുകൾ കൊഴയുന്നതും സാധാരണയാണ്, നിയന്ത്രണത്തിന് 0.2% വീര്യത്തിൽ കാർബാറിൽ തളിക്കാനാണ് ശുപാർശ.
കൂടുകെട്ടിപ്പുഴുവാണ് മറെറാരു പ്രധാന ശത്രുകിടം, ആന്റിഗാസ കാററലോനാലിസ് (Antigastra catalaunalis) എന്ന ശാസ്ത്രനാമമുള്ള ശലഭത്തിന്റെ പുഴുവാണിത്. പെൺശലഭങ്ങൾ പൂക്കളിലും ഇലകളിലും മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴക്കൾ ഇലകളും കായ്കളും ചേർത്ത് വലകെട്ടി കൂടുണ്ടാക്കി അതിനുള്ളിലിരുന്ന് ഇലയുടെ ഭാഗങ്ങളും കായ്കളും തിന്നു നശിപ്പിക്കുന്നു. ആക്രമണ വിധേയമായ സസ്യഭാഗങ്ങൾ പുഴുക്കളോടുകൂടി എടുത്ത് നശിപ്പിക്കുക, 10% പൊടിരൂപത്തിലുള്ള കാർബാറിൽ ചെടികളിൽ വിതറുക എന്നിവയാണ് നിയന്ത്രണത്തിനുള്ള നിർദേശങ്ങൾ.

വിളവെടുപ്പും സംഭരണവും
വിതച്ച് മൂന്നു മാസത്തിനുളളിൽ തന്നെ മിക്ക ഇനങ്ങളും വിളവെടുപ്പിന് പാകമാകും. ചെടിയുടെ കീഴഭാഗങ്ങളിലുള്ള കായ്ക്കുകളുടെ നിറം മഞ്ഞയാകുന്നതും ഇലകൾ കൊഴിയുന്നതുമാണ് വിളവെടുപ്പിനു പാകമാകുന്നതിൻറെ ലക്ഷണങ്ങൾ, വേരോടുകൂടി പിഴുതെടുക്കുകയോ ചുവട്ടിൽ വച്ച് മുറിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. ഇവ ചെറിയ കെട്ടുകളാക്കി വൃത്താകൃതിയിൽ അടുക്കി വയ്ക്കുന്നു. മൂന്നുനാലു ദിവസത്തിനു ശേഷം ഇല കുടഞ്ഞുകളഞ്ഞ് തണ്ടും കായും വെയിലത്തിട്ടുണക്കുന്നു. മൂന്നു നാലു ദിവസം ഉണക്കിയ ശേഷം വടി കൊണ്ടടിച്ച് വിത്തുകൾ പൊഴിച്ചെടുക്കുന്നു. ആറേഴു ദിവസം ചെറിയ വെയിലിൽ ഉണക്കിയ ശേഷം കേടുകൂടാതെ ദീർഘനാൾ സംഭരിച്ചു വയ്ക്കാൻ കഴിയും. മരസംഭരണികളിലോ മൺകലങ്ങളിലോ സംഭരിച്ചു വച്ചാൽ വിത്തിന്റെ ജീവനക്ഷമത ഒരു വർഷം വരെ നീണ്ടുനിൽക്കും.

മററ് ഭക്ഷ്യ എണ്ണക്കുരുവിളകൾ

ദേശീയ തലത്തിൽ പ്രാധാന്യമുളള പല ഭക്ഷ്യ എണ്ണക്കുരുവിളകളും കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നില്ല. കടുക്, സാഫ്ളവർ, സൂര്യകാന്തി, സോയാപയർ,നൈഗർ എന്നിവ ഈ ഗണത്തിൽ പെടുന്നവയാണ്. ഇവയെപ്പററി ചുരുക്കമായി പ്രതിപാദിക്കാം.(കൂസിഫെറേ സസ്യകുടുംബത്തിൽ പെടുന്നവയാണ് കടുകുവർഗവിളകൾ,ഇവയിൽ റായ്, സാർസൺ, തോറിയ, തറാമിറ എന്നീ നാലു വിഭാഗങ്ങളുണ്ട്. ഇവയുടെ ശാസ്ത്രനാമം യഥാക്രമം ബാസിക്ക് ജൻഷ്യ, ബാസിക്ക കാംപസ്ടി ഇനംസാർസൺ, ബാസിക്ക കാംപസ്മിസ് ഇനം തോറിയ, എറുക്ക സവൈറവ എന്നിങ്ങനെയാണ്. താപനില കുറവായ ശൈത്യമേഖലയിലാണ് ഇവ നന്നായിവളരുക. ഇന്ത്യയിൽ ശീതകാലത്താണ് കടുകു വർഗവിളകൾ കൃഷി ചെയ്യുന്നത്.ക്യഷിയുടെ ഏറിയ പങ്കും രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്,ഗുജറാത്ത്, പശ്ചിമബംഗാൾ, പഞ്ചാബ്, അസം, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലാണ്.മെച്ചപ്പെട്ട കടുകു വർഗ ഇനങ്ങൾ ഹെക്ടറിന് 1500-2500 കിലോഗ്രാം വിളവ് തരും.വിത്തിൽ 38 മുതൽ 47 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. വർധിച്ച ഉൽപ്പാദനക്ഷമതയും രോഗ-കീട്രപതിരോധശേഷിയും ഉളള ഇനങ്ങൾ ഉരുത്തിരിച്ചെടുക്കാനുളള ശ്രമങ്ങൾക്കാണ് പ്രാമുഖ്യം. അപകടകാരിയായ എറൂസിക് ആസിഡ് എന
ഘടകം കുറവുളള എണ്ണ നൽകുന്ന ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതും പ്രാധാന്യമർഹിക്കുന്ന ഇന്ത്യയുടെ വടക്കും കിഴക്കും ഉള്ള സംസ്ഥാങ്ങളിൽ കടുകെണ്ണയാണ് മുഖ്യ ഭക്ഷ്യ എണ്ണവിലക്കൂടുതൽ കാരണം വ്യാവസായികാവശ്യ ങ്ങൾക്ക് കടുകെണ്ണ പരിമിതമായേ ഉപയോഗിക്കാറുളളു. ഉൗറയ് ക്കിട്ട തുകൽ മ്യദുവാക്കാൻ
കടുകെണ്ണ ഉപയോഗിക്കാറുണ്ട്, ആമാശയ സംബന്ധമായ രോഗങ്ങൾക്കു സേവിക്കാന ത്വഗ്രോഗങ്ങളുടെ ചികിൽസയ്ക്ക് പുറമേ ലേപനത്തിനും സാർസൺ എണ്ണ ഉത്തമമാണ്. കടുകിനെ പിണ്ണാക്ക് വളമാ യും കാലിത്തീററയായും ഉപയോഗിക്കുന്നു.സാഫളവർ പ്രധാനമായും കൃഷി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കർണ്ണാടകത്തിലും ആന്ധപ്രദേശിലും ഗണ്യമായ തോതിൽ ക്യഷിയുണ്ട്. സാഫ്ളവർ ആസ്റ്റെറേസീ (കമ്പോസിറ് സസ്യ കുടുംബാംഗമാണ്. കാർത്താമസ് ടിങ്ടോറിയസ് എന്നാണ് ശാസ്ത്രനാമം.വിത്തിൽ 30-35 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു. റാബിവിളക്കാലത്ത് മഴയെ ആശ്രയിച്ചാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ശരാശരി ഉൽപ്പാദനം ഹെക്ടറിന് 600-650 കിലോഗ്രാമാണ്. എണ്ണ ഭക്ഷ്യാവശ്യ
ത്തിനു പുറമേ സോപ്പ്, പെയിൻറ്, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവ നിർമിക്കാനുംഉപയോഗിക്കുന്നു. പുഷ്പദളങ്ങളിൽ നിന്നും തുണിക്കും ഭക്ഷണപദാർഥങ്ങൾക്കും നിറം ലഭിക്കുന്ന മഞ്ഞ നിറമുളള ചായം കൊടുക്കാൻ മുൻകാലങ്ങളിൽ വ്യാപകമായി  ഉപയോഗിച്ചിരുന്നു.കൃത്രിമമായി നിർമിക്കുന്ന ചായങ്ങളുടെ ഉപയോഗം 19-ാം നൂററാണ്ടിന്റെ പൂർവാർധത്തിൽ വ്യാപകമായതോടെ സാഫ്ളവർ
ചായത്തിന്റെ ഉൽപ്പാദനവും ഉപയോഗവും ഗണ്യമായി കുറഞ്ഞു. ഇപ്പോൾ ഈ വിള പ്രധാനമായും കൃഷി ചെയ്യുന്നത് എണ്ണയ്ക്കു വേണ്ടിയാണ്. വെളുപ്പുനിറമുളള വിത്തിന് കട്ടികൂടിയ പുറന്തോടുണ്ട്. വിത്തിൻറെ പുറന്തോട് നീക്കിയശേഷം എണ്ണ ആട്ടിയെടുക്കുന്നു. പിണ്ണാക്ക് കാലിത്തീററയായി ഉപയോഗിക്കുന്നു. പുറന്തോട് നീക്കാതെ എണ്ണയാട്ടുമ്പോൾ ലഭിക്കുന്ന പിണ്ണാക്ക് ജൈവവളമായിട്ടാണ് ഉപയോഗിക്കുക. പുരാതനകാലം മുതൽ അലങ്കാരച്ചെടിയായി വളർത്തിയിരുന്ന സൂര്യകാന്തി ഭക്ഷ്യഎണ്ണ വിളയായി
ഇന്ത്യയിൽ കൃഷി ചെയ്യാൻ തുടങ്ങിയത് 1960കളിലാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൂര്യകാന്തി ഒരു മുഖ്യ എണ്ണക്കുരുവിളയായി സ്ഥാനം ഉറപ്പിച്ചു. മഹാരാഷ്ട്ര, കർണാടകം എന്നീ
സംസ്ഥാനങ്ങളിലാണ് കൂടുതൽ കൃഷി, ആന്ധ(പദേശിലും തമിഴ് നാട്ടിലും ചെറിയ തോതിൽ കൃഷിയുണ്ട്. അധിക മഴ കൃഷിക്ക് യോജിച്ചതല്ല.പൂവിടുമ്പോഴും വിത്തുവളർച്ചയുടെ ഘട്ടത്തിലും പ്രത്യേകിച്ചും മഴ അധികമായാൽ, ഉൽപ്പാദനം കുറയും. ഹീലിയാന്തസ് ആനസ് എന്ന ശാസ്ത്ര നാമമുളള സൂര്യകാന്തി കമ്പോസിറേറ കുടുംബത്തിലെ അംഗമാണ്. റഷ്യയിൽ നിന്നും കാനഡയിൽ ഹീലിയാന്തസ് ആനസ് നിന്നും കൊണ്ടു വന്ന ഇനങ്ങളാണ് ഇന്ത്യയിൽ ആദ്യമായി കൃഷി ചെയ്തു തുടങ്ങിയത്. മൂപ്പു കുറഞ്ഞ, 80 ദിവസം കൊണ്ടു വിളവെടുക്കാവുന്ന, കുറിയ ഇനമായ “മോർഡൻ' പ്രചാരത്തിൽ മുന്നിലാണ്.ഇപ്പോൾ വിവിധ സങ്കരഇനങ്ങളും കൃഷി ചെയ്യപ്പെടുന്നുണ്ട്. ഹെക്ടറിന് 600-800കിലോഗ്രാം വിളവ് ലഭിക്കും. വിത്തിൽ 40-45 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു. തേനീച്ചയും ഷട്പദങ്ങളും മുഖേനയാണ് പരാഗണം നടക്കുന്നത്. പരാഗവാഹികളായ പ്രാണി കൾ വേണ്ടെതയില്ലെങ്കിൽ ഉൽപ്പാദനം കുറയും. ഇത്തരം സാഹചര്യങ്ങളിൽ കൃത്രിമ പരാഗണത്തി ലൂടെ ഉൽപ്പാദനം വർധിപ്പിക്കാം. പുഷ്പ പ്രതലം
വൃത്തിയുള്ള തുണി കൊണ്ടു തിരുമ്മിയോ സമീപത്തെ രണ്ടു പുഷ്പങ്ങൾ തമ്മിൽ മൃദുവായി ഉരസിയോ പരാഗണം ഉറപ്പാക്കാം. വിളഞ്ഞുവരുന്ന വിത്ത് പക്ഷികൾക്ക് ഇഷ്ടാഹാരമാകയാൽ വിളവെടുപ്പിന് ഒരു മാസം മുമ്പു മുതൽ പക്ഷികളെ ആട്ടിയകററാൻ നടപടികൾ സ്വീകരിക്കേണ്ടി വരും. സോയാപയർ കൃഷി ഇന്ത്യയിൽ വ്യാപകമായത് അടുത്ത കാലത്താണ്. കൃഷി വിസ്തൃതി 1981-82 ലെ 0.48 ദശലക്ഷം ഹെക്ടറിൽ നിന്ന് 1996-97 ൽ 5.2 ദശലക്ഷം ഹെക്ടർ ആയി വർധിച്ചെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശ്,ഉത്തർപ്രദേശ്, മഹാരാഷ്ട്, രാജസ്ഥാൻ എന്നിവയാണ് മുഖ്യ ഉൽപ്പാദക സംസ്ഥാനങ്ങൾ, ഫാബേസി കുടുംബത്തിലെ അംഗമായ സോയാപയറിൻറെ ശാസ്ത്രനാമം
ഗ്ഗസിൻ മാക്സസ് എന്നാണ്. ചൈനയാണ് ഈ വിളകളുടെ ജന്മദേശം. ധാരാളംശാഖകളോടുകൂടിയ കുറിയ സസ്യമാണ് സോയാപയർ. മൂന്നു നാലു മാസം കൊണ്ടുമൂപ്പെത്തുന്നവയാണ് മിക്ക ഇനങ്ങളും. ഇന്ത്യയിലെ ശരാശരി ഉൽപ്പാദനം ഹെക്ടറിന് ഒരു ടണ്ണാണ്. വിത്തിൽ 40-42 ശതമാനം പ്രോട്ടീനും 20-22 ശതമാനം എണ്ണയും അടങ്ങിയിരിക്കുന്നു. വിത്ത് സോയാപാൽ, സോയാമാവ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. എണ്ണ ഭക്ഷ്യാവശ്യത്തിനു പുറമേ സോപ്പ്, പെയിൻറ്, അച്ചടി,മഷി എന്നിവ യുടെ നിർമാണത്തിനും ഉപയോഗിക്കുന്നു.ഗുയീസോഷ്യ അബിസ്സിനിക്ക് എന്ന ശാസ്ത്രനാമമുള്ള നെഗർ കമ്പോസിറേറ സസ്യകുടുംബത്തിലെ അംഗമാണ്. ഒറീസ്സ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മൂന്നര നാലു മാസം കൊണ്ടു മൂപ്പെത്തുന്നവയാണ് മിക്ക ഇനങ്ങളും. ശരാശരി വിളവ് ഹെക്ടറിന് 300 കിലോഗ്രാം വരും. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചാൽ
ഹെക്ടറിന് 1000 കിലോഗ്രാം വരെ വിളവ് ലഭിക്കുമെന്നു കണ്ടിട്ടുണ്ട്. അധികോൽപ്പാദനശേഷിയും കീട-രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഉളള ഇനങ്ങൾ ഉരുത്തിരിച്ചെടുക്കാനുളള ശ്രമങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്. വിത്തിൽ 40-42,ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു. എണ്ണ ഭക്ഷ്യാവശ്യത്തിനാണ് മുഖ്യമായും ഉപയോഗിക്കുന്നത്. സോപ്പ്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണത്തിനും എണ്ണ ഉപയോഗിക്കുന്നു. പിണ്ണാക്ക് കാലിത്തീററയായും ജൈവവളമായും വിളകളാണ് ആവണക്ക് ലിൻസീഡ് (ചെറുചണ) എന്നിവ.

ഭക്ഷ്യതര എണ്ണക്കുരുവിളകൾ

പുരാതനകാലം മുതൽ ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന ഭക്ഷ്യതര എണ്ണക്കുരു വിളയാണ് ആവണക്ക് ഉപയോഗിക്കുന്നുണ്ട്.സംസ്‌കൃത ഗ്രന്ഥങ്ങളിൽ ഇവയെ സംബന്ധിച്ച് പരാമർശങ്ങളുണ്ട്. ആവണക്ക് ഇന്ത്യയിൽ ജന്മമെടുത്തെന്നും ലിൻസീഡ് ആര്യൻമാർ ഇന്ത്യയിലെത്തിച്ചെന്നുമുള്ള വാദഗതികൾ നിലനിൽക്കുന്നു.
ആവണക്കിന്റെ ഉൽപ്പാദനത്തിൽ ലോകരാഷ്ട്രടങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗുജാറത്ത്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, കർണാടകം എന്നീ സംസ്ഥാനങ്ങളിലാണ് കൃ ഷിയധികവും. യൂഫോർബിയേസി കുടുംബത്തിലെ അംഗമായ ആവണക്കിന്റെ ശാസ്ത്രനാമാ റിസിനസ് കമ്മ്യൂണിസ് എന്നാണ്. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളിൽ ചിലത് 8-9 മാസം വരെ വിളദൈർഘ്യം
ഉളളവയാണ്. ധാരാളം ശാഖകൾ പുറപ്പെടുവിക്കുന്ന ചെടിയുടെ
(പധാന തണ്ടും ശാഖകളും പൂക്കുലകളിൽ അവസാനിക്കുന്നു.പൂക്കുലകളിൽ ആൺപൂക്കളും പെൺപൂക്കളും വെവ്വേറെയായി ഉൽപ്പാദനക്ഷമതയിലും കാണപ്പെടുന്നു. വിളദൈർഘ്യ റിസിനസ് കമ്മ്യൂണിസ് വ്യത്യസ്തത പുലർത്തുന്ന നിരവധി ഇനങ്ങൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ ശരാശരി ഉൽപ്പാദനം ഹെക്ടറിന് 1200 കിലോഗ്രാം ആണ്, മെച്ചപ്പെട്ട ഇനങ്ങൾ നനച്ചു കൃഷി ചെയ്താൽ ഇതിന്റെ ഇരട്ടിയിലധികം വിളവ് ലഭിക്കും. വിത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ ഇനങ്ങൾക്കനുസരിച്ച് 42 മുതൽ 50 ശതമാനം വരെയാണ്.
അഞ്ചു മാസത്തിനുളളിൽ വിളവെടുപ്പു പൂർത്തിയാവുന്ന ഹസ്വകാല ഇനമായ'അരുണ' 1970-ൽ പുറത്തിറക്കുന്നതുവരെ ഏഴു മുതൽ ഒൻപതുമാസം വരെ വിള ദൈർഘ്യമുളള ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്, മെച്ചപ്പെട്ട വിളവും(ഹെക്ടറിന് 2000-2500 കിലോഗ്രാം) വിവിധ സാഹചര്യങ്ങളോടുളള ഇണക്കവുംമൂലം അരുണ ആവണക്കു കൃഷിക്കാരുടെ പ്രിയ ഇനമായി മാറി. ഭാഗ്യ, സൗഭാഗ്യ എന്നീ ഇനങ്ങൾ 1974-ൽ ആണ് പുറത്തിറക്കിയത്. ഇവയും മൂപ്പുകുറഞ്ഞതും അധികോൽപ്പാദനം തരുന്നവയുമാണ്. പിൽക്കാലത്ത് നിരവധി ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. ഇവയിൽ ചില സങ്കര ഇനങ്ങളും ഉൾപ്പെടുന്നു. അധികോൽപ്പാദനശേഷിയും മൂപ്പു കുറവും വിളയുമ്പോൾ പൊട്ടിത്തെറിക്കാത്ത കായ്കളോടു കൂടിയതും രോഗ-കീട പ്രതിരോധ ശേഷിയുളളതുമായ ഇനങ്ങൾ വികസിപ്പി ച്ചെടുക്കാനുളള ശ്രമങ്ങൾ തുടരുന്നു.നേഹകതൈലം (lubricant) എന്ന നിലയിലാണ് ആവണക്കെണ്ണ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. വേഗം ഉണങ്ങുന്ന ആവണക്കെണ്ണ പെയിൻറ് വാർണിഷ് എന്നിവയുടെ നിർമാണത്തിന് വ്യാപകമായി വിനിയോഗിക്കപ്പെടുന്നു.സോപ്പ്, സൗന്ദര്യവർധക വസ്തുക്കൾ, ബേക്ക് ഫ്ളൂയിഡ് എന്നിവയുടെ നിർമാണ
ത്തിനും എണ്ണ ഉപയോഗിക്കുന്നു. ടർക്കി എണ്ണ എന്നറിയപ്പെടുന്ന ഗന്ധകം ചേർത്ത ആവണക്കെണ്ണ തുണികൾ ചായം മുക്കുവാനും അച്ചടിമഷി നിർമാണത്തിനും തുകൽ വ്യവസായത്തിനും ഉപയോഗിക്കുന്നു. എണ്ണയ്ക്ക് ഔഷധഗുണമുണ്ട്.
ആവണക്കെണ്ണയുടെ വിരേചകഗുണം പണ്ടുകാലം മുതൽക്കേ പ്രസിദ്ധമാണ്. മുടി വളർച്ചയ്ക്ക് തലയിൽ പുരട്ടാനും ത്വഗ്രോഗങ്ങളുടെ ചികിത്സയ്ക്ക് പുറമേ ലേപനത്തിനും എണ്ണ നല്ലതാണ്. പിണ്ണാക്ക് മെച്ചപ്പെട്ട വളമാണ്.എണ്ണയും ലിനൻ വസ്ത്രങ്ങൾ നെയ്യുന്നതിനുളള ഫ്ളാക്സ് നാരും നൽകുന്ന വിളയാണ് ലിൻ സീഡ് (ചെറുചണ്). ഉഷ്ണമേഖലാ രാജ്യങ്ങളിൽ എണ്ണവിളയായും മിതശീതോഷ്ണ മേഖലയിൽ നാരുവിളയായുമാണ് ഇതു കൃഷി ചെയ്യുന്നത്. എണ്ണയ്ക്ക വേണ്ടിയാണ് ഇന്ത്യയിലെ കൃഷി. എത്യോപ്യയാണ് ഈ വിളയുടെ ജന്മ ദേശം എന്നാണ് നിഗമനം. ലിനേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ വിളയുടെ ശാസ്ത്രനാമം ലനം യൂസിററാററിസ്സിമം എന്നാണ്. ലോകരാഷ്ടങ്ങളിൽ ലിൻസീഡ് ഉൽപ്പാദനത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര,ബിഹാർ, രാജസ്ഥാൻ, കർണാടകം,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങ ചെറുചണളിൽ ലിൻസീഡ് കൃഷി വ്യാപകമാണ്. മഴയെ ആശ്രയിച്ചുളള കൃഷിയാണധികവും അതുകൊണ്ട് ശരാശരി ഉൽപ്പാദനം ഹെക്ടറിന് 380 കിലോഗ്രാം മാത്രമാണ് അത്യുൽപ്പാദന ശേഷിയുളള അനവധി ഇനങ്ങൾ വികസിപ്പിച്ചു പുറത്തിറക്കിയിട്ടുണ്ട്.ഇവയിൽ പലതും അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 2500 മുതൽ 3000
കിലോഗ്രാം വരെ വിളവ് നൽകാൻ കഴിവുള്ളവയാണ്. മുക്ത, നീലം, ഗരിമ ശുഭ, ശ്വതി, പൂസ-2, പൂസ-3 എന്നിവ ഇവയിൽ ചിലതാണ്. മിക്ക ഇനങ്ങളും 4-5 മാസംകൊണ്ട് മൂപ്പെത്തും. വിത്തിൽ 40-45 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു. അത്യുൽപ്പാദനശേഷിയുള്ള, രോഗ-കീടപ്രതിരോധ ശേഷിയുള്ള (ഹസ്വകാലഇനങ്ങൾ ഉരുത്തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ പ്രധാനമായും പെയിൻറും വാർണിഷും നിർമിക്കാനാണുപയോഗിക്കുന്നത്.ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ പാചകത്തിനുപയോഗിക്കാറുണ്ട്. പിണ്ണാക്ക് കാലിത്തീററയായും വളമായും ഉപയോഗിക്കുന്നു. ചെടിയുടെ തണ്ടിൽനിന്നു ലഭിക്കുന്ന നാരുകൊണ്ടാണ് ലിനൻ വസ്ത്രം നിർമിക്കുന്നത്.

എണ്ണക്കുരുക്ക്യഷിയുടെ പ്രാധാന്യം

കേരളത്തിൽ പ്രധാനമായി കൃഷി ചെയ്യപ്പെടുന്ന വാർഷിക എണ്ണക്കുരു വിളകൾ നിലക്കടലയും എളളുമാണ്. ഇവയുടെ ഉൽപ്പാദനം സംസ്ഥാന ആവശ്യത്തിൻറെ ചെറിയൊരു ഭാഗം മാത്രമാകയാൽ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കേരളീയരുടെ മുഖ്യ ഭക്ഷ്യഎണ്ണ വെളിച്ചെണ്ണയാണെങ്കിലും ഇതര സസ്യ എണ്ണകളുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ കേരളത്തിൽ നിലക്കടലയുടെയും എളളിൻറയും കൃഷിയും ഉൽപ്പാദനവും ഇനിയും വർധിപ്പിക്കേണ്ടതുണ്ട്.നിലക്കടലക്ക്യഷി ഇപ്പോഴും പാലക്കാടു ജില്ലയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു. കരപ്രദേശത്ത് മഴയെ ആശ്രയിച്ചാണ് മിക്കവാറും കൃഷി ചെയ്യുന്നത്.ഇതരപ്രദേശങ്ങളിലേക്കു നിലക്കടലക്ക്യഷി കാര്യമായി വ്യാപിച്ചിട്ടില്ല. പുതിയമേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇരുപ്പുനെൽപ്പാടങ്ങളിൽ വേനൽവിളയായും തെങ്ങിൻതോപ്പുകളിൽ ഇടവിളയായും മരച്ചീനിയോടൊപ്പം സഹവിളയായും നിലക്കടല കൃഷി ചെയ്യാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ മററു പ്രദേശങ്ങളിലേക്കുള്ള വിളയുടെ പ്രവേശനം സുഗമമാവും.ഓണാട്ടുകരപ്രദേശത്തെ നെൽപ്പാടങ്ങളിൽ വേനൽവിളയായിട്ടാണ് ഏറിയ കൂറും എളള് കൃഷി ചെയ്യുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറംജില്ലകളിൽ രണ്ടാം വിളയായി കരപ്രദേശങ്ങളിലും ഗണ്യമായ തോതിൽ കൃഷി ചെയ്യപ്പെടുന്നു. കഴിഞ്ഞ അരനൂററാണ്ടിൽ എള്ളിൻറ കൃഷിസ്ഥലവിസ്തൃതിയും ഉൽപ്പാദനവും ഗണ്യമായ തോതിൽ കുറഞ്ഞതായി സ്ഥിതിവിവരക്കണക്കുകൾ
വ്യക്തമാക്കുന്നു. ഇത് ആശങ്കാജനകമായ വസ്തുതയാണ്. കൂടുതൽ ഉൽപ്പാദനശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും മെച്ചപ്പെട്ട ഉൽപ്പാദനം ലഭിക്കാനാവശ്യമായ ശാസ്ത്രീയ കൃഷിമുറകൾ അനുവർത്തിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പരമ്പരാഗതമായി കൃഷി ചെയ്യുന്ന പരദശങ്ങളിൽ പോലും കൃഷി നിലനിർത്താനാവൂ എന്നതാണ് ഇന്നത്തെ അവസ്ഥ. മററുപ്രദേശങ്ങളിൽ നെൽപ്പാടങ്ങളിൽ വേനൽവിളയായും തെങ്ങിൻതോപ്പുകളിൽ രണ്ടാം. വിളക്കാലത്തും ക്യഷി ചെയ്യാനുളള സാധ്യതകൾ പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.

References
Pest Control in groundnut (1973) Ed: Susan D. Feakin, Centre for Overseas
Pest Research, London.
Oilseed Production (1985). Ed: H.C. Srivastava, S. Bhaskaran, Bhartendu
Vatsya and K.K.G. Menon, Oxford and IBH Publishing Co., New Delhi,
Groundnut (1988). Ed. P.S Reddy, Indian Council of Agricultural Research
New Delhi.
Oilseeds and oil milling in India, (1990), K.T. Acharya, Oxford and IBH Publishing
Co., New Delhi.
Package of Practices Recommendations 'Crops' 1996. Kerala Agricultural
University, Directorate of Extension, Mannuthy.
Tropical Crops-Dicotyledons (1968) J.W Purseglove, Longman, London.
കടപ്പാട് :കാർഷിക വിജ്ഞാനം

 

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate