Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / വാഴയുടെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വാഴയുടെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗം

വാഴ കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വാഴയിലെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗം

വാഴ കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വാഴയിലെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗം. കുലയ്ക്കാനായ വാഴ വരെ ഈ രീതിയില്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്താറുണ്ട്. ബഞ്ചിടോപ്പ് വൈറസാണ് നാക്കടപ്പിന് കാരണം. ഈ വൈറസിനെ തുരത്താനുള്ള മാര്‍ഗങ്ങളിതാ.

1. കുറുനാമ്പ് വന്ന വാഴകള്‍ നിശേഷം നശിപ്പിച്ചു കളയുകയാണ് ഏക മാര്‍ഗം. വെട്ടിക്കളയുന്ന വാഴയുടെ നടുവില്‍ അല്‍പ്പം മണ്ണെണ്ണ ഒഴിച്ചാല്‍ അവ പൂര്‍ണമായും നശിച്ചു കൊള്ളും. അല്ലെങ്കില്‍ പുതിയ വാഴക്കന്നുകള്‍ ഉണ്ടാകുകയും അടുത്ത വാഴകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും.

2. കുറുനാമ്പ് രോഗം വരാതിരിക്കാന്‍ വാഴക്കന്നിന്റെ ചുവടുഭാഗം തിളപ്പിച്ച വെള്ളത്തില്‍ ഒരു മിനിറ്റ് വെക്കുക. നാടന്‍ പശുവിന്റെ പച്ചച്ചാണക കുഴമ്പില്‍ മുക്കിവെയ്ക്കുന്നതും ഫലം ചെയ്യും. ഈ രീതികളിലൂടെ ബഞ്ചിടോപ്പ് വൈറസിനെ നശിപ്പിക്കാം.

3. കന്ന് നടുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചും നാക്കടപ്പ് രോഗമകറ്റാം. കുഴി എടുക്കുമ്പോള്‍ കുമ്മായം ചേര്‍ത്ത് കുഴി തയാറാക്കണം. വൈറസിനെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.

4. നടുമ്പോള്‍ കന്ന് ഒന്നിന് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് എന്ന കണക്കിന് കുഴിയില്‍ നിറയ്ക്കുക. പിന്നീടു നടത്തുന്ന വളപ്രയോഗത്തോടൊപ്പം വേപ്പിന്‍പ്പിണ്ണാക്ക് ചേര്‍ക്കുന്നതും മണ്ണിലൂടെയുള്ള രോഗങ്ങളെയും തടയാന്‍ സഹായിക്കും.

3.14285714286
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top