Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ചെറിയുടെ സംസ്കരണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെറിയുടെ സംസ്കരണം

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെറി നന്നായി കായ്‌ഫലം തരുമെങ്കിലും ഇത് സംസ്‌ക്കരിച്ചു എടുക്കുന്നതിലുള്ള അജ്ഞതയും ബുദ്ദിമുട്ടും ആലോചിച്ചു ആരും ഇതിനായി ബുദ്ദിമുട്ടാറില്ല. വളരെ എളുപ്പമാണ് ചെറി സംസ്കരണം അല്പം ശ്രദ്ധയും സമയവും ഉണ്ടെങ്കിൽ വരുമാനവും നൽകും.


നല്ല മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്ത് നെടുകെ കീറി അകത്തെ വിത്ത് നീക്കണം അല്ലെങ്കിൽ വിത്ത് നീക്കം ചെയ്യാതെ ചെറിപ്പഴത്തിൽ ചെറിയകമ്പുകൊണ്ടു കുത്തി ദ്വാരങ്ങൾ ഉണ്ടാക്കിക്കുകയും ചെയ്യാം ചെറി സ്വീറ് ചെറിയാക്കുമ്പോൾ വിത്തുകൾക്ക് കൈപ്പുരുചി അനുഭവപ്പെട്ടേക്കാം എന്നുള്ളതുകൊണ്ടാണ് വിത്തുകൾ നീക്കണം എന്ന് പറയുന്നത്. അതിനു ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ 15 ഗ്രാം ചുണ്ണാമ്പ് ചേര്‍ത്ത് കലക്കിതെളി ഊറ്റിയെടുക്കണം. ഒരു ലിറ്റര്‍ തെളിനീരില്‍ 80 ഗ്രാം കറിയുപ്പ് ചേര്‍ക്കാം. ഈ ലായനിയില്‍ കുരു മാറ്റിയ കായകള്‍ എട്ട് മുതൽപത്തു മണിക്കൂര്‍ വരെ ഇട്ട്‌വെക്കണം. കായ്കളിലെ കറ കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് . ഇതില്‍ നിന്ന് ആവശ്യത്തിന് പഴങ്ങളെടുത്ത് മൂന്നുനാലു തവണ നന്നായി കഴുകണം. പിന്നീട് കിഴി കെട്ടി തിളയ്ക്കുന്ന വെള്ളത്തില്‍ അഞ്ചു മിനിറ്റ് മുക്കിവെക്കാം. പഴങ്ങൾ മൃദുവാകുന്നതിനാണ് ഇങ്ങനെ ചെയ്യന്നത്. പിന്നീട് ഒരു ലിറ്റര്‍ വെള്ളത്തില്‍ അര കിലോഗ്രാം പഞ്ചസാര ഇട്ട് ലയിപ്പിച്ചതില്‍ കായകളിട്ട് രണ്ട് മിനിറ്റ് തിളപ്പിക്കണം.അടുത്ത ദിവസം ഇതേ പഴ ലായനിയില്‍ 100 ഗ്രാം പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് ഇതിലേക്ക് കായകള്‍ ഇടാം. അഞ്ചാറ് ദിവസം ഈ പ്രക്രിയ ആവര്‍ത്തിക്കണം.അതിനുശേഷം കായ്കൾ വെയിലത്ത് ഉണക്കി പാക്ക് ചെയ്തു സൂക്ഷിക്കാം.

1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top