Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രാമച്ചം

രാമച്ചം വിഖ്യാതമായ ഒരു ഇന്ത്യന്‍ പുല്ലിനമാണ് രാമച്ചം. വനമേഖലയിലെ പുല്‍മേടുകളില്‍ കണ്ടുവരുന്നവയാണെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളതിനാല്‍ തോട്ടങ്ങളായും വളര്‍ത്തിവരുന്നുണ്ട്. മണ്ണൊലിപ്പു തടയാന്‍ പറ്റിയ നല്ലൊരു സസ്യമാണിത്. വെറ്റിവെരിയ സിസനോയിഡെസ്(Vetiveria Zizanoides (Lin.) Nash.) എന്നാണ് രാമച്ചത്തിന്റെ ശാസ്ത്രനാമം. വെറ്റിവെര്‍ (Vetiver) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു.
ഒരു മീറ്ററില്‍ താഴെ മാത്രം ഉയരത്തില്‍ വളരുന്ന പുല്ലിന്റെ വേരുകളില്‍ വാസനതൈലം അടങ്ങിയിട്ടുണ്ട്. വളരെ സമൃദ്ധമായി വളരുന്ന ഈ നാരുവേരുപടലമാണ് ഔഷധമായും കരകൗശലവസ്തുവായും ഉപയോഗിക്കുന്നത്. രാമച്ചവേരുകൊണ്ടുള്ള വിശറി വിഖ്യാതമാണ്. ഇതുകൂടാതെ ചെരുപ്പ്, തൊപ്പി, തലയിണ, പായ, മെത്ത, തട്ടി, കര്‍ട്ടനുകള്‍ , കാര്‍കുഷ്യനുകള്‍ , സീറ്റ് കവറുകള്‍ തുടങ്ങിയ വിവിധ തരം ഉല്‍പന്നങ്ങളും രാമച്ച വേരു കൊണ്ട് ഉണ്ടാക്കുന്നു. വിദേശവിപണികളെ ലക്ഷ്യംവെയ്ക്കുന്ന ഈ ഉല്പന്നങ്ങള്‍ക്ക് നല്ല വിലയാണ്. വേരുവാറ്റി ശേഖരിക്കുന്ന തൈലത്തിനും അന്താരാഷ്ട്രാ പ്രശസ്തിയും വിലയുമുണ്ട്. മറ്റു പുല്‍ച്ചെടികളെപ്പോലെ മാതൃസസ്യത്തില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുന്ന ചെറുതൈകള്‍ നട്ട് പുനരുല്പാദനം നടത്താം. വളക്കൂറുള്ള പുഴയോരമണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top