നല്ല ഭംഗിയും തണലും വിരിക്കാന്‍ വീട്ടുമുറ്റത്തൊരു മള്‍ബറി സങ്കല്‍പ്പിച്ചു നോക്കൂ.. ചെറിയ പൊക്കത്തിലും നല്ല ഉയരത്തിലും വളരുന്ന വിവിധയിനം മള്‍ബറികളുണ്ട്. എത്ര ഉയരത്തിലാണെങ്കിലും കായകള്‍ ശേഖരിക്കാന്‍ എളുപ്പമാണെന്നതാണ് മള്‍ബറിയുടെ പ്രത്യേകത. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലയോരങ്ങളിലും സമതലപ്രദേശങ്ങളിലും തണല്‍ മരം പോലെ ഇവയെ നട്ടുവളര്‍ത്താം. ഏതു കാലാവസ്ഥയിലും വളരും. വേനല്‍ക്കാലത്ത് എപ്പോഴും കായ്കള്‍ ഉണ്ടാവുന്ന മള്‍ബറി ചെടികള്‍ ചെറുപക്ഷികളുടെ ഇഷ്ട താവളമാണ്. മള്‍ബറിയുടെ കായ്കള്‍ വിളഞ്ഞ് പാകമാകുമ്പോള്‍ ചുവപ്പുകലര്‍ന്ന കറുപ്പ് നിറമാകും. ഭക്ഷ്യയോഗ്യമായ കായ്കള്‍ക്ക് നല്ല മാധുര്യമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണത്തിനും പഴങ്ങള്‍ ഉപയോഗിക്കാം. കൃഷി രീതി മള്‍ബറി കൃഷിചെയ്യാന്‍ ആദ്യം ചെടിയുടെ ചെറുകമ്പുകള്‍ ശേഖരിക്കുകയാണ് വേണ്ടത്. നടാന്‍ പറ്റിയ കമ്പ് മുറിച്ചെടുത്ത് അത് മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ച ചെറുകൂടകളില്‍ നിറച്ച് കുഴിച്ച് വയ്ക്കണം. രണ്ടാഴ്ചയോടെ കമ്പുകളില്‍ പുതുവേരുകള്‍ ഉണ്ടായി തളിരിലകള്‍ രൂപപ്പെടും. അതോടെ കമ്പ് തോട്ടത്തിലേക്കോ മുറ്റത്തേക്കോ മാറ്റിനടാവുന്നതാണ്. തൈകള്‍ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ നടുന്നത് അത്ര നല്ലതല്ല. വേനല്‍കാലത്ത് കൃത്യമായ നനവ് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കുകയും വേണം. അല്പം വലുതായി കഴിഞ്ഞാല്‍ പിന്നെ കാര്യമായ പരിചരണത്തിന്റെ ആവശ്യമില്ല. മൂന്നു വര്‍ഷം കൊണ്ട് ഇവ ഫലം തന്നു തുടങ്ങും. രാസവളങ്ങളൊന്നും തന്നെ കൊടുക്കേണ്ട ആവശ്യമില്ല. പറയത്തക്ക കീടബാധകളും മള്‍ബറിയെ ബാധിക്കില്ല. ഇല ചുരുട്ടി പുഴുവിന്റെ ആക്രമണമാണ് ആകെ മള്‍ബറിയെ ബാധിക്കുന്നത്. അവയെ ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയോ, കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ് മള്‍ബറി കൃഷി. ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കിളികളെ ആകര്‍ഷിക്കാനും ഇവ തോട്ടത്തില്‍ ഉള്‍പ്പെടുത്താം. ഗാര്‍ഡനിംഗില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മള്‍ബറി ചെടി ഇഷ്ടമാകും....
അവസാനം പരിഷ്കരിച്ചത് : 2/15/2020