മഞ്ഞള്‍ നട്ട് ഏഴു മുതൽ ഒമ്പതു മാസത്തെ വരെ വളർച്ചക്കുശേഷം വിളവെടുക്കാം.വിളവെടുപ്പ് നേരത്തേയോ വൈകിയോ ആയാൽ വിളവ്കുറയാനിടയുണ്ട്. വിളവെടുപ്പിന് പാകമാകുമ്പോൾ ഇലകളും തണ്ടുകളും മഞ്ഞളിഞ്ഞ് ഉണങ്ങുകയും തണ്ടുകൾ ചരിഞ്ഞുവീഴുകയും ചെയ്യും.വാരത്തിന്റെ അരിക് മുതൽ താഴ്ത്തി കിളച്ച് മണ്ണിളക്കിയാണ് മഞ്ഞൾശേഖരിക്കുന്നത്. കിളക്കുമ്പോൾ കാണ്ഡത്തിന് മുറിവോ ചതവോ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉറപ്പില്ലാത്ത മണ്ണാണെങ്കിൽ നിലം ഉഴുതുമറിച്ചിട്ടാൽകാണ്ഡംപെറുക്കിയെടുക്കാം. ആദ്യത്തെ ചാൽ ഇഴുമ്പോൾ അവശേഷിക്കുന്ന മഞ്ഞള്‍ മണ്‍വെട്ടിയോ പിക്കാസോ കൊണ്ട് കിളക്കേണ്ടിവരും.മഞ്ഞൾ ശേഖരിച്ചശേഷം അവയോടൊട്ടി നിൽക്കുന്ന മണ്ണും കല്ലും തട്ടിമാറ്റി വേരുകൾ നീക്കം ചെയ്തശേഷം വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. പിന്നീട് തള്ളയും പിള്ളയും വേർപെടുത്തി വിത്താവശ്യത്തിന് മാത്രമായി പ്രത്യേകം സംഭരിക്കുന്നു. ബാക്കിയുള്ള മഞ്ഞള്‍ സംസ്കരിച്ചെടുക്കണം.
അവസാനം പരിഷ്കരിച്ചത് : 7/27/2020