Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / പാൽ കൂണിന് ചകിരിചോർ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പാൽ കൂണിന് ചകിരിചോർ

പാൽ കൂൺ കൃഷി ചെയ്യാനുള്ള എളുപ്പവഴികൾ

വൈക്കോലിന് വില കൂടുന്ന സാഹചര്യത്തിൽ ഒരു പകരക്കാരനായി ചകിരിച്ചോറ് പാൽ കൂണിന് നല്ലതാണ്. വൈക്കോലിനേക്കാൾ അനായാസകരമായി കൃഷി ചെയ്യാം എന്നതിലുപരി ഇരട്ടി ആദായം നേടാനും ഈ കൃഷിരീതി ഉതകുന്നു. ബ്രിക്കറ്റുകളായി വിൽപനയ്ക്ക് വച്ചിരിക്കുന്ന കൊക്കോപിറ്റ് വാങ്ങി 2 - 4 മണിക്കൂർ വെള്ളത്തിൽ നിന്നെടുത്ത് 50-60 % ഈർപ്പമാകുന്നതുവരെ വെയിലത്ത് നിരത്തിയിടുക.ഈ കൊക്കോപിറ്റിൽ 40-50 % ജൈവമിശിതം കൂട്ടി കലർത്തി ഒരു മണിക്കൂർ ആവിയിൽ അണു നശിക രണം ചെയ്യുക. അണു നശികരണം ചെയ്ത മാധ്യമം തണുത്ത ശേഷം 3 കിലോയ്ക്ക് 150-200 ഗ്രാം കൂൺ വിത്ത് എന്ന അളവിൽ കലർത്തി 45 x 35 സെന്റിമീറ്റർ വലിപ്പമുള്ള പോളിത്തീൻ ബാഗുകളിൽ നിറച്ച് വായു സഞ്ചാരവും 28-30 ഡിഗ്രി സെന്റി ഗ്രേഡ് ചൂടുമുള്ള മുറിയിൽ വയ്ക്കേണ്ടതാണ്.

30-35 ദിവസങ്ങൾക്കുള്ളിൽ കൂൺ തന്തുകൾ ബെഡുകളിൽ പൂർണമായും വ്യാപിക്കും അതിനു ശേഷം മണൽ,മണ്ണ്, മണ്ണിര കമ്പോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിൽ 2% കാ സ്യം കാർബണേറ്റ് ചേർത്തിളക്കി അണു നശീകരണം ചെയ്ത് ഒരിഞ്ചു കനത്തിൽ കേസിങ്ങ് ചെയ്തു വയ്ക്കുക. പത്തു പതിനഞ്ചു ദിവസത്തിനു ശേഷം കൂൺ മുകുളങ്ങൾ വന്നു തുടങ്ങും. അഞ്ച് - ഏഴു ദിവസങ്ങൾക്കുള്ളിൽ കൂൺ വിളവെടുക്കാം ആദ്യ വിളവിൽ തന്നെ 750 ഗ്രാം മുതൽ 1250 ഗ്രാം പാൽ കൂൺ ലഭിക്കും. ആദ്യ വിളവെടുപ്പിനു ശേഷം ബെഡുകൾ ശുദ്ധിയാക്കി കഴിഞ്ഞ മുകുളങ്ങൾ മാറ്റി വിണ്ടും അമർത്തി വയ്ക്കുക 10-15 ദിവസങ്ങൾക്കു ശേഷം മൂന്നാം വിളവെടുപ്പും നടത്താം.

ജിൻസ്.റ്റി.ജെ

3.16666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top