Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / പപ്പായ കൃഷി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പപ്പായ കൃഷി

ആദായം നേടാൻ പപ്പായ കൃഷി

എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മര്ദംജ, കുടല്പ്പുണ്ണ്‍ , തുടങ്ങിയ അസുഖമുള്ളവര്ക്കും കഴിക്കാം.

നടീല്‍ രീതി :

സെലെക്ഷന്‍ -1 , സി ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് പ്രധാന ഇനങ്ങള്‍. പാകമായ പഴത്തില്‍ നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3 മാസം കഴിയുമ്പോള്‍ മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക് ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം. ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും. കര്ഷികര്‍ അഞ്ചു രൂപയ്ക്ക് വില്കുന്ന കിലോയ്ക്ക് വിപണിവില 15 മുതല്‍ 30 വരെയാകും . ഒരു മരത്തില്‍ നിന്നും വര്ഷം 1500 രൂപയ്ക്ക് കായ്കള്‍ വില്ക്കാം .
പപ്പായ നേരിട്ട് കഴികുന്നതോടൊപ്പം പപ്പായ് ജാം ടൂറി ഫ്രുട്ടി എന്നിവ നിര്മ്മി ക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കരയില്‍ നിന്നും പപ്പയിന്‍ വേര്തി്രിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്പ്പാക്കി വന്കിെട ഭക്ഷ്യ- പാനീയ നിര്മപനങ്ങള്ക്ക്ക വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട്

കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പപ്പായ, കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍ ഹൃദ്‌രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ വസ്തു പ്രോട്ടീന്‍ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ഉപയോഗമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക് പഴുത്ത പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും.
നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ ‍, വെജിറ്റബിള്‍ പെപ്‌സിന്‍ എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു
പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ ‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

 

കടപ്പാട്

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top