Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / പൊടികൈകൾ വിത്തു നടൽ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊടികൈകൾ വിത്തു നടൽ

നല്ല വിത്തും വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലവും സൂര്യപ്രകാശവും മാത്രം പോരാ കൃഷിയുടെ വിജയത്തിന് വിത്തിന്റെ വിതയ്ക്കലിനെയും നടലിനെയും കുറിച്ച് നല്ല അറിവും ഓരോ വിത്തിന്റെയും വിതയ്ക്കൽ രീതിയും അറിയണം.

നല്ല വിത്തും വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലവും സൂര്യപ്രകാശവും മാത്രം പോരാ കൃഷിയുടെ വിജയത്തിന് വിത്തിന്റെ വിതയ്ക്കലിനെയും നടലിനെയും കുറിച്ച് നല്ല അറിവും ഓരോ വിത്തിന്റെയും വിതയ്ക്കൽ രീതിയും അറിയണം. വിത്ത് മണ്ണിലിട്ടാൽ കൊണ്ടുപോകാൻ ഒട്ടേറെ ജീവികളെത്തും അവയെ പറ്റിച്ച് വിത്ത് മുളപ്പിച്ച് വളർത്തിയെടുക്കാൻ ഒട്ടേറെ ഉപായങ്ങൾ നാം അനുവർത്തിക്കാറുണ്ട് അവയിൽ ചിലതും വിത്ത് നടേണ്ടരീതിയും.
1. വിത്തുകൾ അതിന്റെ വലിപ്പത്തിന്റെ ഒന്നര ഇരട്ടി ആഴത്തിലാണ് നടേണ്ടത്. അതിലും ആഴം കൂടിയാൽ മുളച്ചുപൊന്തില്ല. കുറഞ്ഞാൽ വേര് പൊന്തിപ്പോകും.
2. വിത്തുകൾ നാടൻ ആണെങ്കിൽ ചാണകക്കുഴമ്പിൽ മുക്കാവെച്ച് നടാം പടവലം, കൈപ്പ, ചുരങ്ങഎന്നിങ്ങനെയുള്ളവ ചാണകക്കുഴമ്പിൽ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും മുക്കിവെക്കണം.
3. പയർ, വെണ്ട വിത്തുകൾ ചാണകക്കുഴമ്പിൽ മുക്കിവെച്ച് മുളപ്പിച്ചതിനുശേഷം നടാം.
4. പടവലം, കൈപ്പ, ചുരങ്ങഎന്നിങ്ങനെയുള്ളവ  മുളച്ചു പൊന്താൻ 7-14 ദിവസങ്ങളെടുക്കും. തോടിന് കട്ടിയുള്ള വിത്തുകൾ എല്ലാം അങ്ങനെയാണ്. വെള്ളരി , മത്തൻ, കുമ്പളം എന്നിവ മൂന്നു നാലു ദിവസത്തിനകം മുളയ്ക്കും.
5. വിത്ത് മണ്ണിലെത്തിയാൽ അത് ഉറുമ്പ്, ചിതൽ എന്നിവ മോഹ്ടിക്കും അതിനെ അകറ്റാൻ ചിതൽപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വിതയ്ക്കണം.
6. ചീരവിത്തുകൾ മിക്കവാറും ഉറുമ്പുതിന്നും അവയെ പറ്റിക്കാൻ അതിനോടുകൂടി വിത്തിന്റെ മുന്നിരട്ടി റവ ചേർത്ത് വിതച്ചാൽ മതി. റവ മുഴുവൻ ഉറുമ്പ തിന്നുമ്പോഴേക്കും വിത്ത് മുളച്ച് പൊന്തും.
7. വിത്ത് നടുമ്പോൾ നിലം നനയ്ക്കണം. എന്നാൽ വിത്ത് നട്ടതിനുശേഷം അധികം നനച്ചാൽ വിത്ത് ചീഞ്ഞുപോവും.
8. തവാരണകളിൽ നടുന്നവ പറിച്ചു നടണമെങ്കിൽ കുറഞ്ഞത് നാലിലയെങ്കിലും വരണം.
9. തവാരണകളിൽനിന്ന് പറിച്ചു നടുന്നതിനുമുമ്പ് നിലം നന്നായി കിളച്ചുമറിച്ച് നനച്ചിടണം അടിവളം ചേർക്കാൻ മറന്നുപോവരുകത്.
10 വൈകിട്ട് മാത്രമേ ചെടികൾ പറിച്ചു നടാവൂ. വെയിലേൽക്കുന്ന ഭാഗത്താണെങ്കിൽ തണൽ നൽകണം.


പ്രമോദ് കുമാർ വി.സി.

4.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top