অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി ആദായകരമാക്കാനുള്ള ചില പൊടിക്കൈകൾ

കൃഷി ആദായകരമാക്കാനുള്ള ചില പൊടിക്കൈകൾ

  1. ചേന, ചേമ്പ് എന്നിവ നടുമ്പോൾ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞൾ നട്ടാൽ എലിയുടെ ഉപദ്രവം കുറയും
  2. വെറ്റിലക്കൊടിയുടെ ചുവട്ടിൽ തുളസിയില വളമായി ഇട്ടാൽ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം കിട്ടും
  3. തേനീച്ചപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന കാലിൻമേൽ ഗ്രീസ് പുരട്ടിയാൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല
  4. പറമ്പിൽ മുരിങ്ങ നട്ടുവളർത്തിയാൽ പാമ്പു ശല്യം കുറയും
  5. കൃഷിയിടങ്ങളിൽ ഉറുമ്പു ശല്യം കൂടുതലായി കണ്ടാൽ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം.  പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം ലഭിക്കും.  ഉറുമ്പുകളുള്ള തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിൻ കൂട്ടിലും ഉപ്പു വിതറണം
  6. ഫലവർഗങ്ങളുടെ വിളവു കൂട്ടാൻ സാധാരണ വളങ്ങൾക്കു പുറമേ മത്സ്യാവശിഷ്ടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടിൽനിന്ന് ഒന്നരയടി മാറ്റി കുഴി കുത്തി അതിലൊഴിച്ചു കൊടുക്കണം.
  7. കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകൾ, തുണിക്കഷ്ണങ്ങൾ, തടിക്കഷ്ണങ്ങൾ, ചാക്കുകഷ്ണങ്ങൾ, ഉമി, തവിട്, പതിര്, വൈക്കോൽ, കുളത്തിലെ പായൽ, ജലസസ്യങ്ങൾ, പച്ചിലകൾ, തീപ്പെട്ടി കമ്പനിയിലെ അവശിഷ്ടങ്ങൾ, ചകിരിച്ചോറ്, തൊണ്ട്, ഓലമടൽ, പച്ചക്കറിക്കടകളിലെ അവശിഷ്ടങ്ങൾ തുടങ്ങി മണ്ണിൽ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം
  8. വഴുതന കിളിർത്തതിനുശേഷം ആഴ്ചയിലൊരുദിവസം എന്ന കണക്കിൽ ഏഴാഴ്ച തുടർച്ചയായി ചാണകമിട്ടാൽ എട്ടാം ആഴ്ച കായ് പറിക്കാം
  9. തക്കാളിയുടെ വാട്ടരോഗം തടയാൻ വഴുതനയുടെ തണ്ടിൻമേൽ ഗ്രാഫ്റ്റിങ് നടത്തിയാൽ മതി
  10. പാവൽ, പടവലം എന്നിവയുടെ പൂ കൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം തളിക്കണം
  11. പയർ നട്ട് 35 ദിവസം ആകുമ്പോൾ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂ പൊഴിച്ചിൽ നിയന്ത്രിക്കാം
  12. പയറിനു 30 ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പൻകേട് കുറയും
  13. ചീരയ്ക്കു ചാരം അധികം ഉപയോഗിക്കാൻ പാടില്ല. കൂടുതൽ ചാരം ഉപയോഗിച്ചാൽ പെട്ടെന്നു കതിരുവന്നു നശിക്കും
  14. വാഴത്തടത്തിനു ചുറ്റും ചീര നട്ടാൽ നല്ല വലുപ്പമുള്ള ചീരത്തണ്ടുകൾ ലഭിക്കും.
  15. ആട്ടിൻകാഷ്ഠവും കുമ്മായവും ചേർത്തു പൊടിച്ചു ചീരയ്ക്കു വളമിട്ടാൽ നല്ലത്.
  16. li>പശുവിന്റെ ചാണകം വെള്ളത്തിൽ കലക്കി അരിച്ച്, ആഴ്ചയിൽ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.

  17. തവിട്ടുനിറമുള്ള എട്ടുകാലികൾ, കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. ഇവയെ നിലനിർത്തണം.
  18. കോവൽ തടത്തിൽ ഉമി കരിച്ചിടുന്നതിലൂടെ കായ്ഫലം വർധിപ്പിക്കാൻ കഴിയും.
  19. പച്ചമുളകിന്റെ കടയ്ക്കൽ ശീമക്കൊന്നയിലയും ചാണകവും ചേർത്ത് പുതയിട്ടാൽ വിളവു കൂടും. കീടബാധകളിൽനിന്നു സംരക്ഷണവും ലഭിക്കും.
  20. മുളകു വിത്തു പാകുമ്പോൾ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാൽ വിത്തു നഷ്ടം ഒഴിവാക്കാം.

ജിൻസ്.റ്റി.ജെ

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate