অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നീലക്കുറിഞ്ഞി വീണ്ടും പൂത്തപ്പോൾ

നീലക്കുറിഞ്ഞി വീണ്ടും പൂത്തപ്പോൾ

നീലക്കുറിഞ്ഞി

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കൾ ഏതെന്ന് ചോദിച്ചാൽ അവ പൂക്കളാണെന്നാകും ഉത്തരം. എങ്കിൽ സൗന്ദര്യത്തിന്റെ ഓളപ്പരപ്പാണ് നീലക്കുറിഞ്ഞി മലനിരകൾ. അതെ, നീലക്കുറിഞ്ഞിവീണ്ടും പൂത്തിരിക്കുന്നു. നീണ്ട പന്ത്രണ്ടുവർഷക്കാലത്തെ ഇടവേളയ്ക്കുശേഷം പ്രളയത്തിനും മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും ശേഷം മണ്ണിനും മനസ്സിനും ആഘോഷത്തിന്റെ പുതുവർണമേകി ഒരു വനയോരം മുഴുവനും. തേനീച്ചകൾക്കും ചിത്രശലഭങ്ങൾക്കും പ്രൃതിസൗന്ദര്യാരാധകർക്കും ഇത് പൂക്കാലം. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം പൂത്ത കുറിഞ്ഞികൾ വിനോദസഞ്ചാരികളെ വൻതോതിൽ പശ്ചിമഘട്ടത്തിലെ കുറിഞ്ഞിമലയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു.
ഇത് കൂട്ടായ്മയുടെ സൗന്ദര്യം
ഒറ്റയ്ക്ക് നിന്നാൽ വലിയ സൗന്ദര്യമൊന്നും ആരുടെ മനസ്സിലും ഉണർത്താത്ത കാട്ടുകുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി എന്നാൽ കൂട്ടായിപൂത്തിറങ്ങിയാലോ അത് ഓരോ മനസ്സിലും സൗന്ദര്യത്തിരമാലകൾ തീർക്കും. വയലറ്റ് കലർന്ന നീലയാണ് അതിന്റെ അതിന്റെ യഥാർഥനിറം. സസ്യശാസ്ത്രപരമായി പറയുകയാണെങ്കിൽ അകാന്തേസിയേ കുടുംബത്തിൽപെട്ട ഇതിന്റെ ശാസ്ത്രനാമം സേ്ട്രാബിലാന്തസ് കുന്തിയാന എന്നാണ്. പൂക്കൾക്ക് ഒട്ടും മണമില്ല. പക്ഷേ, തേനിന്റെ അളവ് വളരെക്കൂടുതലാണ് അതുകൊണ്ടുതന്നെ ഇക്കാലത്ത് തേനീച്ചകളുടെ വരവും നീലക്കുറിഞ്ഞിയിൽ നിന്ന് തേൻ നുകരുന്ന ഫോർവിങ്‌സ് എന്ന ചിത്രശലഭത്തിന്റെ വിഹരിക്കലും കുറിഞ്ഞിപൂക്കുന്ന കാലങ്ങളിൽ പ്രകൃതിസ്നേഹികളുടെ കണ്ണിന് വിരുന്നൊരുന്നുന്നു. നല്ലതണുപ്പിൽ മാത്രം വളരുന്ന ചെടിയാണിത്.  ഇതിന്റെ 250-ഓളം സ്പീഷിസുകൾ ലോകമാകമാനമുണ്ട്. അതിൽ 46 ഇനങ്ങളാണ് പശ്ചിമഘട്ടത്തിലുള്ളത്.
നീലഗിരിക്കുന്നുകളിലാണ് കുറിഞ്ഞി ധാരാളം കണ്ടുവരുന്നത്. മൂന്നാറിന് പരിസരത്തും വട്ടവട, കൊട്ടക്കമ്പൂർ, കടവരി, കാന്തല്ലൂർ, കമ്പക്കല്ല്, പളനിമലകൾ, തമിഴ്‌നാട്ടിൽ കൊടൈക്കനാൽ, ഊട്ടിയിലെ മുക്കൂർത്തിമലകൾ എന്നിവിടങ്ങളിലാണ് ധാരാളമായി ഇവ പൂത്തുവരുന്നത്. പൂക്കാലം മൂന്നുമാസം നീണ്ടുനിൽക്കും. ഇതിന്റെ അവസാനകാലങ്ങളിൽ ആദിവാസികൾ ഇവയിൽനിന്ന് നേരിട്ട് തേൻ ശേഖരിക്കും.
കേരളത്തിൽ ഇടുക്കിയിലെ 3200 ഹെക്ടറോളം വരുന്ന സമുദ്രനിരപ്പിൽനിന്ന് 1532 അടി ഉയരത്തിലുള്ള ഇരവികുളം ദേശീയപാർക്കിലാണ് നീലക്കുറിഞ്ഞികൾ ധാരാളമായി പൂക്കാറ്. യുനെസേ്കായുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടെ ഇതിന് മുൻപ് 2006-ലാണ് ഇവ പൂത്തത് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  ഇതുവരെ ഒമ്പത് പൂക്കാലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചെടികൾക്ക് അരമീ്റ്ററോളം ഇയരം കാണും. എന്നാൽ കാലാവസ്ഥയിലെ വ്യത്യാസം കാരണം മൂന്നാറിൽ കാണപ്പെടുന്നതിൽനിന്ന് കാന്തലൂരിലേത് അല്പം നീളം കൂടുതലുള്ളവയാണ്. മൂന്നുമുതൽ 14 കൊല്ലം വരെയുള്ള ഇടവേളകളിലാണ് നീലക്കുറിഞ്ഞികളുടെ ജനുസ്സിലുള്ള ചെടികൾ പൂക്കാറ് ഇതിൽ  12 കൊല്ലത്തെ ഇടവേളയിലാണ് മൂന്നാറിലെ നീലക്കുറിഞ്ഞികൾ പൂക്കാറ്. ഇത് നിരീക്ഷിച്ചത്് ജർമൻകാരുടെ മൂന്നംഗ സംഘമാണ്. അതിലൊരാളായ കുന്തിന്റെ പേരിലാണ് ഇതിന്റെ ശാസ്ത്രനാമത്തിന്റെ അവസാനഭാഗം.

മികച്ച ആവാസവ്യവസ്ഥ

കുറിഞ്ഞിമലകൾ ആവാസവ്യവസഥയുടെ പ്രത്യേകത കൊണ്ടും ജനശ്രദ്ധയാകർഷിക്കുന്നതാണ്. ആപൂർവമായ സസ്യങ്ങളും പുല്ലുകളും ഔഷധങ്ങളും പക്ഷികളും ഉരഗങ്ങളും മൃഗങ്ങളും സസ്തനികളും ഷഡ്പദങ്ങളും നീലക്കുറിഞ്ഞിപുൽമേട്ടുകളിലുണ്ട്. വിനോദസഞ്ചാരം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങളും ആവാസവ്യവസഥയിൽ വരുന്നമാറ്റങ്ങളും പൂക്കളുടെ ഈ നീലസാഗരത്തെ അലോസരപ്പെടുത്തുന്നുണ്ട്. കേരള വനം വന്യജീവിവകുപ്പിനാണ് നീലക്കുറിഞ്ഞികളുടെ സംരക്ഷണച്ചുമതല. 2006-ലും അതിനുമുമ്പത്തെ സീസണിലും കുറിഞ്ഞിച്ചെടികൾ വേരോടെ പിഴുതുകൊണ്ടുപോവാൻ ചിലർ ശ്രമിച്ചിരുന്നു അതിൽപ്പിന്നെ 2006-ൽ കുറിഞ്ഞിച്ചെടികൾ പറിക്കുന്നത് നിയമംമൂലം ശിക്ഷാർഹമാക്കി. ഇതിന്റെ വേരുകൾ ചൊറിക്കും ചിരങ്ങിനും ഔഷധമായി  ഉപയോഗിക്കുന്ന ചില ആദിവാസിവിഭാഗങ്ങളുണ്ട്. അത്യന്തം പരിസ്ഥിതിപ്രാധാന്യവും വിനോദസഞ്ചാര പ്രാധാന്യവുമുള്ള ഇതിനെ നമുക്ക് സംരക്ഷിക്കാം. ഇത്തവണത്തെപൂക്കാലം കഴിഞ്ഞാൽ വീണ്ടുംമൊരു 12 വർഷം കഴിഞ്ഞുള്ള കുറിഞ്ഞിപൂക്കലിന് കണ്ണുംനട്ട് കാത്തിരിക്കാം.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate