Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തുളസി

തുളസിച്ചെടിയെ അറിയാം

മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിക്ക് സരസ്വതി ശാപം നിമിത്തം ഭൂമിയില്‍ തുളസിയെന്ന പേരില്‍ ധര്‍മജ രാജാവിന്റെ പുത്രിയായി ജനിച്ചുവെന്നും പിന്നിട് ശാപമോക്ഷം ലഭിച്ച് വൈകുണ്ഠത്തിലേക്ക് തിരിക്കുമ്പോള്‍ ദേവിയുടെ മുടി തുളസിച്ചെടിയായി മാറിയെന്നുമാണ് പത്മപുരാണത്തില്‍ പറയുന്നത്.
ഹിന്ദുവിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ഔഷധ ഗുണവുമുള്ള സസ്യമാണ് തുളസി.
പ്ളാനേറ്റെ സാമ്രാജ്യത്തിലെ ഒസിമം ജനുസ്സില്‍പ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് ഒസിമം സാങ്റ്റം എന്ന ശാസ്ത്രനാമമുള്ള നമ്മുടെ തുളസി. സംസ്‌കൃതത്തില്‍ സുരസ, ഗ്രാമ്യ, ഗൗരി, ഭുത്ഘനി, സുലഭ, ബഹുമഞ്ജരി, എന്നിങ്ങനെ ഒട്ടേറെ പേരുകളില്‍ വിളിക്കപ്പെടുന്ന തുളസി ഹിന്ദിയില്‍ തുലസി, തെലുങ്കില്‍ തുളുചി, തമിഴില്‍ തുളചി എന്നിങ്ങനെ പറയപ്പെടുന്നു.
രണ്ടുതരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലര്‍ന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു. ബെംഗളൂരുവിലെ ബയോളജിക്കല്‍ സയന്‍സസിന്റെ ദേശീയകേന്ദ്രം 2014ല്‍ നടത്തിയ ഗവേഷണങ്ങള്‍ തുളസിയെന്ന ചെടിയുടെ അദ്ഭുതസിദ്ധികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി. ആന്റി ബാക്ടീരിയലായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീഗുണങ്ങളും കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. തുളസിയില്‍ കര്‍പ്പൂരത്തോട് സാമ്യമുള്ള ബാസില്‍ കാംഫര്‍ എന്ന തൈലം അടങ്ങിയിരിക്കുന്നു.

 

കടപ്പാട്:

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top