অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൊട്ടാവാടിയുടെ ഉപയോഗം

തൊട്ടാവാടിയുടെ ഉപയോഗം

പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി . തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക.

  • ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍‍മുറിവ് ഉണങ്ങുന്നതാണ്. 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും.
  • പ്രമേഹരോഗികള്‍ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാല്‍ രോഗശമനമുണ്ടാകും.
  • സമൂലംകഴുകി അരച്ച് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും.
  • അലര്‍ജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate