Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / തക്കാളിയും കോവലും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തക്കാളിയും കോവലും

തക്കാളിയും കോവലും നന്നായി വളരാന്‍

അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി വളര്‍ത്തുന്ന രണ്ട് ഇനങ്ങളാണ് തക്കാളിയും കോവലും. നിരവധി വിഭവങ്ങള്‍ ഇവ കൊണ്ടു നാം തയാറാക്കാറുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നവയാണിവ. തക്കാളിയും കോവലും അടുക്കളത്തോട്ടത്തിലും ടെറസിലും നന്നായി വളര്‍ത്താനുള്ള ചില മാര്‍ഗങ്ങള്‍ പരിശോധിക്കാം.

തക്കാളി

തക്കാളിയുടെ ഇല ഞെട്ടില്‍ വെള്ള നിറത്തില്‍ പൂപ്പല്‍ പോലെയുള്ള കീടങ്ങള്‍ ബാധിക്കുന്നതു സ്ഥിരമാണ്. ജീവനുള്ള ഈ ശല്‍ക്ക കീടങ്ങള്‍ ചെടിയുടെ വളര്‍ച്ച മുരടിക്കും. ഇതു കാരണം കായ്ക്കല്‍ വളരെ കുറവാകും. ഇതിനെ ഇളക്കി യെടുത്ത് വിരലുകൊണ്ട് ഞെരടിയാല്‍ ചോര വിരലില്‍ പുരളുന്നതു കാണാം. ബ്രഷ് കൊണ്ട് തൂത്തുകളയുകയാണ് ഏറ്റവും എളുപ്പമുള്ള പ്രതിവിധി. ചെടി ഒടിയാതെ സ്‌പ്രേയര്‍ കൊണ്ട് വെള്ളം ചീറ്റിക്കുകയും ചെയ്യാം. വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തളിക്കുന്നതും ഫലം ചെയ്യും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍ സോപ്പ് അലിയിച്ച് ഇതിലേക്ക് 25 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ത്ത ശേഷം 25 മിലീ വേപ്പെണ്ണ കൂടി ചേര്‍ത്ത് നന്നായി ഇളക്കി അരച്ചെടുത്ത് മിശ്രിതം തയാറാക്കാം.

കോവല്‍

വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ട ദീര്‍ഘകാല വിളയാണ് കോവല്‍. പെണ്‍ കോവലുകളാണ് കായ്ക്കുന്നത് .മഴക്കാലം ആരംഭിക്കുന്ന സമയത്താണ് കോവല്‍ നടേണ്ടത്. സാധാരണയായി കോവല്‍ വളളികള്‍ മുറിച്ച് നടുകയാണ് ചെയ്യാറ്. നല്ല കോവല്‍ ആണെങ്കില്‍ വെട്ടി വിട്ട വള്ളിയില്‍ നിന്നും 3-4 വര്‍ഷത്തോളം വിളവ് ലഭിക്കും. ഇടത്തരം മൂപ്പുള്ളതും 25-30 സെ.മീ നീളമുള്ളതുമായ വള്ളികളാണ് നടാന്‍ എടുക്കേണ്ടത്. ചുവട്ടില്‍ വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കരുത്. ചെടി പടരാന്‍ തുടങ്ങുമ്പോള്‍ പന്തലിട്ട് കയറ്റി വിടണം. വേനല്‍ക്കാലത്ത് പുതയിട്ട് കൊടുക്കണം. നന്നായി നനക്കുകയും വേണം. ചെടികള്‍ നട്ട് 45 – 60 ദിവസം കൊണ്ട് പൂവിടാന്‍ തുടങ്ങും. ഇളം പരുവത്തില്‍ തന്നെ കായ്കള്‍ കറിവയ്ക്കാവുന്നതാണ്. സെന്റൊന്നിന് അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 70-80 കിലോ , എല്ലുപൊടി 500 ഗ്രാം, കപ്പലണ്ടി പിണ്ണാക്ക് രണ്ടു കിലോ ( വളളി വീശുമ്പോള്‍ ), ചാരം 500 ഗ്രാം (പൂവിടുമ്പോള്‍ ) എന്നിവ വളമായി ഉപയോഗിക്കാവുന്നതാണ്. ഇതു പോലെ പരിചരിച്ചാല്‍ കോവല്‍ നല്ല വിളവ് തരും.

courtesy : harithakeralamnews.com

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top