অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലെക്കനിസീലിയം ലെക്കാനി

ലെക്കനിസീലിയം ലെക്കാനി

ലെക്കനിസീലിയം ലെക്കാനി

ആസ്കോമൈക്കോട്ട വിഭാഗത്തില്‍പ്പെട്ട ഒരു മിത്രകുമിളയാണ് ലെക്ക-നിസീലിയം ലെക്കാനി. പച്ചക്കറികളിലും പപ്പയയിലും വൈറസ് രോഗ-ങ്ങള്‍ പരത്തുന്ന മൂഞ്ഞ, മീലിമൂട്ട, വേള്ളീച്ച എന്നീ ചെറു പ്രാണികളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു മിത്രകുമിളകളണിത്. മണ്ണില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്ന ഈ കുമിളുകള്‍ വിളകളെ ഒരു പരിധിവരെ വൈ-റസ് രോഗങ്ങളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നു.

ഈ മിത്രകുമിളിന്‍റെ ശാസ്ത്രിയനാമം  വേര്ട്ടിസീലിയം ലെക്കാനി എന്നായിരുന്നു. അത് മാറ്റി ശാസ്ത്രിയനാമം ലെക്കാനിസീലിയം ലെക്കാനി എന്നാക്കി. ഈ കുമിള്‍ മൂഞ്ഞ, മീലിമൂട്ട, വേള്ളീച്ച എന്നീ കീടങ്ങളുടെ ഉ-ള്ളില്‍ പ്രവേശിച്ച് അവിടെ വളരാനുള്ള ആവാസസ്ഥാനമാക്കി മാറ്റുന്നു. കീടങ്ങളുടെ ഉള്ളില്‍ വെളുത്ത മൈസീലിയല്‍ വളര്‍ച്ചഉണ്ടാവുകയും അ-വയെ ഉന്മൂലനം ചെയ്യുകയും അതുവഴി വൈറസ് രോഗബാധ നിയന്ത്രി-ക്കുകയും ചെയ്യുന്നു. ഈ കുമിളുകള്‍ 15-25*c ഊഷ്മാവിലും 85-90% ഈ-ര്പ്പത്തിലും നന്നായിട്ട് പ്രവര്‍ത്തിക്കുന്നു. ഹരിതഗ്രഹങ്ങളില്‍ കൂടുതല്‍ ചൂടും കുറഞ്ഞ ഈര്‍പ്പവും ഉള്ള അന്തരീക്ഷമായതുകൊണ്ട് അവിടെയുള്ള വിളകള്‍ക്ക് ലെക്കാനിസീലിയം കുമിളുകള്‍ ഫലപ്രദമല്ല. കാരണം ഹരിത-ഹ്രഹതിലുള്ള അന്തരീക്ഷം ഈ മിത്രകുമിളുകള്‍ക്ക് വളരാന്‍ അനുയോജ്യ-മായവയല്ല.

ഉപയോഗം

ഈ മിത്രകുമിളുകളുടെ സ്പോറുകള്‍ ര-ണ്ടു തരത്തിലുണ്ട്. ചെറിയ സ്പോറുകള്‍ എഫിടുകളെയും വലിയ -സ്പോറുകള്‍ വെള്ളീച്ചകളെയും നശിപ്പിക്കുന്നു. ഇവയുടെമൈസീലിയത്തി-ല്‍ കാണുന്ന വിഷം പട്ടുനൂല്‍ പുഴുക്കളെ നശിപ്പിക്കുന്നു അതുകൊണ്ട് മ-ള്‍ബറികൃഷിയില്‍  വൈറസ് രോഗങ്ങളെ പ്രധിരോധിക്കാന്‍ ഈ കുമിളു-കള്‍ ഉപയോഗിക്കുന്നത്.

വൈറസ് രോഗങ്ങളെ നിയന്ത്രിക്കാന്‍ ഉത്തമം വൈറസ് വാഹകരെ നശിപ്പിക്കുക എന്നതാണ്. വൈറസ് വാഹകരായ വേള്ളീച്ച, എഫിഡ്, മൂഞ്ഞ എന്നിവയെ നശിപ്പിക്കാന്‍ രാസകീടനാസിനികള്‍ക്ക് പക-രം കര്‍ഷകരുടെ മനസ്സിലേക്ക് ആദ്യമോടിയെത്തേണ്ട പരിഹാരമാര്‍ഗമാക-ട്ടെ ലെക്കാനിസീലിയം ലെക്കാനി എന്ന ഈ മിത്രകുമിള്‍

അവസാനം പരിഷ്കരിച്ചത് : 7/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate