অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൂക്കംകുറയ്ക്കാൻ അസായ് പഴം

തൂക്കംകുറയ്ക്കാൻ അസായ് പഴം

 

തെക്കേ അമേരിക്കയിൽ അധിനിവേശത്തിനെത്തിയ സ്‌പെയിൻകാരെയും  പോർട്ടുഗീസുകാരെയും അവിടത്തെ മായൻ്മാരുടെയും ഇൻകാകളുടെയും റെഡ് ഇന്ത്യൻസിന്റെയും ആരോഗ്യവും
ആയുർദൈർഘ്യവും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അവർ കുടിക്കുന്നൊരു പാനീയത്തിന്റെ അദ്ഭുതഫലമാണ് ഇതെന്ന് അവർ അന്വേഷിച്ചു കണ്ടെത്തി. നമ്മുടെ കവുങ്ങുപോലൊരു ചെടിയിൽ നിന്നു പറിച്ചെടുക്കുന്ന കറുത്തുരുണ്ട കായകളാണ് പഴച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അസായ് പഴം എന്നാണ് ഇതിന്റെ പേര് കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വിളയുന്നതാണ് അസായ്പഴം. കറുത്തമുന്തിരിക്ക് സമാനമാണ് പഴം കാണാൻ. എന്നാലോ മുന്തിരിയേക്കാളും പല മടങ്ങ്
ഗുണങ്ങൾ നൽകുന്നതാണ് അസായ് പഴം.
തൂക്കം കുറയ്ക്കാൻ
അസായ് പഴത്തിന്റെ പാനീയം സ്ഥിരമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതുവഴി  ദുർമേദസ് കുറയ്ക്കാൻ മാത്രമല്ല കഴിയുക. കൂടാതെ ശരീരത്തിന്റെ ഭാരം ആരോഗ്യകരമായി നിലനിർത്താനും കഴിയുന്നു. നമ്മുടെ ശരിരത്തിൽ കൊഴുപ്പടിയുന്നതിനെ തടയുകയാണ് അസായ് പഴത്തിന്റെ രാസഘടകങ്ങൾ ചെയ്യുന്നത്.
ത്വക്കിനെ കാക്കാൻ
ത്വക്ക് സംരക്ഷണത്തിന് പറ്റിയ ഏറ്റവുംനല്ല പ്രകൃതിദത്ത എണ്ണയാണ് അസായ് പഴത്തിൽ നിന്ന് ലഭിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മികച്ച ആന്റി ഓക്‌സിഡെന്റാണ് ഇത്‌സാധ്യമാക്കുന്നത്. അസായ് പഴം ധാരാളം കഴിക്കുന്നവർക്ക് തൊലി നല്ല തിളക്കമുള്ളതായിത്തീരുന്നു. തെക്കേ അമേരിക്കയിലെ ജനങ്ങൾ ത്വക്‌രോഗത്തനുള്ള മരുന്നായും അസായ് പഴം കഴിച്ചുവരുന്നു.
ദഹനശക്തിക്ക്
ദഹനപ്രക്രിയയെ സുഗമവും ശരിയായരീതിയിലും ആക്കി നിലനിർത്താൻ അസായ് പഴത്തിന്റെ ഡെറ്റോക്‌സിഫിക്കേഷൻ കപ്പാസിറ്റിക്ക് കഴിയുന്നു. കൂടാതെ ഇതിന്റെ ദഹനശക്തി വർധിക്കുന്ന നാരുകളും ഈ പ്രക്രിയയ്ക്ക് സഹായിക്കുന്നു.
്  പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും
ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോലിക്ക് സങ്കരം നല്ലരീതിയിലല്ലാതെ പ്രവർത്തിക്കുന്ന കോശങ്ങളെയും കലകളെയുംറിപ്പയർ ചെയ്യാൻ ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രായമാവൽ പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇതിലെ ആൻതോസൈനൻസും ആന്റിഓക്‌സിഡെന്റുകളും ഹൃദയത്തെ നന്നായി സൂക്ഷിക്കാൻ കെല്പുള്ളതാണ്
തൈകൾ തയ്യാറാക്കലും കൃഷിയും
കവുങ്ങുപോലുളള നീണ്ടുവളരുന്ന ഒരു സസ്യമാണ് അസായ് അരക്കേഷ്യ വിഭാഗത്തിൽപ്പെട്ട ഇതിന് അലങ്കാരപ്പനയോട് സാമ്യമുണ്ട്  ്‌നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് അസായ് തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽഎല്ലായിടത്തും  അസായ് നന്നായി കായ്ക്കും്. നന്നായി മൂത്തകായകൾ ശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ  നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. വേഗം കേടാകുന്ന പഴമാണിത് അതിനാൽ സംസ്‌കരിച്ച് സൂക്ഷിക്കണം. മുളച്ചുപൊന്തിയതൈകൾ മൂന്ന്  നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. ചെടിയുടെ ആദ്യകാലത്ത്  വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 1-2 മീറ്റർ അകലം പാലിക്കാം.   പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ അസായ്  സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട് രണ്ടുവർഷംകൊണ്ടുതന്നെ 8-10 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും.
അടയ്ക്ക പോലെത്തന്നെ കുലകുലകളായാണ കായകൾ് ഉണ്ടാവുക. അവ പാകമെത്തിയാൽ പഴുത്തു തുടുത്ത് നല്ല കറുപ്പു നിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യാറ് ഒട്ടേറെ പ്രമുഖ കമ്പനികൾ ഇതിന്റെ പൾപ്പും സ്‌ക്വാഷും ജാമും നിർമിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു. ഉയർന്ന അളവിൽ പോളി ഫിനോൾസ്, ഫെറ്റോകെമിക്കൽസ്, ധാതുക്കൾ എന്നിവയും അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും. അതിന്റെ തോട്ടമുണ്ടാക്കി ലാഭം കൊയ്യാം


പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate