Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ചായ മൻസ - മെക്സിക്കൻ മരച്ചീര
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചായ മൻസ - മെക്സിക്കൻ മരച്ചീര

പോക്ഷക-ഔഷധ ഗുണ സമൃദ്ധമായനിത്യഹരിത ഇലക്കറിയിനം”

“പോക്ഷക-ഔഷധ ഗുണ സമൃദ്ധമായനിത്യഹരിത ഇലക്കറിയിനം”.
തൃശൂർ മീറ്റിൽ സുലഭമായി എല്ലാവർക്കും ലഭിച്ചതാണ് ചായ്മാനസ..
മായൻ ചീരയെന്നും മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മൻസ(Cnidoscolus aconitifolius) പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്.മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത്‌ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്നയീ ചീരയിനം മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായ മൻസ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാൾ മൂന്നിരട്ടിയോളം പോക്ഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്ചായ മൻസയെ വ്യത്യസ്തമാക്കുന്നത്.
ചായ മൻസയിലെ പോക്ഷക നിലവാരം
പ്രോട്ടീൻ- 5.7%
നാരുകൾ- 1.9%
കാത്സിയം- 199.4 mg/100g
പൊട്ടാസ്യം- 217.2 mg/100g
ഇരുമ്പ്- 11.4 mg/100g
വിറ്റാമിൻ C- 164.7 mg/100g
കരോട്ടിൻ- 0.085 mg/100g
ചായ മൻസയുടെ ഉപയോഗം കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ
രുചികരമായ ചായ മൻസ ചീര കഴിക്കുന്നത്‌കൊണ്ടുള്ള പ്രയോജനങ്ങൾ താഴെപ്പറയുന്നവയണ്.
1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
2. ദഹനത്തെ സഹായിക്കുന്നു.
3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
7. ചുമയെ തടയുന്നു.
8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.
9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും 10. വിളർച്ച തടയുന്നു.
11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.
12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനംഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം
15. മൂലക്കുരു നിയന്ത്രിക്കുന്നു.
!6. മുഖക്കുരുക്കളെ തടയുന്നു.
ചായ മൻസ കൃഷിരീതി
ധാരാളമായുണ്ടാകുന്ന ശാഖകൾ 6”-8” നീളത്തിൽ മുറിച്ചതോ  വിത്തുകളോ നടീൽവസ്തുവായിട്ടുപയോഗിക്കാം. മായൻ ചീര 6മീറ്ററോളം ഉയരത്തിൽ വളരുന്ന മരമാണ്. ഇലകൾ പറിച്ചെടുക്കാനുള്ള സൌകര്യത്തിന് 2മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ കോതി നിർത്തുകയാണ് സാധാരണ രീതി.
കേരളത്തിൽ നന്നായി വളരുന്നതാണ് ചായ മൻസ. ഈ അത്ഭുത മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാൽ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാൻ   സഹായിക്കും.
ചായ മൻസ പാചക വിധികൾ
ചായ മൻസ ഇലകളിൽ അടങ്ങിയിട്ടുള്ള  വളരെ അളവിലുള്ള കട്ട് പാകം ചെയ്യുമ്പോൾ ഇല്ലാതാകുന്നതാണ്. അതിനാൽ ഈ ഇലകൾ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ.ചില ചായ മൻസ പാചക വിധികൾ ചുവടെകൊടുക്കുന്നു.
1.ചായ മൻസ ടീ
ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട്വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായമൻസ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.
2. സാലഡ്
ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ്കുറച്ചു വെളളം (ഇലകൾ വേവുന്നതിനുവേണ്ടത് മാത്രം) കൂടി ചേർത്ത് ചെറു ചൂടിൽ20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.
3. തോരനും മറ്റും
ചായ മൻസ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്നതോരനും മറ്റെല്ലായിനം  കറികളുംഉണ്ടാക്കാവുന്നതാണ്. കറികൾ 15 മുതൽ 20മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരു പ്രത്യേകത.
ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര സാധാരണ ചീരയിനങ്ങളിലുള്ളതിൻറെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്‌. ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക്ത സമ്മർദ്ദം, പ്രമേഹം, കിഡ്നിയിലെ കല്ല്‌ തുടങ്ങി ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ചായ മൻസ.
2.83333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top