Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കൃഷിചെയ്യാം ഔഷധവള്ളിയെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിചെയ്യാം ഔഷധവള്ളിയെ

കണ്ടാൽ ശരിക്കും മഞ്ഞളിനെപ്പോലെത്തന്നെ എന്നാൽ മഞ്ഞളിനെപ്പോലെ കിഴങ്ങല്ല. നല്ല മഞ്ഞനിറത്തിൽ മഞ്ഞൾ ഉണക്കിയെടുത്തതുപോലെ തിളങ്ങുന്ന ഈ വള്ളിച്ചെടിയെ നാം മരമഞ്ഞളെന്ന് വിളിക്കുന്നു. വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്ര രോഗത്തിനും ആയുർവേദത്തിൽ കൺകണ്ട മരുന്നായാണ് മരമഞ്ഞൾ ഉപയോഗിക്കുന്നത്. പശ്ചിമഘട്ട മല നിരകളിൽ കണ്ടുവരുന്ന മരമഞ്ഞളിനെ കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാം

കണ്ടാൽ ശരിക്കും മഞ്ഞളിനെപ്പോലെത്തന്നെ എന്നാൽ മഞ്ഞളിനെപ്പോലെ കിഴങ്ങല്ല. നല്ല മഞ്ഞനിറത്തിൽ മഞ്ഞൾ ഉണക്കിയെടുത്തതുപോലെ തിളങ്ങുന്ന ഈ വള്ളിച്ചെടിയെ നാം മരമഞ്ഞളെന്ന് വിളിക്കുന്നു. വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്ര രോഗത്തിനും ആയുർവേദത്തിൽ കൺകണ്ട മരുന്നായാണ് മരമഞ്ഞൾ ഉപയോഗിക്കുന്നത്. പശ്ചിമഘട്ട മല നിരകളിൽ കണ്ടുവരുന്ന മരമഞ്ഞളിനെ കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാം.
മെനിസ് പെർമേസി കുടുംബത്തിൽപ്പെട്ട മരമഞ്ഞളിന്റെ ശാസ്ത്രീയനാമം കൊസിനിയം ഫെനിസ്‌ട്രേറ്റം എന്നാണ് സംസ്‌കൃതത്തിൽ ദാരുഹരിദ്ര, പീതദ്രുമം, പിതദാരു, കാലീയകം എന്നിങ്ങനെ പറയപ്പെടുന്ന മരമഞ്ഞളിന് തമിഴിൽ മരമഞ്ഞൾ എന്നുതന്നെയാണ് പറയുന്നത്.  ബംഗാളിയിൽ ദാരു ഹരിദ്ര, ഹിന്ദിയിൽ ദാരു ഹൽദി എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷിൽ ട്രീ ടർമെറിക്ക് എന്നാണ് നാമം.
നിത്യഹരിത വനങ്ങളിലും ഈർപ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലും മരമഞ്ഞൾ വളരും. ഇന്ത്യ കൂടാതെ ഇൻഡൊനീഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലാണ് മരമഞ്ഞൾ പ്രധാനമായും കണ്ടുവരുന്നത്. മരത്തെ ചുറ്റി വളരുന്ന വള്ളിപ്പടർപ്പാണിത്. ഇലകൾ വെറ്റിലയുടേതിന് സമാനമാണിത്. കേരളത്തിൽ കൊസിനിയം ഫെനിസ്‌ട്രേറ്റം ആണ് മരമഞ്ഞളായി ഉപയോഗിക്കുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ബെർബെറിഡേസി
കുടുംബത്തിൽപ്പെട്ട ബെർബെറിസ് അരിസ്റ്റേറ്റാണ് മരമഞ്ഞളായി ഉപയോഗിക്കുന്നത്.
നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന ഒരു കരുത്തുറ്റ വള്ളികളുള്ള ആരോഹിസസ്യമാണിത് ഇലകൾ കട്ടികൂടിയതും മിനുസമുള്ളതുമാണ്. വൃത്തത്തിൽ വെറ്റിലയുടെ ഇലപോലെ കാണപ്പെടുന്ന ഇലയുടെ അടിഭാഗം രോമിലമാണ്. പ്രായമായ വള്ളികളിൽ നിന്ന് നേരിട്ടാണ് പൂങ്കുലകൾ പൊട്ടിവിരിയുന്നത്.
ആപൂർവമായി മാത്രം കണ്ടുവരുന്നതും അത്യപൂർവമായി പുഷ്പിക്കുന്നതുമായ മരമഞ്ഞൾ വയനാട്ടിൽ കഴിഞ്ഞവർഷം പുഷ്പ്പിച്ചിരുന്നു.
മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റിക്ക് കീഴിലുള്ള പേര്യ-കുഞ്ഞോം ജീൻപൂൾ മേഖലയിൽപ്പെട്ട ബോയ്സ് ടൗണിലെ ബോട്ടാണിക്കൽ ഗാർഡനിലാണ് മരമഞ്ഞൾ പുഷ്പ്പിച്ചത്. ബ്രഹ്മഗിരി മലനിരകളിൽപ്പെട്ട കൊട്ടിയൂർ വനമേഖലയിലെ പാൽചുരത്തിന്റെ മേൽത്തട്ടാണ് ബോയ്സ് ടൗൺ.  25 വർഷം മുമ്പ് ഒരു സർവേയുടെ ഭാഗമായി തിരുനെല്ലി കാടുകളി്ൽ നിന്ന് ശേഖരിച്ച് ബോട്ടാണിക്കൽ ഗാർഡനിൽ നട്ടുപിടിപ്പിച്ച മൂന്ന് ചെടികളാണ് കഴിഞ്ഞവർഷം പുഷ്പ്പിച്ചിട്ടുള്ളത്.
വയനാട്ടിൽ തൃക്കൈപ്പറ്റ മുക്കംകുന്നിലുള്ള വണ്ടർകേവ്സ് എന്നറിയപ്പെടുന്ന കുന്നിനു മുകളിൽ ഗുഹകൾക്കിടയിൽ മരമഞ്ഞൾ പ്രകൃതിദത്തമായി  വളരുന്നുണ്ട്. മുൻ വർഷങ്ങളിൽ ഇവ പുഷ്പ്പിക്കുകയും കായ്കൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് സ്ഥലമുടമ പറഞ്ഞു.
വള്ളിയിലും ആണുംപെണ്ണും
കാട്ടിൽ സ്വാഭാവികമായി വളർന്നു വരുന്നതായതിനാൽ അതിലെ ആൺ, പെൺ ചെടികളെ ചെറിയ പ്രായത്തിൽ മനസ്സിലാക്കാൻ പ്രയാസമാണ്. രണ്ടു ചെടികളും പുഷ്പിക്കുമെങ്കിലും പെൺചെടികളിൽ മാത്രമേ കായ ഉണ്ടാകൂ. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെറിയ പ്രായത്തിലേ ആൺ, പെൺ ചെടികളെ തിരിച്ചറിയുന്നതിനായുള്ള ബയോകെമിക്കൽ രീതി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
തൈകളും കൃഷിയും
കാടുകളുടെ സങ്കീർണമായ അതിസൂഷ്മ കാലാവസ്ഥയിൽ മികച്ച മുളയ്ക്കൽശേഷി കാണിക്കുന്നുണ്ടെങ്കിലും പുറത്തെ ആവാസ വ്യവസ്ഥയിൽ കായകൾക്ക് സ്വാഭാവിക മുളയ്ക്കൽ ശേഷിയില്ല. വേരിൽ നിന്ന് പൊട്ടി മുളച്ചുണ്ടാകുന്ന തൈകൾ ശേഖരിച്ചാണ് മിക്ക ഔഷധകൃഷിക്കാരും ബൊട്ടാണിക്കൽ ഗാർഡൻകാരും വള്ളികൾ നട്ടുപിടിപ്പിക്കുന്നത്.
നട്ടുപിടിപ്പിക്കാം
വളർന്നു വലുതായാൽ നല്ല കരുത്തുറ്റ വള്ളികളായി മാറുമെങ്കിലും സഥായിയായ ഒരു താങ്ങ്് വള്ളികൾ നട്ടുപിടിപ്പിക്കുമ്പോൾ അത്യാവശ്യമാണ്. കാലങ്ങളായി നിൽക്കുന്ന വള്ളിയായതിനിൽ ദീർഘകാലത്തെ ആയുസ്സുള്ള മരങ്ങൾക്ക് ചുവട്ടിൽ ഒന്നരയടി വ്യാസവും ആഴവുമുള്ള കുഴികളെടുത്ത് അതിൽ കമ്പോസ്റ്റോ വേപ്പിൻപിണ്ണാക്ക് അടങ്ങിയ പോട്ടിങ്ങ് മിശ്രിതമോ നിറച്ച് തൈകൾ നടാം. പുതിയ ഇലകൾ വരുന്നതുവരെ നിതേ്യന നനയ്ക്കണം.  നാലുവർഷമാകുമ്പോഴേക്കും വള്ളികൾ അത്യാവശ്യം വണ്ണംവെക്കും അപ്പോഴാണ് മുറിച്ചെടുക്കുക. ബോയ്സ് ടൗണിലെ ബോട്ടാണിക്കൽ ഗാർഡനിലാണ് മരമഞ്ഞൾ വള്ളികൾ കേരള സർവകലാശാലയുടെ സ്‌പെസിമെൻ ആക്കി നിലനിർത്തിയതുകൊണ്ട് മുറിച്ചെടുക്കാറില്ലെന്ന് ബൊട്ടാണിക്കൽ ഗാർഡന്റെ ഉത്തരവാദിത്വമുള്ള ബിജു പറഞ്ഞു.
തൃശ്ശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇതിന്റെ തൈകൾ ടിഷ്യുകൾച്ചർ രീതിയിൽ നിർമിച്ച് വിതരണം ചെയ്യുന്നു. ഇതിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതും അവരാണ്.
പൂവും കായും ഇലകളും ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുമെങ്കിലും വള്ളിത്തണ്ടുകളാണ് കൂടുതലായും മരുന്നിന് ഉപയോഗിക്കുന്നത്. ആയുർവേദത്തിലെ നാൽപ്പതോളം മരുന്നു കൂട്ടുകളിൽ മരമഞ്ഞൾ ഉപയോഗിച്ചുവരുന്നു. ആധുനിക ഫെയ്‌സ് ക്രീമുകളിൽ പ്രധാനചേരുവയായി മരമഞ്ഞൾ ഉപയോഗിക്കുന്നുണ്ട് ആയുർവേദത്തിൽ രസാഞ്ജനമെന്ന മുഖലേപനത്തിനും അടിസ്ഥാനം ഇതാണ്.


പ്രമോദ് കുമാർ വി.സി.

3.31034482759
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top